24.9 C
Kollam
Wednesday 24th December, 2025 | 11:57:33 PM
Home Blog Page 2649

കേരള സ്‌കൂളുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ വിദ്യഭ്യാസ വകുപ്പില്‍ ജോലി നേടാന്‍ അവസരം. വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ Physical Education Teacher (High School) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 15 മുതല്‍ 2024 ജൂണ്‍ 19 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്വിദ്യാഭ്യാസ വകുപ്പ്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍078/2024
തസ്തികയുടെ പേര്Physical Education Teacher (High School)
ഒഴിവുകളുടെ എണ്ണം6
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.35,600 -75,400/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 മേയ് 15
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂണ്‍ 19
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/

കൊച്ചി മെട്രോ റെയിലിൽ ജോലി

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ): കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ അവസരം. കൊച്ചിന്‍ മെട്രോയില്‍ ഇപ്പോള്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 03 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 05 ജൂൺ 2024 മുതല്‍ 19 ജൂൺ 2024 വരെ അപേക്ഷിക്കാം.

Kochi Metro Rail Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കൊച്ചിന്‍ മെട്രോയില്‍ അസിസ്റ്റന്റ്‌ ജോലി
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം03
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs 20000-52300/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍ 
അപേക്ഷ ആരംഭിക്കുന്ന തിയതി05 ജൂൺ 2024
അപേക്ഷിക്കേണ്ട അവസാന തിയതി19 ജൂൺ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://kochimetro.org/

കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ ജോലി

കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ ജോലി : കേന്ദ്ര സര്ക്കാരിന്റെ കീഴില്‍ കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ മൊത്തം 3000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 21 ഫെബ്രുവരി 2024 മുതല്‍ 06 മാര്‍ച്ച് 2024 6 ജൂണ്‍ 2024 മുതല്‍ 17 ജൂണ്‍ 2024 വരെ വീണ്ടും അപേക്ഷിക്കാന്‍ അവസരം. മുമ്പ് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കണം എന്നില്ല

Central Bank of India Apprentice Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അപ്രൻ്റീസ്
ഒഴിവുകളുടെ എണ്ണം3000
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs 15,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി6 ജൂണ്‍ 2024 
അപേക്ഷിക്കേണ്ട അവസാന തിയതി17 ജൂണ്‍ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.centralbankofindia.co.in/en/recruitments

കേരള ഗ്രാമീണ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ് ജോലി

കേരളത്തിലെ ഗ്രാമീണ ബാങ്കുകള്‍ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ ഗ്രാമീണ ബാങ്കുകളില്‍ മൊത്തം 9995 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 7 മുതല്‍ 2024 ജൂണ്‍ 27 വരെ അപേക്ഷിക്കാം

IBPS CRP RRBs XIII Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ഓഫീസ് അസിസ്റ്റന്റ്‌
ഒഴിവുകളുടെ എണ്ണം9995
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.25,000 – 45,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂണ്‍ 7
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂണ്‍ 27
ഒഫീഷ്യല്‍ വെബ്സൈറ്റ്https://ibps.in/

ദൈവനാമത്തിൽ സത്യവാചകം ചൊല്ലി കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിൽ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് അദ്ദേഹം സ്ഥാനമേറ്റത്. 
സുരേഷ് ഗോപി ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് അദ്ദേഹം ദില്ലിക്ക് പുറപ്പെട്ടത്. തൃശ്ശൂരിൽ വിജയിച്ചതോടെ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം.പക്ഷെ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു.ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു. ഒടുവിൽ ദില്ലിയിൽ നിന്നും മോദിയുടെ കോളെത്തി. ഉടൻ എത്താൻ മോദിയുടെ നിർദ്ദേശം വന്നതോടെ തിരുവനന്തപുരത്ത് നിന്നും  ഭാര്യ രാധികക്കൊപ്പം ദില്ലിക്ക് പുറപ്പെടുകയായിരുന്നു.  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും  കേന്ദ്രമന്ത്രിയാകും.

പേ വിഷബാധയുള്ള നായയുടെ ആക്രമണം: ജാഗ്രത വേണം

ക്ലാപ്പന, ഓച്ചിറ, കെ എസ് പുരം എന്നീ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം പേവിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവ് നായ പ്രദേശവാസികളെയും മൃഗങ്ങളെയും കടിച്ചിരുന്നു. പേ വിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റു എന്ന് സംശയിക്കുന്ന എല്ലാ മൃഗങ്ങളെയും തൊട്ടടുത്തുള്ള മൃഗാശുപത്രികൾ എത്തിച്ചു പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

പേവിഷബാധ

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ. പേവിഷബാധ മാരകമാണ്. നായ്ക്കളാണ് പ്രധാന രോഗവാഹികൾ. എന്നാൽ പൂച്ച, കുറുക്കൻ, അണ്ണാൻ, കുതിര, വവ്വാൽ, എലി തുടങ്ങിയവയും രോഗവാഹകരിൽ പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധയുടെ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷ്മനാ നാഡിയേയും തലച്ചോറിനെയും ബാധിക്കുന്നു.

രോഗലക്ഷണങ്ങൾ

തലവേദന, ക്ഷീണം, നേരിയ പനി,
കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദന, തരിപ്പുമാണ് പ്രാരംഭലക്ഷണങ്ങൾ. അതിനു ശേഷം വെളിച്ചത്തോടും, വായുവിനോടും, വെള്ളത്തിനോടും ഉള്ള ഭയം പ്രത്യക്ഷമാകുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ സാധാരണ ഗതിയിൽ 2-3 മാസം വരെ എടുക്കും എന്നാൽ . ചിലപ്പോൾ ഒരാഴ്ച മുതൽ ഒരു വർഷം വരെ എടുത്തേക്കാം.

പ്രഥമ ശുശ്രൂഷ പ്രധാനം

പച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കടിയേറ്റ ഭാഗം 10-15 മിനിട്ട് നന്നായി കഴുകുക. പൈപ്പിൽ നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നത് ഉത്തമം. പേവിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാല്‍ 70 ശതമാനം അണുക്കളും ഇല്ലാതാകുന്നു. കഴുകി വൃത്തിയാക്കിയതിനു ശേഷം ബീറ്റാഡിൻ അയഡിൻ സൊല്യൂഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികൾ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും മുറിവ് വൃത്തിയാക്കാം. മുറിവ് അമർത്തി കഴുകുകയോ കെട്ടിവയ്ക്കുകയോ ചെയ്യരുത്.
കടിയേറ്റ ഭാഗത്ത് ഉപ്പ് മഞ്ഞൾ തുടങ്ങിയ പദാർത്ഥങ്ങൾ ഒരു കാരണവശാലും പുരട്ടരുത്.

പ്രതിരോധ മാർഗങ്ങൾ

രോഗവാഹകരായ വളർത്ത് മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് രോഗ പ്രതിരോധത്തിൽ പ്രധാനമാണ്. വളർത്ത് മൃഗങ്ങൾക്ക് 6 മാസം പ്രായമായാൽ ആദ്യ കുത്തിവെപ്പ് എടുക്കാം പിന്നീട് ഓരോ വർഷ ഇടവേളയിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കണം.

പേവിഷബാധക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാൽ കടിയോ മാന്തലോ, പോറലോ ഏറ്റാൽ കുത്തിവെപ്പ് എടുക്കേണ്ടത് അനിവാര്യമാണ്.

പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ്പ് (IDRV) ആണ് നൽകുന്നത്. മുറിവിൻ്റെ സ്വഭാവമനുസരിച്ച് ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവെയ്പ്പും നൽകാറുണ്ട്. 0, 3, 7 & 28 ദിവസങ്ങളിൽ ആണ് കുത്തിവെയ്പ്പുകൾ എടുക്കേണ്ടത്. ഐ.ഡി.ആര്‍.വി. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. ഇമ്മ്യൂണോഗ്ലോബുലിന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും ലഭ്യമാണ്. യഥാസമയം കുത്തിവെയ്പ്പ് എടുത്താൽ പേവിഷ ബാധ മൂലമുള്ള മരണം തടയാം.ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം. ആദ്യ മൂന്ന് ഡോസുകൾ സമ്പർക്കം ഉണ്ടായി പത്ത് ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കിയാൽ മാത്രമേ പൂർണ പ്രതിരോധശേഷി കൈവരികയുള്ളു. ഇമ്മ്യൂണോ ഗ്ലോബുലിൻ എടുക്കുകയാണെങ്കിൽ 72 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ 7 ദിവസത്തിനുള്ളിൽ എടുക്കണം.

പൂർണമായ വാക്സിൻ ഷെഡ്യൂൾ എടുത്ത ആളുകൾക്ക് വാക്സിൻ ഷെഡ്യൂൾ പൂർത്തിയായി മൂന്ന് മാസത്തിനുളളിലാണ് സമ്പർക്കം ഉണ്ടാകുന്നതെങ്കിൽ വാക്സിൻ വീണ്ടും എടുക്കേണ്ടതില്ല. മൂന്ന് മാസം കഴിഞ്ഞാണ് എങ്കിൽ രണ്ട് ഡോസ് (Do & D3) വാക്സിൻ എടുക്കണം.

പട്ടി, പൂച്ച ഇവയെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും, വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുൻകൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. ആദ്യ പ്രതിരോധ കുത്തിവെപ്പിന് ശേഷം ഏഴാം ദിവസവും ഇരുപത്തിയെട്ടാം ദിവസവും കുത്തിവെപ്പ് എടുക്കേണ്ടതാണ്.

പേവിഷബാധ പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ

കാറ്റഗറി 1- മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക. ഇവയ്ക്ക്
കുത്തിവെപ്പ് നൽകേണ്ടതില്ല സോപ്പും ധാരാളം വെള്ളവുമുപയോഗിച്ച് കഴുകുക.

കാറ്റഗറി 2-തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ. പ്രതിരോധ കുത്തിവെപ്പ് എടുക്കണം

കാറ്റഗറി – 3 – രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി. ഇവയ്ക്ക് ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡി ആർ വി ), ഹ്യൂമൻ റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിൻ (എച്ച് ആർ ഐ ജി ) എടുക്കണം.

എത്ര വിശ്വസ്തനായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്.

നായ്ക്കള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുക, കൂടിനുള്ളില്‍ അടയ്ക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കുക. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഡി എം ഓ നിർദ്ദേശിച്ചു.

കെഎസ്എം ഡിബികോളജില്‍ തണ്ണീർത്തട പഠനകേന്ദ്രം വരുന്നു

ശാസ്താംകോട്ട. ശുദ്ധജല തടാകത്തിന്‍റെ നാട്ടില്‍ കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള റാംസര്‍ സൈറ്റ് ആയ ശാസ്താംകോട്ടയില്‍ തണ്ണീര്‍ത്തട പഠനകേന്ദ്രം വരുന്നു.

കേരള സംസ്ഥാന തണ്ണീർത്തട അതോറിട്ടി, വെറ്റ്‌ലാൻഡ്‌സ് ഇൻ്റർനാഷണൽ സൗത്ത് ഏഷ്യ, ഭൂമിത്രസേന ക്ലബ്ബ്, ബോട്ടണി ഡിപ്പാർട്ട്മെന്റ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തണ്ണീർത്തട പഠനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഇനീഷ്യേഷൻ വർക്ക്ഷോപ്പ് കെ.എസ്.എം ഡിബി കോളജിൽ സംഘടിപ്പിച്ചു. തണ്ണീര്‍ത്തടമെന്ന നിലയില്‍ അന്തര്‍ദേശീയ ശ്രദ്ധലഭിച്ചെങ്കിലും സംരക്ഷണത്തിന് ഒരു നടപടിയുമില്ലാതെ നാശത്തിലേക്കു നീങ്ങുന്ന തടാകത്തിന് ആശ്വാസമാണ് ഈ നടപടി. അന്തര്‍ദേശീയ പഠനസംഘങ്ങള്‍ തടാകത്തിന്‍റെ പ്രശ്നങ്ങള്‍ നിരന്തരം പഠിക്കുന്നതിനും സന്ദര്‍ശിക്കുന്നതിനും ഈ നീക്കം ഉതകും. തടാകതീരത്തെ കലാലയത്തിന് ഏറെ അഭിമാനകരമായ ഒരു കേന്ദ്രമാകും ഇത്.

ഡിബി കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറും ഭൂമിത്രസേന ക്ലബ്
കോ – ഓർഡിനേറ്ററുമായ പ്രൊഫ.ലക്ഷ്മി ശ്രീകുമാർ പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും തണ്ണീർത്തട സംരക്ഷണത്തിൻ്റെ പ്രാധാന്യം വിശദമാക്കുകയും ശിൽപശാല പരിചയപ്പെടുത്തുകയും ചെയ്തു.

പാരിസ്ഥിതിക സുസ്ഥിരതയിൽ തണ്ണീർത്തടങ്ങളുടെ നിർണായക പങ്ക് വ്യക്തമാക്കുന്ന ശിൽപശാല കെ എസ് എം ഡി ബി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന തണ്ണീർത്തട അതോറിറ്റി പരിസ്ഥിതി പ്രോഗ്രാം മാനേജർ ഡോ. ജോൺ സി. മാത്യു തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിൻ്റെ സംരംഭങ്ങളെയും നയങ്ങളെയുംകുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി. തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം ഭൂമിത്രസേനാ ക്ലബ്ബിന് വേണ്ടി ക്ലബ്ബ് ഫാക്കൽറ്റി-ഇൻ -ചാർജ് ശ്രീമതി. ലക്ഷ്മി ശ്രീകുമാർ, വെറ്റ്‌ലാൻഡ്‌സ് ഇൻ്റർനാഷണൽ സൗത്ത് ഏഷ്യയിലെ സീനിയർ ടെക്‌നിക്കൽ ഓഫീസർ ശ്രീ ഹർഷ് ഗണപതിയിൽ നിന്നും പ്രിൻസിപ്പാൾ പ്രൊഫ. ഡോ. കെ. സി. പ്രകാശൻ്റെയും സംസ്‌ഥാന തണ്ണീർതട അതോറിട്ടിലെ പ്രോഗ്രാം ഓഫീസറുമായ ഡോ. ജോൺ സി. മാതുവിൻ്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി.

WISA സീനിയർ ടെക്‌നിക്കൽ ഓഫീസർ ഹർഷ് ഗണപതി, തണ്ണീർത്തടങ്ങൾ നൽകുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങളും സേവനങ്ങളും, ജല ശുദ്ധീകരണം, ആവാസ വ്യവസ്ഥകൾ, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.
വെറ്റ്ലാൻഡ്സ് ഇൻ്റർനാഷണൽ സൗത്ത് ഏഷ്യയിലെ ജൂനിയർ ടെക്നിക്കൽ ഓഫീസർ ദയാദ്ര മണ്ഡൽ, തണ്ണീർത്തടങ്ങൾ, അവയുടെ തരങ്ങൾ, പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ആശയം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.പ്രോഗ്രാം അസോസിയേറ്റ് ഡയാന ദത്ത, വർക്ക്‌ഷോപ്പിൻ്റെ ലക്ഷ്യങ്ങളെയും സമയക്രമത്തെയും കുറിച്ചുള്ള അവലോകനം നടത്തി.
ഹർഷ് ഗണപതി തണ്ണീർത്തട ഡാറ്റ മാപ്പിംഗിനും ട്രാക്കിംഗിനും മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പ്രായോഗിക സെഷൻ നടത്തി. ഫീൽഡ് വർക്കിനും ഡാറ്റാ ശേഖരണത്തിനുമുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പങ്കാളികളെ സജ്ജരാക്കാനാണ് ഈ പരിശീലനം ലക്ഷ്യമിടുന്നത്.
തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുന്നതിനായി സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുത്തു. ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയിലെ അതുൽ പ്രസാദ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സിലെ ആദർശ് , ശ്യാം , സുവോളജി ഡിപ്പാർട്ട്മെന്റിലെ സ്മിത തുടങ്ങിയ വിദ്യാർത്ഥികളെ വെറ്റ്ലാന്റ് മിത്രങ്ങളായി തിരഞ്ഞെടുത്തു . ബോട്ടണി വിഭാഗം മേധാവി ഡോ. ഗീതാകൃഷ്ണൻ നായർ , ലൈബ്രേറിയൻ ഡോ.പി.ആർ ബിജു, ഭൂമിത്രസേനാ ക്ലബ്ബ് കോ ഫാക്കൽറ്റി-ഇൻ ചാർജ് ഡോ.പ്രീത ജി. പ്രസാദ്, സംസ്ഥാന തണ്ണീർത്തട അതോറിട്ടിയിലെ ശാസ്ത്രഞ്ജരുമായ അരുൺകുമാർ, അമൃത, ശ്രീമതി നിവേദിത, മാധ്യമപ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായ ഹരി കുറിശ്ശേരി, പരിസ്ഥിതി പ്രവർത്തകൻ ബാബുജി, രശ്മിദേവി, വിസ യിലെ ഇന്റേൺ ഭരത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

20 വയസ്സുകാരൻ മുങ്ങി മരിച്ചു

തൃശൂർ. ചേലക്കരയിൽ 20 വയസ്സുകാരൻ മുങ്ങി മരിച്ചു.പത്തുകുടി പുത്തൻപുരയിൽ മുഹമ്മദ് ഇസ്മായിലാണ് കുളത്തിൽ മുങ്ങി മരിച്ചത്.പരക്കാട് കൃഷി ഫാമിനടുത്തുള്ള കുളത്തിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ ആണ് സംഭവം. മൃതദേഹം ചേലക്കര താലൂക്ക് ആശുപത്രിയിൽ

മുഖ്യമന്ത്രി മാറണമെന്ന് സിപിഐ

തിരുവനന്തപുരം. മുഖ്യമന്ത്രി മാറണംമെന്ന ആവശ്യം ഇടതുമുന്നണിയില്‍ ഒടുവില്‍ ഉയരുന്നു, സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവിലാണ് ഈ അഭിപ്രായം ഉയരുന്നത്.മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ല. അതു പറയാനുള്ള ആർജ്ജവം സിപിഐ കാട്ടണം. തോൽവിക്ക് പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം

ഇടത് മുന്നണി കൺവീനർ ബി.ജെ.പി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായി.വിമർശനങ്ങൾ സി.പി.ഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവിലാണ് ഉയര്‍ന്നത്.

‘ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സംഭവിച്ചു’

തന്റെ 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി.

കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരി​ഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

കുറിപ്പ്

എന്റെ 18 വർഷത്തെ പൊതു സേവനത്തിനു ഇന്ന് തിരശ്ശീല വീഴുന്നു. അതിൽ മൂന്ന് വർഷം നരേന്ദ്ര മോദിജിയുടെ 2.0 ടീമിൽ പ്രവർത്തിക്കാൻ സാധിച്ചു.

ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സംഭവിച്ചു.

ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും നന്ദി. പിന്തുണച്ചവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോ​ദിപ്പിക്കുകയും ഊർജസ്വനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കൻമാർക്കും എന്റെ അ​ഗാധമായ നന്ദി. കഴിഞ്ഞ മൂന്ന് വർഷം സർക്കാരിന്റെ ഭാ​ഗമായി നിന്ന എല്ലാ സഹ പ്രവർത്തകർക്കും നന്ദി.

ബിജെപി കാര്യകർത്താവായി തുടരും. തുടർന്നും പാർട്ടിക്ക് പൂർണ പിന്തുണയും പാർട്ടിക്കായി പ്രവർത്തിക്കുകയും ചെയ്യും- അദ്ദേഹം എക്സിൽ കുറിച്ചു.