സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
പന്നി പ്രതിരോധത്തിന് വച്ച വൈദ്യുതിലൈനില്‍ തട്ടി രണ്ട് കര്‍ഷകര്‍ ഷോക്കേറ്റ് മരിച്ചു
പന്തളം.കുരമ്പാല തോട്ടുകര പാലത്തിന് സമീപം ഷോക്ക് ഏറ്റ് രണ്ട് പേർ മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖര കുറുപ്പ് 55, പാറവിളക്കിഴക്കേതിൽ ഗോപാലക്കുറപ്പ് 55 എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാൻ കണ്ടത്തിൽ വൈദ്യുതി ലൈൻ കെട്ടിയിരുന്നു. ഇതിൽ നിന്നും ഷോക്ക് ഏറ്റാണ് മരിച്ചത്. ഇരുവരും രാവിലെ കണ്ടത്തിൽ എത്തിയപ്പോഴാണ് ഷോക്ക് ഏറ്റത്
ശസ്ത്രക്രിയയ്ക്കൊപ്പം ഗ്ലൗസും തുന്നിച്ചേർത്തു
തിരുവനന്തപുരം. ജനറൽ ആശുപത്രിയിലാണ് ഗുരുതര ശസ്ത്രക്രിയ പിഴവ്. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിലാണ് ശസ്ത്രക്രിയക്ക് ശേഷം ഗ്ലൗസ് തുന്നിച്ചേർത്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ. അസഹനീയമായ വേദന തുടർന്ന് ഇന്നലെ വൈകുന്നേരം ഭാര്യ കെട്ടഴിച്ചു നോക്കുമ്പോഴാണ് ഗ്ലൗസ് തുന്നി ചേർത്ത നിലയിൽ നിലയിൽ കാണുന്നത്
നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നും ചെയ്യാനാവില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. ഷിനുവിനെ ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുമെന്ന് ഭാര്യ പറഞ്ഞു.
രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം
ന്യൂഡെല്‍ഹി. രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം. ജോദ്പൂർ, ജൈസൽ മീർ, ഭിൽ വാഡ ജില്ലകളിൽ 13 ഇഞ്ച് മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ അതി ശക്തമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥ കേന്ദ്രം.വിവിധ ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.
അതിനിടെ ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 201 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകളിൽ അവിശ്യസാധനങ്ങളും എത്തിച്ചു.
ബംഗ്ലാദേശ് വിഷയം ഇന്നും ഉന്നതതല യോഗം,രാഷ്ട്രീയ അഭയം തേടാനുള്ള ഹസീനയുടെ നീക്കങ്ങൾ വിജയത്തിലേക്ക്
ന്യൂഡെല്‍ഹി. ബംഗ്ലാദേശ് വിഷയം ഇന്നും ഉന്നതതല യോഗം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അജിത് ഡോവൽ പങ്കെടുക്കും. ഖാലിദ് സിയ ഇന്ത്യയിൽ എത്തിയതുമായ് ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗം പ്രധാനമായും വിലയിരുത്തുക. ബംഗ്ലാദേശിലെ ഇന്ത്യയുടെ നിക്ഷേപങ്ങളുടെ സുരക്ഷാസംബന്ധിച്ചുള്ള കാര്യങ്ങളിലും യോഗം തീരുമാനം കൈക്കൊള്ളും
അതിനിടെ ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടാനുള്ള ഹസീനയുടെ നീക്കങ്ങൾ വിജയത്തിലേക്ക് എന്ന് വിവരം. അന്തിമ ധാരണ ഉണ്ടായ ശേഷം ഹസീന ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകും. ഷെയ്ക്ക് ഹസീന, സഹോദരി രഹാനഎന്നിവര്‍ക്കാണ് ബ്രിട്ടൻ രാഷ്ട്രീയ അഭയം നൽകുക. രഹാനയുടെ മകൻ തുലിപ് സിദ്ദിഖ് ബ്രിട്ടീഷ് പാർലമെന്റിലെ ലേബർ പാർട്ടി അംഗമാണ്
സമഗ്ര ശിക്ഷ അഭിയാന്റെ വിഹിതം കേരളത്തിന് ലഭിക്കില്ല
തിരുവനന്തപുരം. സമഗ്ര ശിക്ഷ അഭിയാന്റെ വിഹിതം കേരളത്തിന് ലഭിക്കില്ല. 6901.97 കോടിയുടെ കേന്ദ്ര വിഹിതം കേരളത്തിന് നഷ്ടമാകും. സമഗ്ര ശിക്ഷാ അധികാരവുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകൾ പാലിക്കാൻ സംസ്ഥാനം തയ്യാറാകാത്തതിനാലാണ് നടപടി
കേരളത്തിന് നഷ്ടമാവുക മൂന്നും നാലും ഗഡുക്കളുടെ വിഹിതം. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാത്തതിനാൽ പഞ്ചാബ് ഡൽഹി ബംഗാൾ അടക്കം ചില സംസ്ഥാനങ്ങൾക്ക് നേരത്തെ വിഹിതം നഷ്ടമായിരുന്നു
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് രാഹുൽ…ഹർജി ഇന്ന് പരിഗണിക്കും
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ മുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ യുവതി സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു. രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്ന് യുവതി പറഞ്ഞിരുന്നു.
ഭാര്യയുമായുള്ള തെറ്റിദ്ധാരണകൾ മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് പോയിരുന്നു.




































