27.8 C
Kollam
Thursday 25th December, 2025 | 02:08:17 PM
Home Blog Page 2642

ഓട്ടം വിളിച്ചു ഞെട്ടിക്കുന്ന അക്രമം,വനിതാ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊച്ചി. വൈപ്പിൻ പള്ളത്താംകുളങ്ങര സ്റ്റാൻഡിലെ വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചവര്‍ ആക്രമിച്ചു ഗുരുതരനിലയില്‍ ഉപേക്ഷിച്ചു. ഇന്നലെ രാത്രി ഓട്ടം വിളിച്ചവരാണ് ചാത്തങ്ങാട് ബീച്ചിൽ വച്ച് ക്രൂരമായി മർദ്ദിച്ചത്. നട്ടെല്ലിനും വാരി എല്ലിനും പൊട്ടൽ സംഭവിച്ച ജയയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി ഞാറക്കൽ പോലീസ് പറഞ്ഞു

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിൽ കിടക്കുന്ന രോഗിയെ കാണണമെന്ന് പറഞ്ഞ് ഒരാൾ ജയയുടെ ഓട്ടോയിൽ കയറിയത്. പോകുംവഴി രണ്ടുപേരെ കൂടി ഓട്ടോറിക്ഷയിൽ കയറ്റി. വൈപ്പിനിലെ ആശുപത്രിയിൽ പോയ സംഘം പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോയി. തുടർന്ന് ഇവരുടെ വാഹനം ചാത്തങ്ങാട് ബീച്ചിൽ ഉണ്ട് എന്ന് പറഞ്ഞ് അങ്ങോട്ടു പോകാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയശേഷം ആയിരുന്നു ജയ ക്രൂരമായി ആക്രമിക്കപ്പെട്ടത്. പ്രദേശവാസികൾവിവരമറിഞ്ഞ് അവിടെ എത്തുമ്പോൾ ജയ ഗുരുതരമായ പരിക്കുകളുടെ കിടക്കുകയായിരുന്നു എന്നാണ് സാക്ഷി മൊഴി

അക്രമത്തിൽ ജയയുടെ ഒന്നിലധികം വാരിയെല്ലുകൾക്ക് പൊട്ടൽ ഏറ്റു. നട്ടെല്ലിനും ഗുരുതരമായ പരിക്കുപറ്റി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയ ഐസിയുവിലാണ് കഴിയുന്നത്. എന്തിനാണ് ജയയെ ആക്രമിച്ചതെന്ന് അറിയില്ല എന്ന് ബന്ധുക്കൾ പറഞ്ഞു

ജയ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ജയയുടെ കുടുംബം മുന്നോട്ടു പോയിരുന്നത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ ആവശ്യപ്പെട്ട പള്ളത്താംകുളങ്ങരയിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു.

നീറ്റ് പരീക്ഷ ക്രമക്കേട് വിവാദം, സുപ്രിം കോടതിയുടെ നിർണായക ഇടപെടൽ

ന്യൂഡെല്‍ഹി.നീറ്റ് പരീക്ഷ ക്രമക്കേട് വിവാദത്തിൽ സുപ്രിം കോടതിയുടെ നിർണായക ഇടപെടൽ.പരീക്ഷയുടെ പരിപാവനതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് രണ്ടംഗ അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചു.MBBS കോഴ്സിലേക്കുള്ള കൗൺസലിംഗ് നടപടികൾ സ്റ്റേ ഇല്ല.

നീറ്റ് പരീക്ഷ ക്രമക്കേടിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടു വിദ്യാർഥിനിയായ ശിവാംഗി മിശ്ര സമർപ്പിച്ച ഹരജിയിൽ ആണ് സുപ്രിം കോടതിയുടെ നിർണ്ണായക ഇടപെടൽ. നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു.

പരീക്ഷയുടെ പരിപാവനതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.വിഷയത്തിൽ എൻ.ടി.എയുടെ കൃത്യമായി മറുപടി അനിവാര്യമാണെന്നു ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അസ്മാനുള്ള, വിക്രം നാഥ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു.MBBS അടക്കമുള്ള കോഴ്സു കളിലേക്കുള്ള പ്രവേശനത്തിന്റെ കൗൺസിലിങ് നടപടികൾ തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.ജൂലൈ എട്ടിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

സെവൻസ് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദേശ താരത്തെ പ്രതിഫലം നൽകാതെ വഞ്ചിച്ചു

മലപ്പുറം. സെവൻസ് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദേശ താരത്തെ പ്രതിഫലം നൽകാതെ വഞ്ചിച്ചതായി പരാതി. യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തിന് വേണ്ടി കളിക്കാനെത്തിയ ഐവറികോസ്റ്റ് സ്വദേശി കാങ്ക കൗസി ക്ലൗഡാണ് പൊലീസിനെ സമീപിച്ചത്. ആറ് മാസമായി താമസ സൌകര്യമോ ഭക്ഷണമോ ലഭിച്ചിട്ടില്ലെന്നും ആരോപണം.

ഓരോ മത്സരത്തിനും നിശ്ചിതതുക എന്ന കരാർ അനുസരിച്ചാണ് 24 കാരനായ കാങ്ക കൗസി കേരളത്തിൽ കളിക്കാനെത്തിയത്. എന്നാൽ സീസണിൽ കളിപ്പിച്ചത് രണ്ടു മത്സരങ്ങളിൽ മാത്രം. വാഗ്‌ദാനം ചെയ്ത താമസമോ ഭക്ഷണമോ ലഭിച്ചില്ലെന്നും ഇതുവരെ ഒരു രൂപ പോലും പ്രതിഫലം കിട്ടിയിട്ടില്ലെന്നും പരാതി.

ഏജന്റായ കെ.പി. നൗഫൽ എന്ന വ്യക്തിയുടെ കരാറിലാണ് താരം കേരളത്തിൽ എത്തിയത്. വിസാ കാലാവധി തീരാനിരിക്കെ തിരിച്ച് പോകാനുള്ള ടിക്കറ്റ് പോലും ഏജന്റ് നൽകിയിട്ടില്ല. ഇതോടെയാണ് മലപ്പുറം എസ്പി ഓഫീസിൽ കാങ്ക കൗസി പരാതിയുമായി എത്തിയത്. കരാർ ഉണ്ടാക്കിയ വ്യക്തിയോട് ഹാജരാകാൻ മലപ്പുറം എസ്പി എസ് ശശിധരൻ ആവശ്യപ്പെട്ടു. അതെ സമയം താരത്തിൻ്റെ ആരോപണം യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് നിഷേധിച്ചു.തങ്ങളുടെ പേരിൽ വ്യാജ കരാർ നിർമ്മിച്ച മറ്റാരോ ആണ് കാങ്ക കൗസിനെ കേരളത്തിൽ എത്തിച്ചതെന്ന് ക്ലബ്ബ് ഭാരവാഹികൾ ആരോപിച്ചു

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡു ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി.മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്.
കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കോസ്മെറ്റിക്ക് സർജറിക്ക് വിധേയരായ പ്രവാസികള്‍ ശ്രദ്ധിക്കണേ

ദുബായ്. കോസ്മെറ്റിക്ക് സർജറിക്ക് വിധേയരായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം .
ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത് . സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന
നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാൻആണ് നിർദേശം‌

സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാവുകയും മുഖ രൂപത്തിൽ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ വിമാനത്താവളങ്ങളിൽ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ജിഡിആർഎഫ്എ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്പോർട്ട് ലഭിച്ചതിന്ശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം എന്നാണുന്നിർദേശം . ഇത്തരക്കാർ തങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ പതിപ്പിക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആവശ്യപ്പെട്ടു. മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലുളള ഫോട്ടോയാണ് നൽകേണ്ടത്. .നേരത്തെ എമിഗ്രേഷൻ സിസ്റ്റത്തിൽ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നത് വരെ ഇത്തരത്തിൽ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനക്കായി മാറ്റിനിർത്തേണ്ടി വന്നതിനാൽ പലരുടെയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു . ഒഴിവാക്കാൻ വേണ്ടിയാണ് ജി ഡി ആർ എഫ് എ യുടെ ഭാഗത്തിൽ നിന്ന് ഇത്തരമൊരു അറിയിപ്പ്.കൃത്രിമ യാത്രാരേഖകളുമായി ദുബായിലെത്തുന്നവരെ പിടികൂടാനും പുതിയ തീരുമാനം ഉപകാരപ്പെടുമെന്നും അധികൃതർ വ്യക്തമക്കി. .ഈ വർഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളിൽ 366 കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ശൂരനാട് വടക്ക് വഞ്ചിമുക്ക് കുടിവെള്ള പദ്ധതി ഇല്ലാതായിട്ട് ഒരു മാസം

ശൂരനാട്  വടക്ക് മൂന്നാം വാർഡ് വഞ്ചിമുക്ക് കുടിവെള്ള പദ്ധതി ഇല്ലാതായിട്ട് ഒരു മാസം തികയുന്നു.  കൊടും മഴയത്തും കുടിവെള്ളത്തിനായി മൂന്നാം വാർഡിലെ കിണറില്ലാത്തവർ കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്ന  ജനങ്ങൾ വലയുന്നു. വിളിച്ച് അന്വേഷിച്ചാൽ അധികാരികളുടെ സമീപനം വളരെ മോശമായിട്ടാണ്. പണം കൃത്യമായി അവർ വാങ്ങുന്നുണ്ട്. എന്നാൽ കുടിവെള്ളമില്ല . അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ സമരപ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

തൃശൂര്‍ താമര വിരിഞ്ഞത് ഡിസിസി ഓഫീസിന് മുന്നിലുള്ള ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നെന്ന് പി ബാലചന്ദ്രൻ; കെ.മുരളീധരൻ ഡൽഹിക്ക്

തിരുവനന്തപുരം:തൃശൂരില്‍ ഡിസിസി ഓഫീസിന് മുന്നിലെ ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞതെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ.

തോല്‍വിയില്‍ നിന്ന് എല്‍ഡിഎഫും യുഡിഎഫും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. കണക്ക് നിരത്തി പടവെട്ടാനില്ലെന്നും തൃശൂരില്‍ ഡിസിസി ഓഫീസിന് മുന്നിലെ ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞതെന്നും പി ബാലചന്ദ്രന്‍ എംഎല്‍എ നിയമ സഭയില്‍ പറഞ്ഞു.
കൂറിലോസിനെതിരായ വിമര്‍ശനത്തിലും പി ബാലചന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. പുരോഹിതന്‍മാരുടെ പരിലാളന ഏറ്റുവളര്‍ന്ന മുന്നണിയല്ല ഇടതുമുന്നണി. സമുദായ രാവണ കോട്ടകളിലെ വര്‍ഗീയവാദികളെ എന്നും എതിര്‍ത്തിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം. അതുകൊണ്ടുതന്നെ നേതാക്കള്‍ക്ക് വര്‍ഗീയതയെ താലോലിക്കുന്നവരെ വിമര്‍ശിക്കേണ്ടിവരും. അതിനെ മത പൗരോഹിത്യ വിമര്‍ശനമായി പരിഗണിക്കേണ്ടതില്ല. ഇത്തരം പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെയാണ് ഇടതുപക്ഷം മുന്നോട്ടു വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കെ.മുരളീധരൻ നാളെ ഡൽഹിക്ക് പോകും. ഉയർന്ന പാർട്ടി നേതാക്കളുമായി മുരളീധരരൻ ചർച്ച നടത്തും. രണ്ട് ദിവസത്തെ പര്യടനത്തിൽ ചില സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിമാര്‍ ചുമതലയേറ്റു

ന്യൂഡെല്‍ഹി.മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിമാര്‍ ചുമതലയേറ്റു.കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പോലീസുകാർക്ക് ആദരമറപ്പിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചുമതലയേറ്റത്.റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്ണവും വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കറും ഇന്ന് ചുമതലയേറ്റു

ദേശീയ പൊലീസ് സ്മാരകത്തിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ചുമതലയേല്‍ക്കാന്‍ പുറപ്പെട്ടത്.ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയാണ് രണ്ടാം തവണയും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചുമതലേറ്റത്ത്

ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി കിരൺ റിജിജു, റെയില്‍വെ മന്ത്രി കൂടിയായ അശ്വനി വൈഷ്ണവ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. സഹമന്ത്രി എല്‍.മുരുഗനും ഒപ്പമുണ്ടായിരുന്നു .പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ്പുരിയും വൈദ്യുതിമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ടെക്സ്റ്റൈല്‍ മന്ത്രി ഗിരിരാജ് സിങും തുറമുഖ ,ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളും ചുമതലയേറ്റു.

തൃശ്ശൂരിന്റെ എംപി ആകാൻ സുരേഷ് ഗോപി ഫിറ്റാ,മേയര്‍ എം കെ വർഗീസിന്‍റെ വാക്ക് സിപിഐക്ക് പൊള്ളുന്നു

തൃശൂര്‍.എൽഡിഎഫിന്റെ തൃശൂർ മേയർ എം കെ വർഗീസിനെതിരെ തുറന്ന പോരിന് സിപിഐ. മേയർ സുരേഷ് ഗോപി ബന്ധത്തിൽ സിപിഐക്ക് അതൃപ്തി. എൽഡിഎഫ് യോഗത്തിൽ മേയർ മാറ്റണമെന്ന ആവശ്യം സിപിഐ ഉന്നയിക്കും. തന്നെ സിപിഐ അല്ല സിപിഐഎമ്മാണ് മേയർ ആക്കിയതെന്ന് തിരിച്ചടിച്ച് എം കെ വർഗീസ്.


തൃശ്ശൂരിന്റെ എംപി ആകാൻ സുരേഷ് ഗോപി ഫിറ്റാണെന്ന് തെരഞ്ഞെടുപ്പ് കാലത്തെ എം കെ വർഗീസിനെ പ്രതികരണമാണ് മേയർ പുറത്താക്കണമെന്ന സിപിഐ ആവശ്യത്തിനു പിന്നിൽ. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മേയറും സുരേഷ് ഗോപിയും ഭാരത് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതിലും അതൃപ്തിയുണ്ട്. മേയറെ പുറത്താക്കണമെന്ന് വി എസ് സുനിൽകുമാർ ചില മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. 17, 18 തീയതികളിൽ ചേരുന്ന സിപിഐ ജില്ലാ നേതൃയോഗങ്ങൾ മേയർക്കെതിരായ നിലപാട് ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനടക്കം തന്നിൽ വിശ്വാസമുണ്ടെന്നും രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മേയർ എം കെ വർഗീസ്.

എന്നാൽ സിപിഐയുടെ പരാതി പരിശോധിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം.തുടർച്ചയായി മുന്നണിയെ വെട്ടിലാക്കുന്ന മേയറുടെ നടപടിയി എൽഡിഎഫിലെ മറ്റു ഘടകകക്ഷികൾക്കും കടുത്ത അതൃപ്തിത്തിയാണുള്ളത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ വീണുമരിച്ചു

സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ വീണുമരിച്ചു. നടാൽ നാറാണത്ത് പാലത്തിന് സമീപം ഹിബയിൽ മർവ ഹാഷിം(35), കൊളത്തറ നീർഷ ഹാരിസ്(38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്‌ന പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ പ്രാദേശിക സമയം 4.30നായിരുന്നു അപകടം. സിഡ്‌നി സതർലാൻഡ് ഷെയറിലെ കുർണെലിൽ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവർ. പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നിടിച്ചതിന് പിന്നാലെ മൂന്ന് പേരും കടലിൽ വീഴുകയായിരുന്നു