കരുനാഗപ്പള്ളി. ടൗണില്‍ തെരുവ് നായ ആക്രമണം.നിരവധി പേർക്ക് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ കടിയേറ്റ 14 പേർ ചികിത്സ തേടി. നിരവധി പേർ മറ്റാശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. ക്ളാപ്പന / കുലശേഖരപുരം തഴവ പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിലുള്ളവർക്കാണ് കടിയേറ്റത്.രാവിലെ ഏഴരയൊടെ ക്ളാപ്പന ഭാഗത്തുനിന്നാണ് തെരുവ് നായ ആക്രമണം ആരംഭിച്ചത്.വീട്ട് മുറ്റത്ത് നിന്നവർക്കും വഴിയാത്രക്കാർക്കും കടിയേറ്റു.കാലിനും കൈക്കും കഴുത്തിനു o കടിയേറ്റ വരുണ്ട്.പലരും പ്രാഥമിക ചികിത്സ തേടി ആശുപത്രി വിട്ടു.മാസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ നിരവധി പേർക്ക് തെരയ് നായരുടെ കടിയേറ്റിരുന്നു.
തടാകതീരത്ത് ചിരാത് തെളിച്ച് പരിസ്ഥിതി വാരാചരണം
ശാസ്താംകോട്ട: ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ്റെ നേതൃത്വത്തിൽ നടന്ന് വന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിൻ്റെ സമാപനം ശാസ്താംകോട്ട തടാകതീരത്ത് നടന്നു.ഇതിൻ്റെ ഭാഗമായി തടാകതീരത്ത് മൺചിരാതുകൾ തെളിയിക്കുകയും തടാകസംരക്ഷണ സമിതി കൺവീനറും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ.കരുണാകരപിള്ളയുടെ സ്മരണാർത്ഥം ഓർമ്മ മരം നടുകയും ചെയ്തു.
ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ ജനറൽ സെക്രട്ടറി പി.റ്റി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ഇടത്തറ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രൻ’, തോമസ് വൈദ്യൻ, ശ്രീരാജ് ചിറ്റക്കാട്, അരുൺ ആർ, ജിംഷ ടീച്ചർ, ഷീബാ മോൾ, അഡ്വ.കെ.ഐ.ഷാജി, സജീവ് രാജീവം, നെടിയവിള രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു
റേച്ചൽ പുന്നൂസ് ഐ പി എസ് ആയി റായ് ലക്ഷ്മി, ഡി എൻ എ ജൂൺ 14 ന് പ്രദർശനത്തിനെത്തുന്നു
ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ നായിക പ്രധാന വേഷത്തിൽ മലയാളത്തിലെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത “ഡി എൻ എ” എന്ന ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മടങ്ങിവരുന്നത്. 2018-ൽ പുറത്തിറങ്ങിയ ഒരു കുട്ടനാടൻ ബ്ലോഗാണ് അവർ അവസാനം അഭിനയിച്ച മലയാള സിനിമ. ചിത്രം ജൂൺ 14 ന് കേരളത്തിനകത്തും പുറത്തും റിലീസാകും.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ,വയലൻസ് ജോണറിലുള്ള ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എ കെ സന്തോഷാണ്. ചിത്രത്തിൻ്റെ ഏറ്റവും ആകർഷകമായ ഘടകം ഇതിലെ ആക്ഷൻ രംഗങ്ങളാണ്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, പഴനിരാജ്, റൺ രവി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചിരിക്കുന്നത്.
മമ്മുക്കയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനാണ് നായകനാകുന്നത്. കൂടാതെ
ബാബു ആൻ്റണി, ഹന്ന റെജി കോശി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങി വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, ഓഡിയോ മാർക്കറ്റിംഗ് – സരിഗമ, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ് പി എം, വിഎഫ്എക്സ്: മഹേഷ് കേശവ് (മൂവി ലാന്‍ഡ്), സ്റ്റിൽസ്: ശാലു പേയാട്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരൻ, ഓൺലൈൻ കോ- ഓർഡിനേറ്റേഴ്സ് – പ്രവീൺ പൂക്കാടൻ, സാബിൻ ഫിലിപ്പ് എബ്രഹാം, പിആർഓ: വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പുഷ്പ കുമാരിയുടെ ഭർത്താവ് വിജയൻ നിര്യാതനായി
ശാസ്താംകോട്ട:ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പുഷ്പ കുമാരിയുടെ ഭർത്താവ് ശൂരനാട് തെക്ക് കക്കാക്കുന്നിന് പടിഞ്ഞാറ്
ഇഞ്ചക്കാട് നയനാ ഭവനത്തിൽ വിജയൻ(58) നിര്യാതനായി. സംസ്ക്കാരം ഞായർ രാവിലെ പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:നയനാ വിജയൻ,സയനാ വിജയൻ.മരുമക്കൾ: വിനു.വി,രാഹുൽ രാജ്.ആർ.സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ആക്രമണം നടത്തിയ ശേഷം വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും കവര്‍ന്ന സംഘത്തിലെ 4 പേര്‍ കൊല്ലത്ത് പിടിയില്‍
കൊല്ലം: ചിന്നക്കടയിലെ ഹോട്ടലില്‍ മധ്യവയസ്‌ക്കനേയും സുഹൃത്തുക്കളേയും ആക്ര
മിച്ച് പരിക്കേല്‍പ്പിച്ച ശേഷം വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിലെ നാല് പ്രതികള്‍ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷഹനാസ് (25), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 4-ല്‍ നാദിര്‍ഷാ(25), പള്ളിത്തോട്ടം, എച്ച് ആന്റ് സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 39-ല്‍ മന്‍സൂര്‍(23), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷുഹൈബ് (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
തൃശ്ശൂരിലെ ജൂവലറിയില്‍ ഡയമണ്ട് സെക്ഷനിലെ മാര്‍ക്കറ്റിങ്ങ് മാനേജരായ സുരേഷ്
കുമാറിനേയും സുഹൃത്തുക്കളേയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ
ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഉള്‍പ്പെട്ട സംഘം
ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ബാഗില്‍ സൂക്ഷിച്ചിരുന്ന ഉദ്ദേശം ആറര ലക്ഷം രൂപ വില വരുന്ന രണ്ട് വജ്ര കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വര്‍ണ്ണ മാലയും ഇവരുടെ മൊബൈല്‍ ഫോണുകളും കവര്‍ന്നെടുക്കുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സുരേഷ് കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുളള തെരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഹരിലാല്‍.പി യുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ദില്‍ജിത്ത്, ദിപിന്‍, എഎസ്സ്‌ഐമാരായ നിസാമുദീന്‍, സജീല, സിപിഒമാരായ അനു, ഷെഫീക്ക്, ശ്രീഹരി, അനീഷ്.എം തുടങ്ങിയവരട
ങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ശാസ്താംകോട്ട കോടതിയിൽ നടന്ന നാഷണൽ ലോക് അദാലത്തിൽ 38 കേസുകൾ തീർപ്പാക്കി
ശാസ്താംകോട്ട. രാജ്യവ്യാപകമായി നടന്ന ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഉള്ള അദാലത്തിന്റെ ഭാഗമായി ശാസ്താംകോട്ട കോടതിയിൽ നടന്ന നാഷണൽ ലോക് അദാലത്തിൽ 38 കേസുകൾ തീർപ്പാക്കി. ബാങ്ക് ലോൺ റിക്കവറി വിഭാഗത്തിലെ കേസുകളിൽ 28 ലക്ഷം രൂപയുടെ ഇടപാടുകൾ ഒത്തുതീർപ്പാക്കി റിട്ട. ഡിസ്ട്രിക്ട് ജഡ്ജ് ഇ. ഫ്രാൻസിസ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ എസ് അനിൽകുമാർ,മീഡിയേറ്റര്‍ അഡ്വക്കേറ്റ് സുധികുമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
എൻഡിഎ വിജയിച്ചതിലെ സന്തോഷം; ബിജെപി പ്രവർത്തകൻ വിരൽ മുറിച്ച് കാളി ക്ഷേത്രത്തിൽ സമർപ്പിച്ചു
ഛത്തീസ്ഗഢ്:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിന്റെ സന്തോഷത്തിൽ സ്വന്തം വിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് ബിജെപി പ്രവർത്തകൻ. ഛത്തിസ്ഗഢിലെ ബൽറാംപൂരിലെ ബിജെപി പ്രവർത്തകനായ 30കാരൻ ദുർഗേഷ് പാണ്ഡെയാണ് കാളി ക്ഷേത്രത്തിൽ വിരൽ സമർപ്പിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യ മുന്നണി മുന്നിട്ട് നിന്നപ്പോഴാണ് ഇയാൾ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചതും വിരൽ മുറിച്ച് നൽകാമെന്ന് പറഞ്ഞതും. എൻഡിഎയുടെ ഭൂരിപക്ഷം 272 കടന്നതോടെ പാണ്ഡെ വീണ്ടും ക്ഷേത്രത്തിലെത്തി ഇടത് കൈയിലെ വിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുകയായിരുന്നു
ശോഭ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം..സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുമോ…
ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പാർട്ടി ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. നാളെ ഡൽഹിയിലെത്താനാണ് നിർദ്ദേശം.
സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രനു ഉയർന്ന പദവി നൽകുന്ന കാര്യം പാർട്ടി നേതൃത്വം പരിഗണിക്കുന്നതായി സൂചനകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കാലാവധി നിലവിൽ പൂർത്തിയായ സാഹചര്യത്തിലാണ് ശോഭയെ വിളിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭ എത്തുമോ എന്നതാണ് ആളുകൾ ഉറ്റുനോക്കുന്നത്. അതല്ലെങ്കിൽ ദേശീയ തലത്തിൽ നിർണായക പദവിയാകും ചിലപ്പോൾ നൽകുക.
ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു
തൊടുപുഴ: ഇടുക്കി ഇരട്ടയാര്‍ ഉപ്പുകണ്ടത്ത് ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയില്‍ സ്‌കറിയ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
വൈകീട്ട് മൂന്ന് മണിയോടെയാണ് ശവസംസ്‌കാര ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. കാര്‍ സ്‌കറിയയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കറിയുടെ മൃതദേഹം കട്ടപ്പന ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്, വയനാട് ഒഴിയും
ന്യൂഡെല്‍ഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് പ്രവർത്തക സമിതിയുടെ പൊതുവികാരം രാഹുൽ ഗാന്ധിയെ അറിയിച്ചതായി കെ.സി വേണുഗോപാൽ പറഞ്ഞു. വൈകിട്ട് 6ന് ചേരുന്ന പാർലമെൻ്ററി പാർട്ടി യോഗത്തിൽ രാഹുൽ ഗാന്ധി സമ്മതം അറിയിക്കുന്നതോടെ തീരുമാനം പ്രഖ്യാപിക്കും.
വയനാട് മണ്ഡലം ഒഴിയാനും സാധ്യതയേറെയാണ്.




































