Home Blog Page 2564

സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അധ്യായത്തിന്റെ 50-ാം വര്‍ഷത്തിന്റെ തുടക്കം… എമര്‍ജന്‍സിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് കങ്കണ റണാവത്ത്

നടിയും എംപിയുമായ കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന എമര്‍ജന്‍സിയെന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി ചിത്രത്തില്‍ എത്തുന്ന കങ്കണ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ആറിനാണ് ചിത്രം എത്തുക. ക്യാമറയില്‍നിന്ന് ദൂരേക്ക് നോക്കിനില്‍ക്കുന്ന പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അധ്യായത്തിന്റെ 50-ാം വര്‍ഷത്തിന്റെ തുടക്കം എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി കങ്കണ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ സംവിധായകയായും കേന്ദ്ര കഥാപാത്രമായും ഡബിള്‍ റോളിലാണ് കങ്കണയെത്തുന്നത്.
ആനന്ദം എന്ന മലയാള ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച വൈശാഖ് നായരാണ് എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത്.

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള സാങ്കേതിക വിദ്യഭ്യാസ വകുപ്പ് ഇപ്പോള്‍ Tradesman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും , ട്രേഡ് യോഗ്യതയും ഉള്ളവര്‍ക്ക് ട്രേഡ്സ്മാന്‍ പോസ്റ്റുകളിലായി മൊത്തം 26 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 15 മുതല്‍ 2024 ജൂലൈ 17 വരെ അപേക്ഷിക്കാം.

മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡില്‍ തുടക്കക്കാര്‍ക്ക് ജോലി,518 ഒഴിവുകള്‍

മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡില്‍ തുടക്കക്കാര്‍ക്ക് ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് ഇപ്പോള്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, പൈപ്പ് ഫിറ്റര്‍, സ്ട്രക്ചറല്‍ ഫിറ്റര്‍, ICTSM, ഇലക്ട്രോണിക് മെക്കാനിക്, ആര്‍എസി, വെല്‍ഡര്‍, COPA, കാര്‍പെന്റര്‍,റിഗ്ഗര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 518 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ഓണ്‍ലൈന്‍ ആയി 12 ജൂണ്‍ 2024 മുതല്‍ 02 ജൂലൈ 2024 വരെ അപേക്ഷിക്കാം

MDL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoN/A
തസ്തികയുടെ പേര്ഡ്രാഫ്റ്റ്സ്മാൻ, ഇലക്ട്രീഷ്യൻ, ഫിറ്റർ, പൈപ്പ് ഫിറ്റർ, സ്ട്രക്ചറൽ ഫിറ്റർ, ICTSM, ഇലക്ട്രോണിക് മെക്കാനിക്, ആർഎസി, വെൽഡർ, COPA, കാർപെൻ്റർ,റിഗ്ഗർ
ഒഴിവുകളുടെ എണ്ണം518
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം5500-8050/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി12 ജൂൺ 2024
അപേക്ഷിക്കേണ്ട അവസാന തിയതി02 ജൂലൈ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://mazagondock.in/

കേരള PSC പുതിയ 62 തസ്തികകളില്‍ വിജ്ഞാപനം

കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂണ്‍ 15 നാണ് കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കേരള PSC ജൂണ്‍ റിക്രൂട്ട്മെന്റ് 2024
ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറിസർക്കാർ ജോലി
ഒഴിവുകൾ250+
കാറ്റഗറി നമ്പർCAT.NO : 124/2024 TO CAT.NO : 186/2024
വിജ്ഞാപനം റിലീസ് ചെയ്ത തീയതി15 ജൂണ്‍ 2024
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്15 ജൂണ്‍ 2024
അപേക്ഷിക്കാനുള്ള അവസാന തീയതി17 ജൂലൈ 2024
അപേക്ഷാ രീതിഓൺലൈൻ
ജോലി സ്ഥലംകേരളം
ഔദ്യോഗിക വെബ്സൈറ്റ്www.keralapsc.gov.in

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ CGL വിജ്ഞാപനം : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ഇപ്പോള്‍ അവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ മൊത്തം 17727 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 24 മുതല്‍ 2024 ജൂലൈ 24 വരെ അപേക്ഷിക്കാം.

SSC CGL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoF. No. HQ-C11018/1/2024-C-1
തസ്തികയുടെ പേര്കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷന്‍
ഒഴിവുകളുടെ എണ്ണം17727
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.35,400 – 1,12,400/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂണ്‍ 24
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂലൈ 24
ഒഫീഷ്യല്‍ വെബ്സൈറ്റ്https://ssc.gov.in/

ഹണിട്രാപ്പിൽ പ്രതി ശ്രുതി ചന്ദ്രശേഖരൻ തട്ടിപ്പിനായി എംവി ഗോവിന്ദന്‍റെ പേരും ഉപയോഗിച്ചു

കാസറഗോഡ്. കേന്ദ്രീകരിച്ചുള്ള ഹണിട്രാപ്പിൽ പ്രതി ശ്രുതി ചന്ദ്രശേഖരൻ തട്ടിപ്പിനായി രാഷ്ട്രീയ നേതാക്കളുടെ പേരും ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ ,സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി അടുത്ത ബന്ധമെന്ന് ശ്രുതി ചന്ദ്രശേഖരൻ യുവാവിനെ വിശ്വസിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.

പോലീസുകാർ ഉൾപ്പെടെ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ശ്രുതി ചന്ദ്രശേഖരൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പേരിലും തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാക്കുന്നതാണ് ശബ്ദരേഖ.
ശ്രുതിയ്ക്കെതിരെ കേസെടുക്കാതിരിക്കാൻ ജില്ലാ സെക്രട്ടറി മുഖേന പോലീസ് സ്റ്റേഷനിൽ എം വി ഗോവിന്ദൻ സമ്മർദ്ദം ചെലുത്തിയെന്നും ഇരയായ യുവാവിനെ വിശ്വസിപ്പിക്കാൻ യുവതി ശ്രമിക്കുന്നുണ്ട്…. തനിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പേരെ വലയിലാക്കാനായിരുന്നു ശ്രുതിയുടെ ശ്രമം.

ബിജെപി കാസറഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ശ്രുതി ചന്ദ്രശേഖരനെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നുണ്ട്. വ്യാപകമായി തട്ടിപ്പ് നടത്തിയ ശ്രുതിയ്ക്കെതിരെ മറ്റൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്…കാസറഗോഡ് സ്വദേശിയിൽ നിന്ന് പത്ത് പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് കേസ്… ഒളിവിൽ കഴിയുന്ന ശ്രുതിയ്ക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി….

വിലക്കയറ്റം നിയമസഭയിൽ ,അമ്പതാം വാർഷികത്തിൽ സർക്കാർ സപ്ലൈകോയുടെ അന്തകരായി മാറിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം . സംസ്ഥാനത്തെ വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷം. അമ്പതാം വാർഷികത്തിൽ സർക്കാർ സപ്ലൈകോയുടെ അന്തകരായി മാറിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കുറവാണെന്ന് പറഞ്ഞ ഭക്ഷ്യ മന്ത്രി സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചു.വിലക്കയറ്റം രൂക്ഷമായിട്ടും വിപണി ഇടപെടലിന് സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റം സഭ നിർത്തിവെച്ച ചർച്ച ചെയ്യണമെന്നായിരുന്നു. അടിയന്തര പ്രമേയ നോട്ടീസിലൂടെ
പ്രതിപക്ഷം ആവശ്യപ്പെട്ടത്.സകല മേഖലകളിലും വില കയറിയിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്നും
ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടക എങ്കിലും ഉച്ചഭക്ഷണത്തിന് വേണ്ടി
മാറ്റി വെച്ചു കൂടേയെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ റോജി എം ജോൺ

മത്തിയുടെ വില 300 ആയി,കരിമീനും കഴിക്കാൻ കഴിയില്ല. 85 രൂപയ്ക്ക് കെ ചിക്കൻ നൽകുമെന്ന് പറഞ്ഞ മന്ത്രി ഇവിടുണ്ട്.ചിക്കന്റെ കാല് പോലും കിട്ടില്ല.കേന്ദ്രസർക്കാർ നയങ്ങളാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്നു ഭക്ഷ്യമന്ത്രി ജി ആർ അനിൽ.സാമ്പത്തിക പ്രയാസം വിപണി ഇടപെടലിനെ ബാധിച്ചുവെന്നും മന്ത്രി തുറന്ന് സമ്മതിച്ചു

സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിനെ ബാധിച്ചു,മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലകുറവ്

പൊതുവിപണിയേക്കാൾ ഹോർട്ടികോർപ്പിൽ വിലവർധനവെന്നും,സപ്ലൈകോയെ കുഴിച്ചു
മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ്. അമ്പതാം വർഷം സപ്ലൈകോയുടെ അന്തകരായി സർക്കാർ മാറി,പാവങ്ങൾ സർക്കാറിന്റെ മുൻഗണനയല്ല.അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

വൈദികനെ കത്തികാട്ടി ഐഫോണും 40,000 രൂപയും കവര്‍ന്നു, പ്രതി അറസ്റ്റിൽ

കൊച്ചി.എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത കോട്ടയം സ്വദേശിയായ വൈദികനെ കത്തികാട്ടി ഐഫോണും 40,000 രൂപയും മോഷ്ടിച്ച പ്രതി അറസ്റ്റിൽ .കണ്ണൂർ സ്വദേശി ആൽബിനെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയത്ത് നിന്ന് കൊച്ചിയിലെത്തിയ 60 വയസ്സുള്ള വൈദികന്റെ മുറിയിൽ അതിക്രമിച്ചു കയറുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ശേഷമാണ് ഇയാൾ പണവും ഐഫോണും മോഷ്ടിച്ചത്. മോഷ്ടിച്ച ഫോൺ ഓൺ ആക്കിയതോടെ ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കളിയിക്കാവിളയിൽ ക്രഷർ ഉടമയുടെ കൊലപാതകം: കാരണം തേടി പോലീസ്

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പണം തട്ടാനുള്ള ശ്രമത്തിലെന്ന് നിഗമനം. കേസിൽപ്രതി മലയം സ്വദേശി അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. ഇയാൾ വേറെയും കൊലക്കേസിലെ പ്രതിയാണ്. ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതായിരുന്നു ദീപു.ജെ സി ബി വാങ്ങി അറ്റകുറ്റപണികൾ നടത്തി മറിച്ച് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പണവുമായി പോയത്. കാറിൽ നിന്ന് പണവും മൊബൈൽ ഫോണും നഷ്ടമായിരുന്നു.
കരമന സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത് മിനിഞ്ഞാന്ന് രാത്രിയിലാണ്. കിളിയിക്കാവിള പോലീസ് സ്‌റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല.

പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യ പോലീസിന് മൊഴി നൽകിയിരുന്നു. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അന്വേഷണം തുടരുകയാണ്.

നടുക്കം,ട്രയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം

പൊന്നാനി.ട്രയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലി ഖാന്‍(62) ആണ് മരിച്ചത്.
ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അലിഖാന്‍ കിടന്ന താഴത്തെ ബര്‍ത്തിലേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പൊട്ടിവീണാണ് അപകടമുണ്ടായത്. റെയില്‍വേ അധികൃതര്‍ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അലി ഖാന് കഴുത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. മൃതദേഹം അല്‍പ സമയത്തിനകം നാട്ടിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി