Home Blog Page 266

വിവാദ നായകൻ കാരാട്ട് ഫൈസൽ കൊടുവള്ളി യിൽ LDF സ്ഥാനാർഥി

കോഴിക്കോട്. വിവാദ നായകൻ കാരാട്ട് ഫൈസൽ കൊടുവള്ളി യിൽ LDF സ്ഥാനാർഥി

പ്രഖ്യാപനം നടത്തിയത് കൊടുവള്ളി LDF കൺവെൻഷനിൽ

PTA റഹീം MLA പ്രഖ്യാപിച്ചത് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ

SIR കൊള്ളയാണ്; വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ മഹാറാലി സംഘടിപ്പിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി. വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ മഹാറാലി സംഘടിപ്പിക്കാൻ കോൺഗ്രസ്. ഡൽഹി രാംലീല മൈതാനത്ത് ഡിസംബർ ആദ്യവാരത്തോടുകൂടി റാലി സംഘടിപ്പിക്കും.
എസ്ഐആർ വഴി വോട്ട് കൊള്ളയ്ക്ക് ബിജെപി ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എസ് ഐ ആർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ആയിരുന്നു പരാമർശം. എസ്ഐആർ ചില വിഭാഗങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് എ ഐ സി സി  ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.

നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം പി ഡോ.  ശശിതരൂർ

തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം പി ഡോ.  ശശിതരൂർ. രാം നാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ആണ് തരൂർ പുകഴ്ത്തിയത്. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു വെന്നും തരൂർ എക്സ് പോസ്റ്റിൽ കുറിച്ചു . എപ്പോഴും താൻ  ഇലക്ഷൻ മോഡിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി താൻ വാസ്തവത്തിൽ ഇമോഷണൽ മോഡിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നും. പ്രധാനമന്ത്രിക്ക് ഒപ്പം പരിപാടിയിൽ പങ്കെടുത്തു അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്നും തരൂർ എക്സ് പോസ്റ്റിൽ പറയുന്നു

കുന്നത്തൂരിൽ സിപിഎമ്മിൽ കലഹം;പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം രാജിവെച്ചു

കുന്നത്തൂർ:തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ്  നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ കുന്നത്തൂർ പഞ്ചായത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വത്സലകുമാരി,സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 50 ഓളം പേർ രാജിവെച്ചു.കുന്നത്തൂർ പഞ്ചായത്തിലെ പുത്തനമ്പലം ഒൻപതാം വാർഡിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.ഇവിടെ പാർട്ടി സ്ഥാനാർത്ഥിയായി യുവനേതാവ് ആദർശ് യശോധരനെ സ്ഥാനാർത്ഥിയാക്കണമെന്ന വാർഡ് കമ്മിറ്റിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തിന് വിരുദ്ധമായി നേതൃത്വം നിലപാട് എടുത്തതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷ് കടമ്പനാടിനെ സ്ഥാനാർത്ഥിയാക്കണം എന്നതായിരുന്നു നേതൃത്വത്തിൻ്റെ നിലപാട്.ഇതിനാൽ വാർഡിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കഴിയാത്ത അനശ്ചിതാവസ്ഥയിലായിരുന്നു സിപിഎം നേതൃത്വം.പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാർഡ് കൂടിയായതിനാൽ വിമതപക്ഷത്തിനൊപ്പം അവരും ഒപ്പം ചേർന്നത് സ്ഥിതി രൂക്ഷമാക്കി.പാർട്ടി വിട്ട ആദർശ് യശോധരനെ വിമത സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡൻ്റും മറ്റൊരു വാർഡിൽ വിമതസ്ഥാനാർത്ഥിയായി എത്തുമെന്ന് സൂചനയുണ്ട്.ഇന്നലെ മുൻ എംപിയും സിപിഎം സംസ്ഥാന നേതാവുമായ കെ.സോമപ്രസാദിൻ്റെ നേതൃത്വത്തിൽ മാരത്തോൺ ചർച്ച നടത്തിയെങ്കിലും വാർഡ് കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റിയും നിലപാടിൽ ഉറച്ചു നിന്നു.ചർച്ച പരാജയമായിരുന്നെങ്കിലും നേതൃത്വം ബിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.ഇതിൽ പ്രകോപിതരായാണ് പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവർ പാർട്ടി വിട്ടത്.മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം കുന്നത്തൂർ പഞ്ചായത്തിൽ സിപിഎമ്മിൽ സ്ഥിതി സ്ഫോടനാവസ്ഥയിലാണ്.ആറ്റുകടവ് വാർഡിൽസീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാവ് പട്ടണത്തുവിള മോഹനൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ്.

പാലത്തായി പീഡനക്കേസ്: ശിക്ഷാ വിധിക്ക് പിന്നാലെയുള്ള ആഹ്ലാദ പ്രകടനത്തില്‍ പടക്കം പൊട്ടി സ്ത്രീക്ക് പരിക്ക്… പോലീസ് കേസ്

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധിക്ക് പിന്നാലെയുള്ള ആഹ്ലാദ പ്രകടനത്തില്‍ പടക്കം പൊട്ടി സ്ത്രീക്ക് പരിക്ക്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആഹ്ലാദപ്രകടനം നടത്തിയ 14 പേര്‍ക്കെതിരെയും വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അന്‍പതോളം പേര്‍ക്കെതിരെയുമാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്.

കടവത്തൂരിലാണ് ഒരു സംഘം ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകയായ വ്യാപാരിക്ക് പരിക്കേറ്റത്. കടവത്തൂര്‍ സ്വദേശി ലീലയുടെ പരാതിയിലാണ് പൊലീസ് കേസടുത്തത്.
കേസില്‍ തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവിന് ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം.

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ അധ്യാപകനായി ജോലി ചെയ്യുന്ന സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പത്മരാജനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

ഡാർവിനെതിരെയുള്ള പരാതി വ്യാജം, പരാതി നൽകും

പടിഞ്ഞാറേ കല്ലട .ഡാർവിനെതിരെയുള്ള പരാതി വ്യാജം. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ ടി ഡാർവിനെതിരെ ദിനകർ കോട്ടക്കുഴി ഡി വൈ എസ് പി ക്ക് നൽകിയ പരാതി വ്യാജമെന്ന് കോൺഗ്രസ് നേതാക്കൾ. മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാപകമായ അപവാദ പ്രചരണം അഴിച്ചുവിട്ടത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതിനാണ് ഡാർവിനെതിരെ കള്ള പരാതി കൊടുത്തതെന്ന് നേതാക്കൾ പറഞ്ഞു. ഇയാൾക്കെതിരെ ഡിസിസി പ്രസിഡന്റിന്,പരാതി നൽകും. മൂന്നാം വാർഡ് കമ്മിറ്റി പ്രസിഡന്റ് നിയാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ,ലത്തീഫ്,സുരേഷ്,സാബിൻ, നിസാം, മനു എന്നിവർ സംസാരിച്ചു

ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ശൂരനാട്ട് വർണാഭമായ തുടക്കം

ശാസ്താംകോട്ട:ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ശൂരനാട് തുടക്കം കുറിച്ചു.ശൂരനാട് ഗവ എച്ച് എസ് എസ്,അഴകിയകാവ് ജി എൽ പി എസ് എന്നിവിടങ്ങളിൽ ആണ് കലോത്സവം നടക്കുന്നത്.സ്വാഗത സംഘം ജനറൽ കൺവീനറും ശൂരനാട് ഗവ എച്ച് എസ് എസ് പ്രിൻപ്പലുമായ കെ സന്ധ്യാകുമാരി പതാക ഉയർത്തി.കോവൂർ കുഞ്ഞുമോൻ എം എൽഎ സമ്മേളനവും കവിയും ഗാനരചയിതാവുമായ വയലാർ ശത്ചന്ദ്ര വർമ്മ കലാമേളയും ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാനും ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ എസ്.ശ്രീകുമാർ അധ്യക്ഷനായി.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ  സുന്ദരേശൻ, പടി കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ സി ഉണ്ണികൃഷ്ണൻ,
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി മനോജ്കുമാർ ,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബ്ലസൻ പാപ്പച്ചൻ,സ്വാഗത സംഘം ജനറൽ കൺവീനർ കെ സന്ധ്യാകുമാരി,റിസപ്ഷൻ കമ്മിറ്റി കൺവീനർ ജെ എ ഷിഹാബ് മോൻ തുടങ്ങിയവർ സംസാരിച്ചു.
20 ന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ സമ്മാന വിതരണം നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. സുന്ദരേശൻ അധ്യക്ഷനാകും

ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റീസ്; കേരളത്തിൽ 52 ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡ 2025 ലെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ബിരുദധാരികളിൽ നിന്ന് 2700 അപ്രന്റീസ് ഒഴിവുകളിലേക്ക് ബാങ്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പ്രധാന വിവരങ്ങൾ

ഒഴിവുകൾ: ആകെ 2700 അപ്രന്റീസ് ഒഴിവുകൾ.
അപേക്ഷാ തീയതികൾ: ഓൺലൈൻ അപേക്ഷ 2025 നവംബർ 11 ന് ആരംഭിച്ചു. ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം.
സംസ്ഥാന അടിസ്ഥാനത്തിലുള്ള ഒഴിവുകൾ

2700 ഒഴിവുകളിൽ പ്രധാന സംസ്ഥാനങ്ങളിലെ ഒഴിവുകൾ ഇവയാണ്. കർണാടക (440), ഗുജറാത്ത് (400), ഉത്തർപ്രദേശ് (307), മഹാരാഷ്ട്ര (297), രാജസ്ഥാൻ (215). തമിഴ്‌നാട്ടിൽ 159 ഒഴിവുകളും തെലങ്കാനയിൽ 154 ഒഴിവുകളും പശ്ചിമ ബംഗാളിൽ 104 ഒഴിവുകളുമുണ്ട്.

കേരളത്തിൽ 52 ഒഴിവുകളുണ്ട്. ഡൽഹി (119), പഞ്ചാബ് (96), മധ്യപ്രദേശ് (56) എന്നിവടങ്ങിലും ഒഴിവുകളുണ്ട്.

യോഗ്യതയും പ്രായപരിധിയും

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി: 2025 നവംബർ 01 ന് കുറഞ്ഞത് 20 വയസ്സും പരമാവധി 28 വയസ്സുമായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
പരിശീലനവും സ്റ്റൈപ്പൻഡും

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ പരിശീലനം ലഭിക്കും. ഈ കാലയളവിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും. ഇവർക്ക് മറ്റ് അധിക അലവൻസുകളോ ആനുകൂല്യങ്ങളോ ലഭിക്കാൻ അർഹതയുണ്ടായിരിക്കില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയയും അപേക്ഷാ ഫീസും

തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക:

ഓൺലൈൻ പരീക്ഷ.
രേഖാ പരിശോധന (Document verification) .
അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരീക്ഷ (Local language test).
അപേക്ഷാ ഫീസ്

ജനറൽ, EWS, OBC വിഭാഗക്കാർക്ക്: 800 രൂപ + ജിഎസ്ടി.
PwBD ഉദ്യോഗാർത്ഥികൾക്ക്: 400 രൂപ + ജിഎസ്ടി.
SC, ST വിഭാഗക്കാർ ഫീസ് അടയ്‌ക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്കായി ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ വിജ്ഞാപനം സന്ദർശിക്കാം.

തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ഇന്ന് 185 പേർ നാമനിർദേശ പത്രിക നൽകി

നാമനിർദ്ദേശപത്രിക നൽകേണ്ട നാലാം ദിനമായ നവംബർ 18ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 185 പേർ നാമനിർദ്ദേശപത്രിക നൽകി. വിവരങ്ങൾ ചുവടെ:

*_ഗ്രാമ പഞ്ചായത്തുകൾ_*

ഓച്ചിറ: 1
കുലശേഖരപുരം: 3
തഴവ: 1
ക്ലാപ്പന: 1
ആലപ്പാട് : 1
ശാസ്താംകോട്ട: 10
വെസ്റ്റ് കല്ലട: 5
കുന്നത്തൂർ: 1
ശൂരനാട് നോർത്ത്: 1
മൈനാഗപ്പള്ളി: 6
ഉമ്മന്നൂർ: 2
മേലില: 1
മൈലം: 5
കുളക്കട: 5
പവിത്രേശ്വരം: 7
തലവൂർ: 1
പിറവന്തൂർ:2
പട്ടാഴി വടക്കേക്കര : 13
അഞ്ചൽ: 2
ഇടമുളക്കൽ: 2
വെളിയം: 7
പൂയപ്പള്ളി: 4
നെടുവത്തൂർ: 7
തൃക്കരുവ: 8
പനയം: 6
കുണ്ടറ : 2
പേരയം: 1
മൺറോതുരുത്ത്: 4
ചവറ: 1
പന്മന: 1
മയ്യനാട്: 7
തൃക്കോവിൽവട്ടം: 9
കൊറ്റങ്കര: 3
കടയ്ക്കൽ: 1
വെളിനല്ലൂർ: 2
ഇളമാട്: 4
ചാത്തന്നൂർ: 1


*_ബ്ലോക്ക് പഞ്ചായത്തുകൾ_*

ഓച്ചിറ: 2
വെട്ടിക്കവല: 2
അഞ്ചൽ: 2
കൊട്ടാരക്കര: 9
ചിറ്റുമല: 2
മുഖത്തല: 2

*_ജില്ലാ പഞ്ചായത്ത്_* – 2


_*മുൻസിപ്പാലിറ്റികൾ*_ 
   
പരവൂർ:2 
പുനലൂർ: 2
കരുനാഗപ്പള്ളി: 9
കൊട്ടാരക്കര: 6

_*കൊല്ലം കോർപ്പറേഷൻ*_

ഒന്നാം വരണാധികാരി: 5
രണ്ടാം വരണാധികാരി: 2

വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ട സംഭവം: ഹൈക്കോടതിയെ സമീപിച്ച് വി.എം. വിനു

വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി എം വിനു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ സ്ഥിരീകരണം പുറത്തുവന്നിരുന്നു. അവസരങ്ങളുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും എആര്‍ഒ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് എആര്‍ഒ അറിയിച്ചു. ഇതോടെ വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് വെട്ടിലായി.
വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എആര്‍ഒ നടത്തിയ പരിശോധനയിലാണ് വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. ഇതോടെ വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രതിസന്ധിയിലായി. അതേ സമയം വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്നും വോട്ട് ചോരിയാണ് നടക്കുന്നതെന്നുമുള്ള വാദം ആവര്‍ത്തിക്കുകയാണ് കോൺഗ്രസ്‌.