അഹമ്മദാബാദ്.വിവാഹ നിശ്ചയ ദിനം പ്രതിശ്രുത വരനും കുടുംബവും തീപിടുത്തതിൽ മരിച്ചു
ഗുജറാത്തിലെ ഗോദ്രയിലാണ് സംഭവം
നാലംഗം കടുംബമാണ് മരിച്ചത്.
അച്ഛനും അമ്മയും രണ്ട് മക്കളും മരിച്ചു
മൂത്ത മകൻറെ വിവാഹ നിശ്ചയം ആയിരുന്നു ഇന്ന്
പുലർച്ചയാണ് വീടിന് തീപിടിച്ചത്
വാടകയ്ക്ക് എടുത്ത കാർ മടക്കിചോദിച്ച ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി അപകടകരമായ തരത്തിൽ വാഹനം ഓടിച്ചു
വാടകയ്ക്ക് എടുത്ത കാർ മടക്കി നൽകിയില്ല
കാർ ചോദിച്ച ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി അപകടകരമായ തരത്തിൽ വാഹനം ഓടിച്ചു
കുറ്റൂർ സ്വദേശി ബക്കറിനെതിരെ കേസ്
ആലുവ സ്വദേശി സോളമനെയാണ്
ബോണറ്റിൽ കിടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്
സോളമ ന്റെ വാഹനം ബക്കർ കൈക്കലാക്കിയിരുന്നു
ഇത് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് വാഹനം ഇടിച്ചു മുന്നോട്ട് പോയത്
എറണാകുളം കോട്ടപ്പടിയിൽ കാട്ടാന ആക്രണം… രണ്ട് പേർക്ക് പരിക്ക്
എറണാകുളം കോട്ടപ്പടിയിൽ കാട്ടാന ആക്രണം. രണ്ട് പേർക്ക് പരിക്കേറ്റു. കോതമംഗലം കുളങ്ങാട്ടുകുഴി സ്വദേശികളായ ഗോപി, അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 7ഓടെ കോട്ടപ്പടിക്കടുത്തുള്ള വാവേലിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. ഇരുവരും അബദ്ധത്തിൽ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാന തുമ്പിക്കൈ കൊണ്ട് ആക്രമിച്ചെങ്കിലും ഗോപിയും അയ്യപ്പൻകുട്ടിയും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ഇവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് നിസാരമാണെന്നും നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടൽ; ഇടപെട്ടത് മേയർ ആര്യാ രാജേന്ദ്രനോ ?
തിരുവനന്തപുരം. വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടൽ. ഇടപെട്ടത് മേയറുടെ ഓഫീസ് എന്ന് വെളിവായി
മേയർ ആര്യാ രാജേന്ദ്രൻ്റെ ഓഫീസെന്നതിന് തെളിവായി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വൈഷ്ണ രേഖപ്പെടുത്തിയ ടി സി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാർ. ധനേഷ് കുമാറിന്റെ പരാതിയിലാണ് മേയറുടെ ഓഫീസ് നേരിട്ട് ഇടപെട്ടത്
ഈ രേഖ വെച്ചാണ് വൈഷ്ണയുടെ വോട്ട് ഒഴിവാക്കിയത്
ദൃശ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്.
അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു
വാൽപ്പാറ. അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.
14 വയസ്സുകാരി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തമിഴ്നാട് വാല്‍പ്പാറ റൊട്ടിക്കടയിലാണ് സംഭവം.
അധ്യാപകർ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് വഴക്ക് പറഞ്ഞതും പഠനത്തില്‍ മോശമാണെന്നും പറഞ്ഞ് ക്ലാസ്സില്‍ ഒറ്റക്ക് ഇരുത്തിയതുമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിടാനുള്ള കാരണം. മാനസിക സമ്മർദ്ദത്തിലായ കുട്ടി സ്കൂളില്‍ പോകില്ലെന്ന് വാശി പിടിച്ചിരുന്നു. സ്കൂളില്‍ പോകാൻ മാതാപിതാക്കള്‍ നിർബന്ധിച്ചതോടെയാണ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്ബത്തൂർ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, 14 കാരിയുടെ മരണത്തില്‍ വാല്‍പ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)
സർവവിജ്ഞാനകോശം മുൻ എഡിറ്റർ
എസ്. കൃഷ്ണകുമാർ നിര്യാതനായി
കോഴിക്കോട്. സർവവിജ്ഞാനകോശം മുൻ എഡിറ്റർ
എസ്. കൃഷ്ണകുമാർ (57) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാർ ദീർഘകാലമായി കോഴിക്കോടാണ് താമസം. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും മലയാള വിഭാഗത്തിൽ എം. ഫിൽ നേടിയ അദ്ദേഹം ദീർഘകാലം സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ദൃശ്യകലാവിഭാഗം അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. 2023 മേയിൽ സർവ്വീസിൽ നിന്നും വിരമിച്ചു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. നിരവധി പരസ്യചിത്രങ്ങളുടേയും ഡോക്യൂമെന്ററി ചിത്രങ്ങളുടെയും തിരകഥാകൃത്തായി പ്രവർത്തിച്ചിട്ടുണ്ട്.
മറവിയുടെ മണം, മണികണ്ഠൻ, ഓഹരി, കൃഷ്ണകൃപാസാഗരം, പ്രയാണം എന്നിവയാണ് ശ്രദ്ധേയമായ തിരക്കഥകൾ.
മലയാളഗവേഷണം സർവകലാശാലകളിൽ, മഹാത്മജിയും മലയാളകവിതയും, സിനിമയുടെ നേർക്കാഴ്ചകൾ, പി.എ ബക്കർ ഏകാകിയുടെ സംഘഗാനം, ജോൺസി ജേക്കബ്, കണ്ണേറ് ഒരു ഫോക്‌ലോർ പഠനം, വടക്കൻ പാട്ടിലെ വീരകഥകൾ, സുകുമാർ അഴീക്കോട്, ഇന്ത്യൻ നാടോടിക്കഥകൾ, പ്രകൃതിദുരന്തങ്ങൾക്കെതിരെ പുതുജാഗ്രത എന്നിവയാണ് കൃതികൾ.
സംസ്കാരം കോഴിക്കോട് നടന്നു.
മലയാളം സർവകലാശാല അദ്ധ്യാപികയും എഴുത്തുകാരിയുമായ സുനിത ടി.വിയാണ് ഭാര്യ. മകൾ ഗായത്രി കൃഷ്ണ എസ്.
കച്ചവടക്കാർ നോക്കി വച്ചോ, വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് ഞെട്ടിക്കുന്ന തട്ടിപ്പ്, യുവതി അടക്കം പിടിയിൽ
കൊച്ചി. കളമശ്ശേരി പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു
നിരവധി കടകളിൽനിന്ന് സാധനം വാങ്ങിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്
ഫോണിൽ പണം നൽകിയതായി കടയുടമകളെ കാണിക്കും
എന്നാൽ അക്കൗണ്ടിൽ പണം എത്തില്ല
സംശയം തോന്നിയ ഹോട്ടൽ ഉടമകളാണ് പ്രതികളെ തടഞ്ഞുവച്ച പോലീസിൽ ഏൽപ്പിച്ചത്
കളമശ്ശേരി എളമക്കര ഭാഗത്തെ നിരവധി കടകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ പ്രതികൾ വാങ്ങി
ഒരു യുവതി ഉൾപ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.മറ്റന്നാൾ വരെ മഴ തുടരും. മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
ശബരിമല സ്വർണക്കൊള്ള; കടകംപള്ളിക്കും കുരുക്ക്
ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്സിൽ ആയ മുൻ പ്രസിഡന്റ് എ. പദ്മകുമാറിന് പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ചെയ്യാൻ അന്വേഷണസംഘത്തിന്റെ നീക്കം. അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ കുരുക്കുന്ന പരാമർശങ്ങൾ വന്നതോടെയാണ് നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളുടെയും ദ്വാരപാലക ശിൽപ്പ പാളികളുടെയും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണന്ന വിവരം ദേവസ്വം മന്ത്രിക്കും അറിയാമെന്നാണ് മൊഴി. സ്പോൺസറാകാൻ താൽപര്യം പ്രകടിപ്പിച്ചുള്ള കത്ത് കടകംപള്ളി സുരേന്ദ്രനും നൽകിയതായി ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. ദേവസ്വം മന്ത്രിയും തന്ത്രിയും ഉൾപ്പടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടന്നും അങ്ങിനെയാണ് താൻ പോറ്റിയുമായി സൗഹൃദത്തിലായതെന്നും മൊഴിയുണ്ട്. ഇതോടെയാണ് കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കാൻ എസ്ഐടി ആലോചിക്കുന്നത്. എന്നാൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും അന്തിമതീരുമാനം
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സി.പി.എം നേതാവുമായ എം.പത്മകുമാര്‍ ജയിലിലാണ് കഴിയുന്നത്. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. രാത്രി 10 മണിയോടെ തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലില്‍ എത്തിച്ചു. തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. അടുത്ത ദിവസം തന്നെ ഇതിനായുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും.









































