ഇന്ദ്രൻസ് സവിശേഷതകളേറെയുള്ള ജമാൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യൽ ക്രൈം ത്രില്ലറാണ് ‘ജമാലിൻ്റെ പുഞ്ചിരി’. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാൽ ഇന്ദ്രൻസ് എന്ന അതുല്യ നടൻ്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ദ്രൻസിനൊപ്പം പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, മിഥുൻ രമേഷ്, ജോയ് മാത്യൂ, അശോകൻ, സോനാ നായർ, മല്ലിക സുകുമാരൻ, ശിവദാസൻ, ജസ്ന , ദിനേശ് പണിക്കർ, രാജ് മോഹൻ. യദുകൃഷ്ണൻ, സുനിൽ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ചിത്രം ക്രിയേഷൻസിൻ്റെ ബാനറിൽ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേർന്ന് നിർമ്മിക്കുന്ന ജമാലിൻ്റെ പുഞ്ചിരി തിയേറ്റുകളിലെത്തി. ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്. ഗാനരചന- അനിൽ പാതിരപ്പള്ളി, മധുരാജഗോപാൽ, സംഗീതം – പശ്ചാത്തല സംഗീതം വർക്കി, ഛായാഗ്രഹണം- ഉദയൻ അമ്പാടി, എഡിറ്റർ- വിപിൻ മണ്ണൂർ, മേക്കപ്പ്- സന്തോഷ്, വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, കലാസംവിധാനം- അജയ് ജിഅമ്പലത്തറ, മഹേഷ് മംഗലയ്ക്കൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പ്രകാശ് ആർ നായർ, സജി സുകുമാർ , പ്രൊഡക്ഷൻ കൺട്രോളർ- ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ ഡിസൈനർ- ചന്ദ്രൻ പനങ്ങോട്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, സലീഷ് പെരിങ്ങോട്ടുകര, കളറിസ്റ്റ്- രാജേഷ്, സൗണ്ട് മിക്സിംഗ്- ജിയോ പയസ്, ഫിയോക്ക് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
?ഡി സി സി ഓഫീസിലെ കൂട്ടത്തല്ല്; ജില്ലാ പ്രസിഡൻ്റ് ജോസ് വളളൂർ ഉൾപ്പെടെ 20 പേർക്കെതിരെ പോലീസ് കേസ്സെടുത്തു.
? അങ്കമാലി പറക്കുളത്ത് വീടിൻ്റ ഒരു മുറിയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ 4 പേർ വെന്ത് മരിച്ചു.
? ഈ നാട് ഗ്രൂപ്പ് എംഡി റാമോജി റാവു ( 87)അന്തരിച്ചു.
? തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും പ്രതി മുങ്ങി കൊച്ചി മെട്രോ ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതി ജയിംസ് ആണ് പോലീസുകാരെ വെട്ടിച്ച് കടന്നത്.
? കേരളീയം ?
? ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 900 വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നാണ് 300 പേജുള്ള റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.
? പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നതെന്നും പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
? ആശയങ്ങളില്‍ ഏറ്റുമുട്ടാം എന്നതല്ലാതെ വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ താന്‍ പ്രതികരിക്കാറില്ലെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് യാക്കോബായ സഭാ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.
? മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന പൊലീസ് തയാറായില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി വ്യാജ പണമിടപാട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിര്‍ദേശിച്ചത്.
? സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് അനുവദിച്ചിട്ടുണ്ട്.
? കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നും, ഈമാസം 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും.
? തിരഞ്ഞെടുപ്പു തോല്‍വിയെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ ഡിസിസി ഓഫിസില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമവും കയ്യാങ്കളിയും. ഡിസിസി’ സെക്രട്ടറി സജീവന്‍ കുരിയച്ചിറയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ച് അദ്ദേഹം ഓഫിസില്‍ പ്രതിഷേധിച്ചു.
? കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊല്ലത്ത് ചിന്നക്കടയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍. കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
? കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി . ഇവിടെ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
? കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറും കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കോടതി രണ്ടുപേര്‍ക്കും ജാമ്യം അനുവദിച്ചു.
? കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ പിടിയിലായി. രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായാണ് പൊലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇന്നലെ രാവിലെയാണ് നബീല്‍ പൊലീസിന്റെ പിടിയിലാകുന്നത്.
? തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ 13 ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വിജയിച്ചില്ലെന്ന പരാതിയില്‍, സാമ്പത്തിക സഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 3,06,772 രൂപ അനുവദിച്ചു.
?? ദേശീയം ??
? ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.15ന് രാഷ്ട്രപതിഭവനില്‍ നടക്കും.
? കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെതിരെ മൊഹാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
? കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഗായകനും നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി.
? മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദത്തില്‍നിന്ന് രാജി സമര്‍പ്പിച്ച ദേവേന്ദ്ര ഫഡ്‌നാവിസിനോട് തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
? ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഏഴ് മാവോവാദികളെ വധിച്ചു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഓര്‍ച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
? നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം തന്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലില്‍ കുറിപ്പിട്ടു.
? തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്നലെ ഓഹരി വിപണി സര്‍വകാല ഉയരത്തിലെത്തി. സെന്‍സെക്സ് 1600 ലധികം പോയിന്റ് ഉയര്‍ന്ന് 76787 എന്ന റെക്കോര്‍ഡിട്ടു.
?തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ ഓഹരി വിപണി തകര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ടും സെബിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടും സുപ്രീം കോടതിയില്‍ ഹര്‍ജി.
? കായികം ?
? ടി20 ലോകകപ്പ് അയര്‍ലന്‍ഡിനെതിരേ കാനഡക്ക് 12 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാനഡ, നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു.
തിരുവനന്തപുരം. കേഡർ വോട്ടുകൾ ചോർന്നു വെന്ന ഗൗരവമുള്ള ആക്ഷേപമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. കേഡർ വോട്ടുകൾ ചോർന്നെന്ന് സി.പി.ഐ.എം വിലയിരുത്തുന്നു. ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നു
കൂടുതൽ വോട്ട് പോയത് കോൺഗ്രസിലേക്ക് . എന്നാല്‍ ബി .ജെ.പിയിലേക്കും വോട്ട് പോയി. ഇത് ഗൗരവത്തോടെ കാണണം. ബിജെപിയിലേക്ക് വോട്ടുകൾ പോകുന്നത് അപകടകരം. കോൺഗ്രസിലേക്ക് പോകുന്ന വോട്ടുകൾ തിരിച്ചുപിടിക്കാം. ബിജെപിയിലേക്ക് പോകുന്നത് തിരിച്ചെത്തിക്കുക എളുപ്പമല്ലെന്ന് വിലയിരുത്തൽ. കേഡർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു എന്നും അഭിപ്രാമുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിന് എതിരെയും സെക്രട്ടറിയേറ്റിൽ വിമർശമുയര്‍ന്നു. ചിലതാല്‍പര്യങ്ങളില്‍ ആലോചനയില്ലാതെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു.
ന്യൂഡെല്‍ഹി.മൂന്നാം മോദി മന്ത്രി സഭയിൽ മുൻ മന്ത്രി സഭയിലെ പ്രധാന നേതാക്കൾ എല്ലാം തുടരുമെന്ന് സൂചന.ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷ യും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും തുടർന്നേക്കും. കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് പുറമേ രാജീവ് ചന്ദ്രശേഖറും മന്ത്രി സഭയിൽ ഉൾപ്പെടാൻ സാധ്യത. മന്ത്രി സഭയിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകിയേക്കും എന്ന് സൂചന. നിര്‍മ്മല സീതാരാമനെ കൊണ്ടുവന്നേക്കും.
നിർണായക വകുപ്പുകൾ സഖ്യ കക്ഷികൾക്ക് വിട്ടു നൽകേണ്ട എന്നാണ് ബിജെപി യുടെ തീരുമാനം. പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും,ആഭ്യന്തര മന്ത്രിസ്ഥാനത്ത് അമിത് ഷായും തുടരും.നിതിൻ ഗഡ് കരി,എസ് ജയശങ്കർ, പീയുഷ് ഗോയൽ, നിർമല സീതാരാമൻ,അടക്കം രണ്ടാം മോദി മന്ത്രി സഭയിലെ മുതിർന്ന മന്ത്രിമാർ എല്ലാവർക്കും ഇത്തവണയും മന്ത്രി സ്ഥാനം ലഭിച്ചേക്കും. ബിജെപി അധ്യക്ഷൻ ജെ പി നദ്ധയും മന്ത്രി സഭയിൽ ഉണ്ടാകും.
മുൻമുഖ്യ മന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഖട്ടാർ എന്നിവരും ഇത്തവണ മന്ത്രി മാരാകും
കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉറപ്പെ ന്നാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം. രാജീവ് ചന്ദ്ര ശേഖറിനും മന്ത്രി സഭയിൽ ഇടമുണ്ടാകും എന്നാണ് സൂചന. തമിഴ് നാട്ടിൽ നിന്നും സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ യെ മന്ത്രി സഭയിൽ എടുക്കുന്നതും പരിഗണനയിൽ ഉണ്ട്.
കർണ്ണാടകയിൽ നിന്നും എച് ഡി കുമാര സ്വാമി അടക്കം 3 മന്ത്രിമാർ ഉണ്ടാകും.രണ്ടാം മോദി. മന്ത്രി സഭയിൽ ബിജെപി ക്ക് തലവേദന യായ റെയിൽവേ വകുപ്പ് ജെ ഡി യു വിനും കൃഷി വകുപ്പ് ടിഡിപി ക്കും നൽകുന്നത് പരിഗണയിൽ ഉണ്ട്.
മൂന്നാം മോദി മന്ത്രി സഭയിൽ വനിതകൾക്കും, പുതു മുഖങ്ങൾക്കും കൂടുതൽ അവസരം നൽകുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം.
ന്യൂ ഡെൽഹി : കനത്ത ചൂട് തുടരുന്നതിനിടെ ഡെൽഹി നരേലാൽ വ്യവസായ മേഖലയിൽ ഫാക്ടറിക്ക് തീപിടിച്ച് 3 പേർ മരിച്ചു. 6 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു .ഗ്യാസ് ചോർച്ചയാണ് കാരണമായി പറയുന്നത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. പോലീസ് കേസ് എടുത്തു.
നോർവെ ചെസ്സിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയ്ക്ക് വീണ്ടും അട്ടിമറി ജയം . ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ ഹിക്കാരു നക്കാമുറയെ തോൽപ്പിച്ചു, നേരത്തെ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസൻ, ഫാബിയാനോ കരുവാന എന്നീ വമ്പന്മാരെയും പ്രഗ്നാനന്ദ തോൽപ്പിച്ചിരുന്നു.
ഈ ജയത്തോടെ ടൂർണമെന്റിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഇന്ത്യൻ താരത്തിനായി . കിരീടം മാഗ്നസ് കാൾസനാണ് . പതിനേഴര പോയിന്റോടെയാണ് കാൾസൻ ജേതാവായത്. നോർവെ ചെസ്സിൽ ആറാം തവണയാണ് കാൾസൻ കിരീടം നേടുന്നത്
ന്യൂഡെല്‍ഹി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായാൽ ഇന്ത്യ മുന്നണി ചെയർമാൻ പദത്തിൽ വിട്ട് വീഴ്ചയ്ക്ക് ഒരുങ്ങി കോൺഗ്രസ്. മുന്നണിയുടെ അധ്യക്ഷസ്ഥാനം ശരത് പവാറിനോ അഖിലേഷിനോ നൽകാൻ നീക്കം. പ്രതിപക്ഷ നേതൃസ്ഥാനവും അധ്യക്ഷ സ്ഥാനവും ഒരു പാർട്ടിയിൽ നിന്ന് വേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ്. അഭിപ്രായം ഘടകകക്ഷി നേതാക്കളോട് തേടും.
ഇന്ത്യ സഖ്യ രൂപീകരണത്തിന് പിന്നാലെ ചെയർമാൻ സ്ഥാനവും കൺവീനർ സ്ഥാനവും മുന്നണിയിൽ സജീവ ചർച്ചയായിരുന്നു. ഇന്ന് എൻഡിഎയ്ക്കൊപ്പമുള്ള നിതീഷ് കുമാറിനെ ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനത്തേക്ക് അന്ന് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം നില നിന്നത് കൊണ്ടുതന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ ഇന്ത്യ മുന്നണിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു. ഭൂരിപക്ഷം നേതാക്കളും ഖാർഗെയുടെ പേര് നിർദ്ദേശിച്ചതോടെയാണ് പദവി ഏറ്റെടുത്തത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 101 സീറ്റ് ലഭിച്ചതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുൽഗാന്ധിയെ കൊണ്ടുവരാനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം മല്ലികാർജുന ഖാർഗെ തുടരുന്നതിനാൽ മുന്നണിയുടെ അധ്യക്ഷ സ്ഥാനം ഒഴിയാൻ ഖാർഗെ താല്പര്യം അറിയിച്ചതാണ് വിവരം.
ഘടകകക്ഷി നേതാക്കളിൽ ഒരാൾക്ക് മുന്നണിയുടെ അധ്യക്ഷ സ്ഥാനം നൽകിക്കൊണ്ട് സഖ്യത്തിന് കെട്ടുറപ്പ് ശക്തമാക്കാനുമാണ് ശ്രമം.അങ്ങനെയെങ്കിൽ ശരത് പവാറിലേക്കാണ് അധ്യക്ഷ സ്ഥാനം വച്ചുനീട്ടുന്നത്. ശിവസേന ഉദ്ദവ് വിഭാഗവുമായി അടുത്ത ബന്ധം പവാറിനുള്ളത് കൊണ്ട് തന്നെ അധ്യക്ഷസ്ഥാനം നൽകുന്നതിലൂടെ ആ കെട്ടുറപ്പും ദൃഢമാകും. യുപിയിലെ വിജയം ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്ക് മേൽക്കൈ സൃഷ്ടിച്ചത് കൊണ്ട് തന്നെ അഖിലേഷ് യാദവിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിശാലയോഗം ചേരാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ആ യോഗത്തിൽ അധ്യക്ഷസ്ഥാനം സംബന്ധിച്ചുള്ളതിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി ശബരിനാഥന്‍റെ ബന്ധുക്കള്‍ ആരോപിച്ചു
ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയില്‍ കമ്മല്‍ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ തുളഞ്ഞുകയറിയ കമ്മല്‍ ആശുപത്രിയില്‍ എത്തിയാണ് പുറത്തെടുത്തത്. വിദ്യാര്‍ത്ഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
അതേസമയം രാത്രിയില്‍ വന്ന ഡ്യൂട്ടി ഡോക്ടര്‍ മതിയായ ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും പരിക്ക് ഗുരുതരമായിട്ടും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു
കുട്ടിയെ പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സ്കൂളില്‍ അച്ചടക്ക സമിതി ചേര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഇന്നലെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വിവരങ്ങള്‍ തേടി. ഇന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അമ്പലവയല്‍ എംജി റോഡില്‍ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാര്‍ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥന്‍ ഈ വര്‍ഷമാണ് മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നത്
ന്യൂഡെല്‍ഹി. കോൺഗ്രസിൻറെ പാർലമെൻററി പാർട്ടിയോഗം ഇന്ന് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും .തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗവും ഇന്ന് ചേരും
വൈകിട്ട് അഞ്ചരയ്ക്ക് പാർലമെൻറ് സെൻട്രൽ ഹാളിൽ ചേരുന്ന പാർലമെൻററി പാർട്ടി മീറ്റിങ്ങിലാകും രാഹുൽഗാന്ധിയെ ലോക്സഭ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുക.പാർലമെൻററി പാർട്ടി ചെയർപേഴ്സൺ ആയി സോണിയ ഗാന്ധി തന്നെ തുടരാനാണ് സാധ്യത.പത്തുവർഷത്തിനുശേഷമാണ് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് നേതൃസ്ഥാനത്തേക്ക് കോൺഗ്രസ് വീണ്ടും എത്തുന്നത്.ഒരു പാർട്ടിക്കും 10% സീറ്റുകൾ നേടാനാകാത്തതിനാൽ 2014 മുതൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു.52 ൽ നിന്ന് 101 സീറ്റുകളിലേക്ക് കോൺഗ്രസ് എത്തിയതോടെ പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുൽ ഗാന്ധിയുടെ പേരിനാണ് മുൻതൂക്കം.
2019 ൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി ,കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയേക്കും.തെരഞ്ഞെടുപ്പ് ഫലം രാഹുലിന്‍റെ സ്വീകാര്യത കൂട്ടിയതും സമ്മർദ്ദത്തിന് കാരണമാകും.രാഹുലിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ ഇന്ത്യ സഖ്യത്തിനും എതിർപ്പില്ല.ഗുജറാത്ത്, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടും ബംഗാളിലും മധ്യപ്രദേശിലുമേറ്റ തിരിച്ചടി ഇന്നത്തെ പ്രവർത്തകസമിതി യോഗത്തിൽ ചർച്ചയാകും
ഹൈദരാബാദ്: പ്രശസ്തമായ രാമോജി ഫിലിം സിറ്റി സ്ഥാപകനും നിര്‍മാതാവും മാധ്യമ അതികായനുമായ രാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടവരേയാണ് അന്ത്യം.
രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിര്‍മ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. രാമോജി ഫിലിം സിറ്റി, ഈനാട് പത്രം, ടിവി ചാനലുകളുടെ ഇടിവി നെറ്റ്വര്‍ക്ക്, ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാ കിരണ്‍ മൂവീസ്, മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി ഷോപ്പിംഗ് മാള്‍, പ്രിയ അച്ചാറുകള്‍, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവ അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളാണ്.
തെലുങ്ക് സിനിമയില്‍ നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016 ല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ചെറുകുരി രാമോജി റാവു 1936 നവംബര്‍ 16 ന് ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് ജനിച്ചത് .കൃഷിയെയും കര്‍ഷകരെയും അടിസ്ഥാനമാക്കിയുള്ള ഒരു മാസികയിലൂടെയാണ് രാമോജി റാവു തന്റെ കരിയര്‍ ആരംഭിച്ചത്. 1983ലാണ് അദ്ദേഹം ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് സ്ഥാപിക്കുന്നത്. സിനിമാ മേഖലയുടെ ഭാഗമായി, അതുല്യമായ സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ രാമോജി റാവു ശ്രദ്ധിച്ചിരുന്നു.ഭാര്യ-രമാ ദേവി മക്കള്‍- ചെറുകുരി സുമന്‍, കിരണ്‍ പ്രഭാകര്‍