രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍.
കേസില്‍ നടി പവിത്ര ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പര്‍ സ്റ്റാറുമായ ദര്‍ശന്‍ തൂഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദര്‍ശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സോമനഹള്ളിയില്‍ കഴിഞ്ഞദിവസമാണ് ചിത്രദുര്‍ഗ സ്വദേശി രേണുകസ്വാമി (33)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദര്‍ശന്റെ ബോഡിഗാര്‍ഡുകളായ കൂട്ടാളികള്‍ രേണുകസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.
ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി ഒരു മെഡിക്കല്‍ഷോപ്പ് ജീവനക്കാരനാണ്. ഇയാള്‍ സമൂഹമാധ്യമത്തിലൂടെ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. നടിയുമായി ദര്‍ശന് അടുപ്പമുണ്ട്. അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതക കാരണം. ദര്‍ശന്റെ വീട്ടില്‍ വെച്ചാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയില്‍
എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്… തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം?… ആരിഫ് മുഹമ്മദ് ഖാന്‍
ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ മൂന്ന് തവണ പരിപാടിയ്ക്ക് വിളിച്ചിട്ടില്ല. എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്. തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം? കൊല്ലത്ത് വെച്ച് തനിക്ക് നേരെ അക്രമം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം താനില്ല. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്. എന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിനു പോകണം? കൊല്ലത്തുവച്ച് എനിക്കു നേരെ ആക്രമണം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം ഞാനില്ല. അക്രമ സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.” ഗവര്‍ണര്‍ പറഞ്ഞു.
ഇന്നലെയാണ് ചീഫ് സെക്രട്ടറി വി വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എന്നാല്‍ കടുത്ത ഭാഷയില്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരിച്ചയച്ച ഗവര്‍ണര്‍ ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.
കന്നഡ സിനിമ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ
ബെംഗ്ലൂരു:
കന്നഡ സിനിമ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ. ബംഗളൂരുവിന് സമീപത്തുള്ള സോമനഹള്ളിയിൽ രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.
ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. ചിത്രദുർഗ സ്വദേശിയാണ് രേണുക സ്വാമി. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദർശന്റെ പങ്കും പുറത്തുവന്നത്. ദർശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
കണ്ണൂരിൽ അഗതി മന്ദിരത്തിൽ നിന്നും കാണാതായ അന്തേവാസി തോട്ടിൽ മരിച്ച നിലയിൽ
കണ്ണൂർ :തിരുമേനിയിൽ അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ചെറുപുഴ തിരുമേനി തോട്ടിലാണ് മൃതദേഹം കണ്ടത്. പനച്ചിക്കൽ സ്വദേശി ചന്ദ്രനാണ് മരിച്ചത്.
ചട്ടിവയൽ അഗതിമന്ദിരമായ സ്‌നേഹഭവനിലെ അന്തേവാസിയാണ് ചന്ദ്രൻ. കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി വീണാകാം മരിച്ചതെന്നാണ് സംശയിക്കുന്നത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ചന്ദ്രനെ കാണാതായിരുന്നു. അഗതി മന്ദിരത്തിലെ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു.
പല ക്യാമ്പസുകളിലും എസ്എഫ്ഐയുടെ ക്രിമിനൽ കോക്കസ് പ്രവർത്തിക്കുന്നതായി കെ എസ് യു സംസ്ഥാന പ്രസി ഡൻ്റ്
കോഴിക്കോട്. യൂണിവേഴ്സിറ്റി വിജയം – കൂട്ടായ്മയുടെ വിജയം ആണെന്ന് കെ എസ് യു സംസ്ഥാന പ്രസി ഡൻ്റ് അലോഷ്യസ് സേവ്യർ – പറഞ്ഞു. ഭരണത്തിൻ്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി എസ്എഫ്ഐ ഇതുവരെ ഭരിച്ചിട്ടും യൂണിവേഴ്സിറ്റി പിടിച്ചെടുക്കാൻ പറ്റിയില്ല.
പല ക്യാമ്പസുകളിലും ക്രിമിനൽ കോക്കസ് പ്രവർത്തിക്കുന്നു. എസ്എഫ്ഐക്ക് പിന്നിൽ ക്രിമിനൽ കോക്കസ് ഉണ്ട്. ഇടത് പക്ഷ അധ്യാപക സംഘടനകൾ അതിന് കൂട്ട് നിൽക്കുന്നു. വലിയ മെഷീനറി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു.ഇടത്പക്ഷ സർക്കാരിന് ഏറ്റ അടി
വിദ്യാർത്ഥി വിരുദ്ധ നിലപാടിന് ഏറ്റ അടിയാണ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ്
പി.കെ നവാസ് എംഎസ്എഫ്.എസ്എഫ്ഐയെ തിരസ്ക്കരിക്കാൻ വിദ്യാർത്ഥികൾ തയ്യാറായി.കാലിക്കറ്റ് സർവകലാശാല ഒരു മോഡൽ ആണ്.വിദ്യാഭ്യാസ മേഖലയിലെ സർക്കാരിൻ്റെ അനീതിക്ക് എതിരെയുള്ള മുന്നറിയിപ്പാണ്. എസ്എഫ്ഐ യിൽ നിന്ന് വോട്ട് ചോർന്നു. രാഷ്ട്രീയമായി യുഡിെസ്എഫിന് കിട്ടേണ്ട വോട്ട് കൃത്യമായി ലഭിച്ചു
മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു
കൊച്ചി:
സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ച കുത്തനെ വിലയിടിഞ്ഞതിന് പിന്നാലെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു
1520 രൂപയാണ് ശനിയാഴ്ച ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നുവിത്. ഇന്ന് 120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,680 രൂപയിലെത്തി
തൃശ്ശൂർ ഡിസിസി സെക്രട്ടറിയുടെ വീടാക്രമണം, ആക്രമിച്ചവർ ജോസ് വള്ളൂരിൻ്റെ സംഘത്തിൽ പെട്ടവരെന്ന് സജീവൻ
തൃശ്ശൂർ. ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെ ഉണ്ടായ ആക്രമണം.വീട് ആക്രമിച്ചവർ ജോസ് വള്ളൂരിൻ്റെ സംഘത്തിൽ പെട്ടവരെന്ന് സജീവൻ കുരിയച്ചിറ.ചില ആളുകളെ കുറിച്ച് സംശയമുണ്ട് , സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.ജോസ് നേരിട്ട് ആക്രമിക്കാൻ നിർദ്ദേശം നൽകിയെന്ന് കരുതുന്നില്ല
തനിക്ക് പാർട്ടിയിലോ പുറത്തോ മറ്റു ശത്രുക്കൾ ഇല്ല.കഴിഞ്ഞദിവസം ഡിസിസി ഓഫീസിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് വീട് ആക്രമണമെന്നും സജീവൻ കുരിയച്ചിറ.ഇന്നലെ രാത്രിയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം സജീവന്റെ വീട് ആക്രമിച്ചത്.സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും സജീവൻ കുരിയച്ചിറ
സിപിഐ ഭരിക്കുന്ന പറപ്പൂക്കര പട്ടികജാതി സഹകരണ സംഘത്തിനെതിരെ ഇഡി യ്ക്ക് പരാതി
തൃശൂര്‍. പറപ്പൂക്കര പട്ടികജാതി സഹകരണ സംഘത്തിനെതിരെ ഇ.ഡി യ്ക്ക് പരാതി. സിപിഐ ഭരണ സമിതി അഞ്ച് കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മകളുടെ വിവാഹത്തിന് കരുതിയിരുന്ന ആറ് ലക്ഷം രൂപ തിരികെ കിട്ടിയില്ലെന്ന് നിക്ഷേപകൻ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് സഹകാരികൾ .
തൃശൂര്‍ പറപ്പൂക്കര പട്ടികജാതി സഹകരണ സംഘം അഞ്ചു കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തി എന്നാണ് പരാതി. 150 ഓളം സഹകാരികളില്‍ നിന്നാണ് പണം സ്വീകരിച്ചിരുന്നത്. നിക്ഷേപകർ തിരികെയെത്തിയപ്പോൾ പണം നൽകാതെ സിപിഐയുടെ ഭരണ സമിതി സംഘം അടച്ചുപൂട്ടി മുങ്ങിയെന്നും പരാതിക്കാർ. തെളിവുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി നിക്ഷേപകർ ഇ.ഡിക്ക് പരാതി നൽകി. 6 ലക്ഷം രൂപ സഹകരണ സംഘത്തിൽ നിക്ഷേപിച്ചിരുന്നുവെന്നും
മകളുടെ വിവാഹ ആവശ്യത്തിനു പോലും പണം തിരികെ ലഭിക്കുന്നില്ലെന്നും നിക്ഷേപകൻ.
പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പിന്നീട് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനെ തുടർന്നാണ് പരാതിക്കാർ ഇ ഡി യെ സമീപിച്ചത്
തമിഴ് സിനിമ മാതൃകയിൽ ഫോണ്‍ വാങ്ങി തട്ടിപ്പ്,ആമസോണിന്‍റെ പരാതിയില്‍ അറസ്റ്റ്
കൂത്താട്ടുകുളം.തമിഴ് സിനിമ മാതൃകയിൽ തട്ടിപ്പ് നടത്തിയ മണ്ണത്തൂർകാരനെ
കൂത്താട്ടുകുളം പോലീസ് പിടികൂടി. ഓൺലൈൻ സൈറ്റിൽ നിന്നും മൊബൈൽ ഫോണുകൾ വാങ്ങി തട്ടിപ്പ് നടത്തിയ മണ്ണത്തൂർ സ്വദേശി നിമിൽ ജോർജ് സന്തോഷിനെ ആണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോൺ ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
കൂത്താട്ടുകുളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആമസോണിന്റെ ഷോപ്പിംഗ് സൈറ്റിൽ നിന്നും സാംസങ് കമ്പനിയുടെ പ്രീമിയം ഫോണുകൾ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് വാങ്ങിയായിരുന്നു തട്ടിപ്പ്. ഓർഡർ ചെയ്ത ഫോൺ കൂത്താട്ടുകുളത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ ഏൽപ്പിക്കാൻ നിർദ്ദേശം നൽകിയ ശേഷം ഓൺലൈനായി പണം നൽകുകയായിരുന്നു.
പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫോണിന് കേടുപാടുകൾ ഉണ്ട് എന്ന് കാണിച്ച് ഫോൺ മാറ്റി നൽകുവാൻ കമ്പനിയോട് ആവശ്യപ്പെട്ടു. ഇയാളുടെ ആവശ്യപ്രകാരം കമ്പനി ഫോൺ മാറ്റി നൽകി. ഇത്തരത്തിൽ രണ്ടാമത് ലഭിച്ച ഫോണിനും സമാന കംപ്ലൈന്റ്റ് ഉണ്ട് എന്ന് കാണിച്ച് വീണ്ടും പരാതി നൽകി. ഇനി ഫോൺ വേണ്ട എന്നും പണം തിരികെ നൽകിയാൽ മതിയെന്നും കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ആമസോൺ, ഫോൺ തിരിച്ചെടുത്ത ശേഷം പണം പൂർണമായും തിരിച്ച് നൽകുകയും ചെയ്തു.
എന്നാൽ ആമസോണിന് തിരികെ ലഭിച്ചിട്ടുള്ള രണ്ട് ഫോണുകളും ഒറിജിനൽ അല്ല എന്ന് സാംസങ് കമ്പനിയുടെ ടെക്നിക്കൽ ടീം കണ്ടെത്തുകയായിരുന്നു. ഇടപാടിലെ ചതി മനസ്സിലാക്കിയ ആമസോൺ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
ആമസോണിന്റെ സോണൽ മാനേജരുടെ പരാതി പ്രകാരം രണ്ട് കേസുകളാണ് കൂത്താട്ടുകുളം പോലീസ് എടുത്തിട്ടുള്ളത്. രണ്ട് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ആമസോൺ കമ്പനിയിൽ നിന്നും 4,50,000 രൂപയോളം തട്ടിയെടുത്തതാണ് പരാതി. രണ്ട് തീയതികളിലായി സമാന രീതിയിലുള്ള രണ്ട് തട്ടിപ്പുകളാണ് നടത്തിയിട്ടുള്ളത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും, മൊബൈൽ വാങ്ങാൻ ഉപയോഗിച്ച അക്കൗണ്ടും
സിം കാർഡും വ്യാജമാണെന്ന് കണ്ടെത്തി. ഇലഞ്ഞിയിലെയും കൂത്താട്ടുകുളത്തെയും കോളേജുകളിലെ വിദ്യാർത്ഥികളുടെ
അഡ്രസ്സ് ഉപയോഗിച്ചാണ് സിം കാർഡുകൾ എടുത്തിട്ടുള്ളത്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി നിമിൽ ജോർജ് സന്തോഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതിക്കുറ്റം സമ്മതിച്ചു.
ബിസിഎ ബിരുദധാരിയായ നിമിൽ,
ദുൽഖർ സൽമാൻ നായകനായുള്ള കണ്ണും കണ്ണും കൊള്ളായ്യടിത്താല്‍ എന്ന തമിഴ് ചിത്രത്തിലെ മോഷണ രീതി പിന്തുടർന്നതാണ് എന്നാണ് കരുതുന്നത്. സമാന രീതിയിലാണ് തട്ടിപ്പുകൾ നടന്നിട്ടുള്ളത്. കൂത്താട്ടുകുളം സ്റ്റേഷന് പുറമേ പിറവം, വാഴക്കുളം, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിൽ പരാതികൾ ലഭിച്ചിട്ടുണ്ട്.
ഇതിനുമുൻപും സമാന രീതിയിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയതിന് പ്രതിയുടെ പേരിൽ എറണാകുളം, മണർകാട് പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
സാമ്പത്തികഭദ്രതയുള്ള കുടുംബത്തിൽ ജനിച്ച പ്രതി, തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ആഡംബര ജീവിതം നയിക്കുന്നതിനായാണ് ഉപയോഗിച്ചുവരുന്നത്
വേങ്ങ താന്നിക്കല്‍ ഭുവനേശ്വരീ ക്ഷേത്രത്തിലെ ഉല്‍സവം
ശാസ്താംകോട്ട. വേങ്ങ താന്നിക്കല്‍ ഭുവനേശ്വരീ ക്ഷേത്രത്തിലെ ഉല്‍സവവം ഇന്നും നാളെയുമായി നടക്കും. ഇന്ന് വിശേഷ പൂജകള്‍ രാത്രി 7.30മുതല്‍ കുട്ടികളുടെ നൃത്തപരിപാടികള്‍. 12ന് രാവിലെ 6.30ന് പൊങ്കാല,8.30ന് കഞ്ഞിസദ്യ,10.30ന് വാര്‍ഷിക കലശ പൂജ, 12ന് അന്നദാനം, വൈകിട്ട് അഞ്ചിന് താലപ്പൊലിയും കെട്ടുകാഴ്ചയും, രാത്രി 9ന് തിരുവാതിര, കൈകൊട്ടിക്കളി



































