ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 29 വര്‍ഷം തടവ് ശിക്ഷ. രണ്ടരലക്ഷം പിഴയും വിധിച്ചു. അരൂക്കുറ്റി വടുതല ചക്കാലനികര്‍ത്ത വീട്ടില്‍ മുഹമ്മദിനെ(58) ശിക്ഷിച്ചത്.
ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചന്തിരൂരിലുള്ള മദ്രസയില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന പ്രതി 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളില്‍ മദ്രസയിലെ വിദ്യാര്‍ഥി ആയിരുന്ന പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്.
12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതിന് ആറു വര്‍ഷം വീതം 24 വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിനു അഞ്ചു വര്‍ഷം തടവും 50,000 പിഴയും അടക്കമാണ് ശിക്ഷ.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 29 വര്‍ഷം തടവ് ശിക്ഷ
സംസ്ഥാന പോലീസ് മേധാവിയുടെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു, മന്ത്രിസഭാതീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം . സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവനകാലാവധി ദീര്‍ഘിപ്പിച്ചു. അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷമായാണ് നിശ്ചയിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ
കോഴിക്കോട് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കും
കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വ്വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കി. അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേര്‍ക്ക് ഭാവിയില്‍ ഇത് വലിയ ആശ്വാസമാകും.
മാനേജിങ്ങ് ഡയറക്ടര്‍മാര്‍ വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിച്ചു.ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് – വി. കുട്ടപ്പൻ പിള്ള. കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് – എം.കെ. ശശികുമാർ
സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – കെ സുനിൽ ജോൺ
ദി കേരള സിറാമിക്സ് ലിമിറ്റഡ് – എസ് ശ്യാമള
കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് – കൃഷ്ണകുമാർ കൃഷ്ണവിലാസ് ഗോപിനാഥൻ നായർ
കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡില്‍ എംഡിയായി ഇ കെ ജേക്കബ് തരകനെയും നിയമിച്ചു.
നിയമനാംഗീകാരം
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ച എച്ച്എസ്എസ്ടി ജൂനിയര്‍ ഇംഗ്ലീഷ് തസ്തികകള്‍, അധ്യാപകരെ നിയമിച്ച 2018 മുതല്‍ അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു.
തൃശ്ശൂർ കുട്ടനല്ലൂർ സെന്‍റ് ആഗസ്റ്റിൻ എച്ച്.എസ്.എസ്, കോട്ടയം വല്ലകം സെന്‍റ് മേരീസ് എച്ച്.എസ്.എസ്., തിരുവനന്തപുരം പനവൂർ പി.എച്ച്.എം.കെ.എം വി & എച്ച്.എസ്.എസ്., പാലക്കാട് പുതുനഗരം മുസ്ലീം എച്ച്.എസ്.എസ്., ആലപ്പുഴ വലമംഗലം എസ്.സി.എസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ നിയമന തീയതിയായ 2018 മുതൽ എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ് അധ്യാപകരായി പരിഗണിച്ച് അംഗീകാരം നൽകും.
അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍
ഗ്രേഷ്യസ് കുര്യാക്കോസിനെ ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്ക് നിയമിക്കും. കൊച്ചി കലൂര്‍ സ്വദേശിയാണ്.
ശമ്പള പരിഷ്ക്കരണം
കോഴിക്കോട് കേരള സോപ്പ്സിലെ ജീവനക്കാരുടെ ഒന്‍പതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്ക്കരണങ്ങള്‍ നടപ്പിലാക്കും.
ടെണ്ടര്‍ അംഗീകരിച്ചു
എടത്തല, കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകളിലേക്കുള്ള ജലജീവൻ മിഷൻ (ജെജെഎം) ജലവിതരണ പദ്ധതിക്ക് വിതരണ സംവിധാനവും ചൂർണിക്കര പഞ്ചായത്തിന് എഫ്എച്ച്‌ടിസിയും നൽകുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കുള്ള ടെണ്ടർ അംഗീകരിക്കാൻ കേരള വാട്ടർ അതോറിറ്റിയ്ക്ക് അനുമതി നൽകി.
അമൃത് 2.0 പ്രകാരം എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലേക്ക് പുതിയ റൈഡർ ലൈൻ സ്ഥാപിക്കുന്നതിനും നിലവിലുള്ള ജലവിതരണ പദ്ധതി വർദ്ധിപ്പിച്ചോ പുനഃക്രമീകരിച്ചോ കൊണ്ട് Functional Household Tap Connection (FHTC) നൽകുന്നതിനുള്ള പ്രവൃത്തി നടത്തുന്നതിന് ലഭിച്ച ടെണ്ടര്‍ അനുവദിക്കാൻ കേരള വാട്ടർ അതോറിറ്റിയ്ക്ക് അനുമതി നൽകി.
മൈനാഗപ്പള്ളിയിൽ മൂന്ന് വീടുകൾ തകർന്നു;തൊളിക്കൽ എലായിൽ വ്യാപക കൃഷി നാശം
ശാസ്താംകോട്ട: ശക്തമായ മഴയിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ രണ്ട് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.
മൈനാഗപ്പള്ളി കടപ്പ തണ്ടശ്ശേരിൽ ഉഷ,കടപ്പ പറയരയ്യത് വീട്ടിൽ രാമചന്ദ്രൻ,മൈനാഗപ്പള്ളി
ചന്ദ്രിക മന്ദിരത്തിൽ ചന്ദ്രികാ ദേവി എന്നിവരുടെ വീടുകളാണ് തകർന്നത്.ഉഷയുടെ വീടിന്റെ ഒരു ഭാഗം ബുധനാഴ്ച ആഞ്ഞു വീശിയ കാറ്റിലാണ് ഇടിഞ്ഞു വീണത്.ഒരു ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു.കടപ്പ പറയരയ്യത് വീട്ടിൽ രാമചന്ദ്രന്റെ വീട് വീട് പൂർണ്ണമായും തകർന്നു.ചന്ദ്രികാ ദേവിയുടെ വീടിന്റെ മുകളിലേക്കു പ്ലാവ്,തേക്ക് എന്നിവ ഒടിഞ്ഞു വീഴുകയായിരുന്നു.

പോരുവഴി, കുന്നത്തൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തൊളിക്കൽ എലായിൽ വ്യാപകമായ തോതിൽ കൃഷി നശിച്ചു.കുലച്ച നൂറ് കണക്കിന് ഏത്ത വാഴകളാണ് നശിച്ചത്.ഓണ വിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയാണ് നശിച്ചത്.പച്ചക്കറി കൃഷികളും നശിച്ചിട്ടുണ്ട്.നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ റവന്യൂ അധികൃതർ എത്തി പരിശോധന നടത്തി.
ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ പാർലമെൻ്റ്
കൊല്ലം:ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ പാർലമെൻ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ശ്രേയ രാജിവ് ലഹരി വിരുദ്ധ പാർലമെൻ്റിൽ സ്പീക്കർ സ്ഥാനം വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ ഡി പാർലമെൻ്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ലഹരി പഠനവും കായിക – കലാ പ്രവർത്തനങ്ങളും ആയിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധികളായ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞയും ജോയൽ ലഹരി വിരുദ്ധ സന്ദേശവും നൽകി. അധ്യാപകനായ ജെസ്റ്റസ് ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.
മുതുപിലാക്കാട് കണ്ണില്ലാത്ത ക്രൂരത;സഹോദരങ്ങളായ യുവകർഷകരുടെ വാഴത്തോട്ടത്തിലെ കുലച്ച വാഴകൾ വെട്ടി നശിപ്പിച്ചു
ശാസ്താംകോട്ട:യുവകർഷകരുടെ വാഴത്തോട്ടത്തിൽ അതിക്രമിച്ചു കയറിയ സാമൂഹികവിരുദ്ധർ നാല്പതോളം കുലച്ച വാഴകൾ വെട്ടി നശിപ്പിച്ചു.മുതുപിലാക്കാട് കിഴക്ക് തെക്കേ മുല്ലശ്ശേരിയിൽ സഹോദരന്മാരായ
അജയകുമാറും ജയകുമാറും ചേർന്ന് കൃഷി ചെയ്ത വാഴകളാണ് നശിപ്പിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ഓണവിപണി ലക്ഷ്യമിട്ട് വിളവെടുക്കുന്നതിനായി നട്ടുപിടിപ്പിച്ച അറുപതോളം ഏത്ത വാഴകളിൽ കുല വന്നതും കുലക്കാൻ പാകമായതുമായ 40 ഓളം വാഴകളാണ് വെട്ടി വീഴ്ത്തിയത്.കൂലിപ്പണിക്കാരായ സഹോദരങ്ങൾ രാപ്പകൽ ഇല്ലാതെ വെള്ളം കോരി പാകമാക്കിയെടുത്ത വാഴത്തോട്ടത്തിലാണ് സാമൂഹ്യവിരുദ്ധ സംഘം ക്രൂരത കാട്ടിയത്.ഏഴുമാസം മുമ്പാണ് യുവകർഷകരായ ഇവർ വാഴ കൃഷി ചെയ്തത്.കടുത്ത വേനലിനെ അതിജീവിച്ച് പാകമാക്കിയെടുത്ത വാഴത്തോട്ടത്തിൽ യുവ കർഷകരുടെ അധ്വാനമാണ് ഒറ്റരാത്രികൊണ്ട് സാമൂഹികവിരുദ്ധർ ഇല്ലാതാക്കിയത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനമില്ല
വയനാട്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നാളെ (ജൂൺ 27) ന് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി. പൊതു ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
പത്തനംതിട്ട. ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്
ഇടുക്കി. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധിപ്രഖ്യാപിച്ചു
കോട്ടയം. ജില്ലയിലെ വിദ്യാഭ്യാസസ്താപനങ്ങള്‍ക്ക് അവധിപ്രഖ്യാപിച്ചു.
വയനാട്. ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ (ജൂൺ 27 വ്യാഴം ) വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.
ആലപ്പുഴ: ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും താലൂക്കിൽ ശക്തമായ തുടരുന്ന സാഹചര്യത്തിലും നാളെ (ജൂൺ 27) ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും കൂടാതെ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
പൊന്മുടിയിലേക്ക് യാത്രാ നിരോധനം
തിരുവനന്തപുരം. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം 27.06.24 (നാളെ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുന്നതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
മിലാദേ ശെരീഫ് ബോയ്സ് സ്കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം
ശാസ്താംകോട്ട. വേങ്ങ മിലാദെ ശെരീഫ് ബോയ്സ് ഹൈസ്കൂളില്‍ സയന്‍സ് ക്ളബിന്‍റെ ഉദ്ഘാടനവും അന്താരാഷ്ട്രലഹരി വിരുദ്ധദിനാചരണവും ബോധവല്‍ക്കരണ ക്ലാസും നടന്നു. സിവില്‍എക്സൈസ് ഓഫീസര്‍ വിഷ്ണു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എസ് സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎസ് ബൈജു,എം താജ്, അഖില്‍ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.



































