26.2 C
Kollam
Saturday 20th December, 2025 | 07:24:48 PM
Home Blog Page 2386

വയനാട്ടിലെ ദുരന്തം; മഞ്ജു വാരിയര്‍ ചിത്രം’ഫൂട്ടേജ്’ റിലീസ് മാറ്റിവച്ച് അണിയറ പ്രവര്‍ത്തകര്‍; വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമെന്ന് കുറിപ്പ്

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ജു വാരിയര്‍ ചിത്രം ഫൂട്ടേജിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ സാഹചര്യത്തിലാണ് സിനിമ ഉടന്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് ്അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.ഓഗസ്റ്റ് രണ്ടിനായിരുന്നു സിനിമയുടെ റിലീസ് തിയതി.

”ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുന്നു.”അണിയറ പ്രവര്‍ത്തകരുടെ വാക്കുകള്‍.

മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസാണ്. മഞ്ജു വാരിയര്‍ക്കൊപ്പം വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നു. അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്.

വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഒരു പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കെ.സുധാകരന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്ഡിആർഎഫ്), കേന്ദ്ര ദുരന്ത നിവാരണ ഫണ്ട് (എൻഡിആർഎഫ്) എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ അനുവദിക്കുന്നില്ല. കേന്ദ്ര വ്യവസ്ഥകൾക്ക് അനുസരിച്ച്, എസ്ഡിആർഎഫിൽ നിന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താം.

ഓരോ പ്രകൃതി ദുരന്തങ്ങളെയും അതിന്റെ സ്വഭാവം അനുസരിച്ചു പരിഗണിക്കുന്നതാണു രീതിയെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. വയനാട്ടിലെ ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേരളത്തിൽ നിന്നുള്ള വിവിധ എംപിമാർ ആവശ്യപ്പെട്ടിരുന്നു.

വയനാട്ടിലെ ദുരിതബാധിതർക്കു സഹായം നൽകാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണം. ഈ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും സർക്കാർ സഹായം നൽകുകയെന്നു മുഖ്യമന്ത്രി അറിയിച്ചു.

എന്തെങ്കിലും സാഹചര്യത്തിൽ ദുരിതാശ്വാസ സഹായമായി വസ്തുക്കൾ വാങ്ങിയവർ അതത് ജില്ലയിലെ കലക്ടറേറ്റിൽ 1077 എന്ന നമ്പറിൽ അറിയിക്കണം. കലക്ടറേറ്റിൽ ഇവ ശേഖരിക്കാൻ സംവിധാനമൊരുക്കും.

പഴയ വസ്തുക്കൾ എത്തിക്കരുത്. അവ സ്വീകരിക്കില്ല. പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. ദുരിതാശ്വാസനിധിയിലേക്കു കേരള ബാങ്ക് 50 ലക്ഷം രൂപ നൽകി. കൊച്ചി വിമാനത്താവള കമ്പനി രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

വാർത്താനോട്ടം

2024 ജൂലൈ 31 ബുധൻ

BREAKING NEWS

?ആരോഗ്യ മന്ത്രി വീണാ ജോർജിന് കാർ അപകടത്തിൽ പരിക്ക്. വയനാട്ടിലേക്ക് പോയ മന്ത്രിയുടെ കാർ മഞ്ചേരിയിൽ ബൈക്കുകളുമായി ഇടിച്ചാണ് അപകടം.

?ഉരുൾപൊട്ടലിൽ 159 മരണം, 116 പേരുടെ പോസ്റ്റ് മാർട്ടം പൂർത്തിയായി.

?എണ്ണൂറിലധികം പേരെ രക്ഷപെടുത്തി.
വയനാട് രക്ഷാദൗത്യം
പുന:രാരംഭിച്ചു

? 12 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

?മോശം കാലാവസ്ഥ: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം മാറ്റിവെച്ചു.

? ഡൽഹിയിൽ നിന്ന് സൈന്യത്തിൻ്റെ കൂടുതൽ അംഗങ്ങൾ ഇന്ന് വയനാട്ടിലെത്തും.

?ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം

?കേരളീയം?

? കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ ഇതുവരെ 159 പേര്‍ മരിച്ചു. 211 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 180-ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല.

?ഇന്ന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങള്‍ക്കും തകര്‍ന്ന വീടുകള്‍ക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. പ്രദേശത്തെ പാടികള്‍ പലതും ഒഴുകിപ്പോയി.. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനതൊഴിലാളിളേയും കുടുംബത്തേയും രക്ഷിക്കാനായോ എന്നതും വ്യക്തമല്ല.

?വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേര്‍ന്നാണ് ചൂരല്‍മലയില്‍ ഇന്നലെ രാത്രിയോടെ താത്കാലിക പാലം നിര്‍മ്മിച്ചത്.

? വയനാട്ടില്‍ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ കേരള ബാങ്ക് ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്.

?മദ്രാസ്, മറാത്ത റെജിമെന്റുകളില്‍ നിന്ന് 140 പേരാണ് ഇന്ന് വയനാട് ദുരന്തഭൂമിയില്‍ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലത്തിന്റെ നിര്‍മ്മാണം ഇന്ന് തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പാലത്തിന്റെ ഭാഗങ്ങള്‍ എത്തിക്കും. ചെറുപാലങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ ദില്ലിയില്‍ നിന്ന് ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ഇതോടൊപ്പം മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മൂന്ന് സ്നിഫര്‍ ഡോഗുകളേയും എത്തിക്കും.

? വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് വയനാട് ജില്ലാ കളക്ടര്‍. ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ വയനാട് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

? സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്.

? സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാല്‍ കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

? കോഴിക്കോട് വടകര വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

? നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ കാളിയാര്‍, തൃശൂര്‍ ജില്ലയിലെ കീച്ചേരി, പാലക്കാട് ജില്ലയിലെ പുലംതോട് , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. അതോടൊപ്പം ചാലക്കുടിയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

? കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

? വഞ്ചൂരിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പ് കേസിലെ പ്രതി പിടിയില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നമാണ് വെടിവയ്പ്പിന് കാരണമെന്നാണ് വിവരം.

? കോഴിക്കോട് ജില്ലയില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. കനത്ത മഴ തുടരുന്നതിനാലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. എല്ലാ തരത്തിലുമുള്ള മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാനാണ് കര്‍ശന നിര്‍ദേശം.

? സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി. അവശ്യസര്‍വ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.

? തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയും ഒപ്പമുള്ളവരും വീണ്ടും ലിഫ്റ്റില്‍ കുരുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റില്‍ കുരുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റില്‍ കുരുങ്ങിയവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.

? സംസ്ഥാനത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിരീക്ഷണത്തില്‍ പുതിയതായി ഒരാളാണ് അഡ്മിറ്റായത്.

?? ദേശീയം ??

? ദുരന്തഭൂമിയായ വയനാട്ടിലേക്ക് ഇന്നെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം മാറ്റി വെച്ചതായി അറിയിച്ചു. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചുവെന്ന് രാഹുല്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്.

? ??‍♀️ കായികം?⚽

? തോറ്റെന്നുറപ്പിച്ച മത്സരം വിജയിച്ച ഇന്ത്യ ശ്രീലങ്കക്കെതിരായ ടി20 പരമ്പര 3-0 ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സഞ്ജു സാംസണ്‍ ഈ മത്സരത്തിലും പൂജ്യത്തിനു പുറത്തായി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒരു വിക്കറ്റിന് 110 റണ്‍സെന്ന നിലയില്‍ നിന്ന് നിശ്ചിത ഓവര്‍ അവസാനിക്കുമ്പോള്‍ 137 ന് 8 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

മുണ്ടക്കൈയിൽ പട്ടാളം ബെയിലി പാലം നിർമിക്കും; സാമഗ്രികൾ ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും

വയനാട് : മുണ്ടക്കൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം ബെയിലി പാലം നിർമിക്കും. ഇതിനുള്ള സാമഗ്രികൾ ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ ഒലിച്ചുപോയി.

ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ആകാശദൃശ്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തകർന്നുകിടക്കുന്ന വീടുകൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 98 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ഇരുന്നൂറോളം പേരെ കണ്ടെത്താനുണ്ടൈന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം

മരണസംഖ്യയും ഉയരുകയാണ്. 159 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിന് ശേഷവും 7 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ വീടുകൾക്കുള്ളിൽ ( കുടുങ്ങിക്കിടക്കുകയാണ്. മുണ്ടക്കൈയിൽ ഒരു വീട്ടിൽ സോഫയിൽ ഇരിക്കുന്ന നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു.

വീട് തകർന്നു കിടക്കുന്ന നിലയിലായതിനാൽ ഈ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. വലിയ കട്ടിംഗ് മെഷീനുകളടക്കം ഇവിടേക്ക് എത്തിച്ചാൽ മാത്രമേ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിക്കൂ എന്നാണ് ഇവർ പറയുന്നത്

സമീപത്തുള്ള വീടുകളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായും സന്നദ്ധ പ്രവർത്തകർ പറയുന്നു. ഈ വീടുകളിലെല്ലാം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല വീടുകളിലും ശരീര ഭാഗങ്ങൾ ചിതറി കിടക്കുന്ന നിലയിൽ കണ്ടതായും വിവരമുണ്ട്.

വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍…കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തത് ആശുപത്രിയില്‍നിന്ന്

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. എന്നാല്‍ കൃത്യം നടത്താന്‍ എന്താണു കാരണമെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയായ സ്ത്രീ ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നും ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സാമ്പത്തിക പ്രശ്നങ്ങളാണോ കുടുംബപരമായ പ്രശ്നങ്ങളാണോ വെടിവയ്പിനു കാരണമെന്നും പൊലീസ് അനേഷിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടര്‍ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും.

റോഡിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു

കൊട്ടിയം : ആശുപത്രിയിൽ പോയി മടങ്ങിയ ഗൃഹനാഥൻ വഴിയിൽ കുഴഞ്ഞു വീണു മരിച്ചു.

മൈലക്കാട് കാവുവിളവീട്ടിൽ മുഹമ്മദ്‌ ഹുസൈൻ (56) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങും വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ടു നിന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏറെ കഴിയും മുൻപെ മരിച്ചു. ഭാര്യ. ആൽഫി മക്കൾ.മുഹമ്മദ് ഹാരിസ് (ഖത്തർ) മുഹമ്മദ് ആരിഫ്.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 153… ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മുണ്ടക്കൈയിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 153 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങി. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് നടക്കുന്നത്.
അതേസമയം ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 മൃതദേഹങ്ങളാണ്. സംസ്കാരം ഒന്നിച്ചുനടത്തണോ എന്നതില്‍ അന്തിമ തീരുമാനമായില്ല. നിലമ്പൂര്‍ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ആരോഗ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പെട്ടത് വയനാട്ടിലേക്കുള്ള യാത്രക്കിടെ

വയനാട്ടിലേക്കുള്ള യാത്രക്കിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കാര്‍ അപകടത്തില്‍പെട്ടു. കാര്‍ പോസ്റ്റിലും രണ്ടു ബൈക്കുകളിലും ഇടിച്ചു. മന്ത്രിയ്ക്കു പരിക്കേറ്റു. മ‍ഞ്ചേരി മെഡി. കോളജില്‍ ചികില്‍സ തേടി. 

മാലിന്യം ഒഴുക്കിയതിന് കരുനാഗപ്പള്ളിയിലെ വസ്ത്രശാലക്ക് ഒരു ലക്ഷം രൂപ പിഴ

കരുനാഗപ്പളളി. നഗരസഭയിൽ ഡിവിഷൻ 15 ൽ അയ്യൂബ്‌ഖാന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന യെസ് ഭാരത് വെഡ്ഡിംഗ് സെന്ററിൽ നിന്നും 27.07.2024 ന് കക്കൂസ് മാലിന്യം പൊതുനിരത്തിലേക്കും പൊതുഓടയിലേക്കും ഒഴുക്കിയതിന് നഗരസഭ ഹെൽത്ത് വിഭാഗം കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം ഒരു ലക്ഷം രൂപ പിഴ അടപ്പിച്ചു. മറ്റ് സ്ഥാപനങ്ങൾ അത്തരത്തിൽ സെപ്റ്റേജ് മാലിന്യം ഒഴുക്കുന്നുണ്ടോ എന്ന പരിശോധന നടന്നു. കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് അടപ്പിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

ആമയിഴഞ്ചാൻ തോടിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങൾക്ക് സെന്റ് തെരേസാസിന്റെ ആദരം

തിരുവനന്തപുരം ആമയിഴഞ്ചാൻ തോടിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങൾക്ക് സെന്റ് തെരേസസിന്റെ ആദരം. ISSD യുമായി
സഹകരിച്ചാണ് സെന്റ് തെരേസാസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്.
ടീമിൽ പെട്ട 15 അംഗ സ്കൂബാ ഡ്രൈവമാർക്ക് ISSD CEO എം വി തോമസ് ആദരം കൈമാറി. കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട രക്ഷാപ്രവർത്തനമാണ് ആമയിഴഞ്ചൻ തോടിൽ ഫയർഫോഴ്സ് നടത്തിയതെന്ന്
അദ്ദേഹം പറഞ്ഞു. കോളേജ് വിദ്യാർത്ഥികളും , എറണാകുളത്തെ സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.