തിരുവനന്തപുരം .പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവന്നുവെന്ന് ബിജെപി നേതാവ് പ്രകാശ ജാവേദക്കർ പറഞ്ഞു.
75 വർഷമായി കേരളത്തിൽ ബി ജെ പി കാത്തിരുന്ന വിജയം’സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്ര വിജയം രചിച്ചു
രണ്ടു സീറ്റിലും ബി ജെ പി വിജയം ഉറപ്പിക്കുന്നു
ചരിത്ര വിജയത്തിൽ ബിജെപി വലിയ വിജയസന്തോഷത്തിൽ
നരേന്ദ്രമോദി കേരള രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവന്നുവെന്ന് ബിജെപി നേതാവ് പ്രകാശ് ജാവേദക്കർ
ആറ്റിങ്ങലിൽ അടൂരിന് അടിതെറ്റുമോ? ലീഡ് തിരിച്ച് പിടിച്ച് ജോയ്
തിരുവനന്തപുരം: ഇഞ്ചോടിച്ച് പോരാട്ടം തുടരുന്ന ആറ്റിങ്ങലിൽ ലീഡ് തിരിച്ച് പിടിച്ച് ഇടത് മുന്നണി.സി പി എം ൻ്റെ ജില്ലയിലെ ശക്തനായ നേതാവായ വി ജോയ് യുടെ ലീഡ് 1600 കടന്നു. ലീഡ് നിലമറിമറിയുന്ന വോട്ടെണ്ണലിൽ സിറ്റിംഗ് എം പി യായ അടൂർ പ്രകാശിന് ശക്തമായ വെല്ലുവിളി ഉർത്തുകയാണ് ഇടത് മുന്നണി. കേന്ദ്ര മന്ത്രി വി.മുരളീധരൻ മൂന്നാം സ്ഥാനത്ത് തന്നെ. ശക്തമായ ത്രികോണ മത്സരമാണ് ആറ്റിങ്ങലിൽ നടന്നത് എന്നാണ് വോട്ടെണ്ണൽ വ്യക്തമാക്കുന്നത്.
വയനാട്ടിൽ രാഹുൽ തരംഗം; ലീഡ് ഒരു ലക്ഷം കടന്നു,ബിജെപി രണ്ടിടത്ത്, ആലത്തുരിൽ മാത്രം എൽ ഡി എഫ്
തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വയനാട് മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് രാഹുൽ ഗാന്ധി. വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. എൽഡിഎഫ് സ്ഥാനാർഥി ആനി രാജയെയും എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനെയും ബഹുദൂരം പിന്നിലാക്കിയാണ് രാഹുലിന്റെ തേരോട്ടം.
അതേസമയം തന്റെ രണ്ടാമത്തെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുകയാണ്. രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട്ടിലെ എംപി സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന. അങ്ങനെ വരികയാണെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും
അതേസമയം സംസ്ഥാനത്ത് എൽഡിഎഫിന് ദയനീയ പ്രകടനമാണ് കാഴ്ച വെക്കാനായത്. എൽഡിഎഫ് വെറും ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ആലത്തൂർ മണ്ഡലത്തിൽ കെ രാധാകൃഷ്ണൻ 8212 വോട്ടുകൾക്ക് മുന്നിലാണ്. എൻഡിഎ രണ്ട് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ് തൃശ്ശൂരിൽ സുരേഷ് ഗോപി 30000ത്തിലധികം വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. തിരുവനന്തപുരത്ത് 5000 ത്തിലധികം വോട്ടുകൾക്ക് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും മുന്നിട്ട് നിൽക്കുന്നു
തൃശ്ശൂർ എടുക്കുമോ? ഘട്ടംഘട്ടമായി ലീഡുയർത്തി സുരേഷ് ഗോപി
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷ നൽകി തൃശ്ശൂരിലെ ഫലസൂചനകൾ. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഘട്ടംഘട്ടമായി ലീഡ് ഉയർത്തുകയാണ്. നിലവിൽ 30000ത്തിലധികം വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 17 സീറ്റുകളിലും ലീഡ് ചെയ്യുന്നത് യുഡിഎഫ് ആണ്. ആലത്തൂർ സീറ്റിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് ചെയ്യാനാകുന്നത്. ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്തും ലീഡ് മാറിമറിയുമ്പോൾ ഇപ്പോൾ എൻഡിഎയാണ് മുന്നിൽ.
വാർത്താനോട്ടം
2024 ജൂൺ 04 ചൊവ്വ
?കേരളീയം?
?. പ്രസിദ്ധമാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍(93) അന്തരിച്ചു.
? കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്താണ് നിരോധനാജ്ഞ . ഇവിടെ പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ.
? ചക്രവാത ചുഴി കേരളത്തിന് മുകളില്‍ നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളാ തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും വീശുന്നുണ്ട്. അതിനാല്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടത്തരം മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും ഉണ്ടാകാനിടയുണ്ട്.

? വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
? യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്‍കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കുറ്റപത്രം സമര്‍പ്പിച്ചു . സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമെതിരെ പ്രൊസിക്യൂഷന്‍ നടപടികളും ആരംഭിച്ചു. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

? കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാകുന്നില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികൃതരോടും പറഞ്ഞുമടുത്തുവെന്നും ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ തന്നെ ജനങ്ങള്‍ ദുരിതത്തിലാവുകയാണെന്നും കോടതി പറഞ്ഞു.
? പെരിയാര്‍ മത്സ്യക്കുരുതിയില്‍ കുഫോസിന്റെ രാസപരിശോധനാഫലം അടുത്തയാഴ്ചയോടെ പുറത്തുവരും . രാസപരിശോധനാ ഫലം വൈകുന്നതിനാലാണ് തുടര്‍നടപടികളും നീളുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം ഏത് കമ്പനിയാണ് മാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്താന്‍.

?പാലക്കാട്ട് താലൂക്ക് സര്‍വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. നാല്‍പ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി.സി.രാമദാസാണ് പാലക്കാട് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.
? കേരള പൊലീസ് കണ്ണൂര്‍ ക്യാമ്പിലെ ക്യാമ്പ് ഫോളോവര്‍ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കണ്ണൂര്‍ കണ്ണവം സ്വദേശി രവി എ(54) ആണ് മരിച്ചത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന്
കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് സംഭവം.

?? ദേശീയം ??
? രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും.
? മഹാരാഷ്ട്രയിലെ കോല്‍ഹപൂരിലെ സൈബര്‍ ചൗക്ക് ജംഗ്ഷനില്‍ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം. പാഞ്ഞെത്തിയ കാര്‍ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ആറ് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

? ഡല്‍ഹി സരിതാ വിഹാറില്‍ ട്രെയിനില്‍ തീപിടുത്തം. താജ് എക്സ്പ്രസിന്റെ 4 കോച്ചുകള്‍ക്കാണ് തീപിടിച്ചത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
? ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. സ്ഥലത്ത് സേനയുടെ തെരച്ചില്‍ തുടരുകയാണ്.പുല്‍വാമയിലെ ഒരു വീടിനുള്ളില്‍ ലഷ്‌കര്‍ ഇ തോയ്ബയുടെ രണ്ട് ഭീകരര്‍ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്.

? കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍, തെളിവ് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം തേടിയ ജയ്‌റാം രമേശിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇന്നലെ രാത്രി ഏഴ് മണിക്കുള്ളില്‍ തെളിവടങ്ങുന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.
? ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവ് കെ. കവിതയ്‌ക്കെതിരേ അനുബന്ധ കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 177 പേജുള്ള പുതിയ കുറ്റപത്രമാണ് ഇ.ഡി. തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചത്.

? കൊടും കുറ്റവാളികള്‍ക്കുപോലും തിഹാര്‍ ജയിലിനുള്ളില്‍ കൂളര്‍ സൗകര്യം നല്‍കുമ്പോള്‍ ചുട്ടുപൊള്ളുന്ന ചൂടിലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍ കൂളര്‍ സൗകര്യം നല്‍കിയില്ലെന്ന പരാതിയുമായി ഡല്‍ഹി മന്ത്രിയും എ.എ.പി. നേതാവുമായ അതിഷി.
? പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. മികച്ച ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള നയങ്ങള്‍ തുടരുമെന്ന വിലയിരുത്തലാണ് വിപണിയിലെ മുന്നേറ്റത്തിന്റെ കാരണം.

? കായികം ?
? ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ആറു വിക്കറ്റിന്റെ വിജയം. ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ ബൗളര്‍മാരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 77 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞുവീഴ്ത്തിയത്.

? ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇനി റയല്‍ മാഡ്രിഡില്‍. ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യില്‍നിന്ന് ഫ്രീ ട്രാന്‍സ്ഫര്‍ വഴി
താരത്തെ ടീമിലെത്തിച്ചതായി റയല്‍ ഔദ്യോഗികമായി അറിയിച്ചു. പ്രതിവര്‍ഷം ഏകദേശം 135 കോടി രൂപ എന്ന കണക്കില്‍ അഞ്ചുവര്‍ഷത്തേക്ക് റയലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സൂചനകള്‍.
പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു
തിരുവനന്തപുരം. പ്രസിദ്ധമാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍(93) അന്തരിച്ചു.
ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്‌കര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍ (1953-1958), ന്യൂഡല്‍ഹിയില്‍ ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍ (1959-1963)എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു, 1963 മുതല്‍ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപര്‍,1965 മുതല്‍ 1983 വരെ UNI യില്‍ പ്രവര്‍ത്തിച്ചു.1984 മുതല്‍ 91 വരെ ബാംഗ്ലൂരില്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍, 1996 മുതല്‍ 1997 വരെ ഹൈദരാബാദില്‍ ആന്‍ഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സല്‍റ്റന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഷാര്‍ജയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ടുഡെ പത്രത്തിലെ ഒരു കോളമിസ്റ്റാണ്
ബി.ആര്‍.പി. ഭാസ്‌കര്‍. കൂടാതെ മലയാളത്തിലെയും ഇംഗ്ലീഷിലേയും വിവിധ പത്രങ്ങളില്‍ എഴുതി വരുന്നു
1932 മാര്‍ച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ ജനിച്ചു. പിതാവ് ഏ.കെ ഭാസ്‌കര്‍ ഈഴവനേതാവും സാമൂഹിക പരിവര്‍ത്തനവാദിയും ആയിരുന്നു. മാതാവ്:മീനാക്ഷി ഭാസ്‌കര്‍. 1951 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി യും 1959 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീന്‍സില്‍ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ:രമ ബി.ഭാസ്‌കര്‍. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവര്‍’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്
ദൃശ്യമാധ്യമ രംഗത്ത്
തകഴിയുടെ പ്രശസ്ത നോവല്‍ കയര്‍ അതേപേരില്‍ എം.എസ്. സത്യുവിന്റെ സംവിധാനത്തില്‍ ഹിന്ദി സീരിയലായി ഇറക്കി. 1989 ല്‍ ഇതു ദേശീയശൃംഗലയില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദര്‍ശന് വാര്‍ത്തകളും ഫീച്ചറുകളും നിര്‍മ്മിച്ചു നല്‍കുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്‌സിന്റെ ഉപദേശകനായി 1989 മുതല്‍ 1992 വരെ സേവനമനുഷ്ഠിച്ചു. 1994 മുതല്‍ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്രവിശേഷം ) എന്ന പരിപാടിയില്‍ സക്കറിയയുമായി സഹഅവതാരകനായും പ്രവര്‍ത്തിച്ചു.
പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം 2014 ല്‍ ബി.ആര്‍.പി. ഭാസ്‌കറിനു ലഭിച്ചിരുന്നു. വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍റെ വേര്‍പാടില്‍ അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്
വയറ് കുറയ്ക്കാൻ ഇത് കൂടിയൊന്ന് പരീക്ഷിച്ച് നോക്കൂ
എത്ര വ്യായാമം ചെയ്താലും ഭക്ഷണം ക്രമീകരിച്ചാലും വയറു മാത്രം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. എന്നാൽ വയറു കുറയ്ക്കാൻ വയറ്റിൽ കൊഴുപ്പ് അടിയുന്നത് തടയണം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണ ക്രമവുമാണ് വയറ്റിൽ കൊഴുപ്പ് ഇത്തരത്തിൽ അടിയാൻ കാരണം. വയറ്റിൽ കൊഴുപ്പ് അടിയുന്നതിനെ വിസറൽ ഫാറ്റ് എന്നും അറിയപ്പെടുന്നു. ഇത്തരത്തിൽ വയറ്റിൽ കൊഴുപ്പടിയുന്നതു മൂലം ഹൃദ്രോഗ സാധ്യതയും കൂടുതലാണ്. ദൈനംദിന ജീവതത്തിൽ ചെയ്യുന്ന മൂന്ന് തെറ്റുകൾ വയറ്റിൽ കൊഴുപ്പ് അടിയാൻ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പ്രോട്ടീനും നാരുകൾക്കും പകരം നിങ്ങളുടെ ഡയറ്റിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറ്റിൽ കൊഴുപ്പ് കൂടാൻ കാരണമാകുന്നു. കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാൻ കാരണമാകുന്നു. ഇത് കോർട്ടിസോൾ അളവു കൂട്ടുകയും അത് വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാവുകയും ചെയ്യുന്നു. ശരീരത്തിൽ കോർട്ടിസോൾ അളവു വർധിക്കുന്നതു മൂലം ഭക്ഷണം കൂടുതൽ കഴിക്കാനുള്ള ആസക്തിയുണ്ടാവുന്നു. ഇത് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിലേക്കും വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്കും നയിക്കുന്നു.
വെള്ളം കുടിക്കാത്തതിനെ തുടർന്ന് ഉണ്ടാകുന്ന നിർജ്ജലീകരണം വിശപ്പാണെന്ന് തെറ്റുദ്ധരിക്കാം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നിങ്ങളെ നയിക്കാം. ഇത് ശരീരത്തിൽ കലോറി കൂടാനും വയറ്റിൽ കൊഴുപ്പ് അടിയാനും കാരണമാകുന്നു. വയറ്റിൽ കൊഴുപ്പ് ഉണ്ടാവാതിരിക്കാൻ പ്രോട്ടീൻ, നാരുകൾ, കാർബോഹൈഡ്രേറ്റ് എന്നിവ തുല്യ അളവിലുള്ള ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുകയും ദിനസവും 2.5 മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക
കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഇന്നലെ വരെ 14136 പോസ്റ്റൽ വോട്ടുകൾ
കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഇന്നലെ വരെ 14136 പോസ്റ്റൽ വോട്ടുകൾ ആണ് ഉള്ളത്. 8 മണിയോട് കൂടി പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങും. ഇത്തവണ പോസ്റ്റൽ വോട്ടുകളോടൊപ്പം ഇവിഎം മെഷീനുകളിലെ വോട്ടുകളും എണ്ണും.
കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ആവശ്യമായ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. വോട്ടെണ്ണല്‍ പ്രക്രിയയുടെ നിരീക്ഷണത്തിനായി 2 നിരീക്ഷകരാണുള്ളത്.
കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴു നിയമസഭാ സെഗ്മന്റുകളിലേയും വോട്ടെണ്ണല്‍, തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള ഏഴു ഇ വി എം കൗണ്ടിങ്ങ് ഹാളുകളില്‍ രാവിലെ 8 മണി മുതലാണ്. പോസ്റ്റല്‍ ബാലറ്റുകള്‍, വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ഹാളില്‍ എണ്ണും.
ഇ വി എം കൗണ്ടിങ്ങിനായി ഓരോ ഹാളിലും 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി 33 ടേബിളുകളും ക്രമീകരിച്ചിട്ടുളളതാണ്. പരമാവധി 14 റൗണ്ടില്‍ ഇവിഎം കൗണ്ടിങ്ങ് പൂര്‍ത്തിയാകും.
വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും
രാജ്യത്ത് ഏഴ് ഘട്ടങ്ങളായി നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 9 മണിയോടെ ആദ്യ ഫലസൂചന ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ആണ് നടക്കുന്നത്.
പെരുമ്പാവൂര് പഴയ പെരുമ്പാവൂരല്ല
പെരുമ്പാവൂർ. 81 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.അസം സ്വദേശി അത്താബുർ റഹ്മാനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചു.സാഹസികമായാണ് പ്രതിയെ പിടികൂടിയത്




































