Home Blog Page 2495

വാഹനാപകടത്തിൽ5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം.വാഹനാപകടത്തിൽ 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തിൽപ്പെട്ട ബൈക്കിൻ്റെ പിന്നിലിരുന്ന അമ്മയുടെ കൈയിൽ നിന്നു തെറിച്ചു താഴെ വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. വൈകിട്ട് മണ്ണഞ്ചേരി ജംക്ഷന് വടക്കായിരുന്നു അപകടം. ഭർതൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്. ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടറാണ് ഇടിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു.

പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ടില്‍ ജോലി,3256 ഒഴിവുകള്‍

പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ടില്‍ ജോലി : എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ ടെര്‍മിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍, ഡ്യൂട്ടി ഓഫീസര്‍, ജൂനിയര്‍. ഓഫീസര്‍, റാമ്പ് മാനേജര്‍, ഡെപ്യൂട്ടി റാമ്പ് മാനേജര്‍, ഡ്യൂട്ടി മാനേജര്‍, ജൂനിയര്‍. ഓഫീസര്‍, ടെര്‍മിനല്‍ മാനേജര്‍, ഡിവൈ. ടെര്‍മിനല്‍ മാനേജര്‍, പാരാ മെഡിക്കല്‍ കം കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ്, റാംപ് സര്‍വീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍, യൂട്ടിലിറ്റി ഏജന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്കും എയര്‍പോര്‍ട്ടില്‍ മൊത്തം 3256 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 29 ജൂണ്‍ 2024 മുതല്‍ 12 ജൂലൈ 2024 വരെ അപേക്ഷിക്കാം.

AIASL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്ടെർമിനൽ മാനേജർ, ഡെപ്യൂട്ടി ടെർമിനൽ മാനേജർ, ഡ്യൂട്ടി മാനേജർ, ഡ്യൂട്ടി ഓഫീസർ, ജൂനിയർ. ഓഫീസർ, റാമ്പ് മാനേജർ, ഡെപ്യൂട്ടി റാമ്പ് മാനേജർ, ഡ്യൂട്ടി മാനേജർ, ജൂനിയർ. ഓഫീസർ, ടെർമിനൽ മാനേജർ, ഡിവൈ. ടെർമിനൽ മാനേജർ, പാരാ മെഡിക്കൽ കം കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, റാംപ് സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജൻ്റ്
ഒഴിവുകളുടെ എണ്ണം3256
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.22,530-75,000/
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി29 ജൂൺ 2024
അപേക്ഷിക്കേണ്ട അവസാന തിയതി12 ജൂലൈ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.aiasl.in/

വിവിധ പൊതു മേഖലാ ബാങ്കുകളില്‍ ജോലി

അടുത്തുള്ള ബാങ്കുകളില്‍ ക്ലാര്‍ക്ക് ജോലി : ഇന്ത്യയിലെ വിവിധ പൊതു മേഖലാ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ ഇപ്പോള്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികയില്‍ മൊത്തം 6128 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 1 മുതല്‍ 2024 ജൂലൈ 21 വരെ അപേക്ഷിക്കാം.
IBPS CRP Clerk XIV Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoNA
തസ്തികയുടെ പേര്ക്ലാര്‍ക്ക്
ഒഴിവുകളുടെ എണ്ണം6128
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.25,000 – 45,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 1
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂലൈ 21
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.ibps.in/

അമിത ജോലിഭാരം; റോബോട്ട് ‘ആത്മഹത്യ’ ചെയ്തു

സൗത്ത് കൊറിയ:
മനുഷ്യര്‍ക്ക് മാത്രമല്ലേ ജോലിഭാരം? റോബോട്ടുകള്‍ക്കും ജോലിഭാരവും സമ്മർദ്ദവുമുണ്ടോ? ജോലിഭാരം താങ്ങാൻ വയ്യാതെ ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന വാർത്ത നിങ്ങൾക്ക് ഞെട്ടലുണ്ടാക്കിയോ? എന്നാൽ അതും സംഭവിച്ചു. ജൂണ്‍ 26ന് ദക്ഷിണ കൊറിയയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നത്. റോബോട്ടിന്റെ പ്രവർത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്ന് വീഴുകയും തുടർന്ന് പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു.

റോബോട്ട് പടിക്കെട്ടുകളിൽ നിന്ന് വീണത് ചിലപ്പോള്‍ ‘ആത്മഹത്യ’ ആകാം എന്നാണ് സിറ്റി കൗണ്‍സില്‍ അധികൃതര്‍ പറയുന്നത്. വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന ഇടത്ത് കറങ്ങുന്നത് ഒരു ഉദ്യോ​ഗസ്ഥൻ കണ്ടിരുന്നു. പ്രാദേശിക മാധ്യമങ്ങളിലും സംഭവം റോബോട്ടിന്റെ ‘ആത്മഹത്യ’ എന്ന രീതിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയര്‍ റോബോട്ടിക്‌സ് നിർമിച്ച റോബോട്ടാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ബെയര്‍ റോബോട്ടിക്‌സ് റസ്‌റ്റോറന്റുകള്‍ക്ക് വേണ്ടിയുള്ള റോബോട്ടുകള്‍ നിര്‍മിച്ച് ശ്രദ്ധേയമായ കമ്പനിയാണ്.

ഈ റോബോട്ടിനെ 2023 ലാണ് ഒരു സിറ്റി കൗണ്‍സില്‍ ഓഫീസറായി തിരഞ്ഞെടുത്തത്. ഓഫീസിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്നതായിരുന്നു ഈ റോബോട്ട്. കെട്ടിടത്തിന്റെ ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റില്‍ സഞ്ചരിക്കാനും ഇതിന് കഴിവുണ്ടായിരുന്നു.

റോബോട്ട് ആത്മഹത്യ ചെയ്തതിന് പിന്നിൽ ജോലിഭാരമാണെന്നാണ് ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം പറയുന്നത്. ഓഫീസിലെ മറ്റ് ജീവനക്കാരെ പോലെ തന്നെ ഒമ്പത് മണി മുതല്‍ ആറ് മണി വരെയാണ് റോബോട്ടിനും ജോലി ഉണ്ടായിരുന്നത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡും റോബോട്ടിന് നൽകിയിരുന്നു. എന്തായാലും സംഭവം ദൗർഭാ​ഗ്യകരം തന്നെ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കന്‍ ബിരിയാണി സല്‍ക്കാരം; വിമര്‍ശനം ഉന്നയിച്ച് ശശികല ടീച്ചര്‍

തിരുവനന്തപുരം:
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് നടന്നത് അത്യന്തം നിര്‍ഭാഗ്യകരമായ സംഭവമാണന്ന് ശശികല ടീച്ചർ. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ആചാര മര്യാദകള്‍ അറിയില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ല. ക്ഷേത്ര മര്യാദകള്‍ അറിഞ്ഞുകൊണ്ട് ലംഘിച്ചുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.

വളരെ ഗുരുതരമായ കുറ്റമാണിത്. ഭഗവാന്റ ശരീരമായാണ് ക്ഷേത്രത്തെ കാണുന്നത്. ശ്രീകോവില്‍ പോലെ ഓരോ ഭാഗവും പരിശുദ്ധമായി സൂക്ഷിക്കേണ്ടതാണ്. അങ്ങനെയുള്ളിടത്ത് ബിരിയാണി ട്രീറ്റ് നടത്തിയെന്ന പറഞ്ഞാല്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

ജീവനക്കാര്‍ മാംസം കഴിക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ക്ഷേത്രത്തിനകത്തേക്ക് ഇത് കൊണ്ടുവന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ക്ക് തരിമ്പു പോലും വിശ്വാസമില്ലെന്നും ആചാരങ്ങള്‍ ലംഘിക്കാന്‍ യാതൊരു മടിയില്ലെന്നും ഇതോടെ കൂടുതല്‍ വ്യക്തമായി. കേവലം ഒരു ശിക്ഷ നടപടികള്‍ ഇതിന് പരിഹാരമില്ല. ഭക്തര്‍ മര്യാദകള്‍ പാലിക്കുന്നുണ്ടോയന്ന് ശ്രദ്ധിക്കേണ്ട ജീവനക്കാരാണ് ഇത് ചെയ്തത്. അവര്‍ ഇതിനെ ഒരു തൊഴിലായാണ് കാണുന്നത്. ഉത്തരവാദികള്‍ക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല’, ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി.

ജൂലൈ ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടന്നത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആഘോഷം നടന്നത്. വിവരം ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസികളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

കേരളത്തില്‍ HLL ലൈഫ് കെയര്‍ കമ്പനിയില്‍ ജോലി

കേരളത്തില്‍ HLL ലൈഫ് കെയര്‍ കമ്പനിയില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് ഡയാലിസിസ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, അഡ്മിന്‍ അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സെന്റര്‍ മാനേജര്‍, അക്കൌണ്ടന്റ് കം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 1217 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 ജൂലൈ 2 മുതല്‍ 2024 ജൂലൈ 17 വരെ അപേക്ഷിക്കാം.

HLL Lifecare Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റൻ്റ് ഡയാലിസിസ് ടെക്നീഷ്യൻ, ജൂനിയർ ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, സീനിയർ ഡയാലിസിസ് ടെക്നീഷ്യൻ, അഡ്മിൻ അസിസ്റ്റൻ്റ്, അക്കൗണ്ട്സ് ഓഫീസർ, പ്രോജക്ട് കോ-ഓർഡിനേറ്റർ, സെൻ്റർ മാനേജർ, അക്കൌണ്ടൻ്റ് കം സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ
ഒഴിവുകളുടെ എണ്ണം1217
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം24,219-53,096/-
അപേക്ഷിക്കേണ്ട രീതിതപാല്‍ വഴിhrmarketing@lifecarehll.com
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 2
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂലൈ 17
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.lifecarehll.com/

തട്ടലും വെട്ടലും,ശിഖ സുരേന്ദ്രൻ പുതിയ ടൂറിസം ഡയറക്ടർ,സിവിൽ സപ്ലൈസ് കോർപ്പറേഷനില്‍ പിബി നൂഹ്

തിരുവനന്തപുരം .ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മാറ്റം. സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ്‌ ഡയറക്ടർ ആയി പി ബി നൂഹിനെ നിയമിച്ചു. ശിഖ സുരേന്ദ്രൻ പുതിയ ടൂറിസം ഡയറക്ടർ. മദ്യനയം മാറ്റ ചർച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്ടറും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ ഉയർന്നിരുന്നു. എം എസ് മാധവിക്കുട്ടി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി. നിലവിൽ ശിഖാ സുരേന്ദ്രൻ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു

മദ്യ നയം ചർച്ച ചെയ്യാനെന്ന പേരിൽ ടൂറിസം വകുപ്പിന്റെ വിവാദ യോഗം വിളിച്ചത് ശിഖ സുരേന്ദ്രൻ ആയിരുന്നു.യോഗം വിളിക്കുമ്പോൾ ശിഖ സുരേന്ദ്രന് ടൂറിസം ഡയറക്ടറുടെ അധിക ചുമതലയായിരുന്നു. അവധി കഴിഞ്ഞു തിരികെ പ്രവേശിക്കാൻ ഇരിക്കെയാണ് പി ബി നൂഹിനെ മാറ്റിയത്

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജോമോള്‍

കൊച്ചി. ജോമോളെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിത ഭാരവാഹി, അമ്മ എക്‌സി. യോഗം അവസാനിച്ചു. സോഷ്യൽ മീഡിയയിൽ സംഘടനയുടെ ഇടപെടൽ സജീവമാക്കും. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കും. ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിൻ്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയം,അത് അമ്മയെ ബാധിക്കുന്നതല്ല യോഗം വിലയിരുത്തി

അയിത്തോട്ടുവ ടിപി സദാനന്ദൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം

പടിഞ്ഞാറെ കല്ലട. അയിത്തോട്ടുവ ടിപി സദാനന്ദൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യ ത്തിൽ വായനാപക്ഷാചരണ ത്തിന്റെ ഭാഗമായി വായനാകളരി സംഘടി പ്പിച്ചു. ക്വിസ് മത്സരം കഥാരചന, കവിതാരചന ചിത്രരചന തുടങ്ങിയ പരിപാടികളോടെ നടത്തി.. സമാപനയോഗം ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എ സാബു ഉത്ഘാടനം ചെയ്തു.. ജി. ശങ്കരപിള്ള, എസ്. ഷാനവാസ്, ഷാജി ഡെന്നീസ്,, രാകേഷ് സത്യൻ പിഎന്‍ ഉണ്ണികൃഷ്‌ണൻ നായർ മുജീബ് എംഎസ് തേവലക്കര, രാധാകൃഷ്‌ണൻ മിഥുനം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എസ് ഉദയനൻ അദ്ധ്യക്ഷത വഹിച്ചു. ബിജുസദാനന്ദൻ സ്വാഗതവും,എം സിനി നന്ദിയും പറഞ്ഞു.

കഥയുടെ വർത്തമാനം , പ്രകാശനം ബുധനാഴ്‌ച

ശാസ്‌താംകോട്ട. കെ.എസ്.എം.ഡി.ബി കോളേജിലെ മലയാള വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ ഡോ. ടി.മധു സമാഹരിച്ച കഥയുടെ വർത്തമാനം എന്ന പുസ്‌തകത്തിന്റെ പ്രകാശനം 10.07.2024 ബുധനാഴ്‌ച രാവിലെ 10 മണിക്ക് സെമി നാർ ഹാളിൽ വച്ച് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ആർ.എസ്. രാജീവ് നിർവ്വഹിക്കുന്നു. കോളേജിലെ പൂർവ്വ അധ്യാപികയും കെ.ആർ. മീരയുടെ അമ്മയുമായ പ്രൊഫ. എ.ജി. അമൃതകുമാരി പുസ്‌തകം ഏറ്റുവാങ്ങും. കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻ്റ് കെ.വി. രാമാനുജൻ തമ്പി പുസ്‌തകം പരിചയപ്പെടുത്തുന്നു.