27.2 C
Kollam
Wednesday 24th December, 2025 | 04:45:32 PM
Home Blog Page 2611

നല്ലപോക്ക്, അഞ്ചു മാസത്തിനിടെ ലഹരികേസുകളില്‍ പെട്ടത് 70 വിദ്യാര്‍ത്ഥികള്‍

കൊച്ചി.സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ ലഹരികേസുകളില്‍ പെട്ടത് 70 വിദ്യാര്‍ത്ഥികളെന്ന് വിവരം. എക്‌സൈസ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോട്ടയത്ത്, 45 പേരാണിവിടെ പ്രതികള്‍.എറണാകുളത്ത് 19 ഉം തിരുവനന്തപുരത്ത് 5 ഉം വയനാട് ഒന്നും കേസുകള്‍.

15 മാസത്തിനിടെ സംസ്ഥാനത്ത് 23387 അബ്കാരി കേസുകളും 9889 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. നാര്‍ക്കോട്ടിക് കേസുകളില്‍ മുന്നില്‍ എറണാകുളവും കോട്ടയവും. മയക്കുമരുന്നു കേസുകളിലെ വ്യാപക വര്‍ധനക്കെതിരെ കാര്യമായ നീക്കങ്ങള്‍ ഉണ്ടാകുന്നില്ല. പഴയകാലത്തുനിന്നും ഉണ്ടായ കേസ് വര്‍ധനക്ക് അനുസരിച്ച് ഉദ്യോഗസ്ഥരെ

മുസ്ലിങ്ങൾക്കും യാദവർക്കും വേണ്ടി പ്രവർത്തിക്കില്ല,വിവാദ നിലപാടുമായി എംപി

പട്ന. വിവാദ പരാമർശവുമായി ജെഡിയു എം പി. തനിക്ക് വോട്ട് ചെയ്യാതിരുന്ന മുസ്ലിങ്ങൾക്കും യാദവർക്കും വേണ്ടി പ്രവർത്തിക്കില്ലെന്ന് പ്രസ്താവന. സീത മര്‍ഹിയിൽ നിന്നും വിജയിച്ച ദേവഷ് ചന്ദ്ര താക്കൂർ ന്റെ താണ് നിലപാട്. തിരഞ്ഞെടുപ്പിലെ തന്റെ വിജയത്തിന് ഒരു പങ്കും മുസ്ലിങ്ങളും യാദവരും വഹിച്ചില്ലെന്ന് എംപി

അട്ടപ്പാടി മധു വധക്കേസ്,പിന്മാറാന്‍ ഭീഷണി,40ലക്ഷം

പാലക്കാട്.അട്ടപ്പാടി മധു വധക്കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും. മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതിയിലാണ് വിചാരണ. മുക്കാലിയിലെ ഒറ്റമൂലി ചികിത്സാകേന്ദ്രം നടത്തിപ്പുകാരായ അബ്ബാസ്,ഷിഫാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍

മധുവധകേസില്‍ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില്‍ ജീവനോടെ കാണില്ലെന്നും പറഞ്ഞ് ഷിഫാന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മല്ലിയമ്മയുടെ പരാതി. കേസില്‍ നിന്ന് പിന്മാറാന്‍ 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു.

നഗരസഭാ ഉദ്യോഗസ്ഥർക്ക് കൂട്ട ഡെങ്കിപ്പനി

കൊച്ചി.കളമശ്ശേരി നഗരസഭാ ഉദ്യോഗസ്ഥർക്ക് കൂട്ട ഡെങ്കിപ്പനി. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ സൂപ്രണ്ട് അടക്കം 6 ഉദ്യോഗസ്ഥർക്കാണ് ഡെങ്കിപ്പനി പിടിച്ചത്.കൂടുതൽ ഉദ്യോഗസ്ഥർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ.നഗരസഭയിലെ പല വാർഡുകളിലും ഡെങ്കി കേസുകളുടെ എണ്ണം കൂടുന്നു

ബസും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചു ക്ഷേത്രജീവനക്കാരന്‍ മരിച്ചു

അഞ്ചൽ. വയലാ ആലുമുക്കിൽ ബസും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ ബസ്സിനടിയിൽ പെട്ട് മരിച്ചു. അഞ്ചൽ അലയമൺ ബിജുഭവനിൽ ബിജുകുമാറാണ് മരിച്ചത്.കടക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനാണ് ബിജുകുമാർ

കായംകുളത്ത് സഹോദരന്‍റെ കുത്തേറ്റ് യുവാവ്മരിച്ചു

ഷാജഹാന്‍

കായംകുളം. കായംകുളം കുറ്റിതെരുവ് ദേശത്തിനകം ലക്ഷംവീട് കോളനിയിൽ സാധിക്ക് (38) ആണ് മരിച്ചത്. സഹോദരൻ ഷാജഹാൻ( 42) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം

മദ്യലഹരിയിൽ ആണ് ജ്യേഷ്ഠൻ അനിയനെ ആക്രമിച്ചത്. കുറ്റിത്തെരുവിൽ ഇരുവരും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേയ്ക്കാണ് ഷാജഹാൻ മദ്യപിച്ചെത്തിയത്…രാത്രിയിൽ അനിയൻ സാദിഖുമായി വാക്കേറ്റമുണ്ടായി, തുടർന്ന് പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു..ആഴത്തിലുള്ള മുറിവായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി…ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് സാദിഖ് മരിച്ചത്..ഷാജഹാനെ ഇന്നലെത്തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു..അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ സംഭവ സ്ഥലത്ത് എത്തിച് പൊലീസ് തെളിവെടുത്തു

കാക്കനാട് ഫ്ലാറ്റിൽ 300 പേർക്ക് ഛർദ്ദിയും വയറിളക്കവും

കൊച്ചി: കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിലെ 300 പേർക്ക് ഛർദിയും വയറിളക്കവും. കുടിവെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം. രോഗബാധിതരിൽ 5 മുണ്ടെന്ന് വിവരമുണ്ട്. വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന തുടങ്ങി. വിശദാംശങ്ങൾ ലഭിച്ചു വരുന്നതേയുള്ളു.

കുടുംബത്തിന് ദോഷമെന്ന് ജ്യോത്സ്യന്‍റെ പ്രവചനം; പിഞ്ചുകുഞ്ഞിനെ മുക്കിക്കൊന്ന മുത്തച്ഛൻ അറസ്റ്റിൽ

ചെന്നൈ: ചിത്തിരമാസത്തിൽ പിറന്ന ആൺകുഞ്ഞ് കുടുംബത്തിന് ദോഷമാണെന്ന ജ്യോത്സ്യന്‍റെ പ്രവചനത്തെത്തുടർന്ന് പിഞ്ചു കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന മുത്തച്ഛൻ അറസ്റ്റിലായി. തമിഴ്നാട് അരിയല്ലൂരിലാണ് സംഭവം. 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ശുചിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയത്. മുത്തച്ഛൻ വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നു ദിവസം മുൻപാണ് ശുചിമുറിയിലെ വെള്ളപ്പാത്രത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് മുത്തച്ഛൻ ഉൾപ്പെടെയുള്ളവരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ജ്യോത്സ്യനെതിരേയും കേസെടുത്തിട്ടുണ്ട്.

കറുകച്ചാലിൽ വാഹനാപകടം ഒരാൾ മരിച്ചു

ചങ്ങനാശ്ശേരി: കറുകച്ചാലിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ക്രയിൻ ഇടിച്ച് മകൻ മരിച്ചു. ക്രൂത്രപ്പള്ളി സ്വദേശി നോയൽ ജോർജ (21) ആണ് മരിച്ചത്.

സൗജന്യ നേത്ര ചികിത്സയും, രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും

പട്ടകടവ്. പബ്ലിക് ലൈബ്രറി ,അടൂർ ഇന്നോവേറ്റീവ് ഇൻ്റർനാഷണൽ ഐക്ലീനിക്, തിരുവല്ല ഐ മൈക്രോ സർജറി & ലേസർ സെൻ്റർ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സയും, രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു
ഗ്രന്ഥശാല പ്രസിഡൻ്റ് LG ജോൺസൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി A’ സാബു സ്വാഗതം പറഞ്ഞു പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു യോഗത്തിൽ ഡോ.സോഫിയ, ജോർജ്ജ് വർഗ്ഗീസ്, പ്രീതി S എന്നിവർ സംസാരിച്ചു