Home Blog Page 2706

അരവിന്ദ് കെജ്രിവാളിന്റെ പിഎയിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റുവെന്ന സ്വാതി മലിവാളിൻ്റെ മൊഴി തള്ളി ആം ആദ്മി പാർട്ടി

ന്യൂഡെല്‍ഹി.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎയിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റുവെന്ന സ്വാതി മലിവാളിൻ്റെ മൊഴി തള്ളി ആം ആദ്മി പാർട്ടി.കെജ്രിവാളിന്റെ വസതിയിലെ ദൃശ്യങ്ങൾ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട ആം ആദ്മി പാർട്ടി പിന്നീട് ഡിലീറ്റ് ചെയ്തു.അതേസമയം, സ്വാതിയെ വിഭവകുമാർ 8 തവണ കരണത്തടിച്ചതായി എഫ്ഐആറിൽ .എഫ്ഐആറിന്റെ പകർപ്പില്‍ പറയുന്നു.പരിശോധനയ്ക്കായി ഫോറൻസിക് സംഘം അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ എത്തി

അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് വിഭവ് കുമാറിൽ നിന്ന് ക്രൂരമർദ്ദനം നേരിട്ടുവന്ന എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് ആം ആദ്മി പാർട്ടി ഔദ്യോഗിക x അക്കൗണ്ടിലൂടെ സംഭവ ദിവസത്തെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ഉദ്യോഗസ്ഥരും സ്വാതി മലിവാളും തർക്കിക്കുന്നതാണ് ദൃശ്യങ്ങളിൽ.മിനിറ്റുകൾക്കകം ആം ആദ്മി പാർട്ടി ദൃശ്യം ഡിലീറ്റ് ചെയ്തെങ്കിലും , സ്വാതി മലിവാളിൻ്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുള്ള ലക്ഷ്യം വച്ചാണ് പാർട്ടിയുടെ നീക്കം.നെഞ്ചിലും വയറ്റിലും ഇടുപ്പിലും വിഭവ് കുമാർ ചവിട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.സ്വാതി മലിവാളിന്റെ പരാതിയിൽ വിഭവ് കുമാറിൻ്റെ വീട്ടിൽ എത്തിയ പോലീസ് മുഖ്യമന്ത്രിയുടെ വസതിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്റെ അന്വേഷണത്തോട് സഹകരിക്കാത്ത വിഭവ് കുമാറിനോട് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കമ്മീഷൻ നോട്ടീസ് നൽകി.സ്വാതി മലിവാൾ നേരിട്ട അതിക്രമത്തിൽ കേജ്രിവാൾ മൗനം പാലിക്കുകയാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും കേന്ദ്ര മന്ത്രി നിർമല സീതാരാമൻ വിമർശിച്ചു

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ആലപ്പുഴ, തൃശൂർ ഒഴികെയുള്ള മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്ടും മലപ്പുറത്തും നാളെ ഓറഞ്ച് അലർട്ട്. തിങ്കളും ചൊവ്വയും സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്കാണ്
സാധ്യത.തിങ്കളും ചൊവ്വയും
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴു ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്ന് നിർദ്ദേശം. മത്സ്യ
തൊഴിലാളികൾ മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

കോൺഗ്രസ്‌ നേതാക്കൾ തന്റെ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി, രാജ്‌മോഹൻ ഉണ്ണിത്താൻ

കാസര്‍ഗോഡ്. കോൺഗ്രസ്‌ നേതാക്കൾ തന്റെ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി. ബൂത്ത് കമ്മറ്റികൾക്ക് നൽകാൻ ഏൽപിച്ച പണമാണ് ചില മണ്ഡലം പ്രസിഡൻ്റുമാർ മുക്കിയത്.പണം തട്ടിയെടുത്തവരെ അറിയാമെന്നും ആരെയും വെറുതെ വിടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു
ഡിസിസി ഓഫിസിൽ നടന്ന യുഡിഎഫ് കൺവീനർ എം. എം ഹസൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ഉണ്ണിത്താന്റെ വിമർശനം

ലോറിയിൽ കടത്തുകയായിരുന്ന 1221.5 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

കാസർഗോഡ്. കുമ്പളയിൽ ലോറിയിൽ കടത്തുകയായിരുന്ന 1221.5 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. ലോറിയിൽ സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്.

ഓപ്പറേഷൻ ഡീഹണ്ട് റെയ്ഡിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പൊലീസ് പിടികൂടിയത്. കുമ്പള എസ്.ഐ ടി.എം വിപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് സവാളയുമായി പോവുകയായിരുന്ന ലോറിയിലായിരുന്നു ലഹരിക്കടത്ത്. സവാളചാക്കുകൾക്കിടയിൽ 60 പ്ലാസ്റ്റിക് ചാക്കുകളാക്കി പുകയില ഉല്പന്നങ്ങൾ കടത്താനായിരുന്നു ശ്രമം.

ലോറി ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മുഹമ്മദ്‌ അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു. തിരുവനന്തപുരം ജില്ലയിലെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനുള്ള പുകയില ഉൽപ്പന്നങ്ങളാണിതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ആളാണ് അൻവർ. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ 40 ലക്ഷത്തോളം രൂപ വില വരും

അരവണ നശിപ്പിക്കല്‍ ,കഠിനമെന്‍റെയ്യപ്പാ

തിരുവനന്തപുരം. കീടനാശിനി സാനിധ്യം കണ്ടെത്തിയ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌.ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്.

ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വിൽപ്പന തടഞ്ഞ ആറര ലക്ഷത്തിൽ അധികം വരുന്ന അരവണയാണ് നശിപ്പിക്കാൻ ദേവസ്വം ബോർഡ് ടെൻഡർ വിളിച്ചിരിക്കുന്നത്. സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരവണ 45 ദിവസത്തിനുള്ളിൽ നശിപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് ടെൻഡറിൽ സൂചിപ്പിക്കുന്നത്.
വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം.

അരവണ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏൽപ്പിക്കാത്ത രീതിയിൽ നശിപ്പിക്കണം എന്നും ടെൻഡർ നോട്ടീസിൽ ദേവസ്വം ബോർഡ്‌ വ്യക്തമാക്കുന്നുണ്ട്.അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജൻസികളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്

കുറ്റാലം വെള്ളച്ചാട്ടത്തില്‍ പെട്ടെന്നുള്ള മഴവെള്ള പാച്ചില്‍; വിദ്യാര്‍ത്ഥി മരിച്ചു

പുനലൂര്‍: തെങ്കാശി പഴയകുറ്റാലം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ എത്തിയ അഞ്ചംഗ സംഘം പെട്ടെന്നുള്ള മഴവെള്ള പാച്ചിലില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട നാലുപേരേ രക്ഷപ്പെടുത്തിയെങ്കിലും പ്ലസ്ടു വിദ്യാര്‍ഥിയായ അശ്വിന്‍ (16) മരണപ്പെട്ടു. തിരുനെല്‍വേലിയില്‍ നിന്നും കുടുംബത്തോടൊപ്പം എത്തിയ അശ്വിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മഴവെള്ള പാച്ചില്‍ ഉണ്ടായത്.

കല്ലടയാറ്റില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

പുനലൂര്‍: കല്ലടയാറ്റില്‍ ചാടിയ യുവാവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. അഞ്ചല്‍ ആലപ്പന്നട സ്വദേശി വിഷ്ണു (25) ആണ് വെള്ളിയാഴ്ച പകല്‍ 11-ഓടെ കല്ലടയാറിന് സമാന്തരമായുള്ള വലിയ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയത്. ഒഴുക്കില്‍പ്പെട്ട വിഷ്ണു പാലത്തിന്റെ തൂണുകളില്‍ പിടിച്ചു കിടക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും ഇവരെത്തി വിഷ്ണുവിനെ കരക്കെത്തുകയുമായിരുന്നു.
അവശനായ യുവാവിനെ ഉടന്‍തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അനാഥ സ്ത്രീയെ പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ

മലപ്പുറം. അനാഥ സ്ത്രീയെ പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് ഉപദ്രവിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ. സംഭവം നടന്ന് രണ്ടു വർഷത്തിന് ശേഷമാണ് പ്രതികൾ പിടിയിലാകുന്നത്. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ഷാഫി, മുഹമ്മദ് ഫൈസൽ, പട്ടാമ്പി സ്വദേശി മുഹമ്മദ് ഷെബീൽ എന്നിവരെയാണ് കുന്നമംഗലം പൊലിസ് അറസ്റ്റു ചെയ്തത്

2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം.ഫോണിലൂടെ പരിചയപ്പെട്ട അനാഥ സ്ത്രീയെ കുന്നമo ഗലത്തെ ഫ്ലാറ്റിൽ വച്ചാണ് പീഡിപ്പിച്ചത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഫൈസൽ ആണ് ആദ്യം പീഡിപ്പിച്ചത്.പിന്നീട് സുഹൃത്തുക്കളായ മുഹമ്മദ് ഷാഫിയെയും മുഹമ്മദ് ഷെബീലിനേയും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയും ആയിരുന്നു. പിന്നീട് ഇവരും യുവതിയെ പീഡിപ്പിച്ചു. ചൂടുവെള്ളം മുഖത്ത് ഒഴിച്ച് മർദിക്കുകയും ചെയ്തു.ഈ സംഭവങ്ങൾക്ക് പിന്നാലെ യുവതി ഒന്നര വർഷത്തോളം അബോധാവസ്ഥയിൽ ചികിൽസയിലായിരുന്നു. ആരോഗ്യാവസ്ഥ തൃപ്തികരമായതിനു പിന്നാലെ യുവതിയുടെ മൊഴി കൂടുതലായി രേഖപ്പെടുത്തി.ഇത് പ്രതികളിലേക്ക് എത്താൻ സഹായകമായി. മൂന്ന് ടീമുകളായി തിരിഞ്ഞ് സി.ഐ ശ്രീകുമാറിൻ്റെ നേതൃത്തിൽ 12 ഓളം പൊലിസുകാരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്

എൻഎസ്എസ് കരയോഗങ്ങളുടെയും വനിതാ സ്വയം സഹായ സംഘങ്ങളുടെയും പ്രധാന ഭാരവാഹികളുടെ നേതൃയോഗം

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽ പ്രവർത്തിക്കുന്ന 123 കരയോഗങ്ങളുടെയും 502 വനിതാ സ്വയം സഹായ സംഘങ്ങളുടെയും പ്രധാന ഭാരവാഹികളുടെ നേതൃയോഗം കുന്നത്തൂർ താലൂക്ക് യൂണിയനിലെ രജതജൂബിലി ഹാളിൽ വച്ച് ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി നടക്കും.യൂണിയനിലെ 7 പഞ്ചായത്തുകളെ 7 മേഖലകളാക്കിയാണ് യോഗം നടത്തപ്പെടുന്നത്.സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 2024-25 സാമ്പത്തിക വർഷം യൂണിയൻ തലത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന വിവിധങ്ങളായ പരിപാടികളെ കുറിച്ച് തീരുമാനം എടുക്കുന്നതിനാണ് നേതൃയോഗം നടക്കുന്നത്.കരയോഗങ്ങളിൽ നിന്നും പ്രസിഡന്റ്‌/സെക്രട്ടറി കൂടാതെ ഓരോ സ്വയം സഹായ സംഘത്തിന്റെയും പ്രസിഡന്റ്‌,സെക്രട്ടറിമാരുമാണ് പങ്കെടുക്കേണ്ടത്.18ന് രാവിലെ 10.30ന് ശൂരനാട് വടക്ക്,പള്ളിക്കൽ എന്നീ പഞ്ചായത്തുകൾ,ഉച്ചയ്ക്ക് 2.30 മുതൽ പോരുവഴി,കുന്നത്തൂർ.19ന്
രാവിലെ 10.30 ന് പടിഞ്ഞാറേകല്ലട,ശൂരനാട് തെക്ക്,  ഉച്ചയ്ക്ക് ശേഷം ശാസ്താംകോട്ട.താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ വി.ആർ.കെ ബാബു അധ്യക്ഷത വഹിക്കും.

പോരുവഴി ഹനഫി മഹൽ മുസ്ലിം ജമാഅത്തിൽപ്പെട്ട പതിനെട്ട് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

മയ്യത്തുങ്കര:പരിശുദ്ധ ഹജ്ജ് കർമത്തിന് യാത്രയാകുന്ന പോരുവഴി ഹനഫി മഹൽ മുസ്ലിം ജമാഅത്തിൽപ്പെട്ട പതിനെട്ട് ഹാജിമാർക്ക് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.ജമാഅത്ത് പ്രസിഡന്റ്‌ കുഞ്ഞുമോൻ പുതുവിള അധ്യക്ഷത വഹിച്ചു,ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് അബ്ദുൽസലാം മൗലവി സമ്മേളനം ഉത്ഘാടനം ചെയ്തു, ജമാഅത്ത് ജനറൽ സെക്രട്ടറി ചക്കുവള്ളി നസീർ,വൈസ് പ്രസിഡന്റ്‌ അർത്തിയിൽ ഷെഫീഖ്,അസിസ്റ്റന്റ് ഇമാം സജീർ മൗലവി അൽ ഖാസിമി,ജോയിന്റ് സെക്രട്ടറിമാരായ സലാം പുതുവിള, കരീം മോതീന്റയ്യം, ജമാഅത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായ അർത്തിയിൽ അൻസാരി, എച്.നസീർ, ഖുറൈശി പോരുവഴി, ബഷീർ ഒല്ലായിൽ എന്നിവർ സംസാരിച്ചു. ടങ്ങിൽ ഹാജിമാർക്ക് ജമാഅത്തിന്റെ നേതൃത്വത്തിൽ ഇഹ്‌റാം വസ്ത്രങ്ങൾ നൽകി.