കൊല്ലം: ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി ലോഡ് ഇറക്കിയ ശേഷം പോകുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഡ്രൈവറായ തിരുനെല്‍വേലി സ്വദേശി കാളിയ്ക്ക് (50) ആണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4ന് ശിവമുക്കിനും മേലെ മടത്തറയ്ക്കും ഇടയിലായിരുന്നു സംഭവം.
ലോഡ് ഇറക്കി തിരികെ തെങ്കാശിക്ക് പോകുന്നതിനിടെ നിയന്ത്രണം തെറ്റി റോഡരികിലെ സംരക്ഷണ വേലി തകര്‍ത്താണ് ഏകദേശം പത്തടി താഴ്ചയിലേക്ക് മറിഞ്ഞത്. സമീപത്തെ മരത്തില്‍ തങ്ങി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടു.
കൊല്ലത്ത് ടോറസ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
കന്യാകുമാരി കടലിനു മുകളിലെ ന്യുനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപ്നും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
കൊല്ലം കമ്മീഷണർ ഓഫീസിൽ വനിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി
കൊല്ലം. കമ്മീഷണർ ഓഫീസിൽ വനിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി.കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനെ മർദ്ധിച്ച കേസിലെ ആരോപണ വിധേയായ എ എസ് ഐ സജീലയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.3 വർഷമായി തനിക്ക് എതിരെ പ്രതികാര നടപടി തുടരുന്നുവെന്നും പരാതി. കമ്മീഷണർ സ്ഥലത്ത് എത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിൽ വെച്ച് സൈനികനെ മർദ്ധിച്ച കേസിലെ ആരോപണ വിധേയയായ ഉദ്യോഗസ്ഥ എ എസ് ഐ സജീലയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കിളിക്കൊല്ലൂർ സ്റ്റേഷനിൽ എത്തിയ സജീല രാഷ്ട്രീയ പകപോക്കൽ തനിക്ക് എതിരെ സേനയ്ക്ക് ഉള്ളിൽ നടക്കുവെന്ന് ആരോപിച്ച് രോക്ഷാകുല ആകുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ പെട്രോളുമായി കമ്മീഷണർ ഓഫീസിൽ എത്തിയ സജീല ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വഴങ്ങാൻ സജീല കൂട്ടാക്കിയില്ല. തുടർന്ന് എ സി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും കമ്മീഷണറെ കാണണമെന്ന ആവശ്യം സജീല മുന്നോട്ടുവെച്ചു. ഒടുവിൽ കമ്മീഷണർ കിരൺ നാരായണൻ എത്തി സജീലയോട് സംസാരിച്ചതോടെയാണ് ആത്മഹത്യ ശ്രമത്തിൽ നിന്ന് അവർ പിൻ വാങ്ങിയത്. സേനയിലെ സംഘടന നേതാക്കൾ 3 വർഷമായി തന്നെ വേട്ടയാടുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും സജീല ആവശ്യപ്പെട്ടു.പരാതി പരിശോധിക്കാമെന്ന കമ്മീഷണറുടെ ഉറപ്പിൻമേലാണ് സജീല മടങ്ങി പോയത്.
ഓച്ചിറ പരബ്രഹ്മക്ഷേത്രം വൃശ്ചികോത്സവം: ശുചിത്വ-സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വം, ഇതരസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ എഡിഎം ജി. നിര്‍മല്‍കുമാര്‍ നിര്‍ദേശിച്ചു. ചേമ്പറില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ക്ഷേത്രക്കുളത്തിന്റെ ശുചിത്വവും ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒയെ ചുമതലപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ശുചിത്വമിഷന്റെ സഹകരണത്തിനും നിര്‍ദേശിച്ചു.
തിരക്ക് കണക്കിലെടുത്ത് കുളത്തിന് ചുറ്റും സുരക്ഷാനിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ബോധവല്‍ക്കരണ നോട്ടീസുകളും വിതരണം ചെയ്യണം.
ഓച്ചിറ സ്‌പെഷ്യല്‍ പോലീസ് ഫോഴ്‌സ്, കരുനാഗപ്പള്ളി അഗ്‌നിശമന സേനാസംഘം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം എന്നിവരെ നിയോഗിച്ചു. കരുനാഗപ്പള്ളി, ചവറ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ നിന്നും പരിശോധന നടത്തണം. ക്ഷേത്രപരിസത്തെ ഭക്ഷണവിപണനകേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കുകയുംവേണം എന്ന് അറിയിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തു.
തമിഴ് നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം
കുംഭകോണത്തെ അംഗൻവാടി ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ആത്മഹത്യ ശ്രമം എസ്ഐആറിലെ ജോലി സമ്മർദം കാരണമെന്ന് ആരോപണം.200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു.അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ശക്തമായ പ്രതിഷേധവുമായി അംഗൻവാടി വർക്കേഴ്സ്
മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും പിഴയും
മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും 1078500 രൂപ പിഴയും.മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.നാല്പതുകാരനായ പ്രതി ഇപ്പോൾ മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാൾ.
2022 ജനുവരി മുതൽ 2023 ജനുവരി വരെ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പല തവണ ബലാൽസംഗം ചെയ്തു എന്നാണ് കേസ്. രാത്രി വീട്ടിൽ കിടന്നുറങ്ങുമ്പോൾ അടുത്ത് വന്ന് കിടന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഇയാൾ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. സഹികെട്ട് അമ്മയോട് പെൺകുട്ടി പീഡന വിവരം പറഞ്ഞു. അതിനെ പറ്റി അന്വേഷിച്ചപ്പോൾ അമ്മയോട് പീഡന വിവരം പറഞ്ഞ കുട്ടിയുടെ വയറ്റിൽ പിതാവ് ചവിട്ടി. പിറ്റേ ദിവസം സ്കൂളിൽ പോയപ്പോൾ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപികയോടും കുട്ടി വിവരങ്ങൾ തുറന്നു പറഞ്ഞു. തുടർന്ന് പ്രധാന അദ്ധ്യാപകൻ മുഖേനയാണ് പോലീസിൽ പരാതി നൽകിയത്. 2023ൽ അരീക്കോട് പോലീസിൽ രെജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇപ്പോൾ വിധി വന്നത്. പ്രതി ഇപ്പോൾ മറ്റൊരു ബലാൽസംഗ കേസിൽ 10 വർഷം ശിക്ഷ അനുഭവിക്കുകയാണ്. അയൽവാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ആണ് ശിക്ഷ അനുഭവിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.
പട്ടാപ്പകല്‍ വന്‍ കവര്‍ച്ച…. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ ഏഴ് കോടിയിലേറെ രൂപ കവര്‍ച്ചാസംഘം കൊള്ളയടിച്ചു
ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ ഏഴ് കോടിയിലേറെ രൂപ കവര്‍ച്ചാസംഘം കൊള്ളയടിച്ചു. ആദായി നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു കവര്‍ച്ച.
ബുധനാഴ്ച ജെപി നഗറിലെ എച്ച്ഡിഎഫ്‌സി ബാങ്കില്‍നിന്നും ജീവനക്കാര്‍ പണവുമായി സ്വകാര്യ കമ്പനിയുടെ വാനില്‍ എടിഎമ്മിലേക്ക് പോകുകയായിരുന്നു. അശോക പില്ലറിന് സമീപമെത്തിയപ്പോള്‍ ടൊയോറ്റ കാറില്‍വന്ന സംഘം വാനിന് കുറകെനിര്‍ത്തി. ആദായ നികുതി ഉദ്യോഗസ്ഥരാണെന്നും രേഖകള്‍ പരിശോധിക്കണമെന്നും സംഘം ജീവനക്കാരോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ പ്രതികരിക്കുന്നതിന് മുന്‍പേ കവര്‍ച്ചാസംഘം പണത്തോടൊപ്പം അവരുടെ ഇന്നോവ കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റി. അതിനുശേഷം, സംഘം ഡയറി സര്‍ക്കിള്‍ ഭാഗത്തേക്ക് പോവുകയും, അവിടെവെച്ച് വാനിലെ ജീവനക്കാരെ വഴിയില്‍ ഇറക്കിവിട്ട് പണവുമായി രക്ഷപ്പെടുകയുമായിരുന്നു. സിസിടിവി ഇല്ലാത്ത സ്ഥലത്താണ് കവര്‍ച്ച നടന്നത്. സൗത്ത് ഡിവിഷന്‍ പൊലീസ് പ്രത്യേകസംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണ്.
ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം
തിരുവനന്തപുരം .ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിനു നേരെയായിരുന്നു ആക്രമണം. അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചു
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉറക്കത്തിൽ വലിയ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചെത്തിയ രണ്ടു പേർ വീടിന് പിൻവശത്തായ് തീയിടുന്നതാണ് കണ്ടത്.
വാതിൽ കത്തിച്ച് ജനലിലൂടെ തീ ഉള്ളിലേക്കിടാൻ ശ്രമം നടന്നതായാണ് നിഗമനം. സംഭവത്തിന് പിന്നിലെ വൈരാഗ്യത്തിന് കാരണം വ്യക്തമല്ലെന്നും സമീപവാസിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ടിന്റുവിന്റെ മാതാവ് ഗിരിജ
ടിന്റു ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. വീട്ടു നിൽക്കുന്നതിന് സമീപം പതിനേഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ടിന്റു ജി വിജയൻ








































