23.5 C
Kollam
Saturday 27th December, 2025 | 06:46:04 AM
Home Blog Page 2609

പക്ഷികൂട്ടിൽ മൂർഖൻ പാമ്പ്

തൃത്താല. പക്ഷികൂട്ടിൽ മൂർഖൻ പാമ്പ്. കപ്പൂർ കാഞ്ഞിരത്താണി പിലാക്കൽ ഉമ്മറിന്റെ വീട്ടിലെ പക്ഷികൂട്ടിലാണ് മൂർഖൻ പാമ്പ് കടന്നുകൂടിയത്. തീറ്റ നൽകുന്നതിനിടെയാണ് പാമ്പിനെ വീട്ടുകാർ കാണുന്നത്

ഒന്നര മീറ്റർ നീളമുള്ള മൂർഖനെ, പാമ്പ് പിടുത്തക്കാരൻ കൈപ്പുറം അബ്ബാസ് എത്തിയാണ് പിടികൂടിയത്.

വള്ളംകളിക്കാലം തുഴയെറിഞ്ഞെത്തി,ചമ്പക്കുളം മൂലം വള്ളംകളി ശനിയാഴ്ച

ആലപ്പുഴ. വള്ളംകളി മഹോല്‍സവത്തിന് നാന്ദികുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ആവേശകരമായ മത്സരത്തിനുള്ള തീവ്ര പരിശീലനത്തിലാണ് ക്ലബ്ബുകൾ. ശനിയാഴ്ച പമ്പയാറ്റിലാണ് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കുന്നത്

മിഥുനമാസത്തിലെ മൂലം നാളിൽ നടക്കുന്ന ചമ്പക്കുളം വള്ളംകളിയ്ക്ക് ഏകദേശം നാല് നൂറ്റാണ്ടുകൾ പഴക്കമുണ്ട്.
പമ്പയാറിലെ ഓളപ്പരപ്പിൽ തുഴയേറിയാൻ ഇക്കുറി ആറ് ചുണ്ടൻ വള്ളങ്ങളാണ് എത്തുന്നത്…കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ നടുഭാഗം ചുണ്ടൻ വള്ളം ഇത്തവണ നടുഭാഗം ബോട്ട് ക്ലബ്ബാണ് തുഴയുന്നത്.

ചമ്പക്കുളം, ആയാപറമ്പ് പാണ്ടി, സെന്റ് ജോർജ്, വലിയ ദിവാൻഞ്ചി, ചെറുതന തുടങ്ങിയ വള്ളങ്ങളാണ് മത്സരിക്കുക..മൂന്ന് ഹീറ്റ്സുകളിലായാണ് മത്സരം…രാജ പ്രമുഖൻ ട്രോഫി നേടാൻ ദിവസങ്ങൾക്കു മുൻപേ ക്ലബുകൾ പരിശീലനം തുടങ്ങി.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നതിനാൽ ഇത്തവണ ഏറെ വൈകിയാണ് വള്ളം കളി ഒരുക്കങ്ങൾ തുടങ്ങിയത്…ശനിയാഴ്ച രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിടുന്നത് ആരാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി,സമരം ശക്തമാക്കാൻ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ

കോഴിക്കോട്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. മൂന്നാംഘട്ട അലോട്ട്മെൻറ് പൂർത്തിയായപ്പോഴും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് തുടർ പഠനത്തിന് അവസരം ലഭിക്കാതെ പുറത്തുനിൽക്കുന്നത്.ഇനി സപ്ലിമെൻററി അലോട്ട്മെൻറ് മാത്രമാണ് വിദ്യാർഥികളുടെ ഏക പ്രതീക്ഷ.

മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന് പകൽപോലെ വ്യക്തം. പക്ഷെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല.ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിൽ 82,446 വിദ്യാർത്ഥികളാണ് ഇത്തവണ ഏകജാലകം വഴി പ്ലസ് വൺ സീറ്റിനായി അപേക്ഷ നൽകിയത്. ഇതിൽ മൂന്ന് ഘട്ടങ്ങളിലായി 50,036 വിദ്യാർത്ഥികൾക്കാണ് പ്രവേശനത്തിന് അവസരം ലഭിച്ചത്.ഇനി അവസരത്തിനായി കാത്തിരിക്കുന്നത് 32,410 വിദ്യാർത്ഥികൾ.ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥി സംഘടനകൾ സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.ഈ മാസം 25ന് ഫ്രട്ടേണിറ്റി മൂവ്മെൻറ്റെയും,26ന് കെഎസ്‌യുവിന്റെയും നേതൃത്തിൽ ബഹുജനമാർച്ച് മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തും.

അതെ സമയം മെറിറ്റിൽ ഇനി ശേഷിക്കുന്നത് 44 സീറ്റുകൾ മാത്രം. മാനേജ്മെന്റ്, സ്പോർട്സ്, കമ്മ്യൂണിറ്റി ക്വാട്ടകൾ ഉൾപ്പടെ ചേർത്താലും ബാക്കിയുള്ളത് 6437 സീറ്റുകൾ.ഇത് ഉൾപ്പെടെ പരിഗണിച്ചാലും 25973 വിദ്യാർഥികൾക്ക് തുടർ പഠനം പ്രതിസന്ധിയിലാകും.
ഈ വിദ്യാർത്ഥികൾക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം ലഭിക്കാത്ത
സ്വകാര്യ മേഖലയെ ആശ്രയിച്ചാലും മലപ്പുറം ജില്ലയിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
കാരണം ജില്ലയിൽ അൺഎയ്‌ഡഡ്‌ മേഖലയിൽ ശേഷിക്കുന്നത് 10877 സീറ്റുകളാണ്. ഇത് പരിഗണിച്ചാലും 15096 വിദ്യാർത്ഥികൾ പുറത്ത് തന്നെ.

കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ കൊല്ലം റീജിയണല്‍ ഓഫീസില്‍ ഒരു റീജിയണല്‍ ഓഫീസറുടെ റഗുലര്‍ തസ്തിക സൃഷ്ടിച്ചു

തിരുവനന്തപുരം. കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ കൊല്ലം റീജിയണല്‍ ഓഫീസില്‍ ഒരു റീജിയണല്‍ ഓഫീസറുടെ റഗുലര്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിലെ 99 സ്ഥിര ജീവനക്കാര്‍ക്ക് മൂന്നാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 11 -ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.

വള്ളം മറിഞ്ഞ് അപകടം: മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം  മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടത്തില്‍ മല്‍സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ്  മരിച്ചത്. മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങി വരവേ  അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപെട്ടു.

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നാലുവയസുകാരിക്ക് ഇ കോളി അണുബാധ ഉള്ളതായി കണ്ടെത്തി

കൊച്ചി. കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ നാലുവയസുകാരിക്ക് ഇ കോളി അണുബാധ ഉള്ളതായി കണ്ടെത്തി.
സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്ലാറ്റിൽ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട് മൂലമെന്ന് രോഗബാധിതരുടെ കുടുംബങ്ങൾ ആരോപിച്ചു.

കഴിഞ്ഞ രണ്ടുദിവസമായി അതിസാരവും ഛർദ്ദിയും മൂലം അസുഖ ബാധിതായിരുന്നു നാല് വയസുകാരി. തുടർന്ന് കുടുംബം നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തിൽ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഫ്ലാറ്റിലെ വെള്ളത്തിൽ കോളി സാന്നിധ്യം ഉണ്ടെന്ന കാര്യം അസോസിയേഷൻ ഭാരവാഹികൾ മനപ്പൂർവം മറച്ചുവച്ചെന്നാണ്‌ രോഗബാധിതരുടെ കുടുംബം ആരോപിക്കുന്നത്.

മൂന്നു ദിവസത്തിനു ശേഷം ആരോഗ്യവകുപ്പിന്റെ പരിശോധന
ഫലം പുറത്തു വരും. സൂപ്പർ ക്ളോറിനൈസേഷൻ നടത്തിയ വെള്ളമാണ് നിലവിൽ ഫ്ലാറ്റിൽ ഉപയോഗിക്കുന്നത്. വിവിധ ആശുപത്രികളിലായി 28 പേർ ഇപ്പോഴും ചികിത്സയിലുണ്ട്.

കുവൈത്ത് തീപ്പിടിത്തം: എട്ട് പേര്‍ കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈത്തി പൗരനുമാണ് കസ്റ്റഡിയിലുള്ളത് എന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരെ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തും. അതിനിടെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം കുവൈത്ത് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. തുക അതത് എംബസികള്‍വഴിയാകും വിതരണം ചെയ്യുക.

കള്ളക്കുറിച്ചി മദ്യദുരന്തം: മരണസംഖ്യ 32 ആയി; 66 പേർ ചികിത്സയിൽ, വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. 66 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 66 പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു.
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറെ സ്ഥലം മാറ്റി. വിദഗ്ധ സംഘം ഇന്ന് സ്ഥലം പരിശോധിക്കും.

വീട് കുത്തി തുറന്ന് മോഷണം: 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവർന്നു

കാസർകോട് മാതമംഗലത്ത് എസ്ബിഐ മുൻ ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവർന്നു. മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുർവേദ ചികിത്സക്കായി തളിപ്പറമ്പിനടുത്ത് ആശുപത്രിയിലായിരുന്നു.
സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ മോഷ്ടക്കാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നിനും 3.45-നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേർ ടോർച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. തുടർന്ന് അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും വജ്രവും മോഷ്ടിക്കുകയുമായിരുന്നു.

വണ്ടാനം മെഡിക്കൽ കോളജിൽ 6 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ 6 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ .ഉച്ചയ്ക്ക് കാൻറീനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്കാണ് വിഷബാധ ഉണ്ടായത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.