22.3 C
Kollam
Saturday 20th December, 2025 | 05:00:25 AM
Home Blog Page 2726

കൂറ്റൻ പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ മരണം എട്ട്, കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

മുംബൈ. ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ എട്ടു മരണം. കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. എൻഡിആർഎഫ് ൻ്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം തുടരുന്നത്. പെട്രോള്‍ പമ്പിനുമുകളിലേക്കാണ് ബോര്‍ഡ് വീണത്. ലോഹപാളികൾ മുറിച്ചുമാറ്റിയുള്ള ശ്രമകരമായ രക്ഷാദൗത്യമാണ് പ്രദേശത്ത് നടക്കുന്നത്. ഇതുവരെ 67 പേരെ രക്ഷിക്കാൻ കഴിഞ്ഞെന്ന് എൻ ഡി ആർ എഫ് അറിയിച്ചു. 250 ടണ്‍ തൂക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും ഇരുപതിലേറെ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മുംബൈ കോർപ്പറേഷൻ കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ആണ് കൂറ്റൻ പരസ്യ ബോർഡ് ആളുകൾക്ക് മേൽ പതിച്ചത്. പരസ്യ ബോർഡ് അനുമതിയില്ലാതെ അനധികൃതമായി സ്ഥാപിച്ചതാണെന്ന് ഇന്നലെ തന്നെ കോർപ്പറേഷൻ അറിയിച്ചിരുന്നു. ബോർഡ് സ്ഥാപിച്ച കമ്പനിക്കെതിരെ തുടർ നിയമനടപടികളും ഇന്ന് ഉണ്ടാകും

പാർക്കിങ്ങിനെ ചൊല്ലി സംഘർഷം. ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട് . കല്ലാച്ചി ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലി സംഘർഷം. ഒരാൾക്ക് കുത്തേറ്റു.വളയം സ്വദേശി അമൽ ബാബു (22) നാണ് സോഡ കുപ്പി കൊണ്ടുള്ള കുത്തേറ്റത്.ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. അമൽ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ധനമന്ത്രിക്ക് അടിയന്തര സര്‍ജറി

തിരുവനന്തപുരം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ അടിയന്തിരമായി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്കു വിധേയനാക്കി.

ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

സിദ്ധാർഥന്റെ മരണത്തിൽപ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ അമ്മ

കൊച്ചി.പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ
പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല.
സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണ്. അതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് ആവശ്യം.
അതിക്രൂരമായ ആക്രമണമാണ് സിദ്ധാർഥൻ നേരിട്ടത്, വൈദ്യ സഹായം പോലും നൽകാൻ പ്രതികൾ തയ്യാറായില്ല.അന്തിമ റിപ്പോർട്ടിൽ നിന്നും തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും ഉപഹർജിയിൽ സിദ്ധാർത്ഥന്റെ അമ്മ ചുണ്ടിക്കാട്ടുന്നു.
പ്രതികളുടെ ജാമ്യാപേക്ഷകൾക്കൊപ്പം സിദ്ധാർത്ഥന്റെ അമ്മയുടെ ഉപഹർജിയും ഹൈക്കോടതി പരിഗണിക്കും

രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി… രോ​ഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന്  ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്‌.

പെരിയ ഇരട്ടക്കൊലപാതക കേസിൽ വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ഹര്‍ജി

കൊച്ചി.പെരിയ ഇരട്ടക്കൊലപാതക കേസിൽ വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ പൂർത്തിയാക്കാനും വിധി പ്രസ്താവിക്കാനും നിലവിലെ സിബിഐ പ്രത്യേക ജഡ്ജിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണൻ, ബാലാമണി, ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണൻ, ലത എന്നിവരാണ് ഹർജി നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 3നാണ് കേസിൽ വിചാരണ ആരംഭിച്ചത്. പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ കേസ് മാറ്റിയ ഘട്ടത്തിലാണ് ജഡ്ജിയുടെ സ്ഥലം മാറ്റം.
കേസിലെ വിധി പ്രസ്താവം വൈകാൻ ജഡ്ജിയുടെ സ്ഥലം മാറ്റം കാരണമാകുമെന്നാണ് ഹർജിക്കാരുടെ വാദം.

ഉപയോഗ ശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം

കാസര്‍കോട്. ചിറ്റാരിക്കാലില്‍ ഉപയോഗ ശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതോടൊപ്പം ആധാർകാർഡും, വസ്ത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് കടുമേനിയില്‍ നിന്ന് കാണാതായ ആളുടേതാകാം അസ്ഥികൂടം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചില്‍ ഉപയോഗ്യശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് മനുഷ്യ തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കുടിവെള്ളത്തിനായി കിണര്‍ വൃത്തിയാക്കാന്‍ ഏല്‍പ്പിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ ചെളിയും മാലിന്യങ്ങളും കോരി കരക്കിട്ടപ്പോഴാണ് ഇവ കണ്ടത്. ഇതോടൊപ്പം ഒരു ആധാര്‍ കാര്‍ഡും കൊന്തയും പാന്‍റ്സും ടീ ഷര്‍ട്ടും കിട്ടിയിട്ടുണ്ട്. കടുമേനിയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് കാണാതായ അനീഷ് എന്ന കുര്യന്‍റെ ആധാര്‍ കാര്‍ഡാണ് ഇതോടൊപ്പം ലഭിച്ചത്. ഇദ്ദേഹത്തിന്‍റേത് തന്നെയാകാം അസ്ഥികൂടം എന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കൂ.

representational image

നാലാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിം​ഗ്, ബംഗാളില്‍ ഏറെ, കശ്മീരില്‍ കുറവ്

ന്യൂഡെല്‍ഹി.നാലാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിം​ഗ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കനുസരിച്ചു 62.73% മാണ് പോളിംഗ് നിരക്ക്.ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷമുണ്ടായി. ഒരു TMC പ്രവർത്തകൻ കൊല്ലപ്പെട്ടു.ഒഡിഷ തിരഞ്ഞെടുപ്പിൽ 63% ലേറെ പോളിംഗ്.

96 മണ്ഡലങ്ങളിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി.
ഉച്ചവരെ മന്ദ ഗതിയിൽ ആയിരുന്നു പോളിംഗ്.ബംഗാളിൽ ആണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ 5 മണിയോടെ തന്നെ പോളിംഗ് നിരക്ക് 75% പിന്നിട്ടു.

ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷമുണ്ടായി. TMC പ്രവർത്തകർ – ബിജെപി,CPIM, കോണ്ഗ്രസ് പ്രവർത്തകരുമായി ഏറ്റു മുട്ടി.ഒരു TMC പ്രവർത്തകൻ കൊല്ലപ്പെട്ടു.
പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ദിവസം ആയിരത്തിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.

ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി പ്രവർത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതി ഉണ്ട്. ലഖിമ്പൂർ ഖേരിയിൽ EVM ആട്ടിമറിച്ചുവെന്നും ആരോപണം ഉണ്ട്

മധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ മഴ വോട്ടെടുപ്പിനെ ബാധിച്ചു.

ജമ്മുകശ്മീരിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. എന്നാൽ ശ്രീനഗർ മണ്ഡലത്തിലേക്ക് നടന്ന വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

കരമനയിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയില്‍

തിരുവനന്തപുരം. കരമനയിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നു പേർ ഉൾപ്പടെ 8 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താൻ പോലീസ് നീക്കം. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.

കരമന സ്വദേശി അഖിലിനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചും,കല്ല് വലിച്ചെറിഞ്ഞും കൊലപ്പെടുത്തിയ വിനീത രാജ്,അപ്പുവെന്ന അഖിൽ,സുമേഷ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾ.
ഇഅവരിൽ അഖിലിനെ തമിഴ്‌നാട്ടിൽ നിന്നും മറ്റു രണ്ടു പേരെ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്.പ്രതികൾക്ക് സഹായം ചെയ്തു നൽകുകയും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ചെയ്ത
കിരൺ കൃഷ്ണ,ഹരിലാൽ,കിരൺ എന്നിവരെയും പോലീസ് പിടികൂടി.പ്രതികളെ സഹായിച്ച
അരശുംമൂട് സ്വദേശികളായ അഭിലാഷ്,അരുൺ ബാബു എന്നിവരെയും പോലീസ് പിടികൂടി.
നാല് വർഷം മുൻപ് നടന്ന കരമന അനന്ദു കൊലപാതകത്തിലെ കോടതി നടപടികൾക്കായി നെടുമങ്ങാട് കോടതിയിൽ ഹാജരായി തിരികെ വരുമ്പോഴായിരുന്നു അഖിലിനെ കൊലപ്പെടുത്തിയത്.പാപ്പനംകോട്ടെ ബാറിലെ സംഘർഷത്തിന് പിന്നാലെ പ്രതികൾ അഖിലിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയെന്നാണ് പോലീസ് നിഗമനം.പിടിയിലായ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.
ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.

രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന് 10,12, ക്ലാസുകളിൽ നൂറുമേനി വിജയം

ശാസ്താം കോട്ട . രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന് 10,12, ക്ലാസുകളിൽ നൂറുമേനി വിജയം .പ്ലസ് ടു വിൽ 42 കുട്ടികൾ പരീക്ഷ എഴുതിയതിൽ മൂന്നുപേർ എല്ലാവിഷയങ്ങളിലും നാലുപേർ മൂന്നു വിഷയങ്ങളിലും മൂന്നു പേർ നാല് വിഷയങ്ങളിലുംയഥാക്രമം A1 കരസ്ഥമാക്കി.

നെവിൻ നോജി വൈദ്യൻ എല്ലാവിഷയങ്ങൾക്കും A1 നേടി സ്കൂൾ ടോപ്പർ ആയപ്പോൾ മലയാളത്തിൽ ജോസലിൻ ജിജിയും കണക്കിൽ എസ്. ആദിലും സബ്ജെക്ട് ടോപ്പർ ആയി.

പത്താം ക്ലാസിൽ 69 പേർ പരീക്ഷ എഴുതിയപ്പോൾ 23 പേർ ഫുൾ A1 കരസ്ഥമാക്കി. 38 പേർ 90 ശതമാനത്തിന് മുകളിലും 23 പേർ 80 ശതമാനത്തിനു മുകളിലും 5പേർ 70 ശതമാനത്തിനു മുകളിലും, 3 പേർ 60 ശതമാനത്തിനു മുകളിലും മാർക്ക് നേടി.പത്താം ക്ലാസ്സിൽ ഉമാശങ്കരിയാണ് സ്കൂൾ ടോപ്പർ, മലയാളത്തിൽ 9 പേരും കണക്കിനും ഐ ടി യ്ക്കും ഓരോരുത്തരും യഥാക്രമം നൂറിൽ നൂറുമാർക്ക് വീതം നേടി.