26.4 C
Kollam
Saturday 27th December, 2025 | 07:54:24 PM
Home Blog Page 2616

കരുനാഗപ്പള്ളി നഗരസഭയിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ 4 കോടി 62 ലക്ഷം രൂപ ലാപ്‌സാക്കിയതും 2 കോടി രൂപ വക മാറ്റിയതും വിജിലന്‍സ് അന്വേഷിക്കണം,അഡ്വ.ബിന്ദുകൃഷ്ണ


കരുനാഗപ്പള്ളി: നഗരസഭയുടെ തനതു ഫണ്ടില്‍ നിന്നും 2 കോടി രൂപ വകമാറ്റിയതിലും 2023-24 ലെ പദ്ധതി വിഹിതത്തിലെ 4 കോടി രൂപ 62 ലക്ഷം രൂപ ലാപ്‌സക്കിയതിലും നഗരസഭക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.ബിന്ദുകൃഷ്ണ പറഞ്ഞു. നഗരസഭയിലെ രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കുക, തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുക, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്താതെ ഒളിച്ചുകളിക്കുന്ന നഗരസഭയുടെ അലംഭാവം വെടിയുക, അഴിമതി ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കരുനാഗപ്പള്ളി ഠൗണ്‍, സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ നഗരസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഠൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.സോമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പനക്കുളങ്ങര സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍, കെ.പി.സി.സി സെക്രട്ടറിമാരായ ആര്‍.രാജശേഖരന്‍, ബിന്ദുജയന്‍, കാര്‍ഷിക കടാശ്വാസകമ്മീഷന്‍ അംഗം കെ.ജി.രവി, നജീബ് മണ്ണേല്‍, മുനമ്പത്ത് വഹാബ്, കെ.എം.നൗഷാദ്, എസ്.ജയകുമാര്‍, മാര്യത്ത് ടീച്ചര്‍, സുബാഷ്‌ബോസ്, കൗണ്‍സിലര്‍മാരായ സലിംകുമാര്‍, സിംലാല്‍, ബിനാജോണ്‍സണ്‍, യുഡി.എഫ് ചെയര്‍മാന്‍മാരായ ജോയ് വര്‍ഗീസ്, ദേവരാജന്‍, മുനമ്പത്ത് ഷിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ്സ് ആഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സുനിത സലിംകുമാര്‍, രതീദേവി, ഷഹാര്‍ കലവറ, സി.വി.സന്തോഷ്‌കുമാര്‍, ശ്രീകുമാര്‍ പുന്നൂര്‍, വി.കെ.രാജേന്ദ്രന്‍, പി.വി.ബാബു, ജോയ്, മോഹന്‍ദാസ്, ബേബിജസ്‌ന, ശുഭ, താഹിര്‍, ജോണ്‍സണ്‍, ബിജു, രമേശ്ബാബു, മുഹമ്മദ് ഹുസൈന്‍, രാജു, നിസാം ബംഗ്ലാവില്‍, രാധാമണി ഷാജി, അനന്തപ്രസാദ്, ബാബുക്കുട്ടന്‍പിളള, അഷറഫ്, സുധാകുമാരി, രമേശന്‍, കാര്‍ത്തികേയന്‍, അഷറഫ് തിരുവാലില്‍, താഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ; എരഞ്ഞോളി സ്‌ഫോടനത്തിൽ വിവാദ പരാമർശവുമായി സുധാകരൻ

ന്യൂ ഡെൽഹി :തലശ്ശേരി എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിൽ വൃദ്ധൻ കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് സുധാകരൻ വിഷയത്തിൽ പ്രതികരിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ട്, എന്നിട്ട് പറയാമെന്നും സുധാകരൻ പറഞ്ഞു

അതേസമയം കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുതെന്ന മുന്നറിയിപ്പ് സർക്കാർ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു. സിപിഎം ആയുധം താഴെ വെക്കണമെന്നും സതീശൻ പറഞ്ഞു

ഇന്നലെയാണ് എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് 86കാരനായ വേലായുധൻ മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചത്‌

പനപ്പെട്ടി ഗവ. എല്‍പിഎസില്‍ വായനാദിനാചരണം

ശാസ്താംകോട്ട. പനപ്പെട്ടി ഗവ എല്‍പിഎസില്‍ വായനാദിനാചരണം കവിയും പരിസ്ഥിതിപ്രവര്‍ത്തകനുമായ ശാസ്താംകോട്ട ഭാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഭാസിനെ ആദരിച്ചു.

എസ്എംസി ചെയർപേഴ്സണ്‍ അൻസീന അധ്യക്ഷത വഹിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് ഗീത, ഹെഡ്മിസ്ട്രസ് ബിഐ വിദ്യാറാണി,അധ്യാപകരായ പദ്മിനി, ലീന പാപ്പച്ചൻ ,പ്രവീൺ കുമാർ എന്നിവര്‍ പ്രസംഗിച്ചു

യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

കൊല്ലം: മുന്‍വിരോധത്താല്‍ യുവാവിനെ ബൈക്കിലെത്തി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച
പ്രതി പിടിയിലായി. കുരീപ്പുഴ, ആലുവിളകിഴക്കതില്‍ കാല എന്ന വിഷ്ണു (31) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. കുരീപ്പുഴ സ്വദേശിയായ വിഷ്ണു സോമന്‍ എന്നയാളെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന മുന്‍ വിരോധം നിമിത്തം ചൊവാഴ്ച വൈകിട്ട് 7ന് കുരീപ്പുഴ, നദിയാ ജംഗ്ഷനിലുള്ള കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന വിഷ്ണു സോമന്റെ സമീപത്തേക്ക് വാളുമായെത്തി, ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വിഷ്ണു
സോമന്റെ ദേഹത്തും തോളിലും വിരലുകളിലും പരിക്കേറ്റു. തുടര്‍ന്ന്
പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത
അഞ്ചാലൂംമൂട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. അഞ്ചാലൂംമൂട് പോലീസ്
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചാര്‍ജുള്ള ഇന്‍സ്‌പെക്ടര്‍ ഷാഫിയുടെ നേതൃത്വത്തില്‍
എസ്‌ഐമാരായ രജീഷ്, പ്രതീപ്കുമാര്‍, എഎസ്‌ഐ രാജേഷ് തുടങ്ങിയവരുള്‍പ്പെട്ട പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ വായനാദിനാചരണം നടന്നു

കൊല്ലം. വായന മനുഷ്യൻ്റെ സ്വഭാവ രൂപീകരണത്തിന് കാരണമാകുന്നുവെന്ന് തിരിച്ചറിവോടെ വായിച്ചു വളരാൻ പുതിയ തലമുറയ്ക്ക് കഴിയണമെന്ന് ഫാത്തിമ മാത കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ പെട്രീഷ്യ ജോൺ. പുതിയ തലമുറ വായനയെ ചേർത്ത് പിടിക്കേണ്ടത് അനിവാര്യതയെന്നും വായിച്ചു വളരുന്ന തലമുറയ്ക്കേ പുതിയ ലോകത്തെ നയിക്കാൻ കഴിയൂവെന്നും ട്വൻ്റി ഫോർ ചീഫ് റിപ്പോർട്ടർ ആർ അരുൺ രാജ് പറഞ്ഞു. വായനദിനത്തിൻ്റെ ഭാഗമായി കൊല്ലം ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ പുസ്തക കൂടും സ്ഥാപിച്ചു.

-വായനദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ പുസ്തക കൂടും സ്ഥാപിച്ചു. ചടങ്ങിൽ ട്വൻറി ഫോർ കൊല്ലം റിപ്പോർട്ടർ ആർ അരുൺരാജ് മുഖ്യ അതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പല്‍ അനിൽ, അധ്യാപകരായ കിരൺ ക്രിസ്റ്റഫർ ,
സിന്ധ്യ, സാജൻ തുടങ്ങിയവർ പങ്കെടുത്തു.

കൊല്ലത്ത് 30 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

കൊല്ലം: ജില്ലയില്‍ അഞ്ച് യുവാക്കള്‍ കഞ്ചാവുമായി പോലീസിന്റെ പിടിയില്‍. 30 കിലോ കഞ്ചാവുമായാണ് യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. നീണ്ടകര, അനീഷ് ഭവനത്തില്‍ കുമാര്‍ (28), ചവറ, മുകുന്ദപുരം, തുരുത്തിയില്‍, ഷൈബുരാജ് (35), ചവറ, തോട്ടിന്‍ വടക്ക്, വിഷ്ണു ഭവനില്‍ വിഷ്ണു (26), ചവറ, വൈങ്ങോലില്‍ തറവാട്ടില്‍, ജീവന്‍ഷാ (29), ചവറ, പന്മന, കാവയ്യത്ത് തെക്കതില്‍, പ്രമോദ് (32) എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘവും ഓച്ചിറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഓച്ചിറ സ്‌കൈ ലാബ് ജംഗ്ഷന് സമീപം വെച്ച് പ്രതികള്‍ സഞ്ചരിച്ച് വന്നിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 30 കിലോ ഗ്രാം കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തത്. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂള്‍ കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണത്തിനായി ഒഡീഷയില്‍ നിന്നും കടത്തി
ക്കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
ആഡംബര ജീവിതം നയിക്കുന്നതിനായി ഒഡീഷയില്‍ നിന്നും സ്ഥിരമായി വ്യാവസായിക അടിസ്ഥാനത്തില്‍ കഞ്ചാവും മറ്റും എത്തിച്ച് ജില്ലയില്‍ വിതരണം നടത്തിവരികയായിരുന്നു
ഇവര്‍. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഓച്ചിറ
പോലീസ് ഇന്‍സ്‌പെക്ടര്‍ അജേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ തോമസ്,
സുനില്‍, സന്തോഷ് എസ്‌സിപിഒമാരായ ശ്രീജിത്ത്, രാജേഷ്, എസ്സ്‌ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ശാസ്താംകോട്ട GHSS ൽ പി എൻ പണിക്കർ അനുസ്മരണം നടത്തി

ശാസ്താംകോട്ട . പി.എൻ. പണിക്കർ അനുസ്മരണവും വായനദിനവും ശാസ്താംകോട്ട GHSS ൽ നടന്നു. പി.എൻ. പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന , മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിലെ സാഹിത്യകൃതികളെ ആധാരമാക്കിയുള്ള കഥാപാത്രങ്ങളുടെ വേഷമിട്ട കുട്ടികളുടെ കലാപ്രകടനം, പുസ്തക പ്രദർശനം,കവിതാലാപനം, പ്രസംഗ മത്സരം, കവിതാവിഷ്ക്കാരം പുസ്തകം പരിചയപ്പെടുത്തൽ , തുടങ്ങി വിവിധ പരിപാടികൾ നടന്നു. ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ, PTA പ്രസിഡൻ്റ് സുനിൽ ബാബു , വിമലാദേവി, റീന H, പ്രിൻസി മോൾ PL, ക്ലെയ്സി തങ്കൻ, രത്നമ്മ,അനിൽ, ഷിഹാബ്, ശിവലാൽ, സുനി, തുടങ്ങിയവർ നേതൃത്വം നൽകി.

ശ്രീ ചിത്തിര വിലാസം യുപി സ്കൂളിലെ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ  വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും  സംഘടിപ്പിച്ചു.സ്കൂൾ പ്രഥമധ്യാപിക ശ്രീമതി എസ് ജയലക്ഷ്മി അധ്യക്ഷത വഹിച്ച  യോഗം വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്ററും ചവറ ബിപിസിയുമായ  കിഷോർ കൊച്ചയം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആർ ബിജു കുമാർ  മുഖ്യപ്രഭാഷണം നടത്തി, സ്കൂൾ മാനേജർ കല്ലട ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു,  വിദ്യാരംഗം കൺവീനർ ഉണ്ണി ഇലവിനാൽ, എം ആർ സുനീഷ്, മുഹമ്മദ് സജാദ്, അനന്തകൃഷ്ണൻ  എന്നിവർ സംസാരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി  സ്കൂൾ ലൈബ്രറി ഒരു മാസക്കാലത്തേക്ക്  പൊതു സമൂഹത്തിനായി തുറന്നുകൊടുക്കും.. കൂടാതെ വായനാദിന മുദ്രാവാക്യ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം,
സന്ദേശ റാലി,  ക്വിസ്,പതിപ്പ് നിർമ്മാണം ,ക്ലാസ് റൂം ലൈബ്രറി വിപുലീകരണം,വായനാ മത്സരം, വായനാശാല സന്ദർശനവും കൂട്ട മെമ്പർഷിപ്പ് എടുക്കൽ, പുസ്തകപ്രദർശനം, രക്ഷകർത്താക്കൾക്കായി സെമിനാർ, പൊതു ഇടങ്ങളിൽ ലൈബ്രറി സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടക്കും

ശൂരനാട് സ്വദേശിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളം: കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം ഗവ: ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. കൊല്ലം ശൂരനാട് പോരുവഴി ചാത്താകുളം അമ്പനാട്ട് വടക്കതില്‍ ബാബു-അമ്മുകുട്ടി ദമ്പതികളുടെ മകന്‍ അനീഷ് ബാബു(41)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിവരാണ് മൃതദേഹം കണ്ടത്. സംഭവമറിഞ്ഞ് പോലീസെത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കായംകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ് ബാബു.

വായനദിനം ദുരന്തമുഖത്ത് ജീവൻ പൊലിഞ്ഞവർക്കുള്ള ആദരമാക്കി ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വായനദിനം കുവൈറ്റിലെ ദുരന്തമുഖത്ത് ജീവൻ പൊലിഞ്ഞവർക്കുള്ള ആദരവൊരുക്കി ആചരിച്ചു.കെ. എസ്. എം. ഡി. ബി. കോളേജ് മലയാളവിഭാഗം മേധാവിയായ ആത്മൻ എ. വി.വായനദിനാചരണം ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ മനസ്സിലാക്കിയും പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തിയും മുന്നേറാൻ കുട്ടികളെ പ്രേരിപ്പിച്ച ചടങ്ങിൽ പി. എൻ. പണിക്കരെ സ്മരിക്കുകയും വായനയുടെ വളർത്തച്ഛനായി പി. എൻ പണിക്കർ മാറിയ സാമൂഹിക സാഹചര്യങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം കുവൈറ്റിലെ ദുരന്തമുഖത്ത് ജീവൻപൊലിഞ്ഞവർക്ക് മെഴുകുതിരി തെളിച്ചുകൊണ്ട് ആദരവർപ്പിക്കുകയും ചെയ്തു. സ്കൂളിലെ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നചടങ്ങുകൾക്ക് ബ്രൂക്ക് ഡയറക്ടർ റവ ഫാദർ.ഡോ. ജി എബ്രഹാം തലോത്തിൽ   അധ്യക്ഷത വഹിച്ചു.