23.5 C
Kollam
Saturday 20th December, 2025 | 01:48:03 AM
Home Blog Page 2704

വയോധികയെ ഇടിച്ചുകൊന്ന കാര്‍ ആറുമാസത്തെ അന്വേഷണത്തിനൊടുവില്‍ കേരളാപൊലീസ് ഹൈദരാബാദില്‍ കണ്ടെത്തി

കോട്ടയം. പൊലീസ് വിചാരിച്ചാല്‍ ഇതൊക്കെ പറ്റുമെന്ന് നാട്ടുകാര്‍, കോരുത്തോട് വാഹനം ഇടിച്ചു വയോധിക മരിച്ച സംഭവത്തിൽ നിർത്താതെ പോയ കാർ കണ്ടെത്തി. ആറ് മാസത്തെ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് മുണ്ടാക്കയം പൊലീസ് വാഹനം കണ്ടെത്തിയത്. ഹൈദരബാദ് സ്വദേശിയുടെ എർട്ടിഗ കാറാണ് മരണത്തിന് കാരണമായ അപകടത്തിന് കാരാണായതെന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബർ 15 ന് കോരുത്തോട് പനക്കച്ചിറയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. വഴിയിലൂടെ നടന്ന് പോകുകയായിരുന്ന പ്രദേശവാസിയായ 88 വയസുകാരി തങ്കമ്മയെ വാഹനം ഇടിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. എന്നാൽ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹൈദരബാദിലുള്ള എർടിഗ കാറാണ് അപകടമുണ്ടാക്കിയത് എന്ന് കണ്ടെത്തിയത്. സംഭവ സമയം വാഹനം ഓടിച്ച ദിനേശ് റെഡിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇടുക്കി ജില്ലയിൽ നിന്നു്ം ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. സിസിടിവിയിലെ വണ്ടി നന്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വാഹനവും ഡ്രൈവറേയും കേരളത്തിലെത്തിച്ചു. ശബരിമല തീർത്ഥാടനത്തിന് എത്തി മടങ്ങവേയാണ് അപകടം ഉണ്ടായത്.

നിര്‍ത്തിയിട്ട കാറിലെ മരണം, എസി വില്ലനോ?

ആലപ്പുഴ: നിര്‍ത്തിയിട്ട കാറിലെ എസി വില്ലനോ കാറിനുള്ളില്‍ വിശ്രമിക്കാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എങ്ങനെ. ആലപ്പുഴയില്‍ കരുവാറ്റ ഊട്ടുപറമ്ബ് പുത്തന്‍ നിരത്തില്‍ അനീഷ് (37 ) ആണ് ഇന്നലെ മരിച്ചത്.

വീടിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ എസി ഓണ്‍ ചെയ്തു വിശ്രമിക്കുകയായിരുന്നു അനീഷ്. ഭാര്യ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ പിന്നീട് വരാം എന്ന് പറയുകയും പിന്നെ വിളിക്കാന്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അമ്മ: ആയിഷ ബീവി. ഭാര്യ: ദേവിക. മകന്‍: ശിവദത്ത്. സഹോദരന്‍ അജീഷ്. സഹോദരി : സോഫിയ.

അതേസമയം, ഇത്തരം അപകടങ്ങള്‍ മുമ്ബും നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കാറില്‍ എസി ഇട്ട് മയങ്ങിയ സിനിമ, സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ (47) മരണം വിഷവാതകം ശ്വസിച്ചാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

അപൂര്‍വമാണ് ഇത്തരം അപകടങ്ങള്‍ നടക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇങ്ങനെ ചിലര്‍ക്ക് മരണവും സംഭവിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസലിന്റെ പൂര്‍ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണമായ ജ്വലനം നടക്കുമ്‌ബോള്‍, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ കാര്‍ബണ്‍ മോണോ ഓക്സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്

വീണ്ടും ചരിത്രം കുറിച്ച് സ്വര്‍ണവില

കൊച്ചി: തുടർച്ചായി പുതിയ റെക്കോർഡുകള്‍ ഇട്ടിരുന്ന സ്വർണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തി.

ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 54,500 രൂപ എന്ന സ്വർണത്തിന്റെ ഇതുവരെയുള്ള ഉയർന്ന വിലയാണ് ഇന്ന് തിരുത്തി എഴുതിയത്.

ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേർ സ്വർണം വാങ്ങികൂട്ടുന്നതും സ്വർണവില വർധനയ്ക്ക് കാരണമാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6840 രൂപയാണ് വില. ഇന്നലെ 200 രൂപ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുതിച്ച്‌ ഉയർന്നത്. 54080 രൂപയായിരുന്നു ഇന്നലെ സ്വർണവില. ഗ്രാമിന് 6760 രൂപയും.

മാർച്ച്‌ 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. ഏപ്രില്‍ 19ന് ആണ് ഇതുവരെ റെക്കോർഡ് തുകയായിരുന്ന 54,500 രൂപയിലേക്ക് സ്വർണവില എത്തിയത്.

മെയ് മാസത്തെ സ്വർണവില

1-May-24 52440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
2-May-24 53000
3-May-24 52600
4-May-24 52680
5-May-24 52680
6-May-24 52840
7-May-24 53080
8-May-24 53000
9-May-24 52920
10-May-24 54040
11-May-24 53800
12-May-24 53800
13-May-24 53720
14-May-24 53400
15-May-24 53720
16-May-24 54280
17-May-24 54080
18-May-24 54720 (ഈ മാസത്തെയും ചരിത്രത്തേയും ഏറ്റവും കൂടിയ വില)

സോളാര്‍സമരം ഒത്തു തീര്‍പ്പാക്കാന്‍ ഒരു തരത്തിലും ഇടപെട്ടില്ല, പ്രേമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ താന്‍ ഒരു തരത്തിലും ഇടപെടല്‍ നടത്തിയിട്ടില്ലെന്നും ഇടനിലക്കാരനാകാന്‍ തന്നെ ആരും നിയോഗിച്ചിട്ടുമില്ലെന്ന് ആര്‍എസ്പി നേതാവും എംപിയുമായ എന്‍.കെ.

പ്രേമചന്ദ്രന്‍. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലുകള്‍ വാര്‍ത്താസമ്മേളനം എന്‍.കെ.പ്രേമചന്ദ്രന്‍ തള്ളി.

താന്‍ വിവരം അറിഞ്ഞത് സമരത്തിന്റെ ഭാഗമായി പ്രസംഗിച്ചുകൊണ്ടിരിക്കുമ്‌ബോഴാണെന്നും പറഞ്ഞു. സെക്രട്ടേറിയേറ്റിന് സമീപത്ത് പ്രസംഗിച്ചു കൊണ്ടിരിക്കുമ്‌ബോള്‍ പെട്ടെന്ന് എകെജി സെന്ററിലേക്ക് ചെല്ലാന്‍ തന്റെ പാര്‍ട്ടിനേതാക്കള്‍ വിളിച്ചു പറയുകയായിരുന്നു. അത് അനുസരിച്ച് താന്‍ എകെജി സെന്ററിലേക്ക് ചെല്ലുമ്‌ബോള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്ത് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിന് ഒരുങ്ങുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പൊതു സമവായം എന്ന നിലയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തതായും വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറയുകയും ചെയ്തു.

താന്‍ പ്രസംഗം നിര്‍ത്തി എകെജി സെന്ററില്‍ എത്തുമ്‌ബോള്‍ തന്നെ സമരം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്ത് അവിടെയുള്ള സിപിഎം സംസ്ഥാന സമിതയില്‍ പെട്ടവര്‍ വാര്‍ത്താസമ്മേളനം കാണാന്‍ ടെലിവിഷന്‍ ക്രമീകരിക്കുകയായിരുന്നു. അന്ന് താന്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകന്‍ ആയിരുന്നു. താന്‍ അതില്‍ ഇടപെട്ടിട്ടില്ല. എല്‍ഡിഎഫ് തന്നെ നിയോഗിച്ചിരുന്നുമില്ല. നേരത്തേ ജോണ്‍ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. താന്‍ എവിടെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏജന്റുകളുമായോ യുഡിഎഫ് നേതാക്കളുമായോ ഒരു തരത്തിലുമുള്ള ചര്‍ച്ച നടത്തിയിട്ടില്ലെന്നും പറഞ്ഞു.

ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു നേരത്തേ സിപിഎം സോളാര്‍ സമരത്തില്‍ സെക്രട്ടേറിയേറ്റ് വളഞ്ഞുള്ള സമരം നടത്തിയതെന്നും എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം പറഞ്ഞ് സമരം അവസാനിപ്പിച്ചതായും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. നേരത്തേ സോളാര്‍ വിഷയത്തിലെ എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം സി.പി.എം. മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പാക്കിയതെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍തന്നെയാണെന്ന് അദ്ദേഹം പ്രതികരിച്ചു. സമരകാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമന്ത്രി.

‘ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെക്കുറെ ശരിയാണ്. സോളാറില്‍ നേരത്തേതന്നെ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നതാണ്. സമരം നേരിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നു. എന്നാല്‍, തലസ്ഥാനത്തു വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു നിര്‍ദേശം വന്നു. അതിനോട് സര്‍ക്കാര്‍ പോസിറ്റീവായിതന്നെ പ്രതികരിച്ചു’-തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ട ധീര രക്തസാക്ഷികള്‍ക്ക് സ്മാരകവുമായി സിപിഎം

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടയില്‍ കൊല്ലപ്പെടുകയും അതിന്റെ പേരില്‍ പാര്‍ട്ടി തള്ളിപ്പറയുകയും ചെയ്ത്‌വര്‍ക്ക് സ്മാരകം പണിത് സിപിഎം.

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സൂബീഷ്, ഷൈജു എന്നിവര്‍ക്ക് വേണ്ടിയാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. 2015 ജൂണ്‍ ആറിനായിരുന്നു ബോംബ് നിര്‍മ്മാണത്തിനിടയില്‍ ഇരുവരും കൊല്ലപ്പെട്ടത്.

ജനങ്ങളില്‍ നിന്നും പിരിവെടുത്തായിരുന്നു രക്തസാക്ഷിമണ്ഡപം പണിതിരിക്കുന്നത്. മെയ് 22 ന് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദനാണ്. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2015 ജൂണില്‍ കൊളവല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിന്‍ മുകളിലായിരുന്നു ബോംബ് നിര്‍മ്മാണവും സ്ഫോടനവും ഉണ്ടായത്.

അന്ന് ബോംബ് നിര്‍മ്മാണത്തെയും സ്ഫോടനത്തെയും സിപിഎം നേതാക്കള്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. പാര്‍ട്ടിക്ക് സംഭവവുമായി ഒരു ബന്ധവും ഇല്ലെന്നും ബോംബ് നിര്‍മ്മിച്ചവര്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ അല്ലെന്നുമായിരുന്നു അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇരുവരുടേയും മൃതദേഹം ഏറ്റുവാങ്ങിയത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു. പിറ്റേ വര്‍ഷം മുതല്‍ ഇവരുടേയും ചരമദിനം രക്തസാക്ഷിദിനമായി ആചരിക്കുകയും ചെയ്തുവരികയാണ്.

എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ചു

മേപ്പാടി : വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ചു, സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പൊലീസ് അറസ്റ്റുചെയ്തു.

കുന്നമ്ബറ്റ ലിറ്റില്‍ വുഡ് വില്ലയെന്ന റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കോഴിക്കോട് താമരശ്ശേരി ചുണ്ടകുന്നുമ്മല്‍ വീട്ടില്‍ സി കെ ഷറഫുദ്ദീന്‍ (32) ആണ് പിടിയിലായത്. ദിണ്ടിഗല്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായ ബാലാജി (21) ആണ് ഷോക്കേറ്റുമരിച്ചത്. വൈദ്യുതത്തകരാര്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ വിദ്യാര്‍ഥികള്‍ക്ക് സ്വിമ്മിങ് പൂളിലേക്ക് പ്രവേശനം നല്‍കിയതാണ് അപകടത്തിന് കാരണമെന്ന് പൊലിസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്.പൊലീസ് നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ട് ജീവനക്കാര്‍ക്കുണ്ടായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞിരുന്നു. സംഭവം നടന്നയുടന്‍ മേപ്പാടി പൊലീസ് സംഭവസ്ഥലം സീല്‍ചെയ്തിരുന്നു. തുടര്‍ന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും ഫൊറന്‍സിക് വിദഗ്ധരും കെ എസ് ഇ ബി അധികൃതരും പരിശോധനാ നടത്തി റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

വാട്‌സാപ്പ് സന്ദേശങ്ങള്‍ നിര്‍ണായകമായി

റിസോര്‍ട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യംചെയ്തതില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. അപകടത്തിന് തലേദിവസം ഇയാളും ഷറഫുദ്ദീനും നടത്തിയ വാട്സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീന് വൈദ്യുതത്തകരാറിനെക്കുറിച്ച് മുന്‍കൂട്ടി ബോധ്യമുള്ളതായും അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്റെ നിര്‍ദേശം അവഗണിച്ചതായും പൊലീസിന് വ്യക്തമായത്.

ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി. സുമേഷ് സംഭവസ്ഥലം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍മാണാവശ്യത്തിന് നല്‍കിയ കണക്ഷന്‍, നിബന്ധനകള്‍ ലംഘിച്ച് നിര്‍മാണേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും വൈദ്യുത സര്‍ക്യൂട്ടില്‍ സ്ഥാപിച്ചിരുന്ന റെസിഡ്വല്‍ കറന്റ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ആര്‍.സി.സി.ബി.) എന്ന സുരക്ഷാ ഉപകരണം ബൈപ്പാസ് ചെയ്ത് ഉപയോഗിച്ചതായും പറയുന്നുണ്ട്. ആര്‍ സി സി ബി ബൈപ്പാസ് ചെയ്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ താഹിര്‍, സജി, സി പി ഒ ബാലു, ഡ്രൈവര്‍ ഷാജഹാന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു

അടുത്ത ഐപിഎല്‍ സീസണില്‍ ആദ്യമത്സരം ഹര്‍ദിക് പാണ്ഡ്യക്ക് കളിക്കാനാകില്ല

അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് ആദ്യമത്സരം നഷ്ടമാകും. ലഖ്‌നൗവിനെതിരായ ഇന്നലത്തെ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഹര്‍ദിക്കിന് വിനയായത്. കൂടാതെ 30 ലക്ഷം രൂപ പിഴയും ചുമത്തി.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ അവസാനത്തെ മത്സരമായിരുന്നു ഇന്നലെത്തേത്. അതുകൊണ്ട് അടുത്ത സീസണിലെ ആദ്യമത്സരത്തിലെ സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വരികയുള്ളു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ടീം സ്ലോ ഓവര്‍ നിരക്ക് നിലനിര്‍ത്തിയതിന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പിഴ ചുമത്തി’- ഐപിഎല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണില്‍ മൂന്നാം തവണയാണ് മുംബൈ ടീം കുറഞ്ഞ ഓവര്‍ നിരക്ക് തുടര്‍ന്നത്. ഹര്‍ദിക്കിന് മുപ്പത് ലക്ഷം രൂപ പിഴയും അടുത്ത മത്സരത്തില്‍ കളിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയതായി പ്രസ്താവനയില്‍ പറയുന്നു.

സൂര്യയുടെ മരണം.. അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചു, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ആലപ്പുഴ: വിമാനത്താവളത്തില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നഴ്‌സായ പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക.
കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി.

ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ച് 10 പേർ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച്‌ പത്ത് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്.

ഇവരെ നൂഹ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കുണ്ഡ്‌ലി-മനേസര്‍-പല്‍വാല്‍ എക്‌സ്പ്രസ്‌വേയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം മുഴങ്ങിയെന്നും പിന്നാലെ തീപിടിക്കുകയായിരുന്നുമെന്നാണ് വിവരം. തീപിടിത്തം ഉണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് അപകടസ്ഥലത്ത് എത്തിയത്.

ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. വൃന്ദാവനില്‍നിന്ന് വരികയായിരുന്ന തീര്‍ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം 60ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് വിവരം.

വാർത്താനോട്ടം

2024 മെയ് 18 ശനി

BREAKING NEWS

? വിദേശയാത്രയ്ക്ക് ശേഷം
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെ 3.15 ന് കേരളത്തിൽ തിരിച്ചെത്തി.

?വിരലിന് പകരം നാവിലെ ശസ്ത്രക്രീയ :കുട്ടിക്ക് നാവിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് സൂപ്രണ്ടിൻ്റെ റിപ്പോർട്ട്. ഡോക്ടർക്കെതിരെ കൂടുതൽ നടപടി വേണ്ടെന്നും റിപ്പോർട്ട്

? എ പി പി അനിഷ്യയുടെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം .

? ആലുവ അട്ടക്കാട് അലിക്കുഞ്ഞിൻ്റെ വീട്ടിലേക്ക് ലോറി ഇടിച്ചു കയറി;ആർക്കും പരിക്കില്ല.

?മലപ്പുറം മക്കരപറമ്പിൽ
ഫർണ്ണിച്ചർ കടയ്ക്ക് തീ പിടിച്ചു.

? കേരളീയം ?

? അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ്. വെസ്റ്റ് നൈല്‍ ബാധിച്ച് പതിമൂന്നുകാരി മരിച്ച കേസില്‍ പുനെയിലെ വൈറോളജി ലാബില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും പത്ത് വെസ്റ്റ് നൈല്‍ പനി കേസുകള്‍ ഉറപ്പായതാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

? മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ലെന്നും അന്ന് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

? ഇപ്പോഴത്തെ കാലാവസ്ഥയില്‍ വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

? പാലക്കാട് തെങ്കരയില്‍ മൂന്നിലും നാലിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

? തിരുവനന്തപുരം ചാക്കയില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണം. ദക്ഷിണ വ്യോമസേനാ ആസ്ഥാനമാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഹോട്ടലില്‍ വച്ച് ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായാണ് ദക്ഷിണ വ്യോമസേന ആസ്ഥാനം അറിയിച്ചിരിക്കുന്നത്.

? കാലിക്കറ്റ് സര്‍വ്വകലാശാല റെക്കോര്‍ഡ് വേഗത്തില്‍ ബിരുദഫലം പ്രസിദ്ധീകരിച്ചത് ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലം സര്‍വ്വകലാശാല പ്രഖ്യാപിച്ച്. ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങും- മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

? കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ബോസ്‌കോ കളമശേരി തൃശൂരില്‍ അറസ്റ്റിലായി. പറവൂര്‍ പെണ്‍വാണിഭ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ പ്രവാസി വ്യവസായിയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

?ബിലീവേഴ്സ്
ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാരം മെയ് 21 ന് തിരുവല്ലയില്‍ നടത്തും. മെയ് 19 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൃതദേഹം എത്തും. മെയ് 20 നാണ് പൊതുദര്‍ശനം. മെയ് 21 ന് 11 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ച് ഒരു മണിയോടെ മൃതദേഹം ഖബറടക്കും.

? കരുവാറ്റ ഊട്ടുപറമ്പ് പുത്തന്‍ നികത്തില്‍ മണിയന്റെ മകന്‍ അനീഷിനെ (37) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വീടിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ എസി ഓണ്‍ ചെയ്തു വിശ്രമിക്കുകയായിരുന്ന അനീഷിനെ പിന്നീട് കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു.

?? ദേശീയം ??

? സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ രാം ലല്ല വീണ്ടും ടെന്റിനുള്ളിലാകുമെന്നും രാമക്ഷേത്രം തച്ചുടയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ബാറാബങ്കിയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.

? തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജസ്ഥാനില്‍ ഏപ്രില്‍ 21നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു ഡല്‍ഹി കോടതി. നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാകേത് മെട്രൊപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കാര്‍ത്തിക് തപാരിയ ഡല്‍ഹി പൊലീസിനു നിര്‍ദേശം നല്‍കി.

? ഡല്‍ഹി മദ്യനയക്കേസില്‍ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത് ഇഡി. ആദ്യമായാണ് ഒരു അഴിമതി കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതി ചേര്‍ക്കുന്നത്. സുപ്രീംകോടതിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.

? ഒരു രാജ്യം ഒരു നേതാവ് എന്നത് മോദിയുടെ ഗുഢ പദ്ധതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുതിന്‍ വിജയിച്ചത്. മോദിയും അതുതന്നെയാണ് ചെയ്യുന്നത്.

? തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നലെ വൈകീട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ ആക്രമണം. മാലയണിയിക്കാനെന്ന പേരില്‍ എത്തിയ രണ്ട് യുവാക്കളാണ് കനയ്യ കുമാറിനെ ആക്രമിച്ചത്.

? സ്വാതി മലിവാളിനെ മുഖ്യമന്ത്രിയുടെ വീട്ടിലേക്കയച്ചത് ബിജെപിയെന്ന് മന്ത്രി അതിഷി മര്‍ലെന. കെജ്രിവാളിന്റെ വീട്ടിനുള്ളില്‍വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരോട് സ്വാതി തര്‍ക്കിക്കുന്ന വീഡിയോ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു.

? സ്വാതി മലിവാളിനെതിരെ പരാതി നല്‍കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറിയെന്നാണ് സ്വാതിക്കെതിരെയുള്ള ബൈഭവ് കുമാറിന്റെ പരാതി. മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

? പറന്നുയര്‍ന്ന വിമാനത്തിന്റെ എ.സി. യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

? തമിഴ്നാട്ടിലെ നീലഗിരിയില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്ടര്‍ അറിയിച്ചു.

? കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയം. ശക്തമായ ഒഴുക്കില്‍പെട്ടു ഒരു വിദ്യാര്‍ഥിയെ കാണാതായി. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം
പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു.

? കായികം ?

? ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 29 പന്തില്‍ 75 റണ്‍സെടുത്ത നിക്കോളാസ് പുരാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു.

?ലഖ്നൗ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി രോഹിത് 38 പന്തില്‍ 68 റണ്‍സും നമന്‍ ധിര്‍ പുറത്താകാതെ 28 പന്തില്‍ 62 റണ്‍സും നേടിയെങ്കിലും വിജയലക്ഷ്യത്തിന് 18 റണ്‍സകലെ 6 വിക്കറ്റിന് 196 റണ്‍ലെന്ന നിലയില്‍ മുംബൈക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.