Home Blog Page 2296

സഖറിയ മാർ അന്തോണിയോസിൻ്റെ ഒന്നാം ഓർമപ്പെരുന്നാളിനു കൊടിയേറി

ശാസ്താംകോട്ട . ഓർത്തഡോക്സ് സഭ കൊച്ചി, കൊല്ലം ഭദ്രാ സനാധിപനായിരുന്ന സഖറിയ മാർ അന്തോണിയോസിൻ്റെ ഒന്നാം ഓർമപ്പെരുന്നാളിനു ശാസ്‌താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ തുടക്കമായി. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസി യോസ് കൊടിയേറ്റി.

ചാപ്പൽ മാനേജർ ഫാ.സാമു വൽ ജോർജ്, ഫാ.വൈ.തോമസു കുട്ടി, ഫാ.വൈ.ഗീവർഗീസ്, ഫാ. ഏബ്രഹാം കെ. ജോൺ, സഭാ മാ നേജിങ് കമ്മിറ്റിയംഗം ജോൺ സൺ കല്ലട, ചാപ്പൽ കൗൺ സിൽ അംഗം വൈ. ജോയി, ഡീക്കൻ ഗീവർഗീസ് ബേബി എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 6നു കൊൽക്കത്തെ ഭദ്രാസനാധി പൻ അലക്സസിയോസ് മാർ യൗ സേബിയോസ് പ്രഭാഷണം നട ത്തും.

തുടർന്ന് പ്രദക്ഷിണം, ഗ്ലൈഹിക വാഴവ്, ആശീർവാദം. നാളെ രാവിലെ 8ന് ഓർത്തഡോ ക്സ് സഭ പരമാധ്യക്ഷൻ പരിശു ദ്ധ ബസേലിയോസ് മാർത്തോ മ്മാ മാത്യൂസ് തൃതീയൻ കാതോ ലിക്കാ ബാവയുടെ കാർമികത്വ ത്തിൽ കുർബാന. തുടർന്ന് കബ റിങ്കൽ ധൂപ പ്രാർഥന, ഗ്ലൈഹിക വാഴ്വ്, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും.

സംസ്ഥാന പുതിയ ധനസെക്രട്ടറി, അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം . പുതിയ ധനസെക്രട്ടറിയില്‍ അനിശ്ചിതത്വം തുടരുന്നു. രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഇന്ന് ചുമതലയൊഴിയും. സാമ്പത്തിക പ്രതിസന്ധിയില്‍ ചുമതല ഏറ്റെടുക്കാന്‍ വിമുഖത കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥര്‍. കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയെന്ന് ഉദ്യോഗസ്ഥരുടെ നിലപാട്.ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേര് മുന്നോട്ട്‌വയ്ക്കാതെ ധനവകുപ്പ്

അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അധിക ചുമതല നല്‍കാന്‍ നീക്കം. ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ നിയമിച്ചേക്കും. കെ.ആര്‍.ജ്യോതിലാല്‍, ഡോ.എ.ജയതിലക് എന്നിവരും പരിഗണനയിലുണ്ട്.

വയനാട് ഉരുൾപൊട്ടൽ,വായ്പാ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

വയനാട്. ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും.തിരുവനന്തപുരത്തെ റസിഡൻസി ടവറിൽ രാവിലെ 10.30 യക്കാണ് നിർണായക യോഗം.ദുരിതബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുൾപ്പടെ യോഗത്തിൽ ചർച്ചയാകും. ഉരുൾപ്പൊട്ടലിന്റെ ഇരയായി എല്ലാം നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകൾ അടക്കം സാമ്പത്തിക ബാധ്യതയിലും തിരിച്ചടവിലും മാനുഷിക പരിഗണന നൽകണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ദുരിതബാധിതരെ എങ്ങനെ സഹായിക്കാമെന്നതടക്കം ബാങ്കേഴ്സ് സമിതി ചർച്ച ചെയ്യും.നേരത്തെ വയനാട് ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും വായ്പകൾ എഴുതി തള്ളുന്നതിൽ പരിമിതികളുണ്ടെന്നും അർഹതപ്പെട്ടവരുടെ വായ്പകൾ തള്ളാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നതെന്ന് ബാങ്കേഴ്സ് സമിതി കൺവീനർ പ്രതികരിച്ചിരുന്നു. ഇന്നത്തെ നിർണായക യോഗത്തിൽ ദുരിതബാധിത പ്രദേശത്ത് ബാങ്ക് മാനേജർമാരും ആർബിഐ പ്രതിനിധികളും പങ്കെടുക്കും.

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും. മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ എറണാകുളം കണ്ണൂർ കാസർകോട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മലയോരമേഖലകളിൽ മഴ കനത്തേക്കും.കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.വടക്കൻ കർണാടകക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ചക്രവാതചുഴി മുതൽ തെക്ക് കിഴക്കൻ അറബിക്കടൽ വരെ കേരളത്തിന് മുകളിലൂടെ ഒന്നര കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിൻറെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ
മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

രാജ്യം ഇന്ന് രക്ഷാബന്ധൻ ആചരിക്കും

ന്യൂഡെല്‍ഹി. രാജ്യം ഇന്ന് രക്ഷാബന്ധൻ വിപുലമായി ആചരിക്കും. സഹോദരബന്ധത്തിന്റെയും സഹോദരതുല്യമായ സ്‌നേഹത്തിന്റെയും മഹത്വം വാഴ്‌ത്തുക എന്നതാണ്  രക്ഷാബന്ധന്‍റെ ലക്ഷ്യം. സുദർശനചക്രത്താൽ അപ്രതീക്ഷിതമായി ശ്രീകൃഷ്‌ണന്റെ വിരലിന് പരിക്കേറ്റു. ഇതുകണ്ട ദ്രൗപദി താൻ ഉടുത്തിരുന്ന സാരിയിൽ നിന്ന് തുണി കീറിയെടുത്ത് വിരലിൽ ചുറ്റി രക്തപ്രവാഹം തടഞ്ഞു. ദ്രൗപദിയെ ഏതാപത്തിൽ നിന്നും രക്ഷിക്കുമെന്ന് ശ്രീകൃഷ്‌ണൻ വാഗ്ദാനം ചെയ്‌തു. രാഖി ആഘോഷത്തിനു പിന്നിലെ ഒരു ഐതിഹ്യം ഇതാണ്.

കൗരവർ വസ്ത്രാക്ഷേപം നടത്തി അപമാനിക്കാൻ മുതി‌ർന്നപ്പോൾ ശ്രീകൃഷ്ണൻ രക്ഷകനായെന്നും മഹാഭാരതത്തിൽ പറയുന്നു.  ഉത്തരേന്ത്യയിൽ ഞായറാഴ്ച മുതൽ തന്നെആഘോഷം തുടങ്ങിയിട്ടുണ്ട്. ജമ്മുവിൽ വിദ്യാർത്ഥിനികൾ കരസേനാ ഉദ്യോഗസ്ഥർക്ക് രാഖി കെട്ടി.പ്രധാനമന്ത്രി നരേന്ദ്രമോദി  മധുരയിലെ വൃന്ദാവനത്തിൽ നിന്നുള്ള  രാഖി സ്വീകരിക്കും. മാ ശാരദാ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അവിടുത്തെ വിധവകളാണ് ശ്രീരാമന്റെയും, ശ്രീകൃഷ്‌ണന്റെയും, മോദിയുടെയും ചിത്രങ്ങളുള്ള രാഖി രൂപകൽപന ചെയ്‌തത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖികെട്ടുന്നത് ജാർഖണ്ഡിലെ 30അംഗ വിദ്യാർത്ഥി സംഘമാണ്. രാഷ്ട്രപതി ദൗപദി മു‌‌ർമുവിനെയും സംഘം സന്ദർശിക്കും. മോദിയുടെ ‘പാക് സഹോദരി’ എന്നറിയപ്പെടുന്ന ഖമർ ഷെയ്‌ഖ്  സ്വയം തുന്നിയ രാഖിയുമായി പ്രധാനമന്ത്രിയെ കാണും.

കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ  രാകേഷ് പാൽ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ചെന്നൈ.ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ  രാകേഷ് പാൽ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ഞായറാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനറൽ രാകേഷ് പാലിന്റെ നിര്യാണത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചനം അറിയിച്ചു
തീരരക്ഷാസേനയുടെ 25-ാം ഡയറക്ടർ ജനറലായിരുന്നു. 2023 ജൂലൈയിലാണ് സ്ഥാനമേറ്റത്. 2022 ഫെബ്രുവരി മുതൽ അഡീഷനൽ ഡയറക്ടർ ജനറലായി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് പ്രവർത്തിച്ചു വരികയായിരുന്നു.

അർജുനായുള്ള തിരച്ചിൽ ഇന്നുമില്ല

ബംഗളുരു.ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നുമില്ല. ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താൽ മാത്രമെ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതേ തുടർന്ന് മാൽപേ സംഘത്തിന് ഇന്നും തിരച്ചിലിന് അനുമതി നൽകിയില്ല. മാൽ പേ സംഘം ഷിരൂരിൽ നിന്ന് മടങ്ങി.  തിരച്ചിലിന് അനുമതി നൽകാത്തതിനെതിരെ കടുത്ത അമർഷത്തിലാണ് ദുരന്തത്തിൽ കാണാതായ കർണാടക സ്വദേശി ജഗന്നാഥിന്റെ കുടുംബം. നാളെ സത്യാഗ്രഹ സമരം നടത്തുമെന്ന് ജഗന്നാഥിന്റെ മക്കൾ അറിയിച്ചു.

ലോറിയും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവനന്തപുരം. വെള്ളറട ആറാട്ടു കുഴിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.വെള്ളറട സ്വദേശി സുധീഷ് (28)ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത ഗുരുതരമായി പരിക്കേറ്റ ആറാട്ടുകുഴി സ്വദേശി ജഗൻ ദേവ്, വെള്ളറട സ്വദേശി അനന്തു എന്നിവർ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.വെള്ളറട നിന്നും കടുക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന  ലോറിയും എതിർ ദിശയിൽ നിന്നും വരുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുൻ എംഎൽഎയും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ പാർട്ടി നടപടി

പാലക്കാട് .മുൻ എംഎൽഎയും സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി ,തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു,സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തു,പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണകമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് നടപടി,ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി,കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും വൈകാതെ ശശിയെ മാറ്റിയെക്കും,വിഭാഗീയ പ്രവർത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാൽ മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു,ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.ശശിക്ക് ഏരിയ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി

കുണ്ടറയിലെ വീട്ടമ്മയുടെ കൊലപാതകം,മകൻ അഖിൽ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി

കൊല്ലം .കുണ്ടറയിലെ വീട്ടമ്മയുടെ കൊലപാതകം. പുഷ്പലതയുടെ മകൻ അഖിൽ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി. മുത്തച്ഛൻ ആൻ്റണിയെ ആക്രമിച്ചതിന് കൊലപാതക ശ്രമവും ചുമത്തി. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന് പൊലീസ്. പ്രതി ഒളിവിലാണ്.