Home Blog Page 272

സ്വർണ്ണക്കൊള്ള,പരിശോധന പൂർത്തിയായി

സന്നിധാനം .ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ എസ്ഐടി പരിശോധന പൂർത്തിയായി

പരിശോധന അവസാനിച്ചത് പുലർച്ചെ.ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ എസ്ഐടി പരിശോധന പൂർത്തിയായി.പരിശോധന അവസാനിച്ചത് പുലർച്ചെ. സാമ്പിളുകൾ ശേഖരിച്ചു.
സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു
SIT സംഘം ഇന്ന് മടങ്ങും

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വെട്ടിയ സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ഹാജരാകാൻ വൈഷ്ണയ്ക്കും പരാതിക്കാരൻ ധനേഷ് കുമാറിനും നോട്ടീസ് ലഭിച്ചു.

ഇരുവരോടും നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. വൈഷ്ണയുടെ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി. ഹരജിക്കാരിയുടെയും പരാതിക്കാരൻ്റെയും ഹിയറിങ് വിളിച്ചുചേർക്കാനായിരുന്നു കോടതി നിർദേശം. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം ഒഴിവാകുക.

ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും… ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ‌ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല തീർഥാടകർ ജാഗ്രത പാലിക്കുക.

കാരാളിമുക്ക് മുണ്ടപ്പള്ളിൽ ചന്ദ്രശേഖര പിള്ള


കാരാളിമുക്ക്: കാരാളിമുക്ക് മുണ്ടപ്പള്ളിൽ പുത്തൻവീട്ടിൽ ചന്ദ്രശേഖര പിള്ള(78) നിര്യാതനായി.ഭാര്യ:ഇന്ദിരയമ്മ.മക്കൾ:സച്ചിൻ.സി.പിള്ള, സന്ദീപ്.സി.പിള്ള (കേരളാ പോലീസ്).മരുമക്കൾ:അജിത,കീർത്തന. ശവസംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.

കോൺഗ്രസ്‌ നേതാവിന് വധഭീഷണിയെന്ന് പരാതി;ഡിവൈഎസ്പിക്ക് പരാതി നൽകി

ശാസ്താംകോട്ട:കോൺഗ്രസ്‌ നേതാവും 
ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റുമായ ദിനകർ കോട്ടക്കുഴിക്ക് നേരെ വധഭീഷണിയെന്ന് പരാതി.വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ  സന്ദേശമായാണ് വധഭീഷണി എത്തിയത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡാർവിൻ എന്നയാളാണ് ഭീഷണി മുഴക്കിയതെന്ന് കാട്ടി ദിനകർ കോട്ടക്കുഴി ശാസ്താംകോട്ട ഡിവൈഎസ്പിക്ക് പരാതി നൽകി.“വീട്ടിൽ കയറി വെട്ടും,പുറത്തേക്ക് ഇറങ്ങിയാൽ കൈകാര്യം ചെയ്യും,പച്ചയ്ക്ക് കത്തിക്കും” എന്ന രീതിയിലാണ് ഭീഷണി എത്തിയതെന്ന് പരാതിയിൽ പറയുന്നു.ചവറയിൽ ആദിവാസി കുടുംബത്തിന് നേരെ നടന്ന ആക്രമണ കേസിലെ ലഹരി സംഘവുമായി ബന്ധമുള്ള ആദിക്കാട് മുക്ക് സ്വദേശികളാണ് ഭീഷണിക്ക് പിന്നിലത്രേ.ചവറ കേസിൽ 15 പ്രതികൾക്ക് എതിരെ നിയമനടപടി എടുപ്പിക്കാൻ ശക്തമായി നിലകൊണ്ടതാണ് തന്നോട് ശത്രുതയ്ക്കുള്ള കാരണമെന്ന് പരാതിയിൽ പറയുന്നു.പലതവണ ആക്രമിക്കാൻ ശ്രമങ്ങൾ നടന്നതായും പരാതി വ്യക്തമാക്കുന്നു.പാർട്ടി ഓഫീസിനുള്ളിൽ കയറി കയ്യേറ്റശ്രമം നടത്തിയ സംഭവവും ഉണ്ടായി.വിദേശത്തു നിന്ന് സോഷ്യൽ മീഡിയ വഴിയുള്ള അപവാദപ്രചരണത്തിൽ സൈബർ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ ചവറ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിനകറിനെ ഭീഷണിപ്പെടുത്തുന്നതെന്നും ഇതിനെതിരെ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ദളിത് കൂട്ടായ്മ നേതാക്കളായ അംബിയിൽ പ്രകാശ്,വിജയകുമാർ തഴക്കര,രാജൻ കൊല്ലക,മണക്കാല സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.

യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തൈക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. രാജാജി നഗര്‍ സ്വദേശി അലന്‍ (19) ആണ് മരിച്ചത്. തൈക്കാട് ക്ഷേത്രത്തിനു സമീപമാണ് കൊലപാതകം. കളിക്കുന്നതുമായി ബന്ധപ്പെട്ടു സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത് എന്നാണ് വിവരം.

സ്‌കൂള്‍ വിദ്യാർത്ഥികള്‍ തമ്മിലുള്ള തർക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ കുത്തികൊലപ്പെടുത്തി

തിരുവനന്തപുരം: യുവാവിനെ നടുറോഡില്‍ കുത്തികൊലപ്പെടുത്തി. പേരൂർക്കട സ്വദേശിയായ അലൻ എന്ന യുവാവാണ് തൈക്കാട് കുത്തേറ്റ് മരിച്ചത്.

സ്‌കൂള്‍ വിദ്യാർത്ഥികള്‍ തമ്മിലുള്ള തർക്കത്തില്‍ ഇടപെടുന്നതിനിടെയാണ് കുത്തിയത്.19 കാരൻ ആണ് കുത്തേറ്റ് മരിച്ച അലൻ. കുത്തേറ്റ അലനെ വിദ്യാർത്ഥികള്‍ തന്നെയാണ് ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയത്.

തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കുമായി ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടാം

എല്ലാ രാഷ്ട്രീയപാർട്ടികളും  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും, അച്ചടിശാലാ ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ലഘുലേഖകൾ പോസ്റ്ററുകൾ തുടങ്ങിയവ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണം എന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ്. പെരുമാറ്റ ചട്ട നിരീക്ഷണ സമിതിയുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കവേ രണ്ട് പരാതികൾ ലഭിച്ചെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കൈകൊണ്ട് പകർത്തിയെഴുതുന്നതൊഴിച്ച്, എല്ലാ തിരഞ്ഞെടുപ്പ് ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിച്ച പ്രസ്സ് പ്രസാധകൻ എന്നിവരുടെ പേരും വിലാസവും മുൻപേജിൽ ഉണ്ടായിരിക്കണം. അതിൻ്റെ ഒരു പകർപ്പ് സഹിതം പ്രസ്സുടമ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയക്കണം. അച്ചടിച്ച രേഖകളുടെ എണ്ണവും, ഈടാക്കിയ കൂലിയും മറ്റു ചിലവുകളും  സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർണ്ണയിച്ചിട്ടുള്ള ഫോമിൽ ഒപ്പ് വച്ച് രേഖപ്പെടുത്തണം.  അച്ചടിച്ച രേഖകളും പ്രസ്സ് ഉടമകൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും സമർപ്പിക്കണം.

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ശബ്ദ-ദൃശ്യ-അച്ചടി മാധ്യമ പ്രചാരണ വസ്തുക്കളിൽ എ.ഐ ലേബൽ കൃത്യമായി രേഖപ്പെടുത്തണമെന്നും കലക്ടർ പറഞ്ഞു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കും സംശയങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്ക് വിനിയോഗിക്കാം. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഹെൽപ്പ് ഡെസ്കിന്റെ നോഡൽ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ടിനാണ് ചുമതല. 9497780415, 9744552240 താത്കാലിക നമ്പറായ 0474-2794961 മുഖേന പരാതികളും സംശയങ്ങളും അറിയിക്കാം. ആൻ്റി ഡഫേസ്മെൻറ് സ്ക്വാഡിന് ഉത്തരവായെന്നും യോഗത്തിൽ അറിയിച്ചു. സമിതിയുടെ കൺവീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സുബോധ്, അംഗങ്ങളായ  ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ, ഹെൽപ്പ് ഡെസ്ക് നോഡൽ ഓഫീസർ ടി സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പ്; ആയുധങ്ങൾ നവംബർ 19നകം  സറണ്ടർ ചെയ്യണം: ജില്ലാ കളക്ടർ

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസന്‍സികളും കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങള്‍ നവംബർ 19നകം  ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കലക്‌ടർ എൻ ദേവിദാസ്. ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ നിന്ന് ഇളവുകൾ ആവശ്യപ്പെട്ട്  37 അപേക്ഷകൾ ലഭിച്ചു. ഇവ പരിശോധിച്ച് വരികയാണ്. സ്വകാര്യ ഏജൻസികളെ  ആയുധങ്ങൾ കൈവശംവയ്ക്കാൻ അനുവദിക്കില്ല. റൈഫിൾ അസോസിയേഷൻ, വിമുക്ത ഭടന്മാർ എന്നിവർ അവർ ജോലി ചെയുന്ന സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം ഹാജരാക്കണം. പൊതുമേഖലാ/സ്വകാര്യ ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർ ആയുധങ്ങൾ കൈവശം സൂക്ഷിക്കാൻ ബാങ്ക് മാനേജർമാരുടെ കത്ത് ഹാജരാക്കണം. ഇതിൽ ജോലിയുടെ സ്വഭാവം, ജീവനക്കാരെ നിയോഗിച്ചിരിക്കുന്ന സമയം, ആയുധം സൂക്ഷിക്കുന്ന സ്ഥലം-വ്യക്തിയുടെ വിശദാംശങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തണം.
എ ഡി എം ജി നിർമൽ കുമാർ, പോലീസ് അസി.  കമ്മിഷണർ പ്രദീപ്, കൊല്ലം റൂറൽ ഡി വൈ എസ് പി രവി സന്തോഷ്, ഡി എൽ ഒ എസ്. അരുൺകുമാർ, സൂപ്രണ്ട് നസീമ തുടങ്ങിയവർ പങ്കെടുത്തു.

അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു

കൊയിലാണ്ടി. മണമ്മലിൽ  അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു.

വൈകിട്ട്  അഞ്ചുമണിയോടെ കൂടിയാണ് സംഭവം

പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി