Home Blog Page 2633

കുവൈറ്റിലെ അഗ്നിബാധയില്‍ മരിച്ചവര്‍ ആടുജീവിതം പ്രൊഡ്യൂസറായ ഈ മലയാളിയുടെ കമ്പനിയിലുള്ളവര്‍

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവര്‍ തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമിന്‍റെ കമ്പനിയിയിലുള്ളവര്‍. കുവൈറ്റിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ എന്‍ബിടിസി ഗ്രൂപ്പിന്റെ പങ്കാളിയും മാനേജിംഗ് ഡയറക്ടറുമാണ് കെ ജി എബ്രഹാം.

കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടല്‍ ക്രൗണ്‍ പ്ലാസയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

കേരളത്തിലെ ഒട്ടേറെ പ്രോജക്റ്റുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാം. കെജിഎ എന്നറിയപ്പെടുന്ന എബ്രഹാം, 1977 മുതല്‍ കുവൈറ്റ് ആസ്ഥാനമായുള്ള കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. പെട്രോള്‍ അനുബന്ധ വ്യവസായങ്ങളില്‍. മിഡില്‍ ഈസ്റ്റിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പ്രൊജക്ടുകളുണ്ട്. എഞ്ചിനീയറിംഗ്, നിര്‍മ്മാണം, കരാര്‍, വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ മാര്‍ക്കറ്റിംഗ് രംഗത്തുകൂടി അദ്ദേഹത്തിന്റെ കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ആടുജീവിതം’ എന്ന ചിത്രത്തിന് ഫണ്ട് നല്‍കിയ വ്യക്തി കൂടിയാണ് എബ്രഹാം.

കെ ജി എബ്രഹാമിന്റെ കുവൈറ്റിലെ മംഗഫിലെ ലേബര്‍ ക്യാമ്ബിലുണ്ടായ തീപിടുത്തത്തില്‍ 49 പേരാണ് മരിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും നിന്നുമുള്ള 200 ഓളം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇവിടെ തൊഴിലാളികളെ താമസിപ്പിച്ചിരുന്നത് എന്നാണ് അധികൃതരുടെ കണ്ടെത്തല്‍.

പ്രാദേശിക സമയം പുലര്‍ച്ചെ 4:30 ഓടെ ലേബര്‍ ക്യാമ്ബിന്റെ അടുക്കളയില്‍ ആരംഭിച്ച തീ അതിവേഗം മുകളിലത്തെ നിലകളെ ബാധിക്കുകയായിരുന്നു. ജനാലകള്‍ കാരണം താമസക്കാര്‍ മുറികളില്‍ രക്ഷപ്പെടാനാകാതെ കുടുങ്ങിയത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.

പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിൽ കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

കൊച്ചി: പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിൽ കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു. വീട്ടുകാർക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് വിമാനത്താവളത്തിലേക്ക് തിരിച്ചുകൊണ്ടുവിട്ടത്. തുടർന്ന് യുവതി ഡൽഹിയിലേക്ക് മടങ്ങി.
ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തിയ യുവതിയെ അപ്പോൾ തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞു. ഡൽഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടർന്നാണ് കൊണ്ടുവിട്ടത്.

യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘമാണ് ഡൽഹിയിൽ നിന്ന് യുവതിയെ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി 8.30നു വിമാനമാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ പിന്തുടർന്നാണു പൊലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നൽകുന്ന വിവരം.

നുസൈറത്ത് അഭയാര്‍ഥി ക്യാമ്ബിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഗസ്സ: നുസൈറത്ത് അഭയാര്‍ഥി ക്യാമ്ബിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.റഫയുടെ കേന്ദ്ര ഭാഗത്ത് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ സൈന്യം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.

250 ദിവസം പിന്നിട്ട ആക്രമണത്തില്‍ ഇതുവരെ 15,694 കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ആകെ 37,232 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് നിര്‍ദേശിച്ച ഭേദഗതികളില്‍ ചിലത് പ്രായോഗികമല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അന്തിമ കരാറില്‍ എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ലബനാനില്‍നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്ന്, അധിനിവേശ ഗോലാന്‍ കുന്നുകളിലും അപ്പര്‍ ഗലീലിയിലും 15 ഇടങ്ങളില്‍ തീപിടിത്തമുണ്ടായി.

file picture

ബന്ധുക്കള്‍ തേടിയത്തിയപ്പോഴേക്കും അഭയകേന്ദ്രത്തില്‍നിന്നും ഓടി രക്ഷപ്പെട്ട അന്യസംസ്ഥാനക്കാരനെ കണ്ടെത്തി കൈമാറി

ചവറ- കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടന്ന വൈരവൻ(35) എന്ന് തമിഴ്നാട് സ്വദേശിയാണ് ബന്ധുക്കൾക്ക് കൈമാറിയത്. റെയിൽവേ സ്റ്റേഷൻ ഭാഗത്ത്ആഴ്ചകളോളം ദിവസം നിന്ന ഇദ്ദേഹത്തെ റെയിൽവേ ജീവനക്കാർ ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷിനെ വിവരം അറിയിക്കുകയും ഗണേഷ് കരുനാഗപ്പള്ളി പോലീസിന്റെ സഹായത്തോടെ ഇ ദ്ദേഹത്തെ ചവറയിലുള്ള കോയിവിള അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാളുടെ അഡ്രസ്സ് കണ്ടുപിടിക്കുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു ബന്ധുക്കള്‍ തേടിയത്തിയപ്പോഴേക്കും ഇദ്ദേഹം ഓടി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ റെയിൽവേ പോലീസിന്റെ സഹായത്തോടെ കൂടി വൈരവനെ വീണ്ടും കണ്ടെത്തുകയും ചെയ്തു.

ശിവഗംഗ ജില്ലയിൽ കാരയിൽ കൂടി വൈരപുരം സ്ട്രീറ്റിലായിരുന്നു വൈരവന്റെ വീട് 13 വർഷമായി മാനസിക അസ്വസ്ഥതകളുടെ ചികിത്സയിലാണ് എന്നും വീട്ടിൽ നിന്നും ഓടിപ്പോയതായിരുന്നു എന്നും മാർച്ച് പത്താം തീയതി മുതൽ അദ്ദേഹം വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു ഒന്നും ബന്ധുക്കൾ പറഞ്ഞു.അദ്ദേഹത്തെ മാനസിക അസ്വസ്ഥത ഉള്ളതിനാൽ ഗണേഷും സുഹൃത്തായ അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥൻ മനോജും ചേർന്ന് വൈരവനെ തിരുവനന്തപുരം പേരൂർക്കട ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി ബന്ധുക്കളോടൊപ്പം എത്തിക്കുകയും ചെയ്തു

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണം, കേരളം

ഇടുക്കി.സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചുള്ള സുരക്ഷാ പരിശോധന മുല്ലപ്പെരിയാർ അണക്കെട്ടിൽ വേഗത്തിൽ നടത്തണമെന്ന് കേരളം. മേൽനോട്ടസമിതി യോഗത്തിൽ യോഗത്തിലാണ് ആവശ്യം ശക്തമായി ഉന്നയിച്ചത്. എന്നാൽ ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷാ പരിശോധന നടത്താൻ കഴിയുവെന്ന നിലപാടിലാണ് തമിഴ്നാട്.


ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തിയത് 2011 ലാണ്. അഞ്ചുവർഷത്തിനുള്ളിൽ വീണ്ടും വിദഗ്ധസമിതിയുടെ സുരക്ഷാ പരിശോധന അണക്കെട്ടിൽ വേണമെന്ന് കേരളത്തിൻറെ ആവശ്യപ്രകാരം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്നാടിന്റെ നിസ്സഹകരണ മൂലം മുടങ്ങിക്കിടക്കുന്ന പരിശോധന ഉടൻ നടത്തണമെന്ന ശക്തമായി ആവശ്യമാണ് കേരളം ഇന്നലെ നടന്ന മേൽനോട്ടസമിതിയുടെ യോഗത്തിൽ ഉന്നയിച്ചത്. അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിൻറെ ചലനം, വികാസം തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.

ബേബിഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന ആവശ്യം തമിഴ്നാട് യോഗത്തിൽ ആവർത്തിച്ചു. എന്നാൽ ഇതിൽ വനം വകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം പറഞ്ഞു. വള്ളക്കടവിൽ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നും തമിഴ് നാട് ആവശ്യം ഉന്നയിച്ചു. എന്നാൽ സമിതി നടത്തിയ പരിശോധനയിൽ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകളും ഉയർത്തി പരിശോധിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചക്കോടിക്കിടെ നാളെയാണ് കൂടിക്കാഴ്ച.അമേരിക്ക, യുക്രൈൻ, ഫ്രാൻസ് രാജ്യതലവന്‍മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.2021 ല്‍ വത്തിക്കാനില്‍ വെച്ച് മോദി മാർപാപ്പയെ കണ്ടിരുന്നു.ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക് യാത്ര തിരിച്ചു. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദ‍ർശനമാണിത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പ്രധാന മന്ത്രിയുടെ സംഘത്തിൽ ഉണ്ട്.

പോക്സോ , യെദ്യൂരപ്പയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബംഗളുരു.പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫാസ്റ്റ് ട്രാക്ക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സിഐഡി അറസ്റ്റ് നടപടിയിലേക്ക് കടക്കും. കേസിൽ നോട്ടീസ് നൽകിയിട്ടും യെദ്യൂരപ്പ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷക്കൊപ്പം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുവൈറ്റില്‍ ബുധനാഴ്ച്ച ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ കൂടി മരിച്ചു

കൊല്ലം: കുവൈറ്റില്‍ ബുധനാഴ്ച്ച ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ കൂടി മരണപ്പെട്ടു. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര വടക്ക് ആലുംതറമുക്ക് കളത്തില്‍ വടക്കേത്തറയില്‍ (ലക്ഷ്മി ഭവനം) കരുണാകരന്റേയും ഹില്ലാരി ബേബിയുടേയും മകന്‍ ഡെന്നി ബേബി (33), കൊല്ലം കടവൂര്‍ കന്നിമൂലയില്‍ വീട്ടില്‍ സുന്ദരന്‍ പിള്ള – ശ്രീകുമാരി ദമ്പതികളുടെ മകന്‍ സുമേഷ് എസ്. പിള്ള (36) എന്നിവരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. രമ്യയാണ് സുമേഷ് എസ്. പിള്ളയുടെ ഭാര്യ. മകള്‍: അവനിക.
15വര്‍ഷമായി റേഡിയോ ഗ്രാഫറായി കുവൈറ്റില്‍ ജോലി ചെയ്തു വരികയായികരുന്നു. എട്ട് മാസത്തിന് മുമ്പാണ് അവസാനമായി നാട്ടില്‍ വന്നിട്ട് പോയിട്ട്.
ഡെന്നി ബേബി സെയില്‍സ് കോഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. സഹോദരി: ഡെയ്‌സി മനോജ്.
ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല വേങ്ങൂര്‍ വടക്കോട്ട് വിളയില്‍ വീട്ടില്‍ ലൂക്കോസ് (സാബു -47), ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷെമീര്‍(30), പുനലൂര്‍ സാജന്‍ വില്ലയില്‍ സാജന്‍ എന്നിവരാണ് മരിച്ച മറ്റ് കൊല്ലം സ്വദേശികള്‍.

പ്രാദേശികവാദത്തിന് അപ്പുറം സംസ്ഥാന താത്പര്യമായിരിക്കണം എയിംസ് , സുരേഷ് ഗോപി

തൂശൂര്‍. കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ സുരേഷ് ഗോപിക്ക് ആവേശകരമായ സ്വീകരണം. കൽദായ സുറിയാനി സഭയുടെ തൃശ്ശൂരിലെ ആസ്ഥാനത്ത് എത്തി സഭയുടെ മുൻ അധ്യക്ഷൻ മാർ അപ്രം മെത്രാപ്പോലീത്തയെ സന്ദർശിച്ചു. പിറന്നാൾ ആശംസകൾ നേർന്നു. എയിംസ് കോഴിക്കോട് തന്നെ വേണമെന്ന ആവശ്യം തള്ളിയ സുരേഷ് ഗോപി അടിയന്തരമായി പദ്ധതി നടപ്പാക്കാൻ ഇടപെടുമെന്നും വ്യക്തമാക്കി.എം കെ രാഘവൻ എം പി ഉൾപ്പെടെ ആർക്ക് വേണമെങ്കിലും എയിംസ് ആവശ്യപ്പെടാം. എന്നാൽ പ്രാദേശികവാദത്തിന് അപ്പുറം സംസ്ഥാന താത്പര്യമായിരിക്കണം എയിംസ് എന്ന് സുരേഷ് ഗോപി പറഞ്ഞു. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിരവധി വികസന പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.


കേന്ദ്ര സഹമന്ത്രിയായി ചുമതലയശേഷം കോഴിക്കോട് കണ്ണൂർ ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കിയാണ് സുരേഷ് ഗോപി ട്രെയിൻ മാർഗ്ഗം തൃശ്ശൂരിലേക്ക് എത്തിയത്. റെയിൽവേ സ്റ്റേഷനിൽ കത്തുന്ന നേതാക്കളും പ്രവർത്തകരും സുരേഷ് ഗോപിയെ സ്വീകരിച്ചു. പിന്നാലെ കൽദായ സുറിയാനി സഭയുടെ തൃശ്ശൂരിലെ ആസ്ഥാനത്ത് എത്തി കേക്ക് മുറിച്ച് സഭയുടെ മുൻ അധ്യക്ഷൻ മാർ അപ്രം മെത്രാപ്പോലീത്തയുടെ പിറന്നാൾ ആഘോഷിച്ചു. തിരക്കുകൾക്കിടയിലും തന്നെ കാണാനെത്തിയത്തിൽ മെത്രാപ്പോലീത്ത മാധ്യമങ്ങളോട് സന്തോഷം പങ്കുവെച്ചു.

പന്തീരാങ്കാവ് പീഢനം: യുവതി കസ്റ്റഡിയിൽ;നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

കൊച്ചി.പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പെൺകുട്ടിയെ കൊച്ചിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ പെൺകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. നാളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ വഴിമുട്ടിയ അന്വേഷണത്തിനാണ് പുതുജീവൻ.
സ്വന്തം യൂട്യൂബ് ചാനലിൽ പെൺകുട്ടി വീഡിയോകൾ അപ്‌ലോഡ് ചെയ്തത് ഡൽഹിയിൽ നിന്നാണെന്ന് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
വിഡിയോകളുടെ ഐപി അഡ്രസ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അതേസമയം, വിഡിയോയിലൂടെ പെൺകുട്ടി മൊഴി മാറ്റിയെങ്കിലും ഗാർഹിക പീഡന കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. വിഡിയോ യിലെ മൊഴി മാറ്റം കേസിനെ ബാധിക്കില്ലന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.