തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസന്‍സികളും കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങള്‍ നവംബർ 19നകം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കലക്‌ടർ എൻ ദേവിദാസ്. ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ നിന്ന് ഇളവുകൾ ആവശ്യപ്പെട്ട് 37 അപേക്ഷകൾ ലഭിച്ചു. ഇവ പരിശോധിച്ച് വരികയാണ്. സ്വകാര്യ ഏജൻസികളെ ആയുധങ്ങൾ കൈവശംവയ്ക്കാൻ അനുവദിക്കില്ല. റൈഫിൾ അസോസിയേഷൻ, വിമുക്ത ഭടന്മാർ എന്നിവർ അവർ ജോലി ചെയുന്ന സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം ഹാജരാക്കണം. പൊതുമേഖലാ/സ്വകാര്യ ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർ ആയുധങ്ങൾ കൈവശം സൂക്ഷിക്കാൻ ബാങ്ക് മാനേജർമാരുടെ കത്ത് ഹാജരാക്കണം. ഇതിൽ ജോലിയുടെ സ്വഭാവം, ജീവനക്കാരെ നിയോഗിച്ചിരിക്കുന്ന സമയം, ആയുധം സൂക്ഷിക്കുന്ന സ്ഥലം-വ്യക്തിയുടെ വിശദാംശങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തണം.
എ ഡി എം ജി നിർമൽ കുമാർ, പോലീസ് അസി. കമ്മിഷണർ പ്രദീപ്, കൊല്ലം റൂറൽ ഡി വൈ എസ് പി രവി സന്തോഷ്, ഡി എൽ ഒ എസ്. അരുൺകുമാർ, സൂപ്രണ്ട് നസീമ തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പ്; ആയുധങ്ങൾ നവംബർ 19നകം സറണ്ടർ ചെയ്യണം: ജില്ലാ കളക്ടർ
എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു
തിരുവല്ലയിൽ എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു.
കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ രശ്മിക്കാണ് കടിയേറ്റത്.
മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ വെച്ചായിരുന്നു സംഭവം
വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ നായയെത്തി കടിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി
ദക്ഷിണ- പൂര്‍വ്വ റെയില്‍വേയില്‍ 1785 അപ്രന്റിസ്; നവംബര്‍ 18 മുതല്‍ അപേക്ഷിക്കാം
ദക്ഷിണ- പൂര്‍വ്വ (South Eastern) റെയില്‍വേയില്‍ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1785 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrcser.co.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
നവംബര്‍ 18-ന് ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ പ്രക്രിയ ഡിസംബര്‍ 17- ന് അവസാനിക്കും. ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്നും കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍ അഥവാ പത്താം ക്ലാസ്/പ്ലസ് ടു തത്തുല്ല്യം, അപ്രന്റിസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ട്രേഡില്‍ ഐടിഐ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
2026 ജനുവരി ഒന്നിന് 15- നും 24-നും വയസ്സിനിടയ്ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ ആണ് വയസ്സിന്റെ മാനദണ്ഡമായി കണക്കാക്കുക. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് പോലെ ആയിരിക്കണം അപേക്ഷയിലെ വിവരങ്ങളും. അപേക്ഷയുടെ കൂടെ ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പി കൂടി ഉള്‍പ്പെടുത്തണം.
തിരഞ്ഞെടുപ്പ് പ്രക്രിയ
വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി ട്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. മെട്രിക്കുലേഷന് ലഭിച്ച മാര്‍ക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാണ് മെറിറ്റ് ലിസ്റ്റ്. മെട്രിക്കുലേഷന്‍ പരീക്ഷയിലെ എല്ലാ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്കുകള്‍ പരിഗണിച്ചാണ് ശതമാനം കണക്കാക്കുക. അല്ലാതെ പ്രത്യേകം വിഷയങ്ങളുടെ മാര്‍ക്ക് മാത്രമായി പരിഗണിക്കില്ല. ഇങ്ങനെ തിരഞ്ഞെടുക്കുന്ന രണ്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരുപോലെ മാര്‍ക്കുകള്‍ വന്നാല്‍ പ്രായം പരിഗണിച്ചാണ് തിരഞ്ഞെടുക്കുക.
ഇതിന് ശേഷം തയ്യാറാക്കുന്ന ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ രേഖകളുടെ പരിശോധനയ്ക്കായി വിളിക്കും. അതിനുശേഷമാണ് അന്തിമമായ ലിസ്റ്റ് തയ്യാറാക്കുക.
അപേക്ഷാ ഫീസ്
100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിത എന്നീ വിഭാഗങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇന്റര്‍നെറ്റ് ബാങ്കിങ്/ യുപിഐ/ഇ- വാലറ്റുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റെയില്‍വെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കഞ്ചാവും പണവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
മലപ്പുറം.കഞ്ചാവും പണവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ.
കോട്ടക്കൽ സ്വദേശി ഷഫീർ വി.കെ ആണ് എക്സൈസിന്റെ പിടിയിലായത്.
16.63 കിലോഗ്രാം കഞ്ചാവും 20 ലക്ഷത്തിലധികം രൂപയും പിടികൂടി,
ബൈക്കിൽ നിന്ന് 5.100 കിലോഗ്രാം കഞ്ചാവും 6,310 രൂപയും പിടികൂടി.
തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 11.503 കിലോഗ്രാം കഞ്ചാവും 20,88,500 രൂപയും കൂടി കണ്ടെത്തി.
കഞ്ചാവ് മൊത്തവും ചില്ലറയും വിൽപ്പന നടത്തുന്നയാളാണ് പ്രതി
ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത 6 വസ്തുക്കൾ ഇവയാണ്
അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ അടുത്തായിരിക്കും പാചകത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങളും നമ്മൾ സൂക്ഷിക്കുന്നത്. എന്നാലിത് ജോലി എളുപ്പമാക്കുമെങ്കിലും എല്ലാത്തരം വസ്തുക്കളും ഗ്യാസ് സ്റ്റൗവിനടുത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ഈ വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ.
പാചക എണ്ണ
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കരുത്. നിരന്തരമായി ചൂടേൽക്കുമ്പോൾ ഇത് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. എണ്ണയുടെ രുചിയും ഗുണമേന്മയും ഇതിലൂടെ നഷ്ടപ്പെടാം.
സുഗന്ധവ്യഞ്ജനങ്ങൾ
പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചൂടേൽക്കുമ്പോൾ ഇതിന്റെ ഘടനയിലും രുചിയിലും മാറ്റങ്ങൾ സംഭവിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ അടുക്കള ഷെൽഫിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
പേപ്പർ ടവൽ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് കത്തിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഗ്യാസിന്റെ ഭാഗത്ത് നിന്നും ഇത് മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഉപകരണങ്ങൾ
ഗ്യാസ് സ്റ്റൗവിൽ നിന്നും ഉണ്ടാകുന്ന അമിതമായ ചൂട് ഇലട്രിക് ഉപകരണങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിനോട് ചേർത്ത് സൂക്ഷിക്കരുത്.
കേടാവുന്ന ഭക്ഷണങ്ങൾ
പെട്ടെന്ന് കേടുവരുന്ന ഭക്ഷണ സാധനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. അധികം ചൂടോ പ്രകാശമോ ഇല്ലാത്ത സ്ഥലത്താവണം ഇത് സൂക്ഷിക്കേണ്ടത്. പച്ചക്കറികൾ, പഴങ്ങൾ എന്നിവ റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാവുന്നതാണ്.
ക്ലീനറുകൾ
പലതരം രാസവസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാണ് ക്ലീനറുകൾ. അതിനാൽ തന്നെ ഇത് കത്തിപ്പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ക്ലീനറുകൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
കോഴിക്കോട് കോൺഗ്രസിന് തിരിച്ചടി, മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വി എം വിനുവിന് വോട്ടില്ല. പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപെട്ടത്. വി എം വിനു കല്ലായി ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു. കോണ്‍ഗ്രസിനും യുഡിഎഫിനും ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവിടത്തെ വോട്ടര്‍ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്‍റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോഴിക്കോട് കോര്‍പറേഷനിൽ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്.
ദീര്‍ഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിൽ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് വിഎം വിനുവിനെ മത്സരിപ്പിക്കാനൊരുങ്ങിയത്. ഹിറ്റ് സിനിമകളുടെ സംവിധായനായ വി എം വിനു ഭരണകാര്യങ്ങളിലടക്കം അഭിപ്രായം തുറന്നുപറയാറുണ്ട്.
‘ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തി’; ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യ ഉടൻ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കും എന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടി ശ്രദ്ധയിൽപെട്ടു എന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശിൻ്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരും എന്നും ഇന്ത്യ വ്യക്തമാക്കി. ഷെയ്ഖ് ഹസീനയെ കൈമാറണം എന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഇന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുണ്ടാവില്ല എന്ന സൂചനയാണ് ഇക്കാര്യം പരാമർശിക്കാത്ത ഇന്ത്യയുടെ പ്രതികരണം നൽകുന്നത്. രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.










































