Home Blog Page 2715

ഉപ്പിനെ പടിക്ക് പുറത്താക്കല്ലേ, കാത്തിരിക്കുന്നത് ഇവ

നമ്മുടെ ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ പൊതുവേ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഉപ്പ്. പക്ഷേ, ഇതിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം, ഹൃദ്രോഗം പോലെ പല പ്രശ്‌നങ്ങളിലേക്കും നയിക്കാം. എന്നുകരുതി ഉപ്പ് പൂർണ്ണമായും നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ശരീരത്തിലെ പ്ലാസ്മ സാന്ദ്രത, ആസിഡ്-ബേസ് സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപൾസുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവർത്തനം എന്നിവയെല്ലാം ഉറപ്പാക്കുന്നതിന് സോഡിയം അവശ്യമാണ്. സോഡിയത്തിന്റെ തോത് താഴുന്നത് വൃക്കകളിൽ ഉപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. സോഡിയം തോത് കുറയുന്നത് ഹൈപോനാട്രീമിയയിലേക്കും നയിക്കാം. 135 മില്ലി ഇക്വിവലന്റ്‌സ് പെർ ലീറ്ററിലും താഴെ സോഡിയത്തിന്റെ അംശം വരുമ്പോഴാണ് ഹൈപോനാട്രീമിയ ഉണ്ടാകുന്നത്. പേശിവേദന, ദുർബലത, ഓക്കാനം, ഛർദ്ദി, ഊർജ്ജമില്ലായ്മ, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം.

ഒരു വ്യക്തി കോമയിലേക്ക് നീങ്ങുന്ന അതിഗുരുതര സാഹചര്യവും സോഡിയത്തിന്റെ കുറവ് മൂലം സംഭവിക്കാം. സോഡിയത്തിന്റെ തോത് 120 മില്ലി ഇക്വിവലന്റ് പെർ ലീറ്ററിലും താഴെ വരുമ്പോഴാണ് ചുഴലി, കോമ, തലച്ചോറിന് ക്ഷതം പോലുള്ള സങ്കീർണ്ണതകൾ ഉണ്ടാകുന്നത്. ഇക്കാരണങ്ങളാൽ നിത്യവുമുള്ള ഭക്ഷണത്തിൽ നിയന്ത്രിതമായ തോതിൽ ഉപ്പ് ഉപയോഗിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. മുതിർന്നവർക്ക് പ്രതിദിനം 2000 മില്ലിഗ്രാം ഉപ്പാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.

രാമേശ്വരം കഫേ സ്ഫോടനം,പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്

ചെന്നൈ.റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻ ഐ എ. കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്. വിദേശ ബന്ധം കണ്ടെത്തുകയാണ് റെയ്ഡിന്റെ ലക്ഷ്യം. നാല് സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിൽ റെയ്ഡ്. ഡിജിറ്റൽ തെളിവുകളും, നിർണായക രേഖകളും പിടിച്ചെടുത്തെന്ന് എൻ ഐ എ. 2012ലെ ലഷ്കറി തൊയ്ബ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട ഹുബ്ബള്ളി സ്വദേശികളുടെ വീടുകളിലും റെയ്ഡ് നടത്തി. ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയം

മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേര്‍ത്ത് തട്ടിപ്പ്; ഒരാളെ സസ്‌പെന്റ് ചെയ്തു

മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാളെ സസ്‌പെന്റ് ചെയ്തു. സപ്ലൈകോ മൂന്നാര്‍ ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റ് പി. രാജനെതിരെയാണ് നടപടി.
സിപിഐ നേതാവും വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പി. മുത്തുപാണ്ടിയുടെ സഹോദരനാണ് പി. രാജന്‍. സംഭവത്തില്‍ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.

ശൂരനാട് വടക്ക്, തെക്കേ മുറി, ചരിഞ്ഞയ്യത്ത്, റഹുമാബീവി നിര്യാതയായി

ശാസ്താംകോട്ട: ശൂരനാട് വടക്ക്, തെക്കേ മുറി, ചരിഞ്ഞയ്യത്ത്, റഹുമാബീവി (67)നിര്യാതയായി.ഭർത്താവ് പരേതനായ അബ്ദുൽ ഖാദർ കുട്ടി, മക്കൾ എ.ഷിബു(സൗദ്യ അറേബ്യ)
എ.ഷീബ, എ.ഷീജ, എ.അഷ്ക്കർ (സൗദ്യ അറേബ്യ) മരുമക്കൾ. ഹസീന, എം.വൈ. നിസാർ (കോൺഗ്രസ്സ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ്, ജീവനകാരൻ , പള്ളിശ്ശേരിക്കൽ ക്ഷീരോൽപ്പാദക സഹകരണ സംഘം) ഹാഷിം,ന സിയ
ഖബറടക്കംശൂരനാട് വടക്ക് ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി

രാജീവ്‌ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും

ശാസ്താംകോട്ട. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ,തുണ്ടിൽ നൗഷാദ്, പി.എം. സെയ്ദ് , രവി മൈനാഗപ്പള്ളി, വർഗ്ഗീസ് തരകൻ, ഗോപൻ പെരുവേലിക്കര, സിജു കോശി വൈദ്യൻ, ജോൺസൻ വൈദ്യൻ, തടത്തിൽ സലിം, സലാം പുതുവയൽ, റോയി മുതുപിലാക്കാട്, അർ ത്തി യിൽ അൻസാരി,
എസ്. സാവിത്രി,റഹിം ആന വളഞ്ഞ യ്യത്ത്, പ്രഭാതം ശങ്കരപിള്ള തുടങ്ങിയവർ പ്രസംഗിച്ചു

വള്ളത്തില്‍ നിന്നും കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി

ചവറ: മത്സ്യബന്ധനത്തിനിടയില്‍ വള്ളത്തില്‍ നിന്നും കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി. നീണ്ടകര സൂര്യമംഗലത്ത് വീട്ടില്‍ സെബാസ്റ്റ്യന്‍ റീഗണി (44)നെയാണ് കാണാതായത്. ഇന്നലെ രാവിലെ 10ന് നീണ്ടകര ലൈറ്റ് ഹൗസിന് സമീപമാണ് അപകടം.
പുലര്‍ച്ചെ നീണ്ടകരയില്‍ നിന്നും മറ്റും തൊഴിലാളികളുമായി സെന്റ് ജോണ്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയി കടലില്‍ വല വലിക്കുന്നതിനിടെ ബോട്ടില്‍ നിന്നും തെന്നി കടലില്‍ വീണാണ് അപകടം. സംഭവമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡും മറ്റു ബോട്ടിലെ തൊഴിലാളികളും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും സെബാസ്റ്റ്യനെ കണ്ടെത്താനായില്ല. നിത്യയാണ് സെബാസ്റ്റ്യന്റെ ഭാര്യ. ഒലീബിയ, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മക്കളുമാണ്.

പള്ളിശേരിക്കൽ വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ശാസ്താംകോട്ട:പള്ളിശേരിക്കൽ വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.പള്ളിശേരിക്കൽ പനമ്പള്ളിക്കാവ് ഷംനാദിൻ്റെ വീട്ടിൽ നിന്നാണ് പതിനാറായിരം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.ശാസ്താംകോട്ട ഡിവൈഎസ്പി ജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്എച്ച്‌ഒ രാകേഷ്,എസ്ഐ അനൂപ്  എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

പതാരത്ത് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപെടുത്തി

ശാസ്താംകോട്ട:കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറവേ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് കിണറ്റിൽ വീണ തൊഴിലാളിയെ ശാസ്താംകോട്ട അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.ശൂരനാട് തെക്ക് ഇരവിച്ചിറ എൽ.പി.എസിന് സമീപം ആയിക്കുന്നത്ത് തെക്കതിൽ സന്ധ്യയുടെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഇരവിച്ചിറ കിഴക്ക് കലാഭവനിൽ ശിവൻകുട്ടിയാണ് (55) കിണറ്റിൽ അകപ്പെട്ടത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15നാണ് സംഭവം.സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന റോപ്പിൻ്റെയും റെസ്ക്യൂ നെറ്റിൻ്റെയും സഹായത്താൽ ശിവൻകുട്ടിയെ കിണറിനു മുകളിലെത്തിച്ചു.ശിവൻകുട്ടിയെ നാട്ടുകാർ
കരുനാഗപ്പള്ളി ഗവ.ആശുപത്രിയിൽ എത്തിച്ചു.അസി.സ്റ്റേഷൻ ഓഫീസർ എസ്.എ.ജോസ്,ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ സജീവ് കുമാർ,ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർമാരായ റ്റി.എസ് രതീഷ് , മിഥിലേഷ് എം.കുമാർ, വി.എസ് വിജേഷ്,വി.ആർ ഗോപകുമർ, എസ്.ജയപ്രകാശ് ,ഹോം ഗാർഡുമാരായ ശിവ പ്രസാദ്, ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
.

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ടു; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശചുഴിയിൽ പെട്ടു. അപകടത്തിൽ ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ആകാശചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ആകാശ ചുഴിയിൽ പെട്ട് വിമാനം കുലുങ്ങി വിറക്കുകയായിരുന്നു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള
777-300ER വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ബാങ്കോക്കിൽ ഇറക്കിയതിന് പിന്നാലെ വിമാനത്തിലെ യാത്രക്കാരെ അടിയന്തര വൈദ്യപരിശോധനക്ക് വിധേയരാക്കി. വിമാനയാത്രക്കാർക്കും ജീവനക്കാർക്കും മെഡിക്കൽ സഹായം ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സിംഗപ്പൂർ എയർലൈൻസ് അധികൃതർ അറിയിച്ചു

ശുചിമുറിയിൽ സ്ത്രീകളുടെ ചിത്രം പകർത്തി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പുനലൂർ:തെന്മല ടേക്ക് എ ബ്രേക്ക് ശുചിമുറിയിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌ന ചിത്രം പകര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവും ടേക് എ ബ്രേക്ക് നടത്തിപ്പുകാരനുമായയാൾ പിടിയിൽ. ഉറുകുന്ന് സ്വദേശിയും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ആഷിഖ് ബദറുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
തങ്ങളുടെ ചിത്രങ്ങൾ സമീപത്തെ ജനാലയിലൂടെ മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീകൾ ബഹളം വെക്കുകയും തെന്മല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെയും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു. വേനലവധി ആരംഭിച്ചതിനാൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും തെന്മല ഇക്കോ ടൂറിസം സന്ദർശിക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്. സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കായുള്ള പ്രധാന കേന്ദ്രമായിരുന്നു ടേക് എ ബ്രേക്ക് ശുചിമുറി. ടേക് എ ബ്രേക്കിൻ്റെ നടത്തിപ്പുകാരനായ ഇയാൾ മുൻപും സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നുൾപ്പടെ പൊലീസ് പരിശോധിക്കും