ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തു വെച്ചാണ് അപകടമുണ്ടായത്.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തടിയമ്പാട് സ്വദേശിയായ ഹെയ്‌സല്‍ ബെന്‍ ബസില്‍ സ്‌കൂളിലെത്തി. ബസില്‍ നിന്നും ഇറങ്ങി ക്ലാസിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.
തൊട്ടു പിന്നിലുണ്ടായിരുന്ന ബസ് കുട്ടിയെ കാണാതെ മുന്നിലേക്ക് എടുത്തു. ഇടിയേറ്റു താഴെ വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്‌സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
സ്വകാര്യ ബസ്സ് ജീവനക്കാരും വിദ്യാർത്ഥികളും കൊല്ലത്ത് തെരുവിൽ ഏറ്റുമുട്ടി
കൊല്ലം. തെരുവിൽ ഏറ്റുമുട്ടി സ്വകാര്യ ബസ്സ് ജീവനക്കാരും വിദ്യാർത്ഥികളും
കൊട്ടറ സ്കൂളിലെ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് തെരുവിൽ ഏറ്റുമുട്ടിയത്.
സ്കൂളിലെ വിദ്യാർത്ഥികളെ കയറ്റാതെ പോയതാണ് സംഘർഷത്തിൽ കലാശിച്ചത്.
ബസ് തടഞ്ഞ വിദ്യാർഥികളും ജീവനക്കാരും തമ്മിൽ ഏറ്റ് മുട്ടി.മിയ്യണ്ണൂരിൽ വച്ച് ഇന്നലെ വൈകിട്ട് സംഭവം.
ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം, പരാതി
ആലപ്പുഴ. ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം. ജില്ലാ കളക്ടർ നേരിട്ട് വിളിച്ചു ശാസിച്ചുവാട്സപ്പ് ഗ്രൂപ്പിലും കളക്ടറുടെ പരസ്യ ശാസന
ബിഎൽഓമാർ ചടങ്ങിനു വേണ്ടി
പണിയെടുക്കുന്നെന്ന് കളക്ടർ
കളക്ടർ അലക്സ് വർഗീസിന്റെ ശബ്ദ സന്ദേശം പുറത്ത്.ഫീൽഡിൽ നേരിട്ടിറങ്ങി നടപടി
എടുക്കുമെന്ന് ആണ് കളക്ടറുടെ ഭീഷണി
സമ്മർദ്ദത്തിലാക്കരുതെന്ന് വാട്സപ്പ്
ഗ്രൂപ്പിൽ അഭ്യർത്ഥിച്ച് ബിഎൽഓമാർ
ഫീൽഡിൽ നേരിടുന്ന വെല്ലുവളികൾ
വിവരിച്ച് ബിഎൽഓമാരുടെ സന്ദേശങ്ങൾ
ആത്മഹത്യയെ ലഘൂകരിച്ച്
ഡെപ്യൂട്ടി തഹസിൽദാർ സജീവ്
ബഹുരാഷ്ട്രകമ്പനികളിൽ പോലും
ആത്മഹത്യകൾ ഉണ്ടാകുന്നില്ലേയെന്ന് ചോദ്യം
എല്ലാവർക്കും ഒരേ മാനസികാവസ്ഥ അല്ലല്ലോ എന്ന
ബിഎൽഓമാരുടെ മറുചോദ്യത്തിന് മറുപടി ശാസന
കുറവ് ഫോമുകൾ വിതരണം
ചെയ്തവരുടെ ലിസ്റ്റുണ്ടാക്കിയാണ് മാനസികപീഢനം
Rep. image.
ആര്‍ആര്‍ബി ജെഇ റിക്രൂട്ട്‌മെന്റ്; ഒഴിവുകള്‍ വര്‍ധിച്ചു, അപേക്ഷാ തീയതി നീട്ടി
റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ അയക്കാനുള്ള അവസാന തീയതി നീട്ടി. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 2025 ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.
അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന തീയതി ഡിസംബര്‍ 12 വരെയാണ്. ഇത് കാരണം അപേക്ഷകര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. അപേക്ഷ അയക്കാന്‍ സമയം നീട്ടിയത് കൂടാതെ ഒഴിവുകളിലും എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2,569 ഒഴിവുകള്‍ 2,588 ആയി വര്‍ധിച്ചു.
ആര്‍ആര്‍ബി ജമ്മു-ശ്രീനഗറിന് കീഴിലുള്ള കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലും (ആര്‍സിഎഫ്), ആര്‍ആര്‍ബി ചെന്നൈക്ക് കീഴിലുള്ള ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലുമാണ് (ഐസിഎഫ്) പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. തിരഞ്ഞെടുത്ത ആര്‍ആര്‍ബി, തസ്തികകള്‍, സോണല്‍ റെയില്‍വേകള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ എന്നിവയ്ക്ക് നല്‍കിയ മുന്‍ഗണനയിലാണ് മാറ്റം വരുത്താന്‍ സാധിക്കുക.
2025 ഡിസംബര്‍ 13 മുതല്‍ 22 വരെ മാറ്റങ്ങള്‍ വരുത്താനുള്ള അവസരം വീണ്ടും ലഭ്യമാകും, ഈ കാലയളവില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതാണ്. എന്നാല്‍ ഈ കാലയളവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അക്കൗണ്ട് വിവരങ്ങളിലോ തിരഞ്ഞെടുത്ത ആര്‍ആര്‍ബിയിലോ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല.
പരീക്ഷയ്ക്ക് സഹായിയെ ആവശ്യമുള്ള പിഡബ്ല്യുബിഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ 2025 ഡിസംബര്‍ 23-നും 27-നും ഇടയില്‍ അതത് ആര്‍ആര്‍ബി പോര്‍ട്ടല്‍ വഴി സഹായിയുടെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. നിയമനവുമായി ബന്ധപ്പെട്ട് മറ്റ് വ്യവസ്ഥകള്‍ മുന്‍പ് ഇറക്കിയ വിജ്ഞാപനത്തിലുള്ളത് പോലെ ആയിരിക്കുമെന്ന് ആര്‍ആര്‍ബി വ്യക്തമാക്കിയിട്ടുണ്ട്.
ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.
- ചീര
നാരുകള്‍ അടങ്ങിയ ചീരയ്ക്ക് ജിഐ കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
- മുരിങ്ങയില
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയ മുരിങ്ങയില ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
- പാവയ്ക്ക
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ നാരുകളാല്‍ സമ്പന്നമായ പാവയ്ക്കയും സഹായിക്കും.
- വെള്ളരിക്ക
ഫൈബര്‍ അടങ്ങിയതും കലോറി കുറവുമുള്ള വെള്ളരിക്ക കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെയിരിക്കാന്‍ സഹായിക്കും.
- തക്കാളി
ഫൈബര്‍ അടങ്ങിയതും ഗ്ലൈസമിക് ഇന്‍ഡക്സ് കുറഞ്ഞതുമായ തക്കാളി കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
- റെഡ് ബെല്‍പെപ്പര്‍
റെഡ് ബെല്‍ പെപ്പറിനും ജിഐ കുറവാണ്. അതിനാല്‍ ഇവയും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
- ബ്രൊക്കോളി
കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും ഫൈബര്‍ അടങ്ങിയതുമായ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഈ ട്രാഫിക്കിൽ റോഡിൽ കൂടെ നടക്കില്ല, മെട്രോയിൽ ഹൃദയവുമായി മെഡിക്കൽ സംഘത്തിന്‍റെ യാത്ര; 25 മിനിറ്റിൽ 20 കി.മീ താണ്ടി ലക്ഷ്യത്തിലെത്തി
ബംഗളൂരു: നഗരത്തിലെ തിരക്കിനിടയിൽ 25 മിനിറ്റിനുള്ളിൽ ഒരു ദാതാവിന്‍റെ ഹൃദയം ലക്ഷ്യസ്ഥാനത്തെത്തിച്ച് ബംഗളരു മെട്രോ. യെല്ലോ ലൈനിലെ റാഗിഗുഡ്ഡ സ്റ്റേഷനിൽ നിന്ന് ബൊമ്മസാന്ദ്രയിലെ നാരായണ ഹെൽത്ത് സിറ്റിയിലേക്ക് 20 കിലോമീറ്റർ ദൂരമാണ് മെഡിക്കൽ സംഘം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പിന്നിട്ടത്. സാധാരണ ഗതിയിൽ വൈകുന്നേരങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്താണ് മെട്രോ വഴി ഹൃദയം അതിവേഗം ആശുപത്രിയിൽ എത്തിച്ചത്. ഇത് അവയവം സംരക്ഷിക്കാൻ ലഭിക്കുന്ന നിർണായക സമയത്തിനുള്ളിൽ തന്നെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ സഹായിച്ചു.
സമയം അതിപ്രധാനം
അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വിജയത്തിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഹൃദയം നീക്കം ചെയ്ത് നാല് മണിക്കൂറിനുള്ളിൽ തന്നെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതാണ് ഉചിതം. ഇതിനെ ‘കോൾഡ് ഇസ്കെമിയ സമയം’ (cold ischemia time) എന്ന് വിളിക്കുന്നു. ഗതാഗതക്കുരുക്കോ മറ്റ് തടസങ്ങളോ കാരണം സമയം വൈകുന്നത് അവയവത്തിന്‍റെ പ്രവർത്തനത്തെയും സ്വീകർത്താവിന്‍റെ അതിജീവനത്തെയും സാരമായി ബാധിക്കും. ബംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായതിനാൽ, മെട്രോകൾ, ഗ്രീൻ കോറിഡോറുകൾ, എയർ ആംബുലൻസുകൾ എന്നിവ ഇന്ത്യയുടെ അടിയന്തര അവയവ ഗതാഗത സംവിധാനത്തിന്‍റെ ഭാഗമായി മാറുകയാണ്.
25 മിനിറ്റ് നീണ്ട മെട്രോ യാത്ര
നാരായണ ഹെൽത്ത് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, വൈകുന്നേരം 7:32-ന് റാഗിഗുഡ്ഡ സ്റ്റേഷനിൽ നിന്ന് കയറിയ സംഘം 7:55-ന് ബൊമ്മസാന്ദ്രയിൽ എത്തി. റോഡ് മാർഗം മണിക്കൂറുകൾ വേണ്ടിവരുന്ന യാത്രയാണ് മെട്രോ വഴി നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയത്. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ട്രെയിൻ ഓപ്പറേറ്റർമാരും ചേർന്ന് തടസങ്ങളില്ലാത്ത യാത്ര ഉറപ്പാക്കി. റോഡിലെ തിരക്ക് പൂർണ്ണമായും ഒഴിവാക്കി ഹൃദയം കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ ഇത് സഹായിച്ചു.
ഇന്ത്യയിലെ മാറ്റങ്ങൾ
അവയവങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി ഇന്ത്യയിൽ ‘ഗ്രീൻ കോറിഡോറുകൾ’ എന്ന പ്രത്യേക ട്രാഫിക് നിയന്ത്രിത പാതകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ട്രാഫിക് പ്രവചിക്കാൻ കഴിയാത്ത നഗരങ്ങളിൽ മെട്രോകൾ വിശ്വസനീയമായ ഒരു ബദലായി മാറുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ മെട്രോകളും സമാനമായ ദൗത്യങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്‍റ് ഓർഗനൈസേഷന്‍റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഇത്തരം ഏകോപനങ്ങൾ നടക്കുന്നത്.
കുടുംബത്തിന് നന്ദി
കടുത്ത ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച ദാതാവിന്‍റെ കുടുംബത്തോടുള്ള നന്ദിയും ആശുപത്രി രേഖപ്പെടുത്തി. “അവരുടെ കാരുണ്യം മറ്റൊരു വ്യക്തിക്ക് ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസരം നൽകി,” ആശുപത്രി അധികൃതർ കുറിച്ചു.
ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി
ന്യൂഡൽഹി: ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബംഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കും. ബംഗ്ളദേശ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ബംഗ്ളദേശിൽ മുഹമ്മദ് യൂനൂസ് ഉറപ്പു നൽകിയ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇന്ത്യ നിരീക്ഷിക്കും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂ എന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്.
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച ശേഷമുള്ള ബംഗ്ലാദേശിലെ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ അനുയായികളും പലയിടങ്ങളിലും പ്രതിഷേധിക്കുന്നുണ്ട്. ഇത് വീണ്ടും വൻ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹസീനയെ കൈമാറണമെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം അവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലെ കത്ത് ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല. അപേക്ഷ വന്നാലും ഇന്ത്യ ഇത് തള്ളും. കോടതി വിധി തട്ടിപ്പാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
ബംഗ്ലാദേശിൽ സമാധാനം പുനസ്ഥപിക്കാൻ എല്ലാ കക്ഷികളും ചേർന്നുള്ള തെരഞ്ഞെടുപ്പാണ് ആവശ്യം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഹസീനയുടെ അവാമി ലീഗിനും ബീഗം ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടിക്കും ഇടയ്ക്ക് ഇക്കാര്യത്തിൽ ധാരണയ്ക്കുള്ള നീക്കം നടക്കാനുള്ള സാധ്യത ഉന്നത വൃത്തങ്ങൾ തള്ളുന്നില്ല. നിഷ്പക്ഷ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയാൽ മടങ്ങാൻ തയ്യാറെന്ന സന്ദേശമാണ് ഹസീന ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ കലാപം നടത്തിയ വിദ്യാർത്ഥി നേതാക്കളുടെ നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും. അവാമി ലീഗിന് കൂടി പങ്കാളിത്തമുള്ള ബംഗ്ലാദേശിലെ സ്ഥിരതയും സമാധാനവും ഉണ്ടാകൂ എന്നതാണ് ഇന്ത്യയുടെ നയം. ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് എന്നാണ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനൂസ് നേരത്തെ സൂചന നൽകിയത്. അതിനാൽ അതുവരെ ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ഏത് അപേക്ഷയും ഇന്ത്യ തള്ളിക്കളയും എന്നുറപ്പാണ്.









































