Home Blog Page 248

നിങ്ങള്‍ ഭക്ഷണത്തില്‍ ശേഷം പെരുംജീരകം ചവക്കാറുണ്ടോ?… എങ്കില്‍ ഇതൊന്നു വായിക്കൂ….

നിങ്ങള്‍ ഭക്ഷണത്തില്‍ ശേഷം പെരുംജീരകം ചവക്കാറുണ്ടോ? എന്നാല്‍ പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ ചെറുതൊന്നുമല്ല. പലരും പെരുംജീരകം ഒരു മൗത് ഫ്രഷ്നറായാണ് ഉപയോഗിക്കാറ്. പക്ഷേ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ശരീരത്തെയും മനസ്സിനെയും പുതുക്കുന്ന അത്ഭുതശക്തികളാണെന്ന് നിങ്ങള്‍ക്കറിയാമോ?
ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. നാരുകള്‍, വിറ്റാമിന്‍ സി, ഇ, കെ, കാത്സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി ആരോഗ്യത്തിന് ആവശ്യമുള്ള അനേകം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും. ഹോര്‍മോണുകള്‍ക്ക് സന്തുലിതാവസ്ഥ നല്‍കും. മെറ്റബോളിസം മെച്ചപ്പെടുത്തും. വിശപ്പ് കുറയ്ക്കും. അതുവഴി ഭാരം കുറയ്ക്കാനും ഇത് സഹായകരമാകും.
ദഹനത്തിന് മികച്ചതാണ് പെരുജീരകം. പെരുംജീരകത്തില്‍ അനെത്തോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന എന്‍സൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കും. ഭക്ഷണത്തെ കാര്യക്ഷമായി ദഹിപ്പിക്കാനും ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
വായ്‌നാറ്റം തടയുന്നതും ഇതിന്റെ മേന്‍മയാണ്. പെരുംജീരകത്തിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് സഹായകമാകുന്നത്. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ രൂക്ഷഗന്ധമുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം അല്‍പം ജീരകം ചവയ്ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ സഹായിക്കും. പെരുംജീരകം പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കും. ഇതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലൈന്‍ ഗുണങ്ങള്‍ വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇത് നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്‌സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഉയര്‍ന്ന അളവില്‍ ഭക്ഷ്യനാരുകള്‍ ഉള്ളതിനാല്‍ ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. അതിനാല്‍ അടുത്ത തവണ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം കൗണ്ടറിലുള്ള പെരുംജീരകം കാണുമ്പോള്‍ അത് വെറും അലങ്കാരം എന്ന് കരുതരുത്. അത് നിങ്ങളുടെ ദഹനം, രക്തസമ്മര്‍ദ്ദം, ഹൃദയം തുടങ്ങി എല്ലാത്തിനും കരുത്ത് പകരുന്ന ചെറിയൊരു ഹെല്‍ത്ത് ബൂസ്റ്റര്‍ ആണ്.

വിവാഹം ഇന്ന് നടക്കാനിരിക്കെ വധു വാഹനാപകടത്തില്‍പ്പെട്ടു; മൂഹര്‍ത്തം തെറ്റിക്കാതെ ആശുപത്രിയില്‍ താലികെട്ട്

കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരന്‍ ആശുപത്രിക്കിടക്കയില്‍ താലികെട്ടി. ആലപ്പുഴ തുമ്പോളി സ്വദേശി ഷാരോണും ആവണിയുമായി അപകടം ഉണ്ടാക്കിയ വേദനക്കിടയിലും വിവാഹിതരായത്. അതേസമയം തന്നെ വിവാഹം നടക്കേണ്ട മണ്ഡപത്തില്‍ എത്തിയ അതിഥികള്‍ക്ക് സദ്യയും വിളമ്പി.
ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തണ്ണീര്‍മുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങും വരെയാണ് വധു ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തിച്ചു.
അപകട വിവരം അറിഞ്ഞതോടെ വരനും ബന്ധുക്കളും ആശുപത്രിയില്‍ എത്തി. ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രികിടക്കയില്‍ വച്ച് താലികെട്ടാന്‍ തീരുമാനിച്ചു. നട്ടെല്ലിന് പരളക്കേറ്റ ആവണിക്ക് ശസ്ത്രക്രിയ ആവശ്യമാണ്. അതേസമയം തന്നെ വിവാഹം നിശ്ചയിച്ച ഓഡിറ്റോറിയത്തില്‍ എത്തിയ അതിഥികള്‍ക്ക് സദ്യയും വിളമ്പി.

കണ്ടെയ്‌നര്‍ ലോറി തട്ടി ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറില്‍ തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

കണ്ടെയ്നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തുകയറി യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിര (27) ആണ് മരിച്ചത്. കാറോടിച്ച തവനൂര്‍ തൃപ്പാളൂര്‍ സ്വദേശി സെയ്ഫിന് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി റോഡരികിലെ മരത്തില്‍ ഇടിച്ചതോടെ വലിയ മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ കുന്നംകുളം ഭാഗത്തുനിന്ന് എടപ്പാളിലേക്ക് പോകുകയായിരുന്ന കാറിലേക്ക് കൊമ്പ് പതിച്ചു.
മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് മുന്‍സീറ്റിലിരുന്ന യുവതിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ശേഷം കാറിന്റെ പിന്‍വശത്തെ ചില്ലും തകര്‍ത്ത് പുറത്തേക്ക് കുടുങ്ങി.
അപകടത്തില്‍പ്പെട്ട ആതിരയെയും സെയ്ഫിനെയും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍തന്നെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറി നിര്‍ത്താതെ ഓടിച്ചുപോയതായി ദൃക്സാക്ഷികള്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടപ്പാളിലെ കെവിആര്‍ ഓട്ടോമൊബൈല്‍സിലെ ജീവനക്കാരിയായിരുന്നു ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.

നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം… കൊല്ലം-എറണാകുളം മെമു റദ്ദാക്കി

തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയില്‍ പാലത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം. ശനിയാഴ്ച (22 ന് ) രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം എറണാകുളം മെമു റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി ചുരുക്കിയിട്ടുണ്ട്.
നാളത്തെ മധുരഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച ഗുരുവായൂര്‍മധുര എക്‌സ്പ്രസ് കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. നാളത്തെ നാഗര്‍കോവില്‍കോട്ടയം എക്‌സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 21ന് 3.20ന് പുറപ്പെടുന്ന ചെന്നൈതിരുവനന്തപുരം സൂപ്പര്‍ 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. നാളെ വൈകിട്ട് 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട തിരുവനന്തപുരംചെന്നൈ സൂപ്പര്‍ കോട്ടയത്ത് നിന്ന് രാത്രി 8.05ന് സര്‍വീസ് ആരംഭിക്കും.

22ന് ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍
തിരുവനന്തപുരംചെന്നൈ മെയില്‍, തിരുവനന്തപുരംശ്രീഗംഗാനഗര്‍ വീക്ക്ലി, തിരുവനന്തപുരം നോര്‍ത്ത്‌ലോകമാന്യതിലക് വീക്ക്ലി, തിരുവനന്തപുരം നോര്‍ത്ത്‌ബെംഗളൂരു ഹംസഫര്‍, തിരുവനന്തപുരംമംഗളൂരു മലബാര്‍, കന്യാകുമാരിദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്, തിരുവനന്തപുരംരാമേശ്വരം അമൃത എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത്‌നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരംമംഗളൂരു എക്‌സ്പ്രസ്. 23ന് രാവിലെ 4.20ന് പുറപ്പെടുന്ന കൊല്ലംഎറണാകുളം മെമു, 22ന് രാത്രി പുറപ്പെട്ട് 23ന് കേരളത്തില്‍ എത്തുന്ന തൂത്തുകുടിപാലക്കാട് പാലരുവി എക്‌സ്പ്രസ്, 22നുള്ള തിരുവനന്തപുരംഎറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് എന്നിവ 30 മിനിറ്റോളം വൈകുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കോടതി ഇടപെടല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീന്‍ നീക്കിയിട്ടുണ്ട്.
അജിത് കുമാറും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ചിരുന്ന രണ്ടു ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്, അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍, ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എജിഡിപിയായി സേവനം അനുഷ്ഠിക്കുന്ന താന്‍ പൊതുസേവകന്‍ ആണെന്നും, അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെന്നും അജിത് കുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്ന് കോടതി വിധിച്ചു. നെയ്യാറ്റിന്‍കര പി നാഗരാജ് ആണ് അജിത് കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്. അതേസമയം സര്‍ക്കാരില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന് മുമ്പോട്ടു പോകാമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ വിധിയില്‍ വ്യക്തമാക്കി. ഇതിനായി വീണ്ടും സര്‍ക്കാരിന് പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അന്വേഷണത്തില്‍ അദൃശ്യശക്തികള്‍ ഇടപെടല്‍ നടത്തിയെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ അനുചിതമായി പോയി എന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കുകയായിരുന്നു.

വിവാഹ നിശ്ചയ ദിനം പ്രതിശ്രുത വരനും കുടുംബവും തീപിടുത്തതിൽ മരിച്ചു

അഹമ്മദാബാദ്.വിവാഹ നിശ്ചയ ദിനം പ്രതിശ്രുത വരനും കുടുംബവും തീപിടുത്തതിൽ മരിച്ചു

ഗുജറാത്തിലെ ഗോദ്രയിലാണ് സംഭവം
നാലംഗം കടുംബമാണ് മരിച്ചത്.
അച്ഛനും അമ്മയും രണ്ട് മക്കളും മരിച്ചു

മൂത്ത മകൻറെ വിവാഹ നിശ്ചയം ആയിരുന്നു ഇന്ന്
പുലർച്ചയാണ് വീടിന് തീപിടിച്ചത്

വാടകയ്ക്ക് എടുത്ത കാർ മടക്കിചോദിച്ച ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി  അപകടകരമായ തരത്തിൽ വാഹനം ഓടിച്ചു 

വാടകയ്ക്ക് എടുത്ത കാർ മടക്കി നൽകിയില്ല

കാർ ചോദിച്ച ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി  അപകടകരമായ തരത്തിൽ വാഹനം ഓടിച്ചു

കുറ്റൂർ സ്വദേശി ബക്കറിനെതിരെ കേസ്

ആലുവ സ്വദേശി സോളമനെയാണ്
ബോണറ്റിൽ കിടത്തി അപകടകരമായ രീതിയിൽ  വാഹനം ഓടിച്ചത്

സോളമ ന്റെ വാഹനം ബക്കർ കൈക്കലാക്കിയിരുന്നു

ഇത് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് വാഹനം ഇടിച്ചു മുന്നോട്ട് പോയത്

എറണാകുളം കോട്ടപ്പടിയിൽ കാട്ടാന ആക്രണം… രണ്ട് പേർക്ക് പരിക്ക്

എറണാകുളം കോട്ടപ്പടിയിൽ കാട്ടാന ആക്രണം. രണ്ട് പേർക്ക് പരിക്കേറ്റു. കോതമംഗലം കുളങ്ങാട്ടുകുഴി സ്വദേശികളായ ഗോപി, അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 7ഓടെ കോട്ടപ്പടിക്കടുത്തുള്ള വാവേലിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. ഇരുവരും അബദ്ധത്തിൽ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാന തുമ്പിക്കൈ കൊണ്ട് ആക്രമിച്ചെങ്കിലും ഗോപിയും അയ്യപ്പൻകുട്ടിയും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ഇവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് നിസാരമാണെന്നും നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടൽ; ഇടപെട്ടത് മേയർ ആര്യാ രാജേന്ദ്രനോ ?

തിരുവനന്തപുരം. വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടൽ. ഇടപെട്ടത് മേയറുടെ ഓഫീസ് എന്ന് വെളിവായി

മേയർ ആര്യാ രാജേന്ദ്രൻ്റെ ഓഫീസെന്നതിന് തെളിവായി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

വൈഷ്ണ രേഖപ്പെടുത്തിയ ടി സി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാർ. ധനേഷ് കുമാറിന്റെ പരാതിയിലാണ് മേയറുടെ ഓഫീസ് നേരിട്ട് ഇടപെട്ടത്

ഈ രേഖ വെച്ചാണ് വൈഷ്ണയുടെ വോട്ട് ഒഴിവാക്കിയത്

ദൃശ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്.

അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

വാൽപ്പാറ. അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.

14 വയസ്സുകാരി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തമിഴ്നാട് വാല്‍പ്പാറ റൊട്ടിക്കടയിലാണ് സംഭവം.

അധ്യാപകർ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച്‌ വഴക്ക് പറഞ്ഞതും പഠനത്തില്‍ മോശമാണെന്നും പറഞ്ഞ് ക്ലാസ്സില്‍ ഒറ്റക്ക് ഇരുത്തിയതുമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിടാനുള്ള കാരണം. മാനസിക സമ്മർദ്ദത്തിലായ കുട്ടി സ്കൂളില്‍ പോകില്ലെന്ന് വാശി പിടിച്ചിരുന്നു. സ്കൂളില്‍ പോകാൻ മാതാപിതാക്കള്‍ നിർബന്ധിച്ചതോടെയാണ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്ബത്തൂർ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, 14 കാരിയുടെ മരണത്തില്‍ വാല്‍പ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)