Home Blog Page 2457

കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ അവധിയിൽ പോയ തൊടുപുഴ നഗരസഭ ചെയർമാൻ ഓഫീസിൽ തിരിച്ച് എത്തി

തൊടുപുഴ .കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ അവധിയിൽ പോയ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഓഫീസിൽ തിരിച്ച് എത്തി. എൽ ഡി എഫ് ഇന്ന് അവിശ്വാസം നല്കാനിരിക്കെയാണ് ചെയർമാൻ തിരിച്ച് എത്തിയത് .
മുഖം രക്ഷിക്കാനാണ് അവിശ്വാസത്തിലൂടെ LDF ശ്രമിക്കുന്നതെന്നും സത്യം തെളിയിക്കുമെന്നും സനീഷ് ജോർജ്ജ് പറഞ്ഞു.

കൈകൂലി കേസിൽ വിജിലൻസ് പ്രതി ചേർത്തതോടെയാണ് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അവധിയിൽ പ്രവേശിച്ചത്. കടുത്ത സമ്മർദ്ദത്തിന് ഒടുവിൽ LDF തന്നെ അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചതോടെയാണ് സനീഷ് ജോർജ് തിരിച്ച് ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തത്.


കോടതി കണ്ടെത്തുന്നത് വരെ താൻ കുറ്റക്കാരനാക്കില്ലെന്നും സത്യം തെളിയിക്കുമെന്നും സനീഷ് ജോർജ് പറഞ്ഞു . അവിശ്വാസം കൊണ്ടുവരുന്നത് LDF ൻ്റെ മുഖം രക്ഷിക്കാനാണ്

ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് തന്നെയാണ് സനീഷ് ജോർജ് പറയുന്നത്. അതുകൊണ്ട് തന്നെ യുഡിഎസിന്റെയും ബിജെപിയുടെയും പിന്തുണയോടെ അവിശ്വാസം കൊണ്ടുവരാനാണ് എൽഡിഎഫിനീക്കം. 35 കൗൺസിൽ ചെയർമാനെ കൂടാതെ LDF 13 ഉം UDF ന് 12 ഉം ബി ജെ പിക്ക് 8 ഉം കൗൺസിലർമാർ ഉണ്ട് . ഒരു സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്

കോന്നി കൊക്കാത്തോട് അള്ളുങ്കലിൽ കാണാതായ യുവാവിനെ സമീപത്ത് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോന്നി കൊക്കാത്തോട് അള്ളുങ്കലിൽ കാണാതായ യുവാവിനെ സമീപത്ത് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊക്കാത്തോട് അള്ളുങ്കൽ പുത്തൻപുരയിൽ വിജയൻപിള്ളയുടെ മകൻ വിഷ്‌ണു932)വിനെയാണ് ഇന്നലെ പുലർച്ചെ വീട്ടിൽ കാണാതായത്.സമീപത്തെ വനത്തിലേക്ക് കയറി പോയെന്നാണ് ആദ്യ വിവരം.മാനസിക ദൗർബല്യമുള്ള
യുവാവാണ് വിഷ്ണു.നേരത്തെയും കാണാതായിയിട്ടുണ്ട്. അന്ന് നടന്ന തെരച്ചിലിൽ വനത്തിൽ സ്ഥിതി ചെയ്യുന്ന കട്ടാത്തിപ്പാറയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു…ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്തനായില്ല

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; കാർ കണ്ടെത്തി, അന്വേഷണം തുടരുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദിനെയാണ്(33) കാണാനില്ലെന്ന് ഭാര്യ ഷഹല പോലീസിൽ പരാതി നൽകിയത്. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പോലീസ് എത്തി കാർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; കാർ കണ്ടെത്തി, അന്വേഷണം തുടരുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദിനെയാണ്(33) കാണാനില്ലെന്ന് ഭാര്യ ഷഹല പോലീസിൽ പരാതി നൽകിയത്. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പോലീസ് എത്തി കാർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.

സ്കൂളിന് മുകളിൽ മരം വീണു

പാലക്കാട്‌. സ്കൂളിന് മുകളിൽ മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു.സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരങ്ങളാണ്‌ കടപുഴകി വീണത്. സ്കൂളിന് അവധി പ്രഖ്യാപിച്ചു
വീഴ്ചയിൽ ഓടുകൾ തകർന്നു.കെട്ടിടത്തിന്റെ ചുമരുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും
അതിനാൽ സ്കൂളിന് അവധി നൽകിയെന്നും സ്കൂൾ അധികൃതർ അറിയിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

തിരുവനന്തപുരം:
സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. 54,000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 6760 ആയി.

വെള്ളിയാഴ്ച മുതൽ മാറ്റമില്ലാതെ തുടരുകയായിരുന്നു പവൻ വില. ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ആറാം തീയതിയാണ്. അന്ന് 54,120 രൂപയായിരുന്നു ഒരു പവന്റെ വില.

ആനിയെ മല്‍സരിപ്പിച്ചത് രാഷ്ട്രീയ വിവേക മില്ലായ്മ

ന്യൂഡെല്‍ഹി . വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ നേതൃയോഗത്തിൽ ഭിന്നത.നടപടി രാഷ്ട്രീയ വിവേക മില്ലായ്മ യെന്ന് വിമർശനം. പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ ആണ് കടുത്ത വിമർശനം ഉന്നയിച്ചത്. വിഷയം നേരത്തെ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നതായി ആനി രാജ. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിക്ക് കത്ത് നൽകിയിരുന്നു.

കത്ത് യോഗത്തിൽ വായിച്ചു.ഇന്ത്യ സഖ്യ നേതാക്കൾ മത്സരിച്ചാൽ ബിജെപി മുതലെടുപ്പ് നടത്തും എന്നതടക്കം ചൂണ്ടി കാണിച്ചാണ് കത്ത്. സിപിഎംൽ നിന്നും മതിയായ പിന്തുണ ലഭിച്ചില്ല എന്നും ആനി രാജ.ജില്ല കമ്മറ്റികളുടെ തീരുമാന മനുസരിച്ചാണ് സ്ഥാനാർഥി യെ നിശ്ചയിച്ച തെന്ന് കേരള നേതാക്കൾ.ദേശീയ നേതൃ ത്വ ത്തിന് തിരുത്താൻ അവസരം ഉണ്ടായിരുന്നെന്നും കേരള ഘടകം.ഇടതു സ്ഥാനാർഥി ഇല്ലെങ്കിൽ ബിജെപി ക്ക് കൂടുതൽ വോട്ടു ലഭിക്കുമെന്നും കേരള ഘടകം. പ്രിയങ്ക ക്കെതിരെ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിലും ഭിന്നത

ഇക്കാര്യത്തിൽ തീരുമാനം പിന്നീട്

സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞു

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞു.ചൂഴൽ കിൻഡർ വാലി സ്കൂളിലെ വാൻ ആണ് മറിഞ്ഞത്. 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വാഹനത്തിൽ ഉണ്ടായിരുന്നത് 6 വിദ്യാർത്ഥികൾ.പരിക്കേറ്റ വിദ്യാർത്ഥികളെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.ഡ്രൈവർക്കു കൈക്ക് പരിക്കേറ്റു

കനാലിൽ വെള്ളം ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി

മൈതാനത്ത് വീണ്ടും മിശിഹയുടെ കണ്ണുനീർ; ഡഗ് ഔട്ടിലിരുന്ന് പൊട്ടിക്കരഞ്ഞ് മെസി

ന്യൂഫുട്‌ബോൾ ആരാധകർക്ക് നൊമ്പരമായി കോപ അമേരിക്ക ഫൈനൽ മത്സരത്തിലെ മെസിയുടെ കണ്ണുനീർ. തോൽവിയുടെ വേദനയോ വിജയാഹ്ലാദമോ ആയിരുന്നില്ല കണ്ണുനീരിന്റെ പിന്നിൽ. കൊളംബിയക്കെതിരായ ഫൈനൽ മത്സരത്തിനിടെ പരുക്കേറ്റ് മൈതാനം വിടേണ്ട വന്നതായിരുന്നു സൂപ്പർ താരത്തിന് സഹിക്കാനാകാതെ പോയത്.

കിരീടപോരാട്ടം അത്യധികം വാശിയോടെ പുരോഗമിക്കുന്നതിനിടെ മത്സരത്തിന്റെ 66ാം മിനിറ്റിലാണ് പരുക്കിനെ തുടർന്ന് മെസി മൈതാനം വിട്ടത്. ആദ്യ പകുതിയിൽ വലച്ച പരുക്ക് രണ്ടാം പകുതിയിലും തുടർന്നതോടെയാണ് താരം മടങ്ങിയത്.

കണ്ണീരോടെ കളിക്കളത്തിൽ നിന്നിറങ്ങിയ മെസി ഡഗ് ഔട്ടിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് നീറ്റൽ സമ്മാനിക്കുന്നതായിരുന്നു മെസിയുടെ കരച്ചിൽ. ടൂർണമെന്റിലെ ഭൂരിഭാഗം സമയവും കാലിലെ പരുക്ക് മെസിയെ അലട്ടിയിരുന്നു.

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ആനുക്ഷ്യങ്ങൾ വകമാറ്റി ചിലവഴിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം;കേരളാ സാംബവർ സൊസൈറ്റി

ചെങ്ങന്നൂർ:
പട്ടികവിഭാഗ വിദ്യാർത്ഥികളുടെ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചു എന്ന്
കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടു വർഷക്കാലമായി വിദ്യാഭ്യാസ ആനകൂല്യങ്ങൾ വിതരണം ചെയ്യാതെ ബോധപൂർവ്വം കുടിശികയാക്കുകയും വിദ്യാർത്ഥികളുടെ പഠനം
ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് കേരളാ സാംബവർ സൊസൈറ്റി ആലപ്പുഴ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ പ്രീമെട്രിക് സ്ക്കോളർഷിപ്പിന് ഏർപ്പെടുത്തിയ വരുമാന പരിധി എടുത്തു കളയുക, സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജാതി സെൻസസ് നടപ്പാക്കണമെന്നും ചെറിയനാട് എൻ.എസ്.എസ് ഹാളിൽ നടന്ന കൺവൻഷനിൽ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് പി.കെ.സദാനന്ദൻ അദ്ധ്യക്ഷനായി. കെ.എസ്.എസ്. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ബി.അജിത്കുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.സംസ്ഥാന സെക്രട്ടറി വൈ. മനു ശൂരനാട് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റി അംഗം ആർ.ബാബു, ജില്ലാ സെക്രട്ടറി ഇൻ ചാർജ് അശോകൻ പുന്നക്കുറ്റി, താലൂക്ക് സെക്രട്ടറിമാരായ ബി.ബിജു താമരക്കുളം, ദാമോധരൻ ചെങ്ങന്നൂർ, രാജേന്ദ്രൻ കാർത്തികപള്ളി, താലൂക്ക് പ്രസിഡൻ്റ്മാരായ ഷാനവാസ് ചെറിയനാട്, പ്രകാശ് മുതുകുളം, വൈ.എഫ്.ജില്ലാ പ്രസിഡൻ്റ് രാജേഷ് മേലേടത്ത്, ട്രഷറർ ഷിജു സി.കുറ്റിയിൽ വനിതാ സമാജം ജില്ലാ സെക്രട്ടറി ഗ്രീഷ്മാരാജേഷ്, പ്രസിഡൻ്റ് സരിതാ ബാബു എന്നിവർ സംസാരിച്ചു.