23.6 C
Kollam
Saturday 27th December, 2025 | 02:44:01 AM
Home Blog Page 2607

വനിതാ പോലീസുകാരിയെ തോക്കിൻമുനയിൽ ബലാത്സംഗം ചെയ്തു; എസ് ഐ അറസ്റ്റിൽ

തെലങ്കാന: വനിതാ ഹെഡ് കോൺസ്റ്റബിളിനെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. തെലങ്കാനയിലെ ഭൂപാലിപ്പള്ളി ജില്ലയിൽ കാളേശ്വരം പോലീസ് സ്‌റ്റേഷൻ എസ് ഐ ആയ പിവിഎസ് ഭവാനിസെൻ ഗൗഡിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.

ജൂൺ 15ന് കാളേശ്വരം പദ്ധതിയുടെ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ വെച്ചാണ് 42കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിൾ ബലാത്സംഗത്തിന് ഇരയായത്. തോക്ക് ചൂടി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

വനിതാ പോലീസുദ്യോഗസ്ഥയുടെ പരാതി പ്രകാരം എസ് ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ മറ്റ് മൂന്ന് വനിതാ പോലീസുകാർ കൂടി ഇയാൾക്കെതിരെ ബലാത്സംഗപരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.

‘മണർകാട് സെൻ്റ് മേരീസ് കോളജ്’… ഞാനിങ്ങെടുക്കുവാ- എന്ന അടിക്കുറിപ്പിൽ ചിത്രം പോസ്റ്റ് ചെയ്ത് മീനാക്ഷി

ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീനാക്ഷി. തന്റെ വിശേഷങ്ങൾ മീനാക്ഷി പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് താരം പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ കലാലയ ജീവിതത്തിന് തുടക്കമിട്ടിരിക്കുകയാണ് താരം. മണർക്കാട് സെന്റ് മേരീസ് കോളജിലാണ് മീനാക്ഷി പഠിക്കാൻ ചേർന്നത്.
‘മണർകാട് സെൻ്റ് മേരീസ് കോളജ്’… ഞാനിങ്ങെടുക്കുവാ- എന്ന അടിക്കുറിപ്പിലാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. കോളജ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നുള്ളതാണ് ഫോട്ടോ. ഇം​ഗ്ലീഷ് സാഹിത്യത്തിലാണ് താരം ബിരുദത്തിനു ചേര്‍ന്നത്. നിരവധി പേരാണ് മീനാക്ഷിക്ക് ആശംസകളുമായി എത്തുന്നത്.

ഒ.ആർ കേളു മന്ത്രിസഭയിലേക്ക്; വയനാട്ടിൽ നിന്നുള്ള ആദ്യ സി പി എം മന്ത്രി

തിരുവനന്തപുരം:
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആർ കേളു ചുമതലയേൽക്കും. മാനന്തവാടിയിൽ നിന്നുള്ള എംഎൽഎയായ ഒ ആർകേളു
സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.ആദിവാസി സമൂഹത്തിലെ കുറിച്യ സമുദായ അംഗമാണ്. വയനാടിൻ്റെ ചരിത്രത്തിലെ ആദ്യ സി പി എം മന്ത്രിയെന്ന ബഹുമതിയും ഒ ആർ കേളുവിന് സ്വന്തം. ഉത്തരവാദിത്വമുള്ള ചുമതലയെന്നായിരുന്നു മന്ത്രി സ്ഥാനത്തെത്തിയതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ പ്രതികരണം.
പാർലമെൻററി കാര്യം എം ബി രാജേഷിന് നൽകും.
ദേവസ്വം വകുപ്പ് വി എൻ വാസവനും നൽകും.
മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ എം പിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് വകുപ്പുകൾ കേളുവിന് നറുക്ക് വീണത്.

കള്ളക്കുറിച്ചി മദ്യദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപാ നഷ്ട പരിഹാരം; ജുഡീഷ്യൽ അന്വേഷണം നടത്തും

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവർക്ക് 50,000 രൂപാ അടിയന്തിര ചികിത്സാ സഹായമായും നൽകും.സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി എം കെ .സ്റ്റാലിൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

മരിച്ചവരുടെഎണ്ണം 36 ആയി ഉയർന്നു. 62 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിലായി.5 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 66 പേരാണ് ചികിത്സയിലുള്ളത്.
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറെ സ്ഥലം മാറ്റി.

കള്ളക്കുറിച്ചി മദ്യദുരന്തം: മരണസംഖ്യ 36 ;3 പേർ അറസ്റ്റിൽ,മുഖ്യമന്തിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു. 62 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിലായി.5 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 66 പേരാണ് ചികിത്സയിലുള്ളത്.
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറെ സ്ഥലം മാറ്റി. വിദഗ്ധ സംഘം ഇന്ന് സ്ഥലം പരിശോധിക്കും.മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ അധ്യക്ഷതയിൽ ഉന്നതതല യോഗവും ചേർന്നു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി.കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും എതിർ സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നില്ല.കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നു.
ഈ കാരണത്താൽ ഹൈക്കോടതിയിൽ കേസുകൾ കുമിഞ്ഞു കൂടുന്നു എന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ എറണാകുളം പാതയുടെ ദേശസാൽക്കരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ഡി കെ സിംഗിന്റെ വിമർശനം. എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ
ബന്ധപ്പെട്ട് ഉദ്യോഗസ്ഥനിൽ നിന്നും വ്യക്തിപരമായി അരലക്ഷം രൂപ ഈടാക്കും എന്ന് കോടതി അറിയിച്ചു.

വിപിൻ ദാസിന്റെ തിരക്കഥയിൽ ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’; റിലീസ് തിയതി എത്തി

സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ഓഗസ്റ്റ് രണ്ടിന് റിലീസിനൊരുങ്ങുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നീരജ് മാധവ് ചിത്രം ‘ഗൗതമൻ്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’. ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണൻ മോഹൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ: കലൈ കിങ്സൺ, ഡിഐ: ജോയ്നർ തോമസ്, സ്റ്റിൽസ്: അമൽ ജെയിംസ്, പിആർഒ: എ എസ് ദിനേശ്, ഓൺലൈൻ മാർക്കറ്റിംഗ്: ടെൻ ജി മീഡിയ, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ്.

പെൻഷൻ തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു

പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്കാണ് രാജിവെച്ചത്. ഒളിവിൽ തുടരുന്ന ഹക്കീം തപാൽ മാർഗമാണ് രാജിക്കത്ത് പഞ്ചായത്ത് ഓഫീസിലേക്ക് അയച്ചത്

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഹക്കീം പെരുമുക്ക് തട്ടിയെടുത്തതായാണ് പരാതി. ആലങ്കോട് പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ പെൻഷനാണ് ഹക്കീം തട്ടിയെടുത്തത്

2019 ഡിസംബർ 17നാണ് ഹക്കീം മരിച്ചത്. എന്നാൽ കുടുംബം പഞ്ചായത്തിൽ നിന്ന് മരണസർട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. സർട്ടിഫിക്കറ്റിനായി വാർഡ് മെമ്പറായ ഹക്കമീനെ സമീപിച്ചെങ്കിലും ഇയാൾ പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. സംശയം തോന്നിയതോടെ കുടുംബം വിവരാവകാശം നൽകി.

2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി. എന്നാൽ വീട്ടിലേക്ക് പെൻഷൻ വന്നതുമില്ല. ഇതോടെയാണ് പരാതി നൽകിയത്.

സംസ്ഥാനത്ത് ഇന്ന് നാല്ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്.