Home Blog Page 2647

പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കാൻ തീരുമാനം

പാലക്കാട്. പന്നിയങ്കര ടോൾ പ്ലാസ്സയിൽ ജൂലൈ 1 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ ടോൾ പ്ലാസ്സയിലെ വിവിധ സ്ഥലങ്ങളിൽ പതിച്ചു. 2022 മാർച്ച് 9 ന് ടോൾ പിരിവ് ആരഭിച്ചത് മുതൽ പ്രദേശത്തെ ആറ് പഞ്ചായത്തുകളിലുള്ളവരുടെ സ്വകാര്യ വാഹനങ്ങൾ സൗജന്യമായാണ് സർവ്വീസ് നടത്തിവരുന്നത്.

ടോൾ പിരിവ് ആരംഭിക്കുമ്പോൾ തന്നെ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കാനുള്ള നീക്കം നടന്നെങ്കിലും ശക്തമായ പ്രതിഷേധമുയർന്നിരുന്നു.

പിന്നീട് ജനപ്രതിനിധികൾ വിളിച്ചു ചേർത്ത യോഗത്തിൽ വച്ച് പ്രദേശവാസികളിൽ നിന്നും തല്ക്കാലം ടോൾ പിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരുന്നു.

നിലവിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലുള്ളവർക്കും, തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കുമാണ് തിരിച്ചറിയൽ രേഖ കാണിച്ചാൽ ടോൾ നല്കാതെ കടന്ന് പോകാനുള്ള സൗകര്യമുള്ളത്.

ആദ്യം വ്യക്തികളുടെ തിരിച്ചറിയൽ രേഖയാണ് കാണിച്ചിരുന്നതെങ്കിൽ സമീപകാലത്ത് വാഹനത്തിൻ്റെ ആർ സി ബുക്ക് വേണമെന്ന തീരുമാനം വന്നിരുന്നു.

എന്നാൽ പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കില്ലെന്നും അവർ പ്രതിമാസം 340 രൂപ അടച്ച് മാസപാസ് എടുക്കണമെന്നാണ് ടോൾ കമ്പനി അധികൃതരുടെ നിലപാട്.

പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരാനാണ് സാധ്യത.

കഴിഞ്ഞ ദിവസം സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് വേണ്ടെന്ന് വച്ചിരുന്നു

കൂടാരകഥകളുടെ കുലപതി വിടവാങ്ങി

കണ്ണൂര്‍. സർക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാട് അന്തരിച്ചു. 86, വയസ്സായിരുന്നു. കണ്ണൂർ, പാട്യം, പത്തായക്കുന്നിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ സംസ്കാരം നടക്കും. റപ്പീസ് കലാകാരനായും പിആർഒ ആയും മാനേജരായും ഏഴുവർഷം സർക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ഈ ജീവിതാനുഭവമാണ് സർക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്. റിങ്, അന്തരം, കൂടാരം എന്നീ നോവലുകളും ബാലസാഹിത്യകൃതികളും ഉൾപ്പെടെ 20 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

ഗേൾസ് ഹൈസ്കൂളിൽ വലിയ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് മൈലാഞ്ചി ഫെസ്റ്റ്

കരുനാഗപ്പള്ളി. ഗേൾസ് ഹൈസ്കൂളിൽ വലിയ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു. ക്ലാസ് നഷ്ടം വരാതെ ഉച്ചഭക്ഷണ ഇടവേളയിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം ടീമുകൾ പങ്കെടുത്തു. സൗഹൃദത്തിന്റെ പാഠങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രകൃതിദത്ത മൈലാഞ്ചിയിൽ കുട്ടികൾ കരവിരുതിന്റെ അത്ഭുതം സൃഷ്ടിച്ചു. കുട്ടികൾക്കൊപ്പം അധ്യാപികമാരും കൈകളില്‍ മൈലാഞ്ചി ഇടാൻ കൂടിയതോടെ സ്കൂളങ്കണം മൈലാഞ്ചി മൊഞ്ചിൽ നിറഞ്ഞു. ഹെഡ്മിസ്ട്രസ് കെ ജി അമ്പിളി ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡൻറ് നൂർജ്ജഹാൻ സിനിയർ അസിസ്റ്റന്റ് പി ശ്രീകല സ്റ്റാഫ് സെക്രട്ടറി ജി ദിലീപ് എന്നിവർ ആശംസ പറഞ്ഞു. നല്ലപാഠം കോർഡിനേറ്റർമാരായ ജി മോഹനൻ എ ശ്രീജാദേവി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രൊഫ. ജി പത്മറാവു സ്മാരക ദേശീയ പുരസ്കാരം സമർപ്പിച്ചു

തിരുവനന്തപുരം .കാര്യവട്ടം ക്യാംപസില്‍ പ്രൊഫ. ജി. പത്മറാവു സ്മാരക ദേശീയ പുരസ്കാര സമർപ്പണച്ചടങ്ങ് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ‘ആധുനികതയുടെ പതനം’ എന്ന വിഷയത്തിൽ പ്രൊഫ. പി. സോമൻ പ്രഭാഷണം നടത്തി. സെനറ്റ് അംഗം ഡോ. എസ്. നസീബ് അനുസ്മരണ പ്രസംഗം നടത്തി. പുരസ്കാരജേതാവ് ലിൻസ് രാജുവിന് പുരസ്കാരത്തുകയായ 10000 രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു.

ഡോ. പത്മറാവുവിന്‍റെ ഭാര്യ ഡോ. എ. ഷീലാ കുമാരി മറുപടി പറഞ്ഞു.മലയാളവിഭാഗം മേധാവി ഡോ. സീമാ ജെറോം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഷീബ. എം. കുര്യൻ സ്വാഗതവും ഗവേഷക ഫോറം സെക്രട്ടറി എ. വിജയകുമാർ നന്ദിയും പറഞ്ഞു. ലിൻസ് രാജുവിന് എത്താൻ കഴിയാതിരുന്നതിനാൽ പിതാവ് രാജു സെബാസ്റ്റ്യനാണ് ഏറ്റുവാങ്ങിയത്.

പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കും,ഇന്ന് അറഫാ സംഗമം

മിനാ. ഇന്ന് അറഫാ സംഗമം. ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഇന്ന് ഉച്ചയ്ക്ക് ശേഷം അറഫയില്‍ സംഗമിക്കും. ഇന്ന് രാത്രി മുസ്ദലിഫയില്‍ തങ്ങുന്ന തീര്‍ഥാടകര്‍ നാളെ രാവിലെയാണ് മിനായില്‍ തിരിച്ചെത്തുക.

ഹജ്ജിന്‍റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമത്തിനായുള്ള തയ്യാറെടുപ്പിലാണ് തീര്‍ഥാടകര്‍. ഇന്ന് ഉച്ചയോടെ ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കും. ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഒരേ സമയം അനുഷ്ഠിക്കുന്ന ഏക കര്‍മം. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന് അല്ലാഹു ഉറപ്പ് നല്കിയ കര്‍മം. ഇങ്ങിനെ നിരവധി പ്രത്യേകതകള്‍ അറഫാ സംഗമത്തിനുണ്ട്. മിനായില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് ബസുകളിലും മെട്രോയിലുമായാണ് തീര്‍ഥാടകര്‍ പോകുന്നത്. അറഫയിലെ മസ്ജിദു നമിറയില്‍ ഇന്ന് നടക്കുന്ന നമസ്കാരത്തിനും ഖുതുബയ്ക്കും ശൈഖ് മാഹിര്‍ അല്‍ മുഐഖിലി’ നേതൃത്വം നല്കും. പ്രവാചകന്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ജബല്‍ റഹ്മ എന്ന മല തീര്‍ഥാടകരെ കൊണ്ട് നിറയും. മക്കയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന തീര്‍ഥാടകരെ ആംബുലന്‍സുകളില്‍ അറഫയില്‍ എത്തിക്കും.

അറഫയാണ് ഹജ്ജ് എന്ന പ്രവാചക വചനം ഉള്‍ക്കൊണ്ട് കൊണ്ട് ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരെയും ഇന്ന് അറഫയില്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ സൌദി ഭരണകൂടം ചെയ്തിട്ടുണ്ട്. ഇന്ന് പകല്‍ മുഴുവന്‍ അറഫയില്‍ പാപമോചന പ്രാര്‍ഥനകളിലും മറ്റും മുഴുകുന്ന തീര്‍ഥാടകര്‍ സൂര്യന്‍ അസ്തമിച്ച ശേഷം 15 കിലോമീറ്റര്‍ അകലെയുള്ള മുസ്ദലിഫയിലേക്ക് നീങ്ങും. മുസ്ദലിഫയിലെ തുറന്ന മൈതാനത്താണ് ഇന്ന് രാത്രി തീര്‍ഥാടകര്‍ കഴിയുക. മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്ന് ശേഖരിക്കും. നാളെ രാവിലെ മിനായില്‍ തിരിച്ചെത്തി ഹാജിമാര്‍ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും. ബലിപെരുന്നാള്‍ ദിവസമായ നാളെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ളത്.

തൃശൂരിൽ ഭൂചലനം

തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിൽ വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കൻ്റ് സമയം നീണ്ടു നിൽക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്.രാവിലെ 8.15നായിരുന്നു സംഭവം. ജില്ലാ ഭരണകുടം അന്വേഷണം തുടങ്ങി.

ഇങ്ങനെയൊക്കെ മതിയോ,പൊലീസ് ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം . ഗുണ്ടാ അതിക്രമങ്ങളും പൊലീസിനെതിരായ വിമർശനങ്ങളും ചർച്ചയായിരിക്കെ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് യോഗം ഇന്ന്.എസ്.പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.സമീപകാലത്ത് റിപ്പോർട്ട് ചെയ്ത പ്രധാന കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തും. ഗുണ്ടാ വിരുദ്ധ പ്രവർത്തനങ്ങളും ചർച്ചയാകും.പൊലീസ് ഗുണ്ടാ ബന്ധത്തേക്കുറിച്ചുള്ള വിമർശനങ്ങളും ചർച്ച ചെയ്യും.സൈബർ ക്രൈമുകൾ വർധിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളും വിലയിരുത്തും.

നാലാം ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം.നാലാം ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം.വൈകീട്ട് ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയും.തുടർന്ന് സഭയുടെ സമാപന സമ്മേളനം നടക്കും. കുവൈറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ 3 ദിവസമായി നടക്കേണ്ട ലോക കേരള സഭ ഒന്നര ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു.
വിവിധ സെഷനുകളിലായി മേഖലാടിസ്ഥാനത്തിലാണ് ചർച്ചകൾ നടന്നത്.
മലയാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ കുടിയേറ്റം ഉറപ്പുവരുത്തുന്നതും വിദേശ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതും സംബന്ധിച്ചായിരുന്നു ഇന്നലെ ലോക കേരള സഭയിൽ നടന്ന പ്രധാന ചർച്ച.

കുണ്ട്രയ്യത്ത്മുഹമ്മദ് കുഞ്ഞ്അനുസ്മരണവും എസ്.എസ്.എൽ.സി,+2 അവർഡ് വിതരണവും


ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലും പ്രത്യേകിച്ച് കാരാളിമുക്ക് പ്രദേശത്തും സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ്കുണ്ട്രയ്യത്ത് മുഹമ്മദ് കുഞ്ഞെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കാരാളിമുക്ക് വാർഡ് കമ്മിറ്റി നടത്തിയ കുണ്ട്രയ്യത്ത് മുഹമ്മദ് കുഞ്ഞ് അനുസ്മരണവും എസ്.എസ്.എൽ.സി, +2 അവാർഡ് വിതരണവുംകാരാളിമുക്ക് ജംഗ്ഷനിൽഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജി.രാജപ്പൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിസന്റ് സുരേഷ് ചന്ദ്രനും ഗ്രാമ പഞ്ചായത്ത് അംഗം ആർ.റജിലയും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. പ്രീത ശിവൻ, റജ്‌ലനൗഷാദ്,രമണി ശ്രീധരൻ , ബീന മുത്തലിഫ് , സൂര്യ കൃഷ്ണ, വസന്തകുമാരി , ഖാലിദീൻ കുട്ടി, റാഫേൽ , ഗണേശൻ പിള്ള , വാഴയിൽ മുഹമ്മദ് കുട്ടിതുടങ്ങിയവർ പ്രസംഗിച്ചു

സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച നടപടി; ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ

തിരുവനന്തപുരം: സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ.
പ്രവൃത്തി ദിനങ്ങള്‍ വർധിച്ചതോടെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന് കൂട്ട അവധി എടുക്കും.

വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന് കൂട്ട അവധി എടുക്കും.

പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് ഇന്നലെ അധ്യാപകസംഘടനകളുമായി നടന്ന ചർച്ചയില്‍ മന്ത്രി വ്യക്തമാക്കിയത്. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 200 ദിനം ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. മന്ത്രി വിളിച്ച ചർച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.