Home Blog Page 249

അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

വാൽപ്പാറ. അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.

14 വയസ്സുകാരി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തമിഴ്നാട് വാല്‍പ്പാറ റൊട്ടിക്കടയിലാണ് സംഭവം.

അധ്യാപകർ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച്‌ വഴക്ക് പറഞ്ഞതും പഠനത്തില്‍ മോശമാണെന്നും പറഞ്ഞ് ക്ലാസ്സില്‍ ഒറ്റക്ക് ഇരുത്തിയതുമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിടാനുള്ള കാരണം. മാനസിക സമ്മർദ്ദത്തിലായ കുട്ടി സ്കൂളില്‍ പോകില്ലെന്ന് വാശി പിടിച്ചിരുന്നു. സ്കൂളില്‍ പോകാൻ മാതാപിതാക്കള്‍ നിർബന്ധിച്ചതോടെയാണ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്ബത്തൂർ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, 14 കാരിയുടെ മരണത്തില്‍ വാല്‍പ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

സർവവിജ്ഞാനകോശം മുൻ എഡിറ്റർ
എസ്. കൃഷ്ണകുമാർ നിര്യാതനായി

കോഴിക്കോട്. സർവവിജ്ഞാനകോശം മുൻ എഡിറ്റർ
എസ്. കൃഷ്ണകുമാർ (57) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാർ ദീർഘകാലമായി കോഴിക്കോടാണ് താമസം. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും മലയാള വിഭാഗത്തിൽ എം. ഫിൽ നേടിയ അദ്ദേഹം ദീർഘകാലം സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ദൃശ്യകലാവിഭാഗം അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. 2023 മേയിൽ സർവ്വീസിൽ നിന്നും വിരമിച്ചു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. നിരവധി പരസ്യചിത്രങ്ങളുടേയും ഡോക്യൂമെന്ററി ചിത്രങ്ങളുടെയും തിരകഥാകൃത്തായി പ്രവർത്തിച്ചിട്ടുണ്ട്.

മറവിയുടെ മണം,  മണികണ്ഠൻ, ഓഹരി, കൃഷ്ണകൃപാസാഗരം, പ്രയാണം എന്നിവയാണ് ശ്രദ്ധേയമായ തിരക്കഥകൾ.

മലയാളഗവേഷണം സർവകലാശാലകളിൽ, മഹാത്മജിയും മലയാളകവിതയും, സിനിമയുടെ നേർക്കാഴ്ചകൾ, പി.എ ബക്കർ ഏകാകിയുടെ സംഘഗാനം, ജോൺസി ജേക്കബ്, കണ്ണേറ് ഒരു ഫോക്‌ലോർ പഠനം, വടക്കൻ പാട്ടിലെ വീരകഥകൾ, സുകുമാർ അഴീക്കോട്, ഇന്ത്യൻ നാടോടിക്കഥകൾ, പ്രകൃതിദുരന്തങ്ങൾക്കെതിരെ പുതുജാഗ്രത എന്നിവയാണ് കൃതികൾ.
സംസ്കാരം കോഴിക്കോട് നടന്നു.
മലയാളം സർവകലാശാല അദ്ധ്യാപികയും എഴുത്തുകാരിയുമായ സുനിത ടി.വിയാണ് ഭാര്യ. മകൾ ഗായത്രി കൃഷ്ണ എസ്.

കച്ചവടക്കാർ നോക്കി വച്ചോ, വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് ഞെട്ടിക്കുന്ന തട്ടിപ്പ്, യുവതി അടക്കം പിടിയിൽ

കൊച്ചി. കളമശ്ശേരി പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു
നിരവധി കടകളിൽനിന്ന് സാധനം വാങ്ങിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്
ഫോണിൽ പണം നൽകിയതായി കടയുടമകളെ കാണിക്കും

എന്നാൽ അക്കൗണ്ടിൽ പണം എത്തില്ല

സംശയം തോന്നിയ ഹോട്ടൽ ഉടമകളാണ് പ്രതികളെ തടഞ്ഞുവച്ച പോലീസിൽ ഏൽപ്പിച്ചത്

കളമശ്ശേരി എളമക്കര ഭാഗത്തെ നിരവധി കടകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ പ്രതികൾ വാങ്ങി

ഒരു യുവതി ഉൾപ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.മറ്റന്നാൾ വരെ മഴ തുടരും. മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

ശബരിമല സ്വർണക്കൊള്ള; കടകംപള്ളിക്കും കുരുക്ക്

ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്സിൽ ആയ മുൻ പ്രസിഡന്റ്‌ എ. പദ്മകുമാറിന് പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ചെയ്യാൻ അന്വേഷണസംഘത്തിന്റെ നീക്കം. അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ കുരുക്കുന്ന പരാമർശങ്ങൾ വന്നതോടെയാണ് നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളുടെയും ദ്വാരപാലക ശിൽപ്പ പാളികളുടെയും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണന്ന വിവരം ദേവസ്വം മന്ത്രിക്കും അറിയാമെന്നാണ് മൊഴി. സ്പോൺസറാകാൻ താൽപര്യം പ്രകടിപ്പിച്ചുള്ള കത്ത് കടകംപള്ളി സുരേന്ദ്രനും നൽകിയതായി ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. ദേവസ്വം മന്ത്രിയും തന്ത്രിയും ഉൾപ്പടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടന്നും അങ്ങിനെയാണ് താൻ പോറ്റിയുമായി സൗഹൃദത്തിലായതെന്നും മൊഴിയുണ്ട്. ഇതോടെയാണ് കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കാൻ എസ്ഐടി ആലോചിക്കുന്നത്. എന്നാൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും അന്തിമതീരുമാനം


ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സി.പി.എം നേതാവുമായ എം.പത്മകുമാര്‍ ജയിലിലാണ് കഴിയുന്നത്. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. രാത്രി 10 മണിയോടെ  തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലില്‍ എത്തിച്ചു. തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. അടുത്ത ദിവസം തന്നെ ഇതിനായുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും.

സ്വർണ്ണക്കൊള്ളയിൽ പത്മകുമാറോ പിന്നിൽ നിന്നവരോ സാമ്പത്തിക നേട്ടമുണ്ടാക്കി

തിരുവനന്തപുരം. സ്വർണ്ണ ക്കൊള്ള,
പത്മകുമാറോ പിന്നിൽ നിന്നവരോ സാമ്പത്തിക നേട്ടമുണ്ടാക്കി  എന്ന നിഗമനത്തിൽ എസ് ഐ ടി മുന്നോട്ട്പത്മകുമാറിന്റെ ആസ്തി വിവരങ്ങളിൽ വിശദമായ അന്വേഷണം നടത്തും.
സ്വർണ്ണക്കൊള്ളയിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തലിന്റെ
അടിസ്ഥാനത്തിലാണ് നീക്കം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായത്

ആസൂത്രണം തുടങ്ങിയത് ദേവസ്വം തലപ്പത്ത് നിന്നെന്ന് SIT

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൈമാറാൻ
നീക്കം ആരംഭിച്ചത് ബോർഡിന്റെ നിർദ്ദേശപ്രകാരം

പിന്നാലെ കത്തിടപാട് ഉൾപ്പടെ ആരംഭിച്ചു

ബോർഡിൽ വിവരങ്ങൾ കൈമാറിയതും പത്മകുമാർ

രേഖകൾ തിരുത്തിയതിൽ പത്മകുമാറിന്
അറിവെന്നും SIT

വിറ്റാമിന്‍ ഡിയുടെ കുറവ്; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാനും കാരണമാകും.

വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.

  1. അമിത ക്ഷീണം

ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.

  1. എപ്പോഴും ജലദോഷം, പനി

എപ്പോഴും തുമ്മലും ജലദോഷവും പനിയും പ്രതിരോധശേഷി കുറവിന്‍റെ ലക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം പ്രതിരോധശേഷി കുറവിവിന് കാരണമാകും.

  1. പേശികള്‍ക്ക് ബലക്ഷയം

എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കൈ – കാലു വേദന, പല്ലുവേദന, നടുവേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.

  1. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്.

  1. വരണ്ട ചര്‍മ്മം

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത ഉണ്ട്.

  1. ചര്‍മ്മം ചൊറിയുക

ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.

  1. തലമുടി കൊഴിച്ചില്‍

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ചിലര്‍ക്ക് തലമുടി കൊഴിച്ചിലും ഉണ്ടാകാം.

  1. മൂഡ് സ്വിംഗ്സ്

വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമുണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.

ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് നീക്കം. അതേസമയം, സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സർക്കാർ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോർട്ട് നൽകും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

നിർണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാൽ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്‌റ്റിന് മുൻപ് കരുക്കൾ നീക്കിയത്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ ഭീകരർ  വൈറ്റ് കോളർ സംഘത്തിനു ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകി

ന്യൂഡെൽഹി . ഡൽഹി ചാവേർ ആക്രമണം:
വിദേശ ഭീകരർ  വൈറ്റ് കോളർ സംഘത്തിനു ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകിയതായി കണ്ടെത്തി.

42 വീഡിയോ കൾ ജയ് ഷെ ഭീകരർ വൈറ്റ് കളർ സംഘത്തിന് അയച്ചു.

മുസമ്മിൽ അഹമ്മദ് ഗനായിക്കാണ് വീഡിയോകൾ അയച്ചു നൽകിയതെന്ന് അന്വേഷണസംഘം.

ഹാൻസുള്ള എന്ന പേരിലുള്ള ഹാൻഡിലിൽ നിന്നാണ് വീഡിയോകൾ അയച്ചത്.

എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ വഴി യാണ് വീഡിയോ കൾ അയച്ചത്.

അതിനിടെ 2022 ലെ കോയമ്പത്തൂരിൽ നടന്ന കാർ ചാവേർ ബോംബ് സ്ഫോടനം,

2022 ലെ മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം,

2024 ലെ ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം എന്നിവക്കും ഡൽഹി സ്ഫോടനവുമായി ബന്ധമെന്ന് സൂചന ലഭിച്ചു.

ഇവക്കും ഡൽഹി സ്ഫോടനത്തിനും പിന്നിൽ ഒരേ ഹാൻഡ്‌ലർ എന്ന് സംശയം.

‘ഇവിടെ ഉനി ഒരു തുള്ളി റഷ്യൻ വേണ്ട ‘, റിലയൻസിന്റെ യുടേൺ; യുഎസ് ഉപരോധത്തിന് വഴങ്ങി നവംബർ 20 മുതൽ റഷ്യൻ എണ്ണ ഉപയോഗിക്കില്ല

ജാംനഗർ: യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി, ജാംനഗറിലെ കയറ്റുമതിക്കായി മാത്രമുള്ള റിഫൈനറിയിൽ റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഉപയോഗം നിർത്തിയതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) അറിയിച്ചിരിക്കുകയാണ്. നവംബർ 20 മുതൽ ഈ റിഫൈനറിയിലേക്ക് റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി കമ്പനി വക്താവ് വ്യക്തമാക്കി.

ഇന്ത്യയുടെ ഏറ്റവും വലിയ റഷ്യൻ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയൻസ്. റഷ്യൻ എണ്ണ സംസ്കരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ യൂണിയൻ, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യുന്നവരിൽ പ്രമുഖരാണ് റിലയൻസ്. എന്നാൽ, റഷ്യൻ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളും, റഷ്യൻ ക്രൂഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്കുകളും കമ്പനി തീരുമാനത്തിൽ നിർണ്ണായകമായി.

“നവംബർ 20 മുതൽ ഞങ്ങളുടെ എസ്.ഇ.സെഡ്. റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തി,” കമ്പനി വക്താവ് പറഞ്ഞു. “ഡിസംബർ 1 മുതൽ, എസ്.ഇ.സെഡ്. റിഫൈനറിയിൽ നിന്നുള്ള എല്ലാ ഉൽപ്പന്ന കയറ്റുമതികളും റഷ്യൻ ഇതര ക്രൂഡ് ഓയിൽ ഉപയോഗിച്ച് മാത്രമായിരിക്കും ഉത്പാദിപ്പിക്കുക.” 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന യുറോപ്യൻ യൂണിയന്റെ ഉൽപ്പന്ന ഇറക്കുമതി നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിശ്ചയിച്ച സമയപരിധിക്ക് മുൻപ് തന്നെ ഈ മാറ്റം പൂർത്തിയാക്കിയതായും കമ്പനി അറിയിച്ചു.

‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തും’, ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ ആശങ്ക മാറാതെ റിലയൻസ് അടക്കമുള്ള കമ്പനികൾ
ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-സൈറ്റ് എണ്ണ ശുദ്ധീകരണ കോംപ്ലക്സിൽ റിലയൻസിന് രണ്ട് റിഫൈനറികളാണുള്ളത്. ഇതിൽ ഒന്ന് യൂറോപ്പ്, യുഎസ് തുടങ്ങിയ വിപണികളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന പ്രത്യേക സാമ്പത്തിക മേഖല യൂണിറ്റും മറ്റൊന്ന് ആഭ്യന്തര വിപണിയെ ലക്ഷ്യമിട്ടുള്ള പഴയ യൂണിറ്റുമാണ്. ഉപരോധം ബാധിക്കുന്നത് കയറ്റുമതിക്ക് മാത്രമായുള്ള പ്രത്യേക യൂണിറ്റിനെയാണ്. ഒക്ടോബർ 22 വരെയുള്ള കരാറുകൾ പാലിക്കുന്നതിൻ്റെ ഭാഗമായി, റഷ്യൻ ക്രൂഡ് ഓയിലിൻ്റെ അവസാന ചരക്ക് നവംബർ 12-നാണ് കയറ്റി അയച്ചത്. “നവംബർ 20-നോ അതിനുശേഷമോ എത്തുന്ന റഷ്യൻ ചരക്കുകൾ ഞങ്ങളുടെ ആഭ്യന്തര താരിഫ് ഏരിയയിലെ (DTA) റിഫൈനറിയിൽ സ്വീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

ഉപരോധ പശ്ചാത്തലം

റഷ്യൻ എണ്ണ കയറ്റുമതിക്കാരായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ രണ്ട് വലിയ കമ്പനികൾക്ക് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയതാണ് ഈ തീരുമാനത്തിന് കാരണം. യുക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നൽകുന്നു എന്ന് ആരോപിച്ചാണ് ഉപരോധം. റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാൻ റിലയൻസ് നേരത്തെ തന്നെ ക്രമീകരണം തുടങ്ങിയിരുന്നു. യുഎസ്സിൽ വലിയ ബിസിനസ് താൽപ്പര്യങ്ങളുള്ള റിലയൻസിന് യുഎസ് ഉപരോധങ്ങൾ ആകർഷിക്കുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ഏകദേശം 35 ബില്യൺ ഡോളർ മൂല്യമുള്ള റഷ്യൻ എണ്ണ റിലയൻസ് വാങ്ങിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ ഏകദേശം മൂന്നിലൊന്നും റഷ്യയിൽ നിന്നാണ് വരുന്നത്.