22.3 C
Kollam
Saturday 20th December, 2025 | 05:16:49 AM
Home Blog Page 2702

കല്യാണ മണ്ഡപത്തിൽ നിന്ന് ഗോകുലും മണവാട്ടിയും പോയത് അധ്യാപക പരിശീലന ക്ലാസിലേക്ക്

കായംകുളം. ഇന്ന് അധ്യാപക പരിശീലനത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കുമ്പോൾ ഒരു അധ്യാപകൻ തന്റെ ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു. ആലപ്പുഴ കായംകുളം സബ് ജില്ലയിലെ ചൂനാട് യുപി സ്കൂളിലെ ഹിന്ദി വിഭാഗം അധ്യാപകനായ ഗോകുലിന്റെയും ഓച്ചിറ സ്വദേശിനി യും ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുമായ ചന്ദനയുടെയും വിവാഹമായിരുന്നു ഇന്ന്. കല്യാണം കഴിഞ്ഞ് തന്റെ മണവാട്ടിയെയും കുട്ടി പോയത് നേരെ കായംകുളത്തെ പരിശീലന ക്ലാസിലേക്ക്. ഒരുപക്ഷേ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാം ഇങ്ങനെ ഒരു സംഭവം.

കഴിഞ്ഞ പതിനെട്ടാം തീയതി തുടങ്ങിയ ഒന്നാംഘട്ട അധ്യാപക പരിശീലനത്തിൽ പങ്കെടുത്തത് തന്റെ കല്യാണത്തിന്റെ തിരക്കുകൾ പോലും മാറ്റിവെച്ചാണ്. കല്യാണ ദിവസത്തെ മുഹൂർത്ത സമയമൊഴിച്ച് ബാക്കി നാലര ദിവസവും അദ്ദേഹം ക്‌ളാസിൽ ഹാജരായിരുന്നു. അധ്യാപകർ കുരവയോടും ഹർഷാരവത്തോടും ആണ് വരനെയും വധുവിനെയും വരവേറ്റത്. രക്ഷിതാക്കളുടെ സ്ഥാനത്ത് കൈപിടിച്ചു കയറ്റിയത് സഹ അധ്യാപകരായിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് ഗോകുൽ വധുവിനെയും കൂട്ടി സ്കൂളിലെത്തിയത്.

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തി കൊന്നു

ചേർത്തല: പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വലിയവെളി അമ്പിളിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം.
പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല
ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കൾ: രാജലക്ഷ്മി, രാഹുൽ.

‘തെക്ക് വടക്ക് ‘ തീർച്ചയായും ഇവർ ഞെട്ടിക്കും

പ്രേം ശങ്കറിൻ്റെ സംവിധാനത്തിൽ
സുരാജ് വെഞ്ഞാറമ്മൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആണ് തുടങ്ങിയത്. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഐഎഫ്.എഫ്.കെയില്‍ മത്സര വിഭാഗത്തിലെത്തിയ “രണ്ടു പേർ” എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ തന്നെ രാത്രി കാവല്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായ സുരാജ് വെഞ്ഞാറമൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകനും ഈ ചിത്രത്തില്‍ എത്തുന്നത് ശങ്കുണ്ണി എന്ന അരി മില്‍ ഉടമയേയും മാധവൻ എന്ന ഇലക്‌ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയും അവതരിപ്പിച്ചാണ്. ശങ്കുണ്ണിയെ സുരാജും, മാധവനെ വിനായകനും അവതരിപ്പിക്കുന്നു.

ജയിലറിന് ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അഞ്ജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മലബാറിലെ പ്ലസ് വണ്‍ സീറ്റിനെച്ചൊല്ലി പ്രതിഷേധം

തിരുവനന്തപുരം: എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫലാണ് സീറ്റുകള്‍ മലബാറിന്റെ അവകാശമാണെന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചത്. പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണെന്നും അതിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും പ്രത്യക്ഷ സമരം തുടങ്ങുമെന്നും മുസ്‌ളീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി യോഗം വിളിച്ചത്. തൊഴിലാളി- യുവജന- വിദ്യാര്‍ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗം തുടങ്ങിയ ഉടനെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിഷേധവുമായി എം.എസ്.എഫ്് സംസ്ഥാന സെക്രട്ടറി നൗഫല്‍ എഴുന്നേറ്റു.
യോഗം തുടങ്ങിയതും കൈയില്‍ കരുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ‘4,5530 സീറ്റ് മലബാറിന്റെ അവകാശമാണ്, മലബാര്‍ കേരളത്തിലാണ്’ എന്ന് ടീഷര്‍ട്ടില്‍
എഴുതിരുന്നു.

തുടര്‍ന്ന് നൗഫലിനെ യോഗത്തില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് യോഗ ഹാളിന് പുറത്ത് കുത്തിയിരുന്ന് നൗഫല്‍ പ്രതിഷേധിച്ചു. കന്റോണ്‍മെന്റ് പോലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു നീക്കി. എല്ലാം വര്‍ഷവും ഉണ്ടാകുന്ന സമരം വീണ്ടും ഉണ്ടാകുന്നു എന്ന് മാത്രമേയുള്ളൂവെന്ന് ഇതിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിനുള്ള അവസരമൊരുക്കും.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മുസ്‌ളീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും സീറ്റ് കൂട്ടുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവേശനം തുടങ്ങിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ മലബാര്‍ മേഖലയില്‍ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

നിയന്ത്രണം വിട്ട മിനിലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്: നിയന്ത്രണം വിട്ട് മിനി ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.
കോഴിക്കോട് പാലക്കാട്‌ ദേശീയ പാതയിൽ മണ്ണാർക്കാട് ചൂരിയോട് പാലത്തിന് സമീപത്താണ് നിയന്ത്രണം തെറ്റിയ മിനിലോറി റോഡരികിലെ വീടിനു മുകളിലേക്ക് മറിഞ്ഞത് പാലത്തിന് സമീപത്തെ അബ്ദുക്കാന്റെ വീടിനു മുകളിലേക്കാണ് മിനി ലോറി മറിഞ്ഞത്. അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർറെ നിസ്സാര പരിക്കുകളോടെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വീടിന്റെ മുറ്റത്ത് കുട്ടികൾ കളിച്ചിരുന്നെങ്കിലും ചെറിയ തോതിൽ മഴ ഉണ്ടായിരുന്നതിനാൽ കുട്ടികൾ കളിനിർത്തി അകത്തു കയറിയത് വലിയ ഒരു അപകടം ഒഴിവായി.

ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക,എസ് . ദേവരാജൻ

ശാസ്താംകോട്ട. ഓൺലൈൻ വ്യാപാരവും, വിദേശ-സ്വദേശകോർപ്പറേറ്റ് മാളുകളുടെ കടന്നു കയറ്റവും സാമ്പത്തിക മാന്ദ്യവും വ്യാപാരദ്രോഹ നിയമങ്ങളുംമൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ് . ദേവരാജൻ ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് എ.കെ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജി.പുരുഷോത്തമൻ സംഘടന റിപോർട്ടും വി.സുരേഷ് കുമാർ കണക്കും അവതരിപ്പിച്ചു.

എ.കെ.ഷാജഹാൻ (പ്രസിഡന്റ് ) , എ.ബഷീർ കുട്ടി (ജനറൽ സെക്രട്ടറി)
ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ആന്റണി പാസ്റ്റർ, എ.നിസാം, ജി.കെ.രേണുകുമാർ , നിസാം മൂലത്തറ, എ.ബഷീർ കുട്ടി, ജീ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
2024-26 വർഷത്തേക്കുള്ള ഭാരവാഹികളായി
എ.കെ.ഷാജഹാൻ (പ്രസിഡന്റ് ) , എ.ബഷീർ കുട്ടി (ജനറൽ സെക്രട്ടറി), ജീ.അനിൽകുമാർ ( ട്രഷറർ), കെ.ജി.പുരുഷോത്തമൻ , അബ്ദുൽ ജബ്ബാർ , ശശിധരൻ , വി.സുരഷ്കുമാർ (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് ഹാഷിം , എൽ.കുഞ്ഞുമോൻ , സജ്ഞയ്പണിക്കർ , നജീർ (സെക്രട്ടറിമാർ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
മരണപ്പെടുന്ന വ്യാപാരി കൂടുംബത്തിന് പത്തു ലക്ഷം രൂപാ ധനസഹായം നൽകുന്ന സ്നേഹസ്പർശം കുടുംബ സുരക്ഷാ പദ്ധതിയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ഭരണിക്കാവ് യൂണിറ്റിനെ യോഗത്തിൽ വച്ച്ജില്ലാകമ്മറ്റിക്ക് വേണ്ടി ഉപഹാരം നൽകി ആദരിച്ചു. ഇനിയും കുടുതൽ വ്യാപാരികളേയും കുടുംബാഗങ്ങളേയും പദ്ധതിയിൽ പങ്കാളികളാക്കണമെന്ന് യോഗം തീരുമാനിച്ചു

സ്വാതി മാലിവാൾ എം പിയെ മർദ്ദിച്ചെന്ന പരാതി;കേജരിവാളിൻ്റെ പിഎ അറസ്റ്റിൽ

ന്യൂ ഡെൽഹി :
സ്വാതി മാലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ അരവിന്ദ് കെജ്‍രിവാളിന്റെ പിഎ അറസ്റ്റിൽ.ബിഭവ്കുമാറിനെ അറസ്റ്റ് ചെയ്തത് കെജ്‍രിവാളിന്റെ ഔദ്യോഗിക വസതിയിൽ നിന്ന്.കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ പോലീസ് ആവിശ്യപ്പെടും.സ്വാതി മാലിവാളിന്റെ ശരീരത്തിൽ പരുക്കുകളെന്ന് മെഡിക്കൽ റിപ്പോർട്ട്.

ഇന്ന് ഉച്ചയോടെയാണ് കെജ്‌രിവാളിന്റെ വസതിയിൽ നിന്ന് അപ്രതീക്ഷിതമായി ഡൽഹി പോലീസ് ബിഭവ് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്.മൂൻകൂട്ടി അറിയിക്കാതെയാണ് പോലീസ് നടപടി ഉണ്ടായതെന്ന് ബിഭവിന്റെ അഭിഭാഷകൻ പ്രതികരിച്ചു.സ്വാതി മലിവാളിന്റെ പരാതിയിലെ അന്വേഷണത്തിൽ സഹകരിക്കാൻ തയ്യാറാണെന്നും തന്റെ പരാതി കൂടി പരിഗണിക്കണം എന്നും ആവിശ്യപ്പെട്ടുള്ള ബിഭവിന്റെ ഇമെയിൽ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.4:15ഓടെ ബിഭവിന്റെ അറസ്റ്റ് പെടുത്തിയതായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.പുറത്ത് വന്ന സ്വാതി മലിവാളിന്റെ മെഡിക്കൽ റിപ്പോർട്ടിൽ വലത് കണ്ണിന് താഴെയും ഇടത് കാലിനും ചതവ് ഏറ്റിട്ടുണ്ടെന്നും പറയുന്നു.സ്വാതിയുടെ പരാതിയിൽ ആരോപിക്കും പോലുള്ള പരിക്കുകൾ മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.വിവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ് ആംആദ്മി. സ്വാതിയെ ഡൽഹി പോലീസിലെ വനിത ഉദ്യോഗസ്ഥർ വസതിയിൽ നിന്നും പുറത്തേക്ക് കൂട്ടിക്കൊണ്ടുവരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പാർട്ടി പങ്ക്വച്ചു. പരാതിയിലെ ആരോപണങ്ങൾ കളവാണെന്ന് ദൃശ്യങ്ങളിൽ തെളിയിക്കുന്നുവെന്ന് ആംആദ്മി പ്രതികരിച്ചു

കുന്നത്തൂർ പൂതക്കുഴിയിൽ അമിത വേഗതയിൽ എത്തിയ ടോറസ് ലോറി നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി

കുന്നത്തൂർ:കുന്നത്തൂർ പൂതക്കുഴിയിൽ അമിത വേഗതയിൽ എത്തിയ ടോറസ് ലോറി നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി.ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു.അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.ശനി രാവിലെയാണ് സംഭവം.പാറമലയിലേക്ക് പോയ
ലോറിയാണ് അപകടം സൃഷ്ടിച്ചത്.വേഗതയിൽ വരവേ പൂതക്കുഴിലെ സ്വകാര്യ സ്ഥാപനത്തിൽ എത്തിയ മറ്റൊരു വാഹനത്തിൽ തട്ടാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്ത് വേഗം കുറച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഈ സമയം ഇതുവഴി എത്തിയ മറ്റ് വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറുകയായിരുന്നു.ഒരു ബൈക്ക് പൂർണമായും തകർന്നെങ്കിലും ഓടിച്ചിരുന്നയാൾക്ക് കാര്യമായ പരിക്കില്ല.ശാസ്താംകോട്ട
പൊലീസും നാട്ടുകാരും ചേർന്നാണ് പെട്ടന്നുതന്നെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.

തൊളിക്കലിൽ പറക്കും കാര്‍, ഭാഗ്യം തുണച്ചതിനാല്‍ ദുരന്തം ഒഴിവായി

കുന്നത്തൂർ:കൊട്ടാരക്കര പ്രധാന പാതയിൽ തൊളിക്കലിൽ റോഡ് അരികിലെ പുരയിടത്തിൽ കൂട്ടിയിട്ട പാറയ്ക്ക് മുകളിലൂടെ പാഞ്ഞു കയറിയ കാർ വീടിന്റെ ശൗചാലയത്തിനു പിന്നിൽ ഇടിച്ചു നിന്നു.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.കാറിൽ മൈനാഗപ്പള്ളി സ്വദേശിയായ അമ്മയും മകനുമാണ് ഡ്രൈവറെ കൂടാതെ ഉണ്ടായിരുന്നത്.ഇവർക്ക് പരിക്കില്ല.ശൗചാലയത്തിനും നാശനഷ്ടങ്ങളില്ല.

കുന്നത്തൂർ എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ജൂലൈയിൽ വനിതാ സമ്മേളനം



ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ 123 കരയോഗങ്ങളിലെയും അതിൽ ഉൾപ്പെട്ട് പ്രവർത്തിക്കുന്ന 503 വനിതാ ധനശ്രീ സ്വയം സഹായ സംഘങ്ങളിലെയും പ്രസിഡന്റ്, സെക്രട്ടറിമാരുടെ നേതൃയോഗം 4 മേഖലകളായി തിരിച്ചു ചേർന്നു.ശൂരനാട് വടക്ക്,പള്ളിക്കൽ പഞ്ചായത്തിലെ 41 കരയോഗങ്ങളുടെയും165 സംഘങ്ങളുടെയും ഭാരവാഹികളുടെ യോഗം ശനിയാഴ്ച രാവിലെ 10.30 നും പോരുവഴി,കുന്നത്തൂർ മേഖലയിൽപ്പെട്ട 45 കരയോഗങ്ങളിലേയും 122 സംഘങ്ങളുടെയും ഉച്ചയ്ക്ക് 2.30 നും എൻ.എസ്.എസ് താലൂക്ക് യൂണിയൻ മന്നം രജത ജൂബിലി ഹാളിൽ ചേർന്നു. യോഗത്തിൽ വനിതാ സ്വയം സഹായസംഘ പ്രവർത്തനം കാര്യക്ഷമമായി ചിട്ടയോടുകൂടി പ്രവർത്തിപ്പിക്കുന്നതിനും, ആഡിറ്റും,തെരഞ്ഞെടുപ്പും നടത്തുന്നതിനും തീരുമാനിച്ചു.

ആനയടി വില്ലാട സ്വാമി ക്ഷേത്രത്തിലെ കർക്കിടക രാമായണമാസാചരണം,വാവ് ബലി പൃതൃതർപ്പണം എന്നിവ ആഗസ്റ്റ് 4 ന് നടത്തുന്നതിനുള്ള കൂടിയാലോചന യോഗം ജൂൺ 9ന് ഉച്ചയ്ക്ക് 2ന് ക്ഷേത്ര സന്നിധിയിൽ നടക്കും.കരയോഗ വനിതാ സമാജം പ്രസിഡന്റ് സെക്രട്ടറിമാരുടെ നേതൃയോഗം ചേരുന്നതിനും,താലൂക്ക് കേന്ദ്രീകരിച്ച് വനിതാ സമ്മേളനം നടത്തുന്നതിനും,ഓണം വിപണന മേള സംഘടിപ്പിക്കുന്നതിനും, എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ക്ഷേത്ര സന്ദർശന പരിപാടി ആഗസ്റ്റിൽ ഒരുക്കുന്നതിനും നിശ്ചയിച്ചു.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള വിശദീകരണം നടത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,യൂണിയൻ ഭരണസമിതി അംഗങ്ങൾ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,എംഎസ്എസ്എസ്‌ മേഖല കോർഡിനേറ്റേഴ്സ്,കരയോഗം
ആന്റ് സംഘം പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.