24.2 C
Kollam
Wednesday 24th December, 2025 | 12:38:16 AM
Home Blog Page 2618

റോഡുകളിൽ നമസ്‌കാരം പാടില്ല; ബക്രീദ് ആഘോഷങ്ങളിൽ കർശന നിർദേശവുമായി യോഗി ആദിത്യനാഥ്

ബക്രീദ് ആഘോഷങ്ങളിൽ കർശന നിർദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുകളിൽ നമസ്‌കാരം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെ കശാപ്പ് നടത്തുന്നതിനും നിരോധനമുണ്ട്. വിലക്കപ്പെട്ട മൃഗങ്ങളെ ആരെങ്കിലും കശാപ്പ് ചെയ്യുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ ഉത്തരവെന്നാണ് സർക്കാർ വിശദീകരണം. പ്രശ്‌ന ബാധിത മേഖലകളിൽ കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം കർശനമായി നടപ്പാക്കണമെന്നും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിന് സർക്കാർ നിർദേശം നൽകി.

ബക്രീദ് ദിനത്തിൽ ബലിതർപ്പണത്തിനുള്ള സ്ഥലം മുൻകൂട്ടി നിശ്ചയിക്കണം. മറ്റ് സ്ഥലങ്ങളിൽ ബലിതർപ്പണം പാടില്ല. പ്രശ്നബാധിത മേഖലകളിലും നിരോധനം ഉദ്യോഗസ്ഥർ ഉറപ്പാക്കണം. കശാപ്പിന് വിലക്കപ്പെട്ട മൃഗങ്ങളെ ഉപയോഗിക്കരുത്. മൃഗബലിക്ക് ശേഷം മാലിന്യ നിർമാർജനം കൃത്യമായിനടത്തണം. റോഡുകൾ തടഞ്ഞ് നമസ്‌കാരം പാടില്ലെന്നും യോഗി ആദിത്യനാഥ് നിർദേശിച്ചു.

അരവിന്ദ് കെജ്രിവാൾ നേരിട്ട് കോടതിയിൽ വാദങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് നീക്കം ചെയ്യാൻ ഹൈക്കോടതി നിര്‍ദ്ദേശം

ന്യൂഡെല്‍ഹി. സുനിത കെജ്രിവാളിനെതിരെ ഡൽഹി ഹൈകോടതി. അരവിന്ദ് കെജ്രിവാൾ നേരിട്ട് കോടതിയിൽ വാദങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് നീക്കം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു.മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാർച്ച് 28നാണ് കെജരിവാൾ നേരിട്ട് കോടതിയെ അഭിസംബോധന ചെയ്തത്.ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങളായ എക്സ് ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് എന്നി സ്ഥാപനങ്ങളോടും കോടതി നിർദ്ദേശിച്ചു.ദൃശ്യങ്ങൾ പങ്കുവെച്ച സുനിത കെജരിവാളിനും സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്

ടെമ്പോവാൻ മറിഞ്ഞ് എട്ട് പേർ മരിച്ചു;എട്ട് പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ മലയിടുക്കിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേർ മരിച്ചതായി റിപ്പോർട്ട്.

ഏഴ് പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. 23 യാത്രക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ഋഷികേശ് ബദരീനാഥ് ഹൈവേയില്‍ അളകനന്ദ നദിക്ക് സമീപം ശനിയാഴ്ചയായിരുന്നു അപകടം.ഡല്‍ഹി ഗാസിയാബാദില്‍നിന്ന് ചോപ്ത തുംഗനാഥിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ഋഷികേശ് എയിംസിലേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.

എസ്.ഡി.ആർ.എഫ്. സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ധാമി, പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപികട്ടെയെന്ന് പ്രാർഥിക്കുന്നതായും എക്സില്‍ കുറിച്ചു.

ജാതീയമായി അധിക്ഷേപ കേസില്‍ മോഹിനിയാട്ട നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ മോഹിനിയാട്ട നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സത്യഭാമ കോടതിയെ അറിയിച്ചു. കറുത്തകുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ് സി/ എസ് ടി വകുപ്പിന്റെ പരിധിയില്‍ വരുമെന്നും വടക്കേ ഇന്ത്യയില്‍ വെളുത്ത ആളുകളും എസ് സി/ എസ് ടി വിഭാഗത്തില്‍ ഉണ്ടെന്നും സത്യഭാമയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആളൂര്‍ വ്യക്തമാക്കി. വിവാദത്തെ തുടര്‍ന്ന് തനിക്ക് വിദ്യാര്‍ത്ഥികളെ നഷ്ടമായെന്നും ജീവിതമാര്‍ഗം വഴിമുട്ടിയെന്നും കോടതിയില്‍ അറിയിച്ചു.

ചൂണ്ടയിടാന്‍ പോയ കുട്ടികളെ കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.തൃക്കൊടിത്താനത്ത് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു.
അഭിനവ്, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും മറ്റൊരാള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്.
ഒഴിഞ്ഞ പ്രദേശമായതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഹിജാബ് നിരോധനത്തിനെതിരെ ബോംബെ ഹൈക്കോടതിൽ ഹർജി

മുംബൈ. ഹിജാബ് നിരോധനത്തിനെതിരെ ബോംബെ ഹൈക്കോടതിൽ ഹർജി. മുംബൈയിലെ ഒരു കോളേജിനെതിരെ 9 വിദ്യാർഥിനികളാണ് കോടതിയെ സമീപിച്ചത്. മതപരമായ സൂചനകൾ ഉള്ള വസ്ത്രങ്ങൾ പാടില്ല എന്നായിരുന്നു മുംബൈയിലെ എൻജി ആചാര്യ കോളേജിൻ്റെ നിർദ്ദേശം. ഹിജാബോ ബുർഖയോ ധരിച്ച് വരുന്നവർ വസ്ത്രം മാറ്റിയേ ക്ലാസിലേക്ക് പ്രവേശിക്കാവൂ എന്ന തീരുമാനം ഈ അധ്യയന വർഷം മുതൽ കർശനമായി നടപ്പാക്കുമെന്ന് വിദ്യാർഥികളെ അറിയിക്കുകയായിരുന്നു . മൗലികാവകാശത്തെയും മത പരമായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് സർക്കുലർ എന്ന് സൂചിപ്പിച്ചാണ് ഹർജി. ചൊവ്വാഴ്ച കോടതി ഹർജി പരിഗണിക്കും

കെ കരുണാകരൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ നടത്തിയ വികസനം പിന്നീട് ആരും നടത്തിയിട്ടില്ല, സുരേഷ് ഗോപി

തൃശൂര്‍.വികസനത്തിൽ കൊമ്പുകോർത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ. കെ കരുണാകരൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ നടത്തിയ വികസനം പിന്നീട് ആരും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി. എന്നാൽ താൻ എന്തു ചെയ്തു വെന്ന് ജനങ്ങൾക്ക് അറിയാമെന്ന് വിമുരളീധരൻ തിരിച്ചടിച്ചു. തൃശ്ശൂരിൽ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചു

തൃശ്ശൂർ പൂങ്കുന്നത്തെ മുരളി മന്ദിരത്തിലെത്തി കെ കരുണാകരന്റെയും ഭാര്യയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മടങ്ങുകയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

കെ. കരുണാകരൻ കോൺഗ്രസിന്റെ പിതാവെന്നും ഇന്ദിരാഗാന്ധി ആധുനിക ഇന്ത്യയുടെ മാതാവെന്നും സുരേഷ്ഗോപി പ്രതികരിച്ചു.പിന്നാലെ സുരേഷ് ഗോപിക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി വി മുരളിധരൻ രംഗത്തെത്തി.

ഇന്ദിരാഗാന്ധിയെ പ്രശംസിച്ചുള്ള സുരേഷ് ഗോപിയുടെ പരാമർശത്തോട് വി മുരളീധരൻ പ്രതികരിച്ചില്ല. വിജയത്തിനുശേഷം തൃശ്ശൂർ ലൂർദ് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ചു

സിപിഎം നേതാക്കൾ പരിപാടിക്കെത്താൻ വൈകി,ക്ഷുഭിതനായി വേദി വിട്ടു മുൻ മന്ത്രി ജി സുധാകരൻ

ഹരിപ്പാട്. സിപിഎം നേതാക്കൾ പരിപാടിക്കെത്താൻ വൈകിയതിനെത്തുടർന്ന് വേദി വിട്ടു മുൻ മന്ത്രി ജീ.സുധാകരൻ. ഹരിപ്പാട് സിബിസി വാര്യർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് ക്ഷുഭി തനായി മുതിർന്ന നേതാവിന്റെ ഇറങ്ങിപ്പോക്ക്. 10 മണിക്ക് തുടങ്ങേണ്ട പരിപാടിയിൽ അരമണിക്കൂർ കഴിഞ്ഞിട്ടും ഒരു നേതാവും എത്താത്തതിനെ തുടർന്നാണ് സുധാകരൻ മടങ്ങിയത്. മറ്റൊരു പരിപാടിയിൽ പങ്കിടുക്കേണ്ടത് കൊണ്ടാണ് മടങ്ങിയതെന്ന് ജി സുധാകരൻ. മന്ത്രി സജി ചെറിയാൻ പരിപാടിക്ക് എത്തിയില്ല…

സിബിസി വാര്യർ ഫൗണ്ടേഷൻ ഹരിപ്പാട് എസ്&എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുരസ്കാര വിതരണത്തിനായിരുന്നു ജി സുധാകരനെ ക്ഷണിച്ചത്. പരിപാടി തുടങ്ങേണ്ടത് നോട്ടീസിൽ അച്ചടിച്ചത് 10 മണിക്ക് എന്ന്. പതിവുപോലെ കൃത്യസമയത്ത് ജി സുധാകരൻ എത്തി. എന്നാൽ ഉദ്ഘാടകയായ കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാതയൊ നോട്ടീസിൽ പേരുള്ള മന്ത്രി സജി ചെറിയാൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും സിബി ചന്ദ്രബാബു ജില്ലാ സെക്രട്ടറി ആര്‍ നാസർ, എന്നിവർ അരമണിക്കൂർ കഴിഞ്ഞും എത്തിയില്ല. അരമണിക്കൂറോളം വേദിയിൽ ഒറ്റയ്ക്ക് ചെലവിട്ട ജി സുധാകരൻ, പിന്നീട് ഭിതനായി മടങ്ങി. സംഘാടകരോട് മറ്റൊരു പരിപാടിയിൽ കൃത്യസമയത്ത് എത്തിച്ചേരണമെന്നായിരുന്നു വിശദീകരണം.

പത്തരയോടെ ജി സുധാകരൻ ഇറങ്ങിപ്പോയി പിന്നീട് പത്തേ മുക്കാലോടെ ഉദ്ഘാടക സിഎസ് സുജാത വേദിയിൽ എത്തി. പിന്നാലെ നേതാക്കളായ സിബി ചന്ദ്രബാബുവും ആർ നാസറും, സത്യപാലനുമെത്തി. 11 മണിയോടെ ചടങ്ങ് ആരംഭിച്ചു. തിരക്കുകൾ മൂലം മന്ത്രി സജി ചെറിയാൻ ചടങ്ങിനു എത്തിയില്ല.

ഭൂചലനത്തിൽ ഞെട്ടി നാട്ടുകാര്‍, ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വിവിധയിടങ്ങളിൽ ഭൂചലനം. 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. പ്രത്യേക ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് പരിശോധന നടത്തി.


ഇന്നു രാവിലെ 8:15 ആയിരുന്നു മൂന്നു മുതൽ നാലു സെക്കൻഡ് വരെ നീണ്ടുനിന്ന ഭൂചലനം. വലിയ ശബ്ദത്തോടെയുടെ പ്രകമ്പനം. അടുക്കളയിൽ ഇരുന്ന പാത്രങ്ങടക്കം നിലത്തുവീണു. ജനൽ പാളികൾ ഇളകി. പരിഭ്രാന്തരായവർ വീടിനു പുറത്തേക്കടക്കം ഇറങ്ങിയോടി.


തൃശ്ശൂരിൽ പഴയന്നൂർ മുതൽ മുണ്ടൂർ വരെയും പാലക്കാട് തൃത്താല മണ്ഡലത്തിലും കൂറ്റനാട്, തിരുമിറ്റക്കോട്, മുണ്ടൂർ ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സ്ഥിരീകരിച്ച ജില്ലാ ഭരണകൂടം ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു. ഭൂചലന മേഖലകളിൽ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെയും നിയോഗിച്ചു. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിദഗ്ധരും പറഞ്ഞു.

മിന്നൽ പ്രളയത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ ഞായറാഴ്ചയോടെ പുറത്തെത്തിക്കും

സിക്കിം :
മിന്നൽ പ്രളയത്തിലും കനത്ത മണ്ണിടിച്ചിലിലും സിക്കിമിൽ കുടുങ്ങിയ 2000ത്തോളം വിനോദ സഞ്ചാരികളെ ഞായറാഴ്ചയോടെ വ്യോമമാർഗം അല്ലെങ്കിൽ റോഡ് വഴി പുറത്തെത്തിക്കുമെന്ന് സർക്കാർ. വടക്കൻ സിക്കിമിലെ ലാചുങിലും ചുങ്താങിലുമായി പ്രദേശവാസികൾക്ക് പുറമെ രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്

വടക്കൻ സിക്കിമിലെ വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വിവിധയിടങ്ങളിൽ കുടുങ്ങിയവരിൽ ആഭ്യന്തര സഞ്ചാരികളും വിദേശ സഞ്ചാരികളുമുണ്ട്. റോഡ്, വൈദ്യുതി, മൊബൈൽ നെറ്റ് വർക്കുകൾ എന്നിവ പൂർണമായും തകരാറിലായിരിക്കുകയാണ്. മിന്നൽ പ്രളയത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്

രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം സർക്കാർ തേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും മറ്റും ലഭ്യമാക്കാനുള്ള ശ്രമം നടക്കുകയാണ്.