27.2 C
Kollam
Wednesday 24th December, 2025 | 04:26:14 PM
Home Blog Page 2653

എൽഡിഎഫിലെ രാജ്യസഭ സീറ്റ് ,ഉഭയകക്ഷി ചർച്ചയിലും ധാരണയായില്ല

ന്യൂഡെല്‍ഹി. എൽ.ഡി.എഫിലെ രാജ്യസഭ സീറ്റ് വിഭജഭനത്തിൽ ഉഭയകക്ഷി ചർച്ചയിലും ധാരണയായില്ല.സിപിഐ,കേരള കോൺഗ്രസ്സ് എം എന്നിവരുമായിട്ടാണ് സിപിഐഎം ചർച്ച നടത്തിയത്.രാജ്യസഭ സീറ്റിൽ വിട്ടു വീഴ്ച്ചയ്ക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. മറ്റു പദവികളെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നു ജോസ് കെ മാണിയും പ്രതികരിച്ചു.

ഒറ്റ സീറ്റിൽ അവകാശവാദം ഉന്നയിച്ചത് നാല് പാർട്ടികൾ.സിപിഐയും,കേരളകോൺഗ്രസ്സ് എമ്മും,ആർ.ജെ.ഡിയും,ജെ.ഡി.എസും. മുഖ്യമന്ത്രി പിണറായി വിജയൻ,സിപിഐഎം
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരാണ് ബിനോയ്‌ വിശ്വം,ജോസ് കെ
മാണി എന്നിവരുമായി ചർച്ച നടത്തിയത്. രാജ്യസഭ സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് എം മുന്നണി വിടാൻ സാധ്യതയുണ്ടെന്നും,മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടി സീറ്റില് വിട്ടുവീഴ്ച ചെയ്യണമെന്നും സിപിഐയോട് സിപിഐഎം ആവശ്യപ്പെട്ടു.എന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്

കോട്ടയം സീറ്റ് കൂടി തോറ്റതോടെ പാർലമെൻറില്‍ പ്രാതിനിധ്യം ഇല്ലന്നും, രാജ്യസഭാ സീറ്റ് നൽകണമെന്നും കേരള കോൺഗ്രസ് എം ചെയ‍ര്‍മാന് ജോസ് കെ മാണി ഉഭയകക്ഷി ചർച്ചിൽ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി തീരുമാനം അറിയിക്കാം എന്നാണ് സിപിഐഎം രണ്ട് പാർട്ടികളേയും അറിയിച്ചിരിക്കുന്നത്.സീറ്റ് ആവശ്യം ശക്തമായി ഉന്നയിക്കുന്ന ആർജെഡിയെ ചർച്ചയ്ക്ക് വിളിക്കാതിരുന്നതും ശ്രദ്ധേയമായി.

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു,അമ്മയ്ക്കും മകനും പരുക്കേറ്റു

തിരുവനന്തപുരം .നഗരൂരിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു അപകടം.നഗരൂർ കോയിക്കമൂല സ്വദേശി ദീപുവിന്റെ വീടാണ് തകർന്നത്.
ദീപുവും വയസ്സായ മാതാവും
വീടിനുള്ളിൽ ഉറങ്ങുന്ന സമയത്തായിരുന്നു അപകടം.മേൽക്കൂര തകർന്നു വീണു ദീപുവിനും മാതാവിനും പരിക്കേറ്റു.
ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.ദീപുവിന്റെ തലയ്ക്കും മാതാവിൻ്റെ ശരീര ഭാഗങ്ങളിലുമാണ് പരിക്കേറ്റത്.നഗരൂർ ഭാഗങ്ങളിൽ
കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ തുടരുകയാണ്.

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ, മന്ത്രി സഭയുടെ ഘടന ഇങ്ങനെ

ന്യൂഡെല്‍ഹി. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ. രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 15നാണ് നരേന്ദ്രമോദി മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യവാചകം ചൊല്ലുക. കേവല ഭൂരിപക്ഷം ബിജെപിക്ക് ഇല്ലാത്ത സാഹചര്യത്തിൽ ഘടകകക്ഷികളുടെ കൂടി പിന്തുണയോടു കൂടി കൂട്ടുകക്ഷി സർക്കാരാണ് നരേന്ദ്രമോദി മൂന്നാം തവണ യാഥാർത്ഥ്യമാക്കുന്നത്.

സർക്കാർ രൂപീകരിക്കാനായി രാഷ്ട്രപതി ഇന്നലെയാണ് നരേന്ദ്രമോദിയെ ക്ഷണിച്ചത്.സർക്കാർ രൂപീകരിക്കാനായി രാഷ്ട്രപതി ഇന്നലെയാണ് നരേന്ദ്രമോദിയെ ക്ഷണിച്ചത്.

കേന്ദ്രമന്ത്രി സഭയുടെ ഘടന ഇങ്ങനെയെന്ന്സൂചന : 12-15 മന്ത്രി സ്ഥാനങ്ങൾ ഘടക കക്ഷികൾക്ക്. TDP യ്ക്ക് ഒരു ക്യാബിനെറ്റ് മന്ത്രി പദവും 2 സഹമന്ത്രി പദവും. TDP യുടെ ഡെപ്യൂട്ടി സ്പീക്കർ പദവി പിന്നീട് പരിഗണിയ്ക്കും.

JDU വിന് 1 ക്യാബിനെറ്റ് 1-2 സഹമന്ത്രി പദം. LJP യ്ക്കും JDS നും ഒരു ക്യാബിനെറ്റ് മന്ത്രി പദവിയോ ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിപദവിയോ ലഭിയ്ക്കും. ശിവസേന, എൻ.സി.പി യ്ക്കും ഒരു ക്യാബിനെറ്റ് മന്ത്രി പദവിയോ ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിപദവിയോ ലഭിയ്ക്കും.

ഞായറാഴ്ച ഏഴ് പതിനഞ്ചിന് രാഷ്ട്രപതി ഭവനിലെ ഫോർ കോർട്ടിൽ നരേന്ദ്രമോദി സത്യവാചകം ചെല്ലും. പ്രധാനമന്ത്രിയായി സത്യ വാചകം ചൊല്ലുന്ന നരേന്ദ്രമോദിക്കൊപ്പം 57 ഓളം മന്ത്രിമാരും അധികാരം ഏൽക്കും. സത്യപ്രതിജ്ഞ ചടങ്ങുകൾക്കായി രാഷ്ട്രപതി ഭവനിലെ ഫോർ കോർട്ടിൽ തകൃതിയായ ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നേപ്പാൾ, ശ്രീലങ്ക, മാലാദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകും. മൂന്നാം തവണ നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് ബിജെപിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. അധികാരത്തിലെത്തുന്ന നരേന്ദ്രമോദി സർക്കാർ ജനക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് ഭാഗമായി 100 ദിന കർമ്മപരിപാടികൾ പ്രഖ്യാപിക്കും. നിയുക്ത കേന്ദ്ര മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോടുകൂടി രാഷ്ട്രപതി ഭവന കൈമാറും എന്നാണ് വിവരം. ഘടകകക്ഷികളും ആയുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്ന് വൈകിട്ടൊടെ പൂർത്തിയാക്കും.

കളം വിടാനുറച്ച് കെ.മുരളീധരൻ

കോഴിക്കോട്:
ഇനി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാട് ആവർത്തിച്ച് കെ മുരളീധരൻ. തത്കാലം പൊതുരംഗത്തേക്ക് ഇല്ല. സാധാരണ പ്രവർത്തകനായി പാർട്ടിക്കൊപ്പമുണ്ടാകും. കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. തമ്മിൽ തല്ലിയാൽ വരും തെരഞ്ഞെടുപ്പുകളിൽ തോൽവിയായിരിക്കും ഫലമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പൊതുരംഗത്തേക്ക് തത്കാലമില്ല. സ്ഥാനാർഥിയായോ പാർട്ടി നേതൃസ്ഥാനത്തേക്കോ ഇല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരുമ്പോൾ സജീവമാകും. തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ഉണ്ടാകും. തോൽവിയിൽ ഒരു നേതാക്കളെയും കുറ്റപ്പെടുത്താനില്ല.

എന്ത് സംഭവിച്ചാലും ഇത്രയൊക്കെ സഹായിച്ച പാർട്ടി വിട്ട് പോകില്ല. വടകരയിൽ ഞാനാണ് തെറ്റുകാരൻ. അവിടുന്ന് പോകേണ്ട കാര്യമില്ലായിരുന്നു. ഇനി എവിടേക്കുമില്ല. തന്റേത് വിമതസ്വരമല്ല, തനിക്ക് ഇത്രയെ അച്ചടക്കമുള്ളൂവെന്നും മുരളീധരൻ പറഞ്ഞു.

ഒരാവശ്യത്തിന് വണ്ടി മോഷ്ടിച്ചതാ, പാവപ്പെട്ടവനാ ചേട്ടാ, ക്ഷമിക്കണമെന്ന് പറഞ്ഞാല്‍ വിശാല ഹൃദയനായ ആശാന്‍ എന്തു ചെയ്യും

Hand holding motorcycle car key

പാലക്കാട്. ഒരാവശ്യത്തിന് വണ്ടി മോഷ്ടിച്ചെങ്കിലെന്താ അന്തസുള്ള മോഷ്ടാവ് അത് തിരികെ നല്‍കിയാല്‍ പിന്നെ എന്ത് പരാതി. നിസ്സഹായത മൂലം വാഹനം മോഷ്ടിക്കേണ്ടി വന്നയാളോട് വാഹന ഉടമ ക്ഷമിച്ച അപൂര്‍വ വാര്‍ത്ത പാലക്കാട് കണ്ണന്നൂരില്‍ നിന്നാണ് ,കണ്ണന്നൂര്‍ സ്വദേശി ദീപുവിന്റെ ബൈക്ക് കവര്‍ന്ന മോഷ്ടാവ് തനിക്കുണ്ടായ നിസ്സഹായത വ്യക്തമാക്കുകയും ബൈക്ക് ഭദ്രമായി തിരിച്ചേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ദീപു മോഷ്ടാവിനോട് ക്ഷമിക്കാന്‍ തീരുമാനിച്ചത്,ഞാന്‍ പാവപ്പെട്ടവനാ ചേട്ടാ,എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ആയാളുടെ കത്ത് ആരംഭിക്കുന്നത്


വ്യാഴാഴ്ച അര്‍ദ്ധരാത്രിയില്‍ ആണ് സംഭവം . കണ്ണന്നൂരിലെ കടയില്‍ നിന്ന് വീട്ടിലെത്തിയ ദീപു വീട്ടില്‍ ബൈക്ക് നിര്‍ത്തി കാറെടുത്ത് പുറത്ത് പോയി,രാവിലെ അമ്മ വന്ന് വിളിക്കുമ്പോഴാണ് ബൈക്ക് മോഷണം പോയ വിവരമറിയുന്നത്,എന്നാല്‍ കാര്‍ പോര്‍ച്ചില്‍ വണ്ടിയുടെ താക്കോലും ഒരു കുറിപ്പും കണ്ടതോടെ സന്തോഷമായി.കത്തില്‍ പറയുന്നത് ഇങ്ങനെ…ഗുരുതരാവസ്ഥയിലുളള സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോകാന്‍ എടുത്തതാണ്,സൈക്കിള്‍ അന്വേഷിച്ചിട്ട് കിട്ടിയില്ല,ഞാനൊരു പാവമാണ് ചേട്ടാ പരാതി കൊടുക്കരുത്,പെട്രോള്‍ തീര്‍ന്ന ബൈക്ക് എവിടെയുണ്ടെന്നും കത്തില്‍ പറയുന്നു.

തന്നെ നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് ദീപു പറയുന്നത്,എന്തായാലും കത്തില്‍ പറയുന്നത് പോലെ പരാതി കൊടുക്കാനൊന്നും വിശാലഹൃദയനായ ദീപു മുതിര്‍ന്നിട്ടില്ല. പാലക്കാട് സൗത്ത് സ്റ്റേഷനില്‍ കത്ത് സമര്‍പ്പിച്ച് പരാതിയില്ലെന്ന സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ് ബൈക്ക് ഉടമ.

.troll pic used

റേഷൻ കടകൾ കാലിയാവുന്നു, കരാറുകാർ അരി വിതരണം നിർത്തി

തിരുവനന്തപുരം. റേഷൻ കടകൾ കാലിയാവുന്നു. കരാറുകാർ അരി വിതരണം നിർത്തി. കുടിശ്ശിക നൽകാതെ വിതരണം സാധ്യമല്ലെന്ന് സിവിൽ സപ്ലൈസ് എംഡിക്ക് കരാറുകാര്‍ കത്ത് നൽകി. 80 കോടി രൂപയാണ് നിലവിൽ കുടിശ്ശിക ലഭിക്കാനുള്ളത്. മാർച്ച് മുതൽ മെയ് മാസം വരെയുള്ള കുടിശികയാണ് വാതിൽ പടി വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്

അടവിയില്‍ അടവുമാറ്റി സിപിഎം,കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും

പത്തനംതിട്ട.സിപിഎം ഭീഷണിയെത്തുടര്‍ന്ന് അടച്ചു പൂട്ടിയ ഇക്കോ ടൂറിസം പദ്ധതി തുറക്കാന്‍ നിര്‍ദ്ദേശം. അടവി തുറന്നുപ്രവർത്തിക്കും. പദ്ധതിയിലെ സമരം വാര്‍ത്തയായതോടെ ഉന്നതതല നിർദേശത്തിനു ജീവനക്കാർ വഴങ്ങി. കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും

സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും എന്ന് ജീവനക്കാർക്ക് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഇതോടെതാണ് ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിൻവലിച്ചത്

ജീവനക്കാർക്ക് എതിരായ ആക്രമണം, ഭീഷണി എന്നിവയിൽ പോലീസ് ഇനിയും കേസ് എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് വനംവകുപ്പ് ജീവനക്കാരുടെ സംഘടന അറിയിച്ചു. വനഭൂമിയില്‍ സിപിഎം സ്ഥാപിച്ച കൊടി ജീവനക്കാര്‍ നീക്കിയതാണ് പ്രകോപനമായത്. കൊടി പുനസ്ഥാപിച്ച സിപിഎം നേതാക്കള്‍ അത് നീക്കിയാല്‍ ഉദ്യോഗസ്ഥരുടെ കൈവെട്ടും എന്നും ഭീഷണിപ്പെടുത്തിയിരുന്നു.

കഞ്ചാവ് കേസ് മുന്‍ ആണോ, സിപിഐ ക്ഷമിക്കും നേതാവുമാക്കും

പത്തനംതിട്ട . കഞ്ചാവ് കേസിലെ പ്രതിയെ വിദ്യാര്‍ഥി സംഘടന ആക്ടിംഗ് സെക്രട്ടറിയാക്കിയെന്ന് പരാതി. എ ഐ എസ് എഫ് പത്തനംതിട്ട ജില്ലാ ആക്ടിങ്ങ് സെക്രട്ടറിക്കെതിരെ ഗുരുതരപരാതി. ആക്ടിംഗ് സെക്രട്ടറി ദേവദത്ത് കഞ്ചാവ് കേസിലുൾപ്പെട്ടയാളെന്ന് ചൂണ്ടിക്കാട്ടി നേതൃത്വത്തിന് പരാതി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി അയച്ചത് എസ് എഫ് ഭാരവാഹികളാണ്.

ദേവദത്ത് സ്വകാര്യ വിദ്യാഭ്യാസ കൺസൾട്ടിംഗ് ഏജൻസിയിൽ ജോലി ചെയ്യുന്നു എന്നും ആരോപണം. എഫ്ഐആറിന്റെ പകർപ്പ് അടക്കമാണ് സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്. കേസ് പിഴ ഒടുക്കി ഒഴിവാക്കിയതിന്റെ രേഖ അടക്കം പുറത്തായി.ആരോപണം നിഷേധിക്കാതെ നേതൃത്വം. ദേവദത്ത് പാർട്ടിയിലേക്ക് വരുന്നതിനു മുൻപുള്ള കേസ് എന്നാണ് വിശദീകരണം.

അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവനായി സുരേഷ് ഗോപി!!  JSK യുടെ പുത്തൻ പോസ്റ്റർ പുറത്ത്..

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെ. എസ്. കെ’ . ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് JSK യുടെ പൂർണരൂപം. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ. എസ്. കെ യിൽ എത്തുന്നു.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ഏറെ നാളുകൾക്കു ശേഷമാണു വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ” I know what i am doing, and will continue doing the same ” എന്ന ടാഗ് ലൈനോടെ എത്തിയ JSK യുടെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സൂപ്പർതാരം മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്‌,അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റുള്ള താരങ്ങൾ

കോസ്മോസ് എന്റർടൈൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ ഫാനിന്ത്ര കുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുജിത് നായരും, കിരൺ രാജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് .ഡി ഒ പി – റെണദിവേ,എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, റീ റെക്കോർഡിങ് – ക്രിസ്റ്റോ ജോബി , അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് – ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി, വിഷ്ണു വംശ, ചീഫ് അസോസിയേറ്റ് ഡയറെക്ടെഴ്സ് – രാജേഷ് അടൂർ, കെ ജെ വിനയൻ, കോസ്റ്റും ഡിസൈനർ – അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ – അമൃതാ മോഹനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, ശബരി കൃഷ്ണ, മേക്കപ്പ് – പ്രദീപ്‌ രംഗൻ, ആർട്ട് ഡയറക്ഷൻ – ജയൻ ക്രയോൺ, വി എഫ് എക്സ് – ഐഡന്റ് ലാബ്, ആക്ഷൻ കൊറിയോഗ്രാഫി – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, സ്റ്റിൽസ് – ജെഫിൻ ബിജോയ്‌, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, കോൺടെന്റ് കോർഡിനേഷൻ – അനന്തു സുരേഷ് (എന്റർടൈൻമെന്റ് കോർണർ).

വിസ്മയിപ്പിക്കാൻ ഇന്ദ്രൻസ് വീണ്ടും …”ജമാലിൻ്റെ പുഞ്ചിരി”യുമായി

ഇന്ദ്രൻസ് സവിശേഷതകളേറെയുള്ള ജമാൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യൽ ക്രൈം ത്രില്ലറാണ് ‘ജമാലിൻ്റെ പുഞ്ചിരി’. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാൽ ഇന്ദ്രൻസ് എന്ന അതുല്യ നടൻ്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.      

ഇന്ദ്രൻസിനൊപ്പം പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, മിഥുൻ രമേഷ്, ജോയ് മാത്യൂ, അശോകൻ, സോനാ നായർ, മല്ലിക സുകുമാരൻ, ശിവദാസൻ, ജസ്ന , ദിനേശ് പണിക്കർ, രാജ് മോഹൻ. യദുകൃഷ്ണൻ, സുനിൽ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.              

ചിത്രം ക്രിയേഷൻസിൻ്റെ ബാനറിൽ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേർന്ന് നിർമ്മിക്കുന്ന ജമാലിൻ്റെ പുഞ്ചിരി തിയേറ്റുകളിലെത്തി. ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്. ഗാനരചന- അനിൽ പാതിരപ്പള്ളി, മധുരാജഗോപാൽ, സംഗീതം – പശ്ചാത്തല സംഗീതം വർക്കി, ഛായാഗ്രഹണം- ഉദയൻ അമ്പാടി, എഡിറ്റർ- വിപിൻ മണ്ണൂർ, മേക്കപ്പ്- സന്തോഷ്, വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, കലാസംവിധാനം- അജയ് ജിഅമ്പലത്തറ, മഹേഷ് മംഗലയ്ക്കൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പ്രകാശ് ആർ  നായർ, സജി സുകുമാർ , പ്രൊഡക്ഷൻ കൺട്രോളർ- ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ ഡിസൈനർ- ചന്ദ്രൻ പനങ്ങോട്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, സലീഷ് പെരിങ്ങോട്ടുകര, കളറിസ്റ്റ്- രാജേഷ്, സൗണ്ട് മിക്സിംഗ്- ജിയോ പയസ്, ഫിയോക്ക് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.