Home Blog Page 2455

ആൻഡ്രോയഡ് ഫോണുകളിൽ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്രം

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സേർട്ട് – ഇൻ)ആണ് ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇത് മുതലെടുത്ത് ഹാക്കറിന് ഫോണിലേക്ക് നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനുമാകും. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആൻഡ്രോയിഡ് 12, 12 എൽ, 13, 14 വേർഷനുകളിലായാണ്.

ഐ ഒ എസുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഏകദേശം ഒരു കോടിയിലേറെ വരും. ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാൽകോം, ആം എന്നീ കമ്പനികളുടെ ഭാഗങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്നും സെർട്ട് ഇൻ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിൾ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകളിലും ഒ എസിലും പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

സാംസങ്, റിയൽമി, ഷാവോമി, വിവോ ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ സുരക്ഷാ പ്രശ്‌നമുണ്ട്. പ്രശ്‌നങ്ങളെ കുറിച്ച് ഈ ഫോൺ ബ്രാൻഡുകൾക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ അപ്ഡേറ്റുകൾ നിരവധി പേർ പുറത്തിറക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാവർക്കും അപ്ഡേറ്റ് എത്തിയേക്കുമെന്നാണ് സൂചന. ഇതിനായി സെറ്റിങ്‌സിൽ സിസ്റ്റം അപ്‌ഡേറ്റിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക

ദിവസം ഒരു വാഴപ്പഴം കഴിക്കൂ, ഈ മാറ്റങ്ങൾ അനുഭവിച്ചറിയൂ

ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. വാഴപ്പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഹൃദയത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു.

വാഴപ്പഴം പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി യുകെയിലെ ലീഡ്‌സ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളേറ്റ്, നിയാസിൻ, റൈബോഫ്ലേവിൻ, ബി 6 തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.

വാഴപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ വിളർച്ചയുള്ളവർക്ക് ഇത് നല്ലതാണ്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ എണ്ണത്തിൽ കുറവുണ്ടാകുന്ന അവസ്ഥയാണ് അനീമിയ. ഇത് ക്ഷീണം, ശ്വാസം മുട്ടൽ, വിളർച്ച എന്നിവയിലേക്ക് നയിക്കുന്നു. വാഴപ്പഴത്തിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണുള്ളത്. പഴുക്കാത്ത വാഴപ്പഴത്തിൽ 30 ജിഐ ആണുള്ളത്. എന്നാൽ, പഴുത്ത വാഴപ്പഴത്തിന് 60 ജിഐ ആണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വർദ്ധനവിന് കാരണമാകില്ല എന്നാണ് ഇതിനർത്ഥം. അസിഡിറ്റി മാത്രമല്ല, മലബന്ധം കുറയ്ക്കാനും വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം ഗുണം ചെയ്യും.

സ്കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍

കാസർഗോഡ്. പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഒരു ദിവസം പ്രായമുള്ള കുട്ടിയെ ആണ് ദേലംപാടി പഞ്ചിക്കൽ എസ് വി എ യു പി സ്കൂളിന്റെ വരാന്തയിൽ ഉപേക്ഷിച്ച നിലയിലായിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ കുട്ടിയുടെ കരച്ചിൽ കേട്ടത്തിയ സമീപവാസിയാണ് കുട്ടിയെ കണ്ട വിവരം പോലീസിൽ അറിയിച്ചത്. ആദൂർ പോലീസ് സ്ഥലത്തെത്തി കുട്ടിയെ ചൈൽഡ് ലൈനിനു കൈമാറി. കുട്ടിയെ കണ്ടെത്തിയ പ്രദേശത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. അമ്മതൊട്ടിലിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്

കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ അവധിയിൽ പോയ തൊടുപുഴ നഗരസഭ ചെയർമാൻ ഓഫീസിൽ തിരിച്ച് എത്തി

തൊടുപുഴ .കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ അവധിയിൽ പോയ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഓഫീസിൽ തിരിച്ച് എത്തി. എൽ ഡി എഫ് ഇന്ന് അവിശ്വാസം നല്കാനിരിക്കെയാണ് ചെയർമാൻ തിരിച്ച് എത്തിയത് .
മുഖം രക്ഷിക്കാനാണ് അവിശ്വാസത്തിലൂടെ LDF ശ്രമിക്കുന്നതെന്നും സത്യം തെളിയിക്കുമെന്നും സനീഷ് ജോർജ്ജ് പറഞ്ഞു.

കൈകൂലി കേസിൽ വിജിലൻസ് പ്രതി ചേർത്തതോടെയാണ് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അവധിയിൽ പ്രവേശിച്ചത്. കടുത്ത സമ്മർദ്ദത്തിന് ഒടുവിൽ LDF തന്നെ അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചതോടെയാണ് സനീഷ് ജോർജ് തിരിച്ച് ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തത്.


കോടതി കണ്ടെത്തുന്നത് വരെ താൻ കുറ്റക്കാരനാക്കില്ലെന്നും സത്യം തെളിയിക്കുമെന്നും സനീഷ് ജോർജ് പറഞ്ഞു . അവിശ്വാസം കൊണ്ടുവരുന്നത് LDF ൻ്റെ മുഖം രക്ഷിക്കാനാണ്

ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് തന്നെയാണ് സനീഷ് ജോർജ് പറയുന്നത്. അതുകൊണ്ട് തന്നെ യുഡിഎസിന്റെയും ബിജെപിയുടെയും പിന്തുണയോടെ അവിശ്വാസം കൊണ്ടുവരാനാണ് എൽഡിഎഫിനീക്കം. 35 കൗൺസിൽ ചെയർമാനെ കൂടാതെ LDF 13 ഉം UDF ന് 12 ഉം ബി ജെ പിക്ക് 8 ഉം കൗൺസിലർമാർ ഉണ്ട് . ഒരു സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്

കോന്നി കൊക്കാത്തോട് അള്ളുങ്കലിൽ കാണാതായ യുവാവിനെ സമീപത്ത് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോന്നി കൊക്കാത്തോട് അള്ളുങ്കലിൽ കാണാതായ യുവാവിനെ സമീപത്ത് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊക്കാത്തോട് അള്ളുങ്കൽ പുത്തൻപുരയിൽ വിജയൻപിള്ളയുടെ മകൻ വിഷ്‌ണു932)വിനെയാണ് ഇന്നലെ പുലർച്ചെ വീട്ടിൽ കാണാതായത്.സമീപത്തെ വനത്തിലേക്ക് കയറി പോയെന്നാണ് ആദ്യ വിവരം.മാനസിക ദൗർബല്യമുള്ള
യുവാവാണ് വിഷ്ണു.നേരത്തെയും കാണാതായിയിട്ടുണ്ട്. അന്ന് നടന്ന തെരച്ചിലിൽ വനത്തിൽ സ്ഥിതി ചെയ്യുന്ന കട്ടാത്തിപ്പാറയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു…ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്തനായില്ല

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; കാർ കണ്ടെത്തി, അന്വേഷണം തുടരുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദിനെയാണ്(33) കാണാനില്ലെന്ന് ഭാര്യ ഷഹല പോലീസിൽ പരാതി നൽകിയത്. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പോലീസ് എത്തി കാർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; കാർ കണ്ടെത്തി, അന്വേഷണം തുടരുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദിനെയാണ്(33) കാണാനില്ലെന്ന് ഭാര്യ ഷഹല പോലീസിൽ പരാതി നൽകിയത്. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പോലീസ് എത്തി കാർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.

സ്കൂളിന് മുകളിൽ മരം വീണു

പാലക്കാട്‌. സ്കൂളിന് മുകളിൽ മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു.സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരങ്ങളാണ്‌ കടപുഴകി വീണത്. സ്കൂളിന് അവധി പ്രഖ്യാപിച്ചു
വീഴ്ചയിൽ ഓടുകൾ തകർന്നു.കെട്ടിടത്തിന്റെ ചുമരുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും
അതിനാൽ സ്കൂളിന് അവധി നൽകിയെന്നും സ്കൂൾ അധികൃതർ അറിയിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

തിരുവനന്തപുരം:
സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. 54,000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 6760 ആയി.

വെള്ളിയാഴ്ച മുതൽ മാറ്റമില്ലാതെ തുടരുകയായിരുന്നു പവൻ വില. ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ആറാം തീയതിയാണ്. അന്ന് 54,120 രൂപയായിരുന്നു ഒരു പവന്റെ വില.

ആനിയെ മല്‍സരിപ്പിച്ചത് രാഷ്ട്രീയ വിവേക മില്ലായ്മ

ന്യൂഡെല്‍ഹി . വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ നേതൃയോഗത്തിൽ ഭിന്നത.നടപടി രാഷ്ട്രീയ വിവേക മില്ലായ്മ യെന്ന് വിമർശനം. പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ ആണ് കടുത്ത വിമർശനം ഉന്നയിച്ചത്. വിഷയം നേരത്തെ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നതായി ആനി രാജ. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിക്ക് കത്ത് നൽകിയിരുന്നു.

കത്ത് യോഗത്തിൽ വായിച്ചു.ഇന്ത്യ സഖ്യ നേതാക്കൾ മത്സരിച്ചാൽ ബിജെപി മുതലെടുപ്പ് നടത്തും എന്നതടക്കം ചൂണ്ടി കാണിച്ചാണ് കത്ത്. സിപിഎംൽ നിന്നും മതിയായ പിന്തുണ ലഭിച്ചില്ല എന്നും ആനി രാജ.ജില്ല കമ്മറ്റികളുടെ തീരുമാന മനുസരിച്ചാണ് സ്ഥാനാർഥി യെ നിശ്ചയിച്ച തെന്ന് കേരള നേതാക്കൾ.ദേശീയ നേതൃ ത്വ ത്തിന് തിരുത്താൻ അവസരം ഉണ്ടായിരുന്നെന്നും കേരള ഘടകം.ഇടതു സ്ഥാനാർഥി ഇല്ലെങ്കിൽ ബിജെപി ക്ക് കൂടുതൽ വോട്ടു ലഭിക്കുമെന്നും കേരള ഘടകം. പ്രിയങ്ക ക്കെതിരെ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിലും ഭിന്നത

ഇക്കാര്യത്തിൽ തീരുമാനം പിന്നീട്