Home Blog Page 2616

ആര്‍എസ്എസ് ദേശീയ പരിവാർ യോഗം കേരളത്തിൽ നടത്തും

ന്യൂഡെല്‍ഹി.ആര്‍എസ്എസ് ദേശീയ പരിവാർ യോഗം കേരളത്തിൽ നടത്താൻ തീരുമാനം. ആഗസ്റ്റ് 31 മുതൽ പാലക്കാട്‌ നടത്താൻ തീരുമാനം. സംഘ പരിവാർ നിർണ്ണായക യോഗം 3ദിവസം നീണ്ടു നിൽക്കും. ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്, ബിജെപി അധ്യക്ഷൻ JP നദ്ധ യും യോഗത്തിൽ പങ്കെടുക്കും. അഖില ഭാരതീയ സമന്വയ ബൈട്ടക്കിൽ ആണ് ആര്‍എസ്എസ് വിവിധ പരിവാർ പ്രസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഉൾപ്പടെ യോഗത്തിൽ ചർച്ചയാകും

ഫാൻസി സ്റ്റോറിൽ തീ പിടുത്തം

പാലക്കാട്‌. കടമ്പഴിപ്പുറത്ത് ഫാൻസി സ്റ്റോറിൽ തീ പിടുത്തം. കടമ്പഴിപ്പുറം വലിയ ജുമാ മസ്ജിദിനു സമീപത്തുള്ള ഹയാസ് സ്റ്റോറിനാണ് തീ പിടിച്ചത്. ഫാൻസി ഫൂട്ട്വെയർ കൂൾബാർ എന്നിവ ഉൾപ്പെടുന്ന ഹയാസ് സ്റ്റോർ പൂർണ്ണമായും കത്തി നശിച്ചു

കടമ്പഴിപ്പുറം സ്വദേശി ഓട്ടുപാറ വീരൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റോർ. തൊട്ടടുത്ത കടകളിലേക്ക് തീ പടരും മുൻപ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചത് വൻ അപകടം ഒഴിവാക്കാനായി

ബലി പെരുന്നാളിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്; സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

ബലിപെരുന്നാളിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി. കോഴിക്കോട് പുതുപ്പാടിയിലെ ലോക്കൽ സെക്രട്ടറി ഷൈജലിനെതിരെയാണ് നടപടി. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പിലെ ഷൈജലിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.
പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളുമുള്ള ഗ്രൂപ്പിലായിരുന്നു വിവാദ പരാമർശം. പുതുപ്പാടി പഞ്ചായത്ത് അംഗം ബലി പെരുന്നാൾ ആംശസിച്ച് ഇട്ട പോസ്റ്റിന് താഴെയായിരുന്നു ഷൈജൽ ബലി പെരുന്നാളിനെ വിമർശിച്ച് കുറിപ്പിട്ടത്

ഷൈജലിനെതിരെ മുസ്ലിം ലീഗ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. മതസ്പർധ വളർത്തുന്ന പരാമർശമാണ് ഷൈജൽ നടത്തിയതെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. വിവാദമായതോടെ ഷൈജൽ ഖേദപ്രകടനം നടത്തിയിരുന്നു

മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍

ചടയമംഗലം: യുവാവിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും പണവും പിടിച്ചുപറിക്കുകയും ആക്രമിക്കുകയും ചെയ്ത യുവാക്കളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം സ്വദേശികളായ ഷാന്‍ (36), ഗീതാ വിലാസത്തില്‍ രതീഷ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇളമാട്, കരിയ്ക്കത്തില്‍ ഗിരീഷും (38) സുഹൃത്തും കൂടി ചടയമംഗലം ബിവറേജസിന് സമീപത്ത് നില്‍ക്കുമ്പോള്‍ ഒന്നാം പ്രതിയായ ഷാന്‍ ഗിരീഷിന്റെ പോക്കറ്റില്‍ ഇരുന്ന 10000 രൂപ വിലയുള്ള മൊബൈല്‍ ഫോണും പോക്കറ്റിലുണ്ടായിരുന്ന പണവും പിടിച്ചുപറിച്ച് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഗിരീഷിന്റെ സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഗിരീഷിന്റെ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് ചടയമംഗലം കെഎസ്ആര്‍ടിസി പരിസരത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു… 40-ഓളം പേര്‍ ആശുപത്രിയില്‍

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു. 40-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു.

ആ ഭരണം കൊള്ളാം, കണ്ണൂരിലും വയനാട്ടിലും വൻ കവർച്ച

കണ്ണൂരിലും വയനാട്ടിലും വൻ കവർച്ച. മാതമംഗലത്ത് വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണവും വജ്ര-വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു. സുൽത്താൻബത്തേരിയിൽ പതിനഞ്ച് ലക്ഷത്തോളം രൂപ കവർന്നു. കോഴിക്കോട് രണ്ട് ഇടങ്ങളിലുണ്ടായ മോഷണ കേസിൽ രണ്ട് പേർ പിടിയിലായി.

കണ്ണൂരിൽ വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. മാതമംഗലം സ്വദേശി ജയപ്രസാദിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ
35 പവൻ സ്വർണവും , വജ്രം, വെള്ളി ആഭരണങ്ങളും നഷ്ടമായി.ആളില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സുൽത്താൻബത്തേരിയിൽ സി.എം ഫിഷറീസ് ഉടമ മലപ്പുറം സ്വദേശി കൂരിമണ്ണിൽ പുളിക്കാമത്ത് അബ്ദുൾ അസീസ് എന്ന കുട്ടിയുടെ വീട് കുത്തിതുറന്നാണ് മോഷണം. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷത്തോളം രൂപയാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. സുൽത്താൻബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരാഴ്ചയ്ക്കിടെ
സംസ്ഥാനത്തുണ്ടാകുന്ന നാലാമത്തെ വൻ കവർച്ചയാണിത്. കോഴിക്കോട് താമരശ്ശേരി ആഭരണ നിർമാണ യൂണിറ്റിൽ നടന്ന മോഷണത്തിൽ കൂട്ടാലിട സ്വദേശി സതീഷ്, മിഠായിത്തെരുവിലെ കടയിൽ നിന്ന് പണം കവർന്ന കേസിൽ 15 വയസ്സുകാരനായ വിദ്യാർത്ഥിയും പിടിയിലായി.

25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം ആക്കിയതിനെതിരെ അധ്യാപക സംഘടനകള്‍; സര്‍ക്കാരിന്റെ തീരുമാനം നയപരമാണെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അധ്യാപക സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. സ്‌കൗട്ടും എന്‍എസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. പ്രായോഗികമായി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ലേയെന്ന് ചോദിച്ച കോടതി സര്‍ക്കാരിന്റെ മറുപടിയ്ക്കായി ഹര്‍ജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.

പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഗുണ്ടകളുടെ സ്വന്തം നാട്, കണക്ക് സഭയില്‍ വച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം.സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളുടെ കണക്ക് നിയമസഭയെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 മുതൽ 2024 വരെ 96 ഗുണ്ടാ ആക്രമണങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 12 പേർ കൊല്ലപ്പട്ടു. 104 പേർക്ക് പരിക്കേറ്റു. 96 പ്രതികളെ പിടി കൂടിയിട്ടുണ്ട്. എ പി അനിൽകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയാണ് വിവരങ്ങൾ മറുപടിയായി നൽകിയത്.

കരുനാഗപ്പള്ളി നഗരസഭയിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ 4 കോടി 62 ലക്ഷം രൂപ ലാപ്‌സാക്കിയതും 2 കോടി രൂപ വക മാറ്റിയതും വിജിലന്‍സ് അന്വേഷിക്കണം,അഡ്വ.ബിന്ദുകൃഷ്ണ


കരുനാഗപ്പള്ളി: നഗരസഭയുടെ തനതു ഫണ്ടില്‍ നിന്നും 2 കോടി രൂപ വകമാറ്റിയതിലും 2023-24 ലെ പദ്ധതി വിഹിതത്തിലെ 4 കോടി രൂപ 62 ലക്ഷം രൂപ ലാപ്‌സക്കിയതിലും നഗരസഭക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.ബിന്ദുകൃഷ്ണ പറഞ്ഞു. നഗരസഭയിലെ രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കുക, തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുക, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്താതെ ഒളിച്ചുകളിക്കുന്ന നഗരസഭയുടെ അലംഭാവം വെടിയുക, അഴിമതി ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കരുനാഗപ്പള്ളി ഠൗണ്‍, സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ നഗരസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഠൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.സോമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പനക്കുളങ്ങര സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍, കെ.പി.സി.സി സെക്രട്ടറിമാരായ ആര്‍.രാജശേഖരന്‍, ബിന്ദുജയന്‍, കാര്‍ഷിക കടാശ്വാസകമ്മീഷന്‍ അംഗം കെ.ജി.രവി, നജീബ് മണ്ണേല്‍, മുനമ്പത്ത് വഹാബ്, കെ.എം.നൗഷാദ്, എസ്.ജയകുമാര്‍, മാര്യത്ത് ടീച്ചര്‍, സുബാഷ്‌ബോസ്, കൗണ്‍സിലര്‍മാരായ സലിംകുമാര്‍, സിംലാല്‍, ബിനാജോണ്‍സണ്‍, യുഡി.എഫ് ചെയര്‍മാന്‍മാരായ ജോയ് വര്‍ഗീസ്, ദേവരാജന്‍, മുനമ്പത്ത് ഷിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ്സ് ആഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സുനിത സലിംകുമാര്‍, രതീദേവി, ഷഹാര്‍ കലവറ, സി.വി.സന്തോഷ്‌കുമാര്‍, ശ്രീകുമാര്‍ പുന്നൂര്‍, വി.കെ.രാജേന്ദ്രന്‍, പി.വി.ബാബു, ജോയ്, മോഹന്‍ദാസ്, ബേബിജസ്‌ന, ശുഭ, താഹിര്‍, ജോണ്‍സണ്‍, ബിജു, രമേശ്ബാബു, മുഹമ്മദ് ഹുസൈന്‍, രാജു, നിസാം ബംഗ്ലാവില്‍, രാധാമണി ഷാജി, അനന്തപ്രസാദ്, ബാബുക്കുട്ടന്‍പിളള, അഷറഫ്, സുധാകുമാരി, രമേശന്‍, കാര്‍ത്തികേയന്‍, അഷറഫ് തിരുവാലില്‍, താഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ; എരഞ്ഞോളി സ്‌ഫോടനത്തിൽ വിവാദ പരാമർശവുമായി സുധാകരൻ

ന്യൂ ഡെൽഹി :തലശ്ശേരി എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിൽ വൃദ്ധൻ കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് സുധാകരൻ വിഷയത്തിൽ പ്രതികരിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ട്, എന്നിട്ട് പറയാമെന്നും സുധാകരൻ പറഞ്ഞു

അതേസമയം കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുതെന്ന മുന്നറിയിപ്പ് സർക്കാർ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു. സിപിഎം ആയുധം താഴെ വെക്കണമെന്നും സതീശൻ പറഞ്ഞു

ഇന്നലെയാണ് എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് 86കാരനായ വേലായുധൻ മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചത്‌