Home Blog Page 2681

സാമൂഹ്യപ്രവർത്തക മേധാപട്കറെ ഡൽഹി കോടതി ശിക്ഷിച്ചു

ന്യൂഡെല്‍ഹി.ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന നൽകിയ മാന നഷ്ടക്കേസിൽ സാമൂഹ്യ പ്രവർത്തക മേധാ പട്കറെ ഡൽഹി കോടതി ശിക്ഷിച്ചു.സാകേത് കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മയുടേതാണ് ഉത്തരവ്.പൊതുജനങ്ങൾക്ക് മുന്നിൽ പരാതിക്കാരന്റെ വ്യക്തിത്വത്തിൽ കളങ്കം വരുത്തിയെന്ന് കോടതി നിരീക്ഷിച്ചു.ബോധപൂർവം ആരോപണങ്ങൾ ഉന്നയിക്കുക ആയിരുന്നുവെന്നും കോടതി കണ്ടെത്തി.കോടതി ഉത്തരവ് പ്രകാരം 2 വർഷം തടവ് ലഭിച്ചേക്കും.2003ലെ സക്സേനയെ അപകീർത്തിപ്പെടുത്തിയ കേസിലാണ് വിധി.

വിശ്വാസ്യത നടിച്ച് കൂടെ കൂടി പണം തട്ടി, പോലീസുദ്യോഗസ്ഥനെതിരെ പരാതിയുമായി ദമ്പതികള്‍

കൊച്ചി. വിശ്വാസ്യത നടിച്ച് കൂടെ കൂടിയ പോലീസുദ്യോഗസ്ഥന്‍ ഒരു കുടുംബത്തെ ആത്മഹത്യയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നു എന്ന പരാതിയുമായി കൊച്ചി സ്വദേശിയായ വീട്ടമ്മയും ഭർത്താവും. വീട്ടിലെ സാമ്പത്തിക പ്രാരാബ്ദത പറഞ്ഞ് പലതവണയായി 14 ലക്ഷം രൂപ വാങ്ങിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോൾ പോലീസിനെയും ഗുണ്ടകളെയും കൊണ്ട് ദ്രോഹിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയിൽ എഎസ്ഐ ബഷീർ സസ്പെൻഷനിൽ ആണെങ്കിലും സാമ്പത്തിക തട്ടിപ്പ് നടത്തിയ പോലീസുകാരനെ അറസ്റ്റ് ചെയ്യാതെ സഹപ്രവർത്തകർ സംരക്ഷിക്കുന്നതായും ആരോപണം ഉണ്ട്.അരൂർ സ്റ്റേഷനിലെ എഎസ്ഐ ആയിരുന്നു ബഷീർ

അരൂർ സ്റ്റേഷനിൽ എഎസ്ഐ ആയി ജോലി ചെയ്യുമ്പോൾ ആണ് വീട്ടിലെ പ്രാരാബ്ദം പറഞ്ഞ് ബഷീർ പരാതിക്കാരുടെ കുടുംബവുമായി ബന്ധമുണ്ടാക്കിയത്. മകൻറെയും ഭാര്യയുടെയും ചികിത്സയ്ക്കെന്ന പേരിൽ ചെറുതും വലുതുമായി പലതവണയാണ് ഈ കുടുംബത്തിൽ നിന്ന് പണം കൈപ്പറ്റിയത്. കുടുംബം തകരുന്ന സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് പലരിൽ നിന്നും പരാതിക്കാരെ കൊണ്ട് കടം വാങ്ങിപ്പിച്ചും ബഷീർ പണം വാങ്ങി.പോലീസുകാരനായതിനാൽ ശമ്പളത്തിൽ നിന്ന് പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. പണം തിരികെ കിട്ടാതായതോടെ ബഷീറിനെ പരാതിക്കാർ സമീപിച്ചു. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു.
14 ലക്ഷം രൂപയാണ് പോലീസുകാരൻ ഒരു വർഷം കൊണ്ട് തട്ടിയെടുത്തത്.

പണം നൽകിയതിന്റെ ബാങ്കിംഗ് രേഖകൾ ഉൾപ്പെടെ ഐജി ക്കടക്കം പരാതി നൽകി. ബഷീർ സസ്പെൻഷനിലായി. എന്നിട്ടും ബഷീറിനെതിരായ പരാതിയിൽ അരൂർ പോലീസ് ഒളിച്ചു കളിച്ചു.സഹപ്രവർത്തകനോടുള്ള നിയമവിരുദ്ധമായ സ്നേഹം.അരൂർ പോലീസ് കേസട്ടിമറിച്ചുവെങ്കിലും എറണാകുളം സൗത്ത് പോലീസ് ബഷീറിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു.പരാതിക്കാരായ കുടുംബത്തിൽ നിന്ന് 14 ലക്ഷം രൂപ വാങ്ങിയെടുത്തു എന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബഷീർ തന്നെ എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ട്
എന്നിട്ടും തട്ടിച്ചെടുത്ത പണം തിരികെ നൽകില്ല എന്നാണ് ബഷീറിൻറെ നിലപാട്.ബഷീറിന് വേണ്ടി കടക്കാരായതോടെ നാട്ടുകാർക്ക് മുന്നിലും ബന്ധുക്കൾക്കും മുന്നിലും നാണംകെട്ടു ഇവർ.

അരൂർ പോലീസിനെ പേടിച്ച് അരൂരിൽ ഉണ്ടായിരുന്ന വ്യാപാരസ്ഥാപനം പോലും ഇവർക്ക് പൂട്ടേണ്ടി വന്നു.
.സാധാരണക്കാരെ സംരക്ഷിക്കേണ്ട ഒരു പോലീസുകാരനിൽ നിന്ന് ഇത്ര വലിയ തട്ടിപ്പ് പുറത്തുവന്നിട്ടും ആശ്വാസം ഇവര്‍ക്ക് അകലെത്തന്നെ

അന്തര്‍ സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍, നിരവധി വാഹനങ്ങളും എഞ്ചിനുകളും പാര്‍ട്‌സുകളും കണ്ടെത്തി

കൊല്ലം . റയില്‍വേസ്റ്റേഷന്‍ പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്തര്‍സംസ്ഥാന വന്‍ വാഹനമോഷണ സംഘം പിടിയിലായി. കരിക്കോട്, സാരഥി നഗര്‍-52, ഫാത്തിമ മന്‍സിലില്‍ ഷഹല്‍(42), ഓയൂര്‍, റാഷിന മന്‍സിലില്‍ റാഷിദ് (33), വാളത്തുംഗല്‍, വയലില്‍ പുത്തന്‍വീട്ടില്‍, നൗഷാദ് (64), ഉമയനല്ലൂര്‍, അടികാട്ടുവിള പുത്തന്‍ വീട്ടില്‍ സലീം (71), പിനക്കല്‍, തൊടിയില്‍ വീട്ടില്‍ അനസ്, തമിഴ്‌നാട് സ്വദേശികളായ കതിരേഷന്‍(24), കുള്ളന്‍ കുമാര്‍ എന്ന കുമാര്‍ (49) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കുറച്ചു നാളുകളായി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും മറ്റും തുടര്‍ച്ചയായി വാഹനമോഷണം നടന്നു വരുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം എ.സി.പി അനുരൂപിന്റെ മേല്‍നോട്ടത്തില്‍ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് വാഹന ബ്രോക്കര്‍മാരേയും വാഹനങ്ങളള്‍ പൊളിച്ച് വില്‍ക്കുന്നവരേയും വാഹനമോഷണ കേസുകളില്‍ പ്രതിയായിട്ടുള്ളവരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ 28 ഇരുചക്ര വാഹനങ്ങളും എഞ്ചിനുകളും ബോഡി പാര്‍ട്ട്‌സുകളും ഉള്‍പ്പടെ കണ്ടെത്തുകയായിരുന്നു. സബ്ഇന്‍സ്‌പെക്ടര്‍ ദില്‍ജിത്ത് സിപിഒ മാരായ അനു ആര്‍ നാഥ്, ഷെഫീക്ക്, സൂരജ്, അനീഷ്.എം, അനീഷ്, ഷൈജു ബി രാജ്, അജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; രണ്ട് പേര്‍ പിടിയില്‍

കൊല്ലം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ചാരുകാട്, ഭാര്‍ഗ്ഗവ മന്ദിരത്തില്‍ അമല്‍ (22), പെരുമ്പുഴ, ശാന്തി ലാല്‍ (26) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി സൗഹൃദ ബന്ധം സ്ഥാപിച്ച അമല്‍ സാമൂഹ്യ മാധ്യമം വഴി പ്രണയം നടിച്ച് വശീകരിച്ചാണ് പീഡനത്തിനിരയാക്കിയത്. ഫെബ്രുവരി മാസത്തില്‍ അമല്‍ പെണ്‍കുട്ടിയെ ഇയാളുടെ ശാന്തിലാലിന്റെ സഹായത്തോടെ തട്ടികൊണ്ടുപോയി മറ്റൊരു സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാനിഫിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വൈശാഖ്, സന്തോഷ്‌കുമാര്‍, അനില്‍ സിപിഒ മാരായ ഷണ്‍മുഖദാസ്, പ്രശാന്ത്, സാജ്, അനിതാകുമാരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊല്ലത്ത് വീടിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

കൊല്ലം.വീടിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക് കൈകുളങ്ങര ആൽത്തറമൂട് കുഴിയിൽ
വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസിയുടെ(52) തലയ്ക്ക് പരിക്കേറ്റു. ഭർത്താവ് ജോസഫ് (58) പേരകുട്ടികൾ സ്നേഹ (4)
ഡിയോൺ (3)എന്നിവർക്കും പരിക്ക്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ പാലായിൽ ഒരാൾ മുങ്ങിമരിച്ചു

കോട്ടയം :പാലായിൽ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാൾ മുങ്ങിമരിച്ചു. കരൂർ സ്വദേശി ഉറുമ്പിൽ രാജുവാണ്(53) മരിച്ചത്.
പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക് ഡാം തുറന്ന് വിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഇതോടെയാണ് മുങ്ങി മരണം സംഭവിച്ചത്.
കൈകൾ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ലൈംഗികാതിക്രമം; രണ്ട് പേര്‍ പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ
പ്രതികള്‍ പോലീസ് പിടിയിലായി. ചാരുകാട്, ഭാര്‍ഗ്ഗവ മന്ദിരത്തില്‍ അമല്‍ (22), പെരുമ്പുഴ, ശാന്തി ലാല്‍ (26) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി സൗഹൃദ ബന്ധം സ്ഥാപിച്ച അമല്‍ സാമൂഹ്യ മാധ്യമം വഴി പ്രണയം നടിച്ച് വശീകരിച്ചാണ് പീഡനത്തിനിരയാക്കിയത്. ഫെബ്രുവരിയില്‍ അമല്‍ പെണ്‍കുട്ടിയെ ശാന്തിലാലിന്റെ
സഹായത്തോടെ തട്ടികൊണ്ടുപോയി മറ്റൊരു സ്ഥലത്തെത്തിച്ച്് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്തര്‍ സംസ്ഥാന വാഹന മോഷണസംഘം കൊല്ലത്ത് പിടിയില്‍

കൊല്ലം: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റയില്‍വേസ്റ്റേഷന്‍ പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്തര്‍ സംസ്ഥാന വന്‍ വാഹനമോഷണ സംഘം പിടിയിലായി. കരിക്കോട്, സാരഥി നഗര്‍-52, ഫാത്തിമ
മന്‍സിലില്‍ ഷഹല്‍ (42), ഓയൂര്‍, റാഷിന മന്‍സിലില്‍ റാഷിദ് (33), വാളത്തുംഗല്‍, വയലില്‍ പുത്തന്‍വീട്ടില്‍, നൗഷാദ് (64), ഉമയനല്ലൂര്‍, അടികാട്ടുവിള പുത്തന്‍ വീട്ടില്‍ സലീം (71), പിനക്കല്‍, തൊടിയില്‍ വീട്ടില്‍ അനസ്, തമിഴ്‌നാട് സ്വദേശികളായ കതിരേഷന്‍ (24), കുള്ളന്‍ കുമാര്‍ എന്ന കുമാര്‍ (49) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കുറച്ചു നാളുകളായി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും മറ്റും തുടര്‍ച്ചയായി വാഹനമോഷണം നടന്നു വരുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ
പ്രകാരം കൊല്ലം എസിപി അനുരൂപിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് വാഹന ബ്രോക്കര്‍മാരേയും വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുന്നവരേയും വാഹനമോഷണ കേസുകളില്‍ പ്രതിയായിട്ടുള്ളവരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ 28 ഇരുചക്ര വാഹനങ്ങളും എഞ്ചിനുകളും ബോഡി പാര്‍ട്ട്‌സുകളും ഉള്‍പ്പെടെ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ദില്‍ജിത്ത് സിപിഒമാരായ അനു.ആര്‍. നാഥ്, ഷെഫീക്ക്, സൂരജ്, അനീഷ്.എം, അനീഷ്, ഷൈജു ബി രാജ്, അജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അനാവശ്യ സിഗ്നലുകൾ ഒഴിവാക്കും, യൂ ടേണുകള്‍ അനുവദിക്കും; ഹൈവേ ബ്ലോക്ക് പരിഹരിക്കുമെന്ന് മന്ത്രി

തൃശൂർ:
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അനാവശ്യ സിഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ. അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലാതാമസമുണ്ടാക്കുന്നുണ്ട്. അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യു ടേണുകൾ അനുവദിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

യാത്രാ ദുരിതം കണ്ടറിയാൻ തൃശ്ശൂർ മുതൽ കളമശ്ശേരി വരെ യാത്ര നടത്തി പരിശോധിക്കുകയാണ് ഗതാഗതമന്ത്രി. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്തിയാണ് ഗണേഷ് കുമാറിന്റെ യാത്ര. ദേശീയപാതയിൽ ഏറ്റവും കൂടുതൽ സിഗ്നലുകളിൽ കാത്തുകിടക്കേണ്ടി വരുന്ന തൃശ്ശൂർ-അരൂർ പാതയിലാണ് പ്രശ്‌നപരിഹാരത്തിന് മന്ത്ര നേരിട്ടിറങ്ങിയത്

ദേശീയപാത, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. നേരിട്ട് ഹൈവേയിലേക്ക് കയറുന്നതിന് പകരം സർവീസ് റോഡുകൾ തുറന്ന് ഗതാഗതം ക്രമീകരിക്കാനുള്ള നിർദേശവും മന്ത്രി നൽകി.

ഭരണിക്കാവിൽ 46 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ 5 പ്രതികൾക്ക് തടവും പിഴയും

പിടിയിലായത് വന്‍ സംഘം, പൊലീസിനെ ആക്രമിച്ചും കൂട്ടാളിയെ തട്ടിക്കൊണ്ടുപോയും അതിക്രമം

കൊല്ലം . ഭരണിക്കാവിൽ 46 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ 5 പ്രതികൾക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി 5 ജഡ്‌ജി ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കൊല്ലം ജില്ലയിൽ കുണ്ടറ പേരയം മുളവനയിൽ അശോക മന്ദിരത്തിൽ അശ്വിൻ ( 30), രണ്ടാം പ്രതി കൊട്ടാരക്കര മൈലം വില്ലേജിൽ കോട്ടത്തല തടത്തിൽ ഭാഗം വീട്ടിൽ അഖിൽ കൃഷ്‌ണൻ ( 29), മൂന്നാം പ്രതി ചെങ്ങന്നൂർ താലൂക്കിൽ ക്രിസ്ത്യൻ കോളേജ് നു സമീപം ബോണി എന്ന് വിളിക്കുന്ന ലിബിൻ വർഗീസ് ( 28), നാലാം പ്രതി അടൂർ മണക്കാല ചെറുവിള പുത്തൻ വീട്ടിൽ വിഷ്‌ണു ( 27), അഞ്ചാം പ്രതി കുണ്ടറ വില്ലേജിൽ മുളവന ലാ-മെറ-ഡെയ്ൽ വീട്ടിൽ പ്രതിഷ് തങ്കച്ചൻ ( 38 )എന്നിവരെ ആണ് ശിക്ഷിച്ചത്.

08.05.2022 തീയതി രാത്രി 10.55 മണിക്കായിരുന്നു ആയിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നും ഒന്നും രണ്ടും പ്രതികൾ KL-03-AB-5511 ഇന്നോവ ക്രിസ്റ്റ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 46.780 കിലോ ഗ്രാം ഗഞ്ചാവ് ഭരണിക്കാവ് ജംഗ്ഷനിൽ വച്ച് ശാസ്താംകോട്ട പോലീസിന്റെ പരിശോധനയിൽ പിടിയിൽ ആകുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . ഇന്നോവ കാറിന്റെ ടിക്കിയിൽ ഉണ്ടായിരുന്ന ചാക്ക് കെട്ടിലും മറ്റൊരു ബാഗിലുമായി സൂക്ഷിച്ചിരുന്ന ഉദ്ദേശം രണ്ടരക്കിലോവീതം തൂക്കം വരുന്ന 22 പാക്കറ്റ് ഗഞ്ചാവാണ് പിടികൂടിയത്. കൂടാതെ കാറിൻ്റെ ഡാഷ് ബോഡിൽ നിന്നും 85,000 രൂപയും ഒന്നും രണ്ടും പ്രതികളുടെ പാൻ കാർഡുകൾ ഡ്രൈവിംഗ് ലൈസൻസ് മൊബൈൽ ഫോണുകൾ എന്നിവയും സംഭവ സമയം പോലീസ് പിടിച്ചെടുത്തിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് മൂന്നും നാലും അഞ്ചും പ്രതികൾ പിടിയിലാവുന്നത്. കഞ്ചാവ് കടത്തുന്നതിന് ഒന്നും രണ്ടും പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയ കുറ്റത്തിനാണ് മൂന്നും നാലും അഞ്ചും പ്രതികളെ ശിക്ഷിച്ചത്. മൂന്നാംപ്രതി ആന്ധ്രാപ്രദേശിൽ താമസിച്ച് ഒന്നും രണ്ടും പ്രതികൾ ആന്ധ്രാപ്രദേശിൽ എത്തിയ സമയം അവർക്ക് താമസസൗകര്യം ഒരുക്കിക്കൊടുത്തും കുഞ്ചാവ് വാങ്ങി കൊടുക്കുന്നതിനുള്ള സഹായം ചെയ്‌തും, നാലാംപ്രതി അടൂരിൽ നിന്നും ഇന്നോവ ക്രിസ്റ്റ കാർ വാടകയ്‌ക്കെടുത്ത് ഒന്നും രണ്ടും പ്രതികൾ ബാംഗ്ലൂരിലെത്തിയ സമയം ബാംഗ്ലൂരിൽ ഇന്നോവ കാർ എത്തിച്ചു നൽകുകയും ചെയ്ത്‌ കുണ്ടറ സ്വദേശിയായ അഞ്ചാം പ്രതിക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ഒന്നും രണ്ടും പ്രതികൾ കുഞ്ചാവ് വാങ്ങി കടത്തിക്കൊണ്ടു വന്നത്.

അന്വേഷണത്തിന് ഭാഗമായി നിരവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും പ്രതികൾ ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരിലുള്ള ബാങ്ക്
അക്കൗണ്ട് ഉപയോഗിച്ചായിരുന്നു. പണം കൈമാറ്റം നടത്തിയിരുന്നത് കണ്ടെത്തി പ്രതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് വിവരങ്ങൾ ശേഖരിച്ചത് ഈ കേസിലെ അന്വേഷണത്തിൽ നിർണായകമായി. കൂടാതെ പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നടത്തിയ വോയിസ് ചാറ്റുകളും മെസേജുകളും കണ്ടെത്തി ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയത് കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിലേക്ക് സഹായകരമായി. അറസ്റ്റ് ചെയ്ത അന്നുമുതൽ അഞ്ച് പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ് പ്രതികൾ ജാമ്യത്തിനായി പലതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡി വിചാരണയ്ക്ക് ഒഹൈക്കോടതി ഉത്തരവിട്ടു. ഈ കേസിൽ രണ്ടു കുറ്റപത്രം ആണ് പോലീസ് നൽകിയത്.

ആന്ധ്രപ്രദേശിൽ ഒളിവിൽ താമസിച്ചിരുന്ന മൂന്നാം പ്രതിയെ അറസ്റ്റുചെയ്യാൻ വൈകിയതിനാൽ ഒന്നും രണ്ടു പ്രതികൾക്കെതിരെ ആദ്യം കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഈ കേസിൻ്റെ വിചാരണയിൽ 75 സാക്ഷികളെ വിസ്തരിക്കുകയും 10 തൊണ്ടിമുതലുകൾ പോലീസ് ഹാജരാക്കുകയും ചെയ്തു. ശാസ്താംകോട്ട സബ് ഇൻസ്പെക്ടറായിരുന്ന രാജൻ ബാബുവാണ് കഞ്ചാവ് പിടികൂടുകയും ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയത്. തുടർന്ന് അന്വേഷണം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശാസ്താംകോട്ട ഡിവൈഎസ്‌പിക്ക് കൈമാറുകയായിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്‌പി ആയിരുന്ന എസ് ഷെരീഫ് ആണ് മൂന്നും നാലും അഞ്ചും പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. ശാസ്താംകോട്ട പോലിസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ്, ഈസ്റ്റ്കല്ലട പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് ബി, ശാസ്താംകോട്ട ഡിവൈഎസ്‌പി ഓഫീസിലെ എസ്. സി. പി. ഓ ജയകുമാർ. വി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് വിനു കരുണാകരൻ, അഡ്വക്കേറ്റ് നിയാസ് കെ, അഡ്വക്കേറ്റ് ജയ കമലാസനൻ എന്നിവർ ഹാജരായി, ലീഗൽ എയ്ഡ് ആയി എസ് സി പിഒ അനിൽകുമാറും ഉണ്ടായിരുന്നു.

കഞ്ചാവ് കടത്തിന് പിന്നാലെ തട്ടിക്കൊണ്ടുപോകലും

ഭരണിക്കാവിൽ 46 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ മാത്രമാണ് ആദ്യം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാംപ്രതി ആന്ധ്രപ്രദേശിൽ ഒളിവിൽ ആയതിനാൽ ആദ്യം അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂന്നാം പ്രതിയാണ് പോലീസിന് ഒന്നും രണ്ട് പ്രതികളെ ഒറ്റിക്കൊടുത്തത് എന്നുള്ള വൈരാഗ്യത്തിൽ കാർ വാടകയ്ക്ക് എടുത്ത് കൊടുത്ത നാലാംപ്രതി മൂന്നാം പ്രതിയോട് കുഞ്ചാവ് കടത്തിയ 20 ലക്ഷം രൂപ വിലയുള്ള ഇന്നോവ കാറിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു എന്നാൽ മൂന്നാംപ്രതി പോലീസ് പിടികൂടും എന്നുള്ളതുകൊണ്ട് നാട്ടിൽ വന്നാൽ നാലും അഞ്ചും പ്രതികളുടെ


നേത്യത്വത്തിലുള്ള സംഘം തന്നെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുമെന്ന് മനസ്സിലാക്കി ആന്ധ്രപ്രദേശിൽ തന്നെ ഒളിവിൽ തുടരുകയായിരുന്നു. എന്നാൽ അഞ്ചാം പ്രതിയുടെ സുഹൃത്തിനെ ഉപയോഗിച്ച് മൂന്നാം പ്രതിയെ നാലും അഞ്ചും പ്രതികൾ തന്ത്രപൂർവ്വം എറണാകുളത്തേക്ക് വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ മൂന്നാം പ്രതിയെ തൻറെ കാമുകിയോടൊപ്പം ഇൻഫോപാർക്കിൽ നിന്നുള്ള ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് വരവേ എറണാകുളം ഇൻഫോപാർക്കിന് അടുത്തുവച്ച് രണ്ട് കാറിലെത്തിയ നാലും അഞ്ചും പ്രതികളുടെ നേതൃത്തത്തിലുള്ള പതിനൊന്നംഗ സംഘം മൂന്നാം പ്രതിയെ പിടികൂടി കാറിൽ കയറ്റി അഞ്ചാം പ്രതിയുടെ സ്വദേശമായ കുണ്ടറ പടപ്പക്കരയിൽ കുണ്ടു വന്ന് കഴുത്തിൽ കയറിട്ട് മുറുക്കി ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിക്കുകയും അവിടെനിന്നും അടൂർ പി. ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ കൊണ്ടുപോവുകയും അവിടെവച്ച് ക്രൂരമായി മർദ്ദിക്കുകയും മൂന്നാം പ്രതിയുടെ ബന്ധുക്കളെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ മൂന്നാം പ്രതിയുടെ കാമുകിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഇൻഫോപാർക്ക് പോലീസ് അടൂരിൽ എത്തി മൂന്നാം പ്രതിയെ മോചിപ്പിക്കുകയും നാലും അഞ്ചും പ്രതികൾ ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഇൻഫോപാർക്ക് പോലീസ് തട്ടിക്കൊണ്ടുപോകൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റത്തിന് നാലും അഞ്ചും പ്രതികളുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാം പ്രതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതികളായ പടപ്പക്കര സ്വദേശികളായ ആൻറണി ദാസ് ചെങ്കീരി ഷൈജു എന്നിവരെ കുണ്ടറ പടപ്പക്കരയിൽ അറസ്റ്റ് ചെയ്യാൻ വന്ന സമയം ഇൻഫോപാർക്ക് ഇൻസ്പെക്ട‌ർ വിപിൻദാസ് നെതിരെ പ്രതികൾ വാള് വീശി ആക്രമിക്കാൻ ചെല്ലുകയും പോലീസിന് നേരെ വെടിയുതിർത്ത് പ്രതികൾ രക്ഷപ്പെടുകയും ചെയ്ത‌ിരുന്നു. പിന്നീട് പ്രതികളെ കുണ്ടറ പോലീസ് പിടികൂടി ഇൻഫോപാർക്ക് പോലീസിന് കൈമാറി.