Home Blog Page 239

ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി

ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക.ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും..

ന്യൂനതകൾ പരിഹരിച്ച് ശബരിമല തീർത്ഥാടനം സുഖമാക്കാനാണ് പമ്പയിൽ മന്ത്രി വി എൻ വാസവൻ അടിയന്തര യോഗം വിളിച്ചത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പോലീസ് ചീഫ് കോഡിനേറ്റർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവർ അടങ്ങുന്നതാണ് സമിതി.നിലവിൽ പതിനെട്ടാം പടിയിൽ ഒരു മിനിട്ടിൽ ശരാശരി 70 പേരാണ് കയറുന്നത്. അത് 85 ആക്കി ഉയർത്തും.അതിലൂടെ കൂടുതൽ പേർക്ക് ദർശനത്തിന് അവസരം ലഭിക്കും. പരിചയസമ്പന്നരും കരുത്തരുമായ കൂടുതൽ
പോലീസുകാരെ നിയോഗിക്കും.
എല്ലാ ദിവസവും സന്നിധാനത്ത് എ ഡിഎമ്മിൻ്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രതിനിധിയും പോലീസ്, ആരോഗ്യം, ഫയർഫോഴ്സ്, വനം, വാട്ടർ അതോറിട്ടി , പൊതുമരാമത്ത് എന്നിവരുടെ സംയുക്ത യോഗം ചേരും. ചർച്ചയിൽ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും..
നിലയ്ക്കലിലെ പാർക്കിംഗ് സ്ഥലം പൂർണമായും ഉപയോഗിക്കുന്നതിന് അടയന്തര നടപടി സ്വീകരിക്കും.. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദിവസവേദനത്തിന് ആളുകളെ ക്ഷണിച്ച് ദേവസ്വം ബോർഡ് പരസ്യം പ്രസിദ്ധീകരിച്ചു. പമ്പ നിലക്കൽ എരുമേലി എന്നിവിടങ്ങളിലേക്കാണ് ആളുകളെ എടുക്കുന്നത്.. ആകെ 300 പേരെയാണ് നിയമിക്കുക. അതേ സമയം ശബരിമലയിൽ തീർഥാടന തിരക്ക് തുടരു കയാണ്. ഇന്ന് ഉച്ചവരെ അൻപതിനായിരം ഭക്തർ ദർശനം നടത്തി. ഇന്നലെ 86,000 പേരാണ് ദർശനത്തിനെത്തിയത്. തിരക്ക് നിയന്ത്രണവിധേയമാണ്. വർച്ചകൾക്ക് വഴി ബുക്ക് ചെയ്യുന്ന തീർത്ഥാടകർ അനുവദിച്ചിരിക്കുന്ന സമയം കൃത്യമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചു. സുരക്ഷയ്ക്കായി 140 അംഗ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഇന്ന് സന്നിധാനത്ത് എത്തി.

കണ്ണൂർ ജില്ലയിൽ ഒൻപത് ഇടങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂർ ജില്ലയിൽ ഒൻപത് ഇടങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും ആയിട്ടാണ് എൽ ഡി എഫ് സ്ഥാനാർഥികൾക്ക് എതിരാളികൾ ഇല്ലാത്തത്. കാസർഗോഡ് ഒരു എൽ ഡി എഫ് സ്ഥാനാർഥിക്കും യുഡിഎഫ് സ്ഥാനാർഥിക്കും എതിരില്ല.

കണ്ണപുരം പഞ്ചായത്തിൽ നാലിടത്ത് ആണ് എൽ ഡി എഫ് ന് എതിരാളികൾ ഇല്ലാത്തത്. 13,14 വാർഡുകളിൽ നേരത്തെ UDF ഓ NDA യോ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളി. മൂന്നാം വാർഡിലെ UDF സ്ഥാനാർഥി പത്രിക പിൻവലിച്ചു. മലപ്പട്ടം പഞ്ചായത്തിൽ അടവാപ്പുറം നോർത്തിലും സൗത്തിലും എൽ ഡി എഫ് സ്ഥാനാർഥി മാത്രമായിരുന്നു പത്രിക നൽകിയത്. കൊവുന്തലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തളളിയതോടെ മൂന്നിടത് എൽ ഡി എഫ് ന് എതിരില്ല.ആന്തൂര്‍ നഗരസഭയിലെ മൊറാഴ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍ എന്നിവര്‍ക്കും എതിരാളികൾ ഇല്ല.
സിപിഎം UDF സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്

കാസർഗോഡ് മടിക്കൈ പഞ്ചായത്തിലെ ബങ്കളം പത്താം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിക്കും, മംഗൽപ്പാടി പഞ്ചായത്തിലെ ഇരുപതിനാലാം വാർഡിൽ udf നും എതിരാളികളില്ല

എസ്ഐ പരീക്ഷാ തട്ടിപ്പ്, സർക്കാർ അപ്പീൽ തള്ളി

കൊല്ലം. സബ് ഇൻസ്പെക്ടർ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഉത്തരമെഴുതിയെന്ന കേസിലെ പ്രതികളെ വിട്ടയച്ച വിചാരണ കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ കൊല്ലം ജില്ലാ കോടതി തള്ളി.2010 ൽ പിഎസ് സി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് കൊല്ലം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ കരുനാഗപ്പള്ളി സ്വദേശികളെ വെറുതെ വിട്ട കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ.വി.രാജു തള്ളിയത്.

കേസിലെ പ്രധാന രേഖകൾ സാക്ഷികളായ പി.എസ്.സി ഉദ്യോഗസ്ഥർ മുഖേന തെളിവിൽ കൊണ്ടുവരുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞില്ല.പരീക്ഷ എഴുതിയ ഒന്നാം പ്രതി ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചോ എന്ന് മാത്രമല്ല, പരീക്ഷ എഴുതി എന്ന വസ്തുത പോലും തെളിയിക്കുന്നതിൽ
പ്രോസിക്യൂഷൻ പരാജയപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥനിലൂടെ തെളിവിൽ രേഖപ്പെടുത്തിയ പി.എസ്.സി രേഖകൾക്ക് നിയമസാധുതയില്ലെന്ന് കോടതി നിരീക്ഷിച്ചു.
പുറത്ത് നിന്ന് ഉത്തരം പറഞ്ഞുകൊടുത്ത രണ്ടാം പ്രതിക്കെതിരെ ഒരു തെളിവ് പോലുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ വേണു.ജെ.പിള്ള,
ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി

എൽഡിഎഫിൽ കടുത്ത അവഗണന;കുന്നത്തൂരില്‍ തനിച്ച് മത്സരിക്കാൻ പത്രിക നൽകി കേരള കോൺഗ്രസ് മാണി വിഭാഗം

ശാസ്താംകോട്ട:തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കുന്നത്തൂർ പഞ്ചായത്തിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ച കേരള കോൺഗ്രസ് മാണി വിഭാഗം പഞ്ചായത്ത് വാർഡിലും ബ്ലോക്ക് ഡിവിഷനിലും സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക നൽകി.ശാസ്താംകോട്ട ബ്ലോക്ക് കുന്നത്തൂർ ഡിവിഷനിൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയനും പഞ്ചായത്തിലെ 18-ാം വാർഡിൽ മണ്ഡലം പ്രസിഡൻ്റ് കുന്നത്തൂർ ബി.അശ്വനി കുമാറുമാണ് മത്സര രംഗത്ത് ഉള്ളത്.ഇരുവരും പോർക്കളത്തിൽ സജീവമാണ്.കുന്നത്തൂർ പഞ്ചായത്തിൽ ഒരു വാർഡ് മാത്രമാണ് മാണി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്.എന്നാൽ എൽഡിഎഫ് യോഗത്തിൽ ഇതിനു വിരുദ്ധമായ നിലപാടാണ് സിപിഎം,സിപിഐ എന്നിവർ സ്വീകരിച്ചത്.ഘടകകക്ഷിയായിട്ടും മാണി കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങൾക്കു പോലും വില നൽകിയില്ലത്രേ.ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും മത്സരിക്കാൻ രംഗത്ത് എത്തിയത്.എത്ര സമ്മർദ്ദമുണ്ടായാലും പിന്മാറില്ലെന്ന നിലപാടിലാണ് ഇവർ.കുന്നത്തൂർ നിയോജക മണ്ഡലത്തിൽ പാർട്ടിയെ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് എൽഡിഫിലെ വല്യേട്ടന്മാർക്കുള്ളതെന്നും ഇതിൻ്റെ ഭാഗമായാണ് അർഹത ഉണ്ടായിട്ടും സീറ്റ് നിഷേധിക്കുന്നതെന്നും യൂത്ത് ഫ്രണ്ട് (എം) നേതാവ് വ്യക്തമാക്കി.കുന്നത്തൂർ,ശാസ്താംകോട്ട,കിഴക്കേ കല്ലട,മൺറോതുരുത്ത് എന്നീ പഞ്ചായത്തുകളിൽ ഒരു സീറ്റ് പോലും
കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകാൻ എൽഡിഎഫ് നേതൃത്വം തയ്യാറായില്ല.ശാസ്താംകോട്ടയിൽ രണ്ട് സീറ്റാണ് ആവശ്യപ്പെട്ടത്.ഇവിടെ സീറ്റ് വിഭജന ചർച്ചകൾക്കായി എൽഡിഎഫ് ചേരുകയും അഭിപ്രായം വ്യക്തമാക്കാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും നേതാക്കൾ പറയുന്നു.ഇതിൽ പ്രതിഷേധിച്ച് രണ്ട് സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒടുവിൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പോലും മാണി വിഭാഗത്തിന് ക്ഷണമില്ല.കടുത്ത വിഭാഗീയത നിലനിൽക്കുന്ന ഇവിടെ
എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരെ പരസ്യമായി രംഗത്ത് ഇറങ്ങാനാണ് തീരുമാനം.അതിനിടെ കോവൂർ കുഞ്ഞുമോൻ എംഎൽഎ നേതൃത്വം നൽകുന്ന ആർഎസ്പിക്കും (ലെനിനിസ്റ്റ്) സീറ്റ് നൽകിയിട്ടില്ല.നിലവിൽ ഒരു പഞ്ചായത്ത് അംഗം ഇവർക്ക് കുന്നത്തൂരിൽ ഉണ്ടായിരുന്നിട്ടും അവഗണിക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിൻ്റെ ഭാര്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിട്ടുണ്ട്.

കുന്നത്തൂർ പടിഞ്ഞാറ് തുണ്ടിൽ വീട്ടിൽ ചന്ദ്രശേഖരൻ പിള്ള നിര്യാതനായി

കുന്നത്തൂർ:കുന്നത്തൂർ പടിഞ്ഞാറ് തുണ്ടിൽ വീട്ടിൽ ചന്ദ്രശേഖരൻ പിള്ള (63) നിര്യാതനായി സംസ്ക്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ.

ഏതുസമയവും ആളപായമുണ്ടാകും ആദിക്കാട്ടുമുക്കിലെ കുഴി വന്‍ഭീഷണി

ശാസ്താംകോട്ട. ആദിക്കാട്ടുമുക്കിന് സമീപം ചവറ-ശാസ്താംകോട്ട പ്രധാനപാതയില്‍ പൈപ്പുപൊട്ടി രൂപപ്പെട്ട കുഴികള്‍ വന്‍ഭീഷണി. നല്ല നിലയിലായിരുന്ന റോഡില്‍ അടുത്തിടെ ജല അതോറിറ്റി പൈപ്പുപൊട്ടിയാണ് രണ്ടിടത്ത് കുഴി രൂപപ്പെട്ടത്. വളവില്‍അപകടാവസ്ഥ പെരുകിയതോടെ നാട്ടുകാര്‍ പരാതിപ്പെട്ട് ജല അതോറിറ്റി പൈപ്പ് പൊട്ടല്‍ പരിഹരിച്ചു, പക്ഷേ ഇതുമൂലമുണ്ടായകുഴി അപകടമുണ്ടാക്കി തുടരുകയാണ്. നല്ലനിലയിലുള്ള റോഡില്‍ വളവില്‍ അടുത്തെത്തുമ്പോഴാണ് ആളുകള്‍ കുഴി കാണുന്നത്. വാഹനം വെട്ടിക്കുന്നത് മറുവശത്തുകൂടി വരുന്ന വാഹനങ്ങള്‍ക്ക് അപകടമാണ്. നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ ഇതിനോടകം കുഴിയില്‍ വീണ് അപകടപ്പെട്ടുകഴിഞ്ഞു. ഏതുസമയവും ആളപായമുണ്ടാകുമെന്ന നില നാട്ടുകാരെ ആശങ്കയിലാക്കുന്നു

മതിൽ തകർന്ന് വീണു വയോധിക മരിച്ചു

നെയ്യാറ്റിൻകര. സ്വകാര്യ വ്യക്തിയുടെ മതിൽ തകർന്ന് വീണു വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (68) ആണ് മരിച്ചത്. നടന്നു പോകുന്നതിനിടയിൽ സമീപ വാസിയുടെ മതിൽ ഇടിഞ്ഞു വയോധികയുടെ പുറത്തു വീഴുകയായിരുന്നു. രാവിലെ മുതൽ ഈ മേഖലകളിൽ മഴ തുടരുകയായിരുന്നു

മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി

ജി. സുധാകരന് കുളിമുറിയില്‍ വീണ് പരിക്ക്

ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.

വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആസ്തി വർദ്ധന, മറുപടിയില്ലാതെ അൻവര്‍, ഇഡി അന്വേഷണം തുടരുന്നു

കൊച്ചി.പി വി അൻവറിനെതിരായ അന്വേഷണം പുരോഗമിക്കുന്നതായി ED യുടെ വാർത്താ കുറിപ്പ്. ആസ്തി വർദ്ധനവ് എങ്ങനെ എന്നതിന് പി.വി അൻവറിന് വിശദീകരണമില്ലെന്ന് ഇ.ഡി.2016ൽ 14.38 കോടി ആയിരുന്ന ആസ്തി 2021ൽ 64.14 കോടിയായി വർധിച്ചു.KFC യിൽ നിന്ന് എടുത്ത ലോൺ പി.വി ആർ മെട്രോ വില്ലേജ് എന്ന പദ്ധതിക്കായി ആണ് ഉപയോഗിച്ചത്.

പിവിആർ മെട്രോ വില്ലേജിൽ നടത്തിയ പരിശോധനകളിൽ സ്‌കൂളുകൾ, അമ്യൂസ്‌മെന്റ് പാർക്ക്, റിസോർട്ട്, വില്ലാ പ്രോജക്റ്റുകൾ, അപ്പാർട്ട്‌മെന്റ്കൾ ഉൾപ്പെടെ വിപുലമായ നിർമ്മാണ-വാണിജ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തി

പല നിർമാണങ്ങളും നടക്കുന്നത് കൃത്യമായ അംഗീകാരം ലഭിക്കാതെ.വായ്പയായി ലഭിച്ച പണം ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അല്ലാതെ ഉപയോഗിച്ചു.പരിശോധനയ്ക്കിടെ, വിൽപന കരാറുകൾ, സാമ്പത്തിക രേഖകൾ,ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.കെ.എഫ്.സി ഉദ്യോഗസ്ഥരിൽ നിന്ന് എടുത്ത മൊഴികളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടു.ബിനാമികളുടെതെന്ന് സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തിയതായും ED വാർത്ത കുറിപ്പ്.

അമയ പ്രസാദിന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു

തിരുവനന്തപുരം.അമയ പ്രസാദിന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു.ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയ്ക്കുശേഷമാണ് വരണാധികാരിയായ ജില്ലാ കളക്ടർ സ്ഥാനാർത്ഥിത്വം അംഗീകരിച്ചത്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ട്രാൻസ് വുമണായ അമയ.സ്ത്രീ സംവരണ സീറ്റിൽ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മത്സരിക്കുന്നത്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു.വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതി വരണാധികാരിക്ക് വിടുകയായിരുന്നു