24.1 C
Kollam
Thursday 25th December, 2025 | 08:44:18 AM
Home Blog Page 2603

നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ മിനിമം താങ് വില വർദ്ധിപ്പിച്ചു

ന്യൂഡെല്‍ഹി. നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ മിനിമം താങ് വില വർദ്ധിപ്പിച്ചു.ഇന്ന് ചേർന്ന കേന്ദ്ര മന്ത്രി സഭ യോഗത്തിൽ ആണ് തീരുമാനം.മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന സമ്പൂർണ വർധനയാണ് ഉണ്ടായതെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്.രാജ്യത്തെ ആദ്യ ഓഫ്‌ഷോർ കാറ്റാടി ഊർജ്ജ പദ്ധതിക്കും മഹാരാഷ്ട്രയിൽ ഗ്രീൻഫീൽഡ് ഡീപ് ഡ്രാഫ്റ്റ് തുറമുഖ പദ്ധതിക്കും മന്ത്രി സഭയുടെ അംഗീകാരം.

2024-25 ഖാരിഫ് വിള സീസണിൽ, നെല്ലി ന്റെ എംഎസ്പി ക്വിൻ്റലിന് 117 രൂപ വർധിപ്പിച്ചു. 2,300 രൂപയാണ്‌ പുതിയ മിനിമം താങ് വില.

റാഗി, ബജ്‌റ, ജോവർ, ചോളം, പരുത്തി എന്നിവയുൾപ്പെടെ 14 ഖാരിഫ് സീസണിലെ വിളകൾക്ക് മിനിമം താങ്ങുവില വർധിപ്പിച്ചു.

ഉൽപ്പാദനച്ചെലവിൻ്റെ 1.5 ഇരട്ടി വരുന്നതാണ് MSP യെന്നും,മുൻ സീസണിനേക്കാൾ 35,000 കോടി രൂപ വർദ്ധനവ് ഉണ്ടായെന്നും കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

തമിഴ് നാട്ടിലും ഗുജറാത്തിലും രാജ്യത്തെ ആദ്യ ഓഫ്‌ഷോർ കാറ്റാടി ഊർജ്ജ പദ്ധതിക്ക് മന്ത്രി സഭ അംഗീകാരം നൽകി.500 മെഗാവാട്ട് വീതമുള്ളതാണ് പദ്ധതികൾ. മഹാരാഷ്ട്രയിൽ വധവൻ ഗ്രീൻഫീൽഡ് ഡീപ് ഡ്രാഫ്റ്റ് മേജർ പോർട്ട് പദ്ധതിയും മന്ത്രിസഭ അംഗീകരിച്ചു.

ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റിയും മഹാരാഷ്ട്ര മാരിടൈം ബോർഡും സംയുക്തമായാണ് പദ്ധതി.

വാരണാസി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും റൺവേ വിപുലീകരണവും ഉൾപ്പെടെ2,869.65 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രം അംഗീകാരം നൽകി.

കളമശ്ശേരി കാർബോറാണ്ടം ഫാക്ടറിയിൽ പൊട്ടിത്തെറി

കൊച്ചി.കളമശ്ശേരി കാർബോറാണ്ടം ഫാക്ടറിയിൽ പൊട്ടിത്തെറി. ഉഗ്രശബ്ദത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ സമീപത്തെ വീടുകൾക്കു കേടുപാടുകൾ ഉണ്ടായി. ഇന്നലെ പുലർച്ചെ 3 മണിയോടെ നടന്ന സംഭവം മറച്ചു വച്ച് കമ്പനി അധികൃതര്‍. പുലർച്ചെ 3 മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ വീടുകളുടെ ഭിത്തിയും ജനലുകളും ശക്തമായി കുലുങ്ങി. 7 തവണ തുടർച്ചയായി മുഴക്കം ഉണ്ടായതായി പ്രദേശവാസികൾ. പരാതികിട്ടിയില്ലെന്ന് പോലീസ്

മുന്നണി മാറ്റം വേണമെന്ന് സിപിഐയിൽ ആവശ്യം

ഇടുക്കി.മുന്നണി മാറ്റം വേണമെന്ന് സിപിഐയിൽ ആവശ്യം. ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിലാണ് ആവശ്യം ഉയർന്നത്.എൽ ഡി എഫിൽ നിന്നതു കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന് കൗൺസിൽ യോഗത്തിൽ പൊതുവികാരം.സിപിഐയുടെ നാലു മന്ത്രിമാരും തികഞ്ഞ പരാജയം.വകുപ്പിന് ആവശ്യമുള്ള പണം പോലും ധനവകുപ്പിൽ നിന്നും വാങ്ങിച്ചെടുക്കാൻ കഴിയുന്നില്ല.

ഇടുക്കിയിലെ തിരിഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഭൂ പ്രശ്നങ്ങൾ.കേരള കോൺഗ്രസ് വന്നതു കൊണ്ട് ഗുണമുണ്ടായില്ലെന്ന് വിമർശനം.പാല ഉപതെരഞ്ഞെടുപ്പിൽ പോലും അവർ പരാജയപ്പെട്ടു. എന്നിട്ടും സിപിഎം കേരള കോൺഗ്രസിന് അമിത പ്രാധാന്യം നൽകുന്നു. രാജ്യസഭ സീറ്റ് പി പി സുനീറിന് രാജ്യസഭ അംഗത്വം നൽകിയതിന് വിമർനം. ആനി രാജയെ പരിഗണിക്കാമായിരുന്നുവെന്ന് ജില്ല കൗൺസിൽ അംഗങ്ങൾ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കാശ്മീരിൽ

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കാശ്മീരിൽ. രണ്ടുദിവസത്തേതാണ് കാശ്മീർ സന്ദർശനം.
84 വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1500 കോടി രൂപയുടേതാണ് പദ്ധതികൾ. ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിന ആഘോഷത്തിൽ ശ്രീനഗറിൽ നിന്നും പ്രധാന മന്ത്രി പങ്കെടുക്കും.

മത്സ്യ വില്പന ഷെഡ് തകർത്തതായി പരാതി

പത്തനാപുരം. മത്സ്യ വില്പന ഷെഡ് തകർത്തതായി പരാതി. പത്തനാപുരം കടയ്ക്കാമൺ പാലത്തിന് സമീപത്ത് പ്രവർത്തിക്കുന്ന മത്സ്യവിപന ഷെഡ് തകർത്തത് കഴിഞ്ഞ ദിവസം രാത്രി. കുണ്ടയം സ്വദേശികളായ
സാബുവും സതീഷും ചേർന്ന് നടത്തുന്ന മത്സ്യ ഷെഡ്ഡാണ് അക്രമികൾ തകർന്നത്. ടാർപോളിൻ മേഞ്ഞതാല്കാലിക ഷെഡ്ഡും ഇരുമ്പ് തട്ടും സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. പത്തനാപുരം പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു

ആര്‍എസ്എസ് ദേശീയ പരിവാർ യോഗം കേരളത്തിൽ നടത്തും

ന്യൂഡെല്‍ഹി.ആര്‍എസ്എസ് ദേശീയ പരിവാർ യോഗം കേരളത്തിൽ നടത്താൻ തീരുമാനം. ആഗസ്റ്റ് 31 മുതൽ പാലക്കാട്‌ നടത്താൻ തീരുമാനം. സംഘ പരിവാർ നിർണ്ണായക യോഗം 3ദിവസം നീണ്ടു നിൽക്കും. ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്, ബിജെപി അധ്യക്ഷൻ JP നദ്ധ യും യോഗത്തിൽ പങ്കെടുക്കും. അഖില ഭാരതീയ സമന്വയ ബൈട്ടക്കിൽ ആണ് ആര്‍എസ്എസ് വിവിധ പരിവാർ പ്രസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഉൾപ്പടെ യോഗത്തിൽ ചർച്ചയാകും

ഫാൻസി സ്റ്റോറിൽ തീ പിടുത്തം

പാലക്കാട്‌. കടമ്പഴിപ്പുറത്ത് ഫാൻസി സ്റ്റോറിൽ തീ പിടുത്തം. കടമ്പഴിപ്പുറം വലിയ ജുമാ മസ്ജിദിനു സമീപത്തുള്ള ഹയാസ് സ്റ്റോറിനാണ് തീ പിടിച്ചത്. ഫാൻസി ഫൂട്ട്വെയർ കൂൾബാർ എന്നിവ ഉൾപ്പെടുന്ന ഹയാസ് സ്റ്റോർ പൂർണ്ണമായും കത്തി നശിച്ചു

കടമ്പഴിപ്പുറം സ്വദേശി ഓട്ടുപാറ വീരൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റോർ. തൊട്ടടുത്ത കടകളിലേക്ക് തീ പടരും മുൻപ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചത് വൻ അപകടം ഒഴിവാക്കാനായി

ബലി പെരുന്നാളിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്; സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

ബലിപെരുന്നാളിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി. കോഴിക്കോട് പുതുപ്പാടിയിലെ ലോക്കൽ സെക്രട്ടറി ഷൈജലിനെതിരെയാണ് നടപടി. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പിലെ ഷൈജലിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.
പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളുമുള്ള ഗ്രൂപ്പിലായിരുന്നു വിവാദ പരാമർശം. പുതുപ്പാടി പഞ്ചായത്ത് അംഗം ബലി പെരുന്നാൾ ആംശസിച്ച് ഇട്ട പോസ്റ്റിന് താഴെയായിരുന്നു ഷൈജൽ ബലി പെരുന്നാളിനെ വിമർശിച്ച് കുറിപ്പിട്ടത്

ഷൈജലിനെതിരെ മുസ്ലിം ലീഗ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. മതസ്പർധ വളർത്തുന്ന പരാമർശമാണ് ഷൈജൽ നടത്തിയതെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. വിവാദമായതോടെ ഷൈജൽ ഖേദപ്രകടനം നടത്തിയിരുന്നു

മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍

ചടയമംഗലം: യുവാവിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും പണവും പിടിച്ചുപറിക്കുകയും ആക്രമിക്കുകയും ചെയ്ത യുവാക്കളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം സ്വദേശികളായ ഷാന്‍ (36), ഗീതാ വിലാസത്തില്‍ രതീഷ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇളമാട്, കരിയ്ക്കത്തില്‍ ഗിരീഷും (38) സുഹൃത്തും കൂടി ചടയമംഗലം ബിവറേജസിന് സമീപത്ത് നില്‍ക്കുമ്പോള്‍ ഒന്നാം പ്രതിയായ ഷാന്‍ ഗിരീഷിന്റെ പോക്കറ്റില്‍ ഇരുന്ന 10000 രൂപ വിലയുള്ള മൊബൈല്‍ ഫോണും പോക്കറ്റിലുണ്ടായിരുന്ന പണവും പിടിച്ചുപറിച്ച് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഗിരീഷിന്റെ സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഗിരീഷിന്റെ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് ചടയമംഗലം കെഎസ്ആര്‍ടിസി പരിസരത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു… 40-ഓളം പേര്‍ ആശുപത്രിയില്‍

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു. 40-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു.