ശാസ്താംകോട്ട:യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച ശാസ്താംകോട്ട സുധീറിന്റെ ഓർമ്മയ്ക്കായി താലൂക്കാശുപത്രിയിൽ അന്നദാനം നടത്തി.സുധീറിന്റെ മൂന്നാം ചരമ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി യുണൈറ്റഡ് സോക്കർ റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശാസ്താംകോട്ട ഗവ.ഹോസ്പിറ്റലിലെ രോഗികൾക്കും
കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ അന്നദാനം വിതരണം ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്,ക്ലബ്ബ് പ്രസിഡന്റ് മോഹനൻ,സെക്രട്ടറി അബ്ദുൽ റഷീദ്,ബാബുജാൻ,രാജേഷ്, സിദ്ദിഖ്,അബ്ദുൽ സമദ്,മുകേഷ്, സുരേഷ്,ജശാന്ത് എന്നിവർ പങ്കെടുത്തു.
ശാസ്താംകോട്ട സുധീറിന്റെ ഓർമ്മയ്ക്കായി താലൂക്കാശുപത്രിയിൽ അന്നദാനം നടത്തി
പി.ടി ശ്രീകുമാറിന് പ്രൊഫ. നരേന്ദ്രപ്രസാദ് അവാർഡ്
തിരുവനന്തപുരം.മലയാള സിനിമ മേഖലയിലെ അതുല്യ പ്രതിഭയായിരുന്ന പ്രൊഫ. നരേന്ദ്രപ്രസാദിന്റെ ഓർമ്മയ്ക്കായി ബി.എൻ.എസ്.കെ സിനിമാസ് നൽകുന്ന അവാർഡിന് പി.ടി ശ്രീകുമാർഅർഹനായി. ഇന്ത്യൻ ആന്റി കറ പ്ഷൻ നേതൃത്വത്തിലുള്ള പ്രവർത്തനത്തിനും പരിസ്ഥിതി, സാമൂഹ്യ മണ്ഡലങ്ങളിലെയും അധ്യാപക സംഘടനാ മേഖലയിലെയും പ്രവർത്തനത്തിനാണ് അംഗീകാരം ലഭിച്ചത്. ആറ്റുകാൽ അംബാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള വിതരണം ചെയ്തു.
പെരുമ്പുറത്തു രാജീവൻ നിര്യാതനായി
പടിഞ്ഞാറെ കല്ലട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് സെക്രട്ടറി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പെരുമ്പുറത്തു രാജീവൻ (63) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം 23-05-2024 വ്യാഴ്ച ഉച്ചക്ക് 12.30
KSU ശാസ്താംകോട്ട DB കോളേജ് യൂണിറ്റ് സെക്രട്ടറി, KSU ജില്ലാ സെക്രട്ടറി, പടിഞ്ഞാറെ കല്ലട 4002 സർവീസ് സഹകരണ ബാങ്ക് ഡയക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് യുഡിഫ് സ്ഥാനാർഥിയായിരുന്നു.
ഭാര്യ ഭദ്രകുമാരി (ശാസ്താംകോട്ട KSFE senior Manager )
മക്കൾ : ഡോ. അഭിരാം, ഡോ.. ജയറാം.
നാടൻപാട്ട് കലാകാരനെ ശൂരനാട് സാമൂഹ്യ വിരുദ്ധ സംഘം മർദ്ദിച്ചു
ശൂരനാട് .കക്കാകുന്ന് ജംഗ്ഷൻ വഴി സഹോദരനുമായി ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്ന വഴിയിലാണ് നാടൻപാട്ട് കലാകാരനായ ജീവൻദാസ് ശാസ്താംകോട്ടക്കാണ് മർദ്ദനം ഏറ്റത് യാതൊരു പ്രകോപനവും ഇല്ലാതെ മുൻ പരിചയം പോലും ഇല്ലാത്ത നാലംഗ സംഘം മദ്യലഹരിയിൽ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന സംഘം മണിക്കൂറുകളായി പ്രദേശത്ത് സമാനമായി വഴിയാത്രക്കാരൊടു മോശമായി പെരുമാറിയിരുന്നു
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി; അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരും 5 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം:
തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ തുടരുമെന്ന് അറിയിപ്പ്.
30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്
5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.മത്സ്യതൊഴിലാളികൾ ഇനി ഒരറിയിപ്പ് ഉണ്ടാക്കുന്നത് വരെ കടലിൽ പോകരുത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് മുന്നറിയിപ്പ്.
ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യൂനമർദം രൂപപ്പെട്ടു. വടക്കുകിഴ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം മെയ് 24ന് രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും.
മുള്ളന്‍പന്നിയെ വാഹനമിടിച്ച് പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തി
ചാത്തന്നൂര്‍: മുള്ളന്‍പന്നിയെ വാഹനമിടിച്ച് പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തി. ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ മീനാട് കോട്ടേകുന്ന് ക്ഷേത്രത്തിന് സമീപമാണ് ഇന്നലെ പുലര്‍ച്ചെ മുള്ളന്‍പന്നിയെ വഴിയാത്രക്കാര്‍ കണ്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി മുള്ളന്‍പന്നിയെ ജില്ലാ മൃഗാശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് മുള്ളന്‍പന്നികളുടെ ശല്യം രൂക്ഷമാണെന്നും ഇതിന് മുന്‍പും മുള്ളന്‍പന്നികള്‍ നിരവധി തവണ വണ്ടിയിടിച്ചു ചത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
കൊല്ലം: കിളികൊല്ലൂര്‍ കന്നിമേല്‍ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് ടികെഎം കോളേജിന് സമീപം രഞ്ജിത്ത് ഭവനില്‍ വിഷ്ണു(28), തട്ടാര്‍കോണം തടവിള വീട്ടില്‍ വിഷ്ണുലാല്‍(33) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 13ന് 3.30ന് കിളികൊല്ലൂര്‍ കന്നിമേല്‍ചേരി സൗഹൃദ നഗര്‍-105ല്‍ പ്രവീണിനേയും
മാതാവിനേയും വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിക്കുകയും പ്രവീണിനെ കണ്ണ്‌കെട്ടി തട്ടിക്കൊണ്ട് പോയി സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യ്ത കുറ്റത്തിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ ഉള്‍പ്പെട്ട നാലാം പ്രതി ശരവണന്റെ വീട്ടിലെ ജനല്‍ ചില്ല് ആരോ തകര്‍ത്തിരുന്നു. ഇത് പ്രവീണ്‍ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഈ കേസില്‍ ഉള്‍പ്പെട്ട
10 പ്രതികള്‍ ഇതോടെ പോലീസിന്റെ പിടിയിലായി. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാനിഫിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ വൈശാഖ്, സന്തോഷ്, സിപിഒമാരായ സാജ്, പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഓപ്പറേഷന്‍ ആഗ്; 388 പേര്‍ പിടിയില്‍
കൊല്ലം: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ നടത്തി വരുന്ന ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി നിരവധി കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 19 പേരെയും മറ്റ് വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 47 പേരെയും സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 322 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തു. ഇതുകൂടാതെ വാറണ്ട് കേസില്‍ പ്രതികളായ 128 പേരുടെ
അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സ്ഥിരം കുറ്റവാളികളായ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ആയതിന്റെ ഭാഗമായി 21 പേരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും 6 പേരെ ജില്ലയില്‍ നിന്നും നാട് കടത്തുകയും ചെയ്തിട്ടുണ്ട്.
ട്രോളിങ്ങ് നിരോധനം ജൂണ്‍ 10 മുതല്‍
സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം. ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ്ങ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി അറിയിച്ചു.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യൂട്യൂബറിന് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്
ചെന്നൈ: ദുബൈയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുകയും ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതിന് യൂട്യൂബറിന് തമിഴ്നാട്ടിലെ ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു. വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ സൈബര്‍ വിഭാഗത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിവാദമായതിനെത്തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തു.
വിഡിയോയുടെ താഴെ നിരവധി പേര്‍ അഭിനന്ദനം അറിയിച്ചപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ദുബൈയില്‍ പോയി ലിംഗനിര്‍ണയം നടത്താന്‍ പലര്‍ക്കും വീഡിയോ പ്രചോദനമാകുമെന്ന മോശം സന്ദേശമാണ് ഇവര്‍ പങ്കുവെച്ചതാണ് പലരും വിമര്‍ശിച്ചത്. ചെന്നൈയില്‍ നിന്നുള്ള ഇര്‍ഫാന്‍ എന്ന യൂട്യൂബ് വ്ളോഗറാണ് ഇത്തരത്തില്‍ വീഡിയോ പങ്കുവെച്ചത്. ഫുഡ് വ്ളോഗറായ ഇര്‍ഫാന്റെ ചാനലിന് 4.29 മില്യണ്‍ ഫോളോവേഴ്സ് ആണുള്ളത്. ആശുപത്രിയില്‍ സ്‌കാനിങിലൂടെ ഡോക്ടര്‍ ലിംഗനിര്‍ണയം നടത്തുന്നതുള്‍പ്പെടെ വീഡിയോയില്‍ ഉണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഗര്‍ഭസ്ഥ ശിശുക്കളുടെ സുരക്ഷിത്വത്തിനായും പെണ്‍ഭ്രൂണഹത്യ തടയുന്നതിനും ലിംഗാനുപാതത്തിലെ വ്യത്യാസവും പരിഹരിക്കുന്നതിനായി 1994ലാണ് പ്രീ കണ്‍സെപ്ഷന്‍ ആന്റ് പ്രീ നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്നിക് ആക്ട് നിലവില്‍ വന്നത്.
വര്‍ഷങ്ങളായി, അനധികൃത അള്‍ട്രാസൗണ്ട് സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതിനാല്‍ ലിംഗാനുപാതത്തില്‍ വലിയ പുരോഗതിയുണ്ടായി. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2005ല്‍ 1000 ആണ്‍ കുട്ടികള്‍ക്ക് 876 പെണ്‍കുഞ്ഞുങ്ങള്‍ എന്ന നിലയിലുള്ള ലിംഗാനുപാതം 2018നും 2020നും ഇടയില്‍ 907 ആയി ഉയര്‍ന്നു. ഹരിയാന, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തമിഴ്‌നാട് അതിന്റെ ലിംഗാനുപാതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. 2015-ല്‍ 918 ആയിരുന്നത് 2019-ല്‍ 942 എന്ന നിലയിലേക്കായി ലിംഗാനുപാതം.






































