സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 93,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. 93,160 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് വര്‍ധിച്ചത്. 11,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.
സ്വര്‍ണവില വീണ്ടും 93,000ന് മുകളില്‍
ശവപ്പെട്ടിയുടെ വശങ്ങളിൽ മുട്ടും തട്ടും, തുറന്നപ്പോൾ കണ്ണ് തുറന്ന് തലയും കയ്യും അനക്കി 65കാരിയുടെ മൃതദേഹം
ബാങ്കോക്ക്: സംസ്കാരത്തിനായി ക്ഷേത്ര പരിസരത്ത് എത്തിച്ച മൃതദേഹത്തിൽ അസാധാരണ ചലനം. തായ്ലാൻഡിലാണ് സംസ്കരിക്കാനുള്ള സജ്ജീകരണവുമായി എത്തിച്ച സ്ത്രീ ചലിച്ചത്. ബാങ്കോക്കിൽ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രത്തിലാണ് സംഭവം നടന്നത്.
വാറ്റ് റാറ്റ് പ്രഖോംഗ് താം എന്ന ബുദ്ധ ക്ഷേത്രം തന്നെയാണ് ശവ മഞ്ചത്തിൽ കിടക്കുന്ന സ്ത്രീ അനങ്ങുന്നതിന്റെ വീഡിയോ പുറത്ത് വിട്ടതും. നോന്തബുരി പ്രവിശ്യയിൽ ആണ് ഈ ക്ഷേത്രമുള്ളത്. ശവമഞ്ചത്തിൽ കിടന്ന യുവതി തലയും കൈകളും അനക്കാൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് 65കാരിയായ സ്ത്രീയെ സഹോദരൻ സംസ്കാരത്തിനായി ക്ഷേത്രത്തിലെത്തിച്ചത്. ഫിറ്റ്‌സാനുലോക് പ്രവിശ്യയിൽ നിന്നുള്ളയാളാണ് 65കാരിയെന്നാണ് ക്ഷേത്രത്തിന്റെ സാമ്പത്തിക കാര്യ മാനേജറും ക്ഷേത്രത്തിന്റെ ജനറലുമായി പെയ്റാറ്റ്സൂദ്ഹൂപ്പ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. പിക്ക് അപ്പ് ട്രെക്കിലാണ് 65കാരിയുടെ മൃതദേഹം സഹോദരൻ കൊണ്ട് വന്നത്.
കണ്ണ് തുറന്ന് ശവപ്പെട്ടിയിൽ തട്ടിയത് രക്ഷയായി, 65കാരി ആശുപത്രിയിൽ
മൂടിയ നിലയിലുള്ള ശവമഞ്ചത്തിൽ നിന്ന് ചെറിയ രീതിയിൽ കൊട്ടുന്ന ശബ്ദം കേട്ടു. ഇതോടെയാണ് ശവപ്പെട്ടി തുറന്ന് നോക്കാൻ നിർദ്ദേശിച്ചത്. തുറന്ന് നോക്കിയപ്പോഴാണ് എല്ലാവരും ഭയന്നത്. കണ്ണുകൾ തുറന്ന് പിടിച്ച് ശവപ്പെട്ടിയുടെ വശത്ത് ഇടിക്കാൻ ശ്രമിക്കുന്ന സ്ത്രീയെ ആണ് കാണാൻ സാധിച്ചതെന്നാണ് പെയ്റാറ്റ്സൂദ്ഹൂപ്പ് വിശദമാക്കുന്നത്. രണ്ട് വർഷമായി കിടപ്പുരോഗിയാണ് 65കാരിയെന്നാണ് സഹോദരൻ വിശദമാക്കുന്നത്. രണ്ട് ദിവസം മുൻപ് ഇവർ തികച്ചും അനക്കമില്ലാത്ത നിലയിലായി. ശ്വസിക്കുക പോലും ചെയ്യാതെയും പ്രതികരിക്കാതെ വരികയും ചെയ്തതോടെ 65കാരി മരിച്ചുവെന്ന് കരുതിയെന്നാണ് സഹോദരൻ വിശദമാക്കുന്നത്. മൃതദേഹം ദാനം ചെയ്യാൻ അഗ്രഹമുണ്ടെന്ന് നേരത്തെ വിശദമാക്കിയതിനാൽ സഹോദരിയെ ബാങ്കോക്കിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ആശുപത്രിയിൽ നിന്ന് 500 കിലോമീറ്റർ അകലെയാണ് ആശുപത്രി. എന്നാൽ മരണ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ മൃതദേഹം പഠനാവശ്യങ്ങൾക്കായി സ്വീകരിക്കില്ലെന്ന് ആശുപത്രി അധികൃതർ വിശദമാക്കി. ഇതിന് പിന്നാലെയാണ് സംസ്കരിക്കാനുള്ള ശ്രമം നടത്തിയത്.
ക്ഷേത്രത്തിൽ സൗജന്യമായി സംസ്കരിക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് 65കാരിയുടെ ശവപ്പെട്ടിയുമായി സഹോദരൻ ക്ഷേത്രത്തിലെത്തിയത്. മരണ സർട്ടിഫിക്കറ്റില്ലാതെ സംസ്കാരം നടത്താനാവില്ലെന്ന് അധികൃതർ വിശദമാക്കി. പിന്നാലെ മരണ സർട്ടിഫിക്കറ്റ് എങ്ങനെയാണ് ലഭിക്കുന്നതെന്ന് 65കാരിയുടെ സഹോദരന് വിശദീകരിച്ച് നൽകുന്നതിനിടെയാണ് ശവപ്പെട്ടിക്കുള്ളിൽ നിന്ന് തട്ടും മുട്ടും കേട്ടത്. 65കാരിക്ക് ജീവൻ നഷ്ടമായില്ലെന്ന് വ്യക്തമായതിനാൽ ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ചികിത്സാ ചെലവ് ക്ഷേത്രം വഹിക്കുമെന്നും ക്ഷേത്ര അധികാരികൾ വിശദമാക്കി.
വഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു
വഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂരിലാണ് സംഭവം. പള്ളിമുക്ക് സ്വദേശി അമീര്‍ (26 ) ആണ് മരിച്ചത്.
സംഭവത്തില്‍ സഹോദരന്‍ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം ഉണ്ടായതെന്ന് പൊലീസ് സൂചിപ്പിച്ചു.
പുലര്‍ച്ചെ 5 മണിയോടെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ജുനൈദ് ബൈക്കില്‍ കത്തിയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വീട്ടിലെ കറിക്കത്തി കൊണ്ടാണ് ആക്രമിച്ചതെന്ന് ജുനൈദ് പറഞ്ഞു. സഹോദരങ്ങള്‍ തമ്മില്‍ കുടുംബവഴക്കിനു പുറനെ, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു
തെന്മല (കൊല്ലം) ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു
തമിഴ്നാട്ടിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്
മൂന്ന് പേർക്ക് പരുക്കേറ്റു
പരുക്കേറ്റവരെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൂന്ന് പേർക്കും നിസാര പരുക്കുകൾ മാത്രം
രാത്രി 11.15 ഓടെ കൊല്ലം
തിരുമംഗലം ദേശീയപാതയിൽ ആയിരുന്നു അപകടം
കൂത്തുപറമ്പ്: ചോരയിൽ എഴുതിയ യുവത്വത്തിൻ്റെ പോരാട്ട ചരിത്രം യുവജന പ്രതിഷേധവും രാഷ്ട്രീയ പശ്ചാത്തലവും
രജനീഷ് മൈനാഗപ്പള്ളി
നവംബർ 25: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ ദിനം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്, വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും ആഗോളവൽക്കരണ നയങ്ങൾക്കെതിരെയും യുവത്വം നടത്തിയ ഉജ്ജ്വലമായ പോരാട്ടത്തിൻ്റെയും, ആ പോരാട്ടത്തിൽ ചോരയൊഴുക്കിയ ധീര രക്തസാക്ഷികളുടെയും ഓർമ്മകളാലാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൻ്റെ മണ്ണിൽനിന്ന് ഉയർന്നു കേട്ട ആ സമരമുദ്രാവാക്യങ്ങൾ ഇന്നും രാജ്യത്തെ യുവജന പ്രസ്ഥാനങ്ങൾക്ക് ആവേശമാണ്.
1994-ലെ രാഷ്ട്രീയ പശ്ചാത്തലം
സംഭവം നടക്കുമ്പോൾ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്.) ആയിരുന്നു കേരളം ഭരിച്ചിരുന്നത്. കേന്ദ്രത്തിൽ നിലവിലുണ്ടായിരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തും നടപ്പാക്കുന്നതിനെതിരെ സി.പി.എമ്മിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രധാനമായും രണ്ട് വിഷയങ്ങളാണ് അക്കാലത്ത് യുവാക്കളെയും വിദ്യാർത്ഥികളെയും തെരുവിലിറക്കിയത്:
ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണം:
സംസ്ഥാനത്ത് കൂടുതൽ സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനും സർക്കാർ നിയന്ത്രണം കുറയ്ക്കാനുമുള്ള നീക്കങ്ങൾക്കെതിരെ , ഡി.വൈ.എഫ്.ഐ (DYFI) തുടങ്ങിയ യുവജന-വിദ്യാർത്ഥി സംഘടനകൾ സമരരംഗത്തായിരുന്നു. വിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാകും എന്നായിരുന്നു അവരുടെ പ്രധാന വാദം.
സഹകരണ മേഖലയിലെ നയങ്ങൾ:
ഭരണപക്ഷത്തിൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും പ്രവർത്തനങ്ങളിലുമുള്ള രാഷ്ട്രീയപരമായ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
നവംബർ 25: സംഭവം
അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവൻ, കൂത്തുപറമ്പിലെ സഹകരണ അർബൻ ബാങ്ക് ശാഖയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു. കേന്ദ്ര-സംസ്ഥാന നയങ്ങളോടുള്ള പ്രതിഷേധം എന്ന നിലയിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച് തടയാനും പരിപാടി ബഹിഷ്കരിക്കാനും ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ തീരുമാനിച്ചു.
പ്രതിഷേധം ശക്തമാവുകയും മന്ത്രിയുടെ വാഹനം തടയാൻ ശ്രമം നടക്കുകയും ചെയ്തതോടെ പോലീസ് ഇടപെടൽ ഉണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും തുടർന്ന് വെടിവെപ്പ് നടത്തുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വെടിയുതിർത്തു എന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കൂത്തുപറമ്പിൽ ജീവൻ ഹോമിച്ച ആ അഞ്ച് പേരുകൾ ഓരോ യുവജന സമരത്തിൻ്റെയും ഓർമ്മകളായി ഇന്നും ജ്വലിച്ചു നിൽക്കുന്നു:
കെ.കെ. രാജീവൻ
കെ.വി. റോഷൻ
വി. മധു
ഷിബുലാൽ
കുണ്ടുചിറ ബാബു
കൂടാതെ, വെടിയേറ്റ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് 30 വർഷത്തോളം ശയ്യാവലംബിയായി ജീവിച്ച്, 2024 സെപ്തംബറിൽ അന്തരിച്ച സഖാവ് പുഷ്പൻ, ‘ജീവിക്കുന്ന രക്തസാക്ഷി’ എന്ന പേരിലും കൂത്തുപറമ്പ് സമരത്തിൻ്റെ കനൽമുദ്രയായി മാറി.
സംഭവത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ വിമർശനങ്ങളോട് അന്നത്തെ യു.ഡി.എഫ്. സർക്കാർ പ്രതികരിച്ചത്
അക്രമം അഴിച്ചുവിട്ടത് പ്രതിഷേധക്കാർ:
മന്ത്രിയെ തടയാനെത്തിയ പ്രതിഷേധക്കാർ അക്രമാസക്തരാവുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്നാണ് പോലീസ് ബലപ്രയോഗം നടത്തിയത്.
ആത്മരക്ഷാർത്ഥം വെടിവെപ്പ്:
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും മന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പോലീസിന് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാലാണ് വെടിവെപ്പ് നടത്തേണ്ടി വന്നതെന്നാണ് സർക്കാർ ഔദ്യോഗികമായി വിശദീകരിച്ചത്.
ആസൂത്രിത ആക്രമണം:
ഇതൊരു സമാധാനപരമായ പ്രതിഷേധമായിരുന്നില്ലെന്നും മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ പ്രതിപക്ഷം രാഷ്ട്രീയപരമായി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്നും ഭരണപക്ഷം ആരോപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.
കൂത്തുപറമ്പ് വെടിവെയ്പ്പിന് ഇന്ന് മുപ്പത്തിയൊന്ന് ആണ്ട്
കണ്ണൂർ. കൂത്തുപറമ്പ് വെടിവെയ്പ്പിന് ഇന്ന് മുപ്പത്തിയൊന്ന് ആണ്ട്. പൊലീസ് വെടിയുണ്ടകൾ
അഞ്ച് ഡിവൈഎഫ്ഐക്കാരുടെ ജീവനാണ് കൂത്തുപറമ്പിലിൽ വീഴ്ത്തിയത്.
പരിക്കേറ്റ് തളർന്നുപോയ പുഷ്പനും വർഷങ്ങളോളും ജീവിതത്തോട് പോരാടി മരിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി രക്തസാക്ഷിത്വദിനം ആചരിക്കും
1994 നവംബർ 25
കൂത്തുപമ്പ് ട്രാഫിക്ക് ഐലൻഡിന് സമീപം രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ അണിനിരന്നു. സ്വാശ്രയവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമരമുഖത്താണ് ഡിവൈഎഫ്ഐ. കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനായ എം വി രാഘവൻ അന്ന് കെ കരുണാകരൻ മന്ത്രിസഭയിലെ സഹരകരണവകുപ്പ് മന്ത്രി. കൂത്തുപറമ്പ് അർബൻ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ എം വി രാഘവൻ എത്തുന്നുണ്ട്. കരിങ്കൊടി കാട്ടാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എംവിആർ കനത്ത പൊലീസ് സംരക്ഷണത്തിൽ കൂത്തുപറമ്പിലെത്തി. ഡിവൈഎഫ്ഐക്കാർ മുദ്രാവാക്യം മുഴക്കി. പിന്നീട് കണ്ടത് ലാത്തിച്ചാർജും കല്ലേറും…. ഒടുവിൽ വെടിവെയ്പ്
ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രാജീവൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ വി റോഷൻ പ്രവർചത്തകരായ വി മധു, ഷിബുലാൽ കുണ്ട്ചിറ ബാബു എന്നിവർ മരിച്ചു. വെടിവെയ്പ്പിൽ പരിക്കേറ്റ് ജ്വലിക്കുന്ന ഓർമകളുമായി തളർന്നുകിടന്ന മരിച്ചിട്ട് പതിനാല് മാസമേ ആകുന്നുള്ളൂ
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇന്ന് അനുസ്മരണ പരിപാടികൾ നടത്തുന്നുണ്ട്. അന്ന് വെടിവെയ്പ്പിന് നേതൃത്വം നൽകിയ തലശേരി എ എസ് പി റവാഡ ചന്ദ്രശേഖർ ആണ് ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെന്നതും ശ്രദ്ധേ യം.
വൃശ്ചികമാസത്തില്‍ രാജയോഗസമാനമായ അനുഭവം നേടുന്ന നക്ഷത്രങ്ങള്‍ ഇവയാണ്
വൃശ്ചിക മാസം ചില നക്ഷത്ര ജാതരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളിലേക്ക് കൂടി എത്തുന്നു. മണ്ഡലമാസത്തിന് കൂടി തുടക്കം കുറിയ്ക്കുന്ന ഈ മാസം നിങ്ങളുടെ ജീവിതത്തില്‍ രാജയോഗ സമാനമായ മാറ്റങ്ങള്‍ക്ക് കൂടി തുടക്കം കുറിയ്ക്കുന്ന സമയമാണ് . ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് പക്ഷേ ചില ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. വ്യാഴം ഇവരില്‍ ഭാഗ്യമാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജോലി തേടുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. രാഷ്ട്രീയക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ചൊവ്വയുടെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് വരുന്നു. സ്ഥാപനങ്ങള്‍ നിങ്ങളെ പലപ്പോഴും അംഗീകരിക്കും എന്നതും നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കും. രാജയോഗമായതിനാല്‍ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസം നല്‍കുന്നത്.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന മാസമാണ് എന്നതില്‍ സംശയം വേണ്ട. ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കും. ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ വന്ന് സെറ്റില്‍ ആവുന്നതിന് യോഗം കാണുന്നു. പലപ്പോഴും നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്ക് നല്‍കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുന്നു.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കൂടാതെ നിങ്ങളെ ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. പലപ്പോഴും നിങ്ങള്‍ക്കിടയിലെ അവസര വാദികളെ തിരിച്ചറിയാന്‍ സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സഹായിക്കുന്ന്ത്. നിങ്ങളുടെ പ്രണയം അംഗീകരിക്കപ്പെടുന്നത് വഴി അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നു. ഇതെല്ലാം ഗുണാനുഭവങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്കാണ് എത്തുന്നതും. ഗുണാനുഭവങ്ങള്‍ ഒട്ടും തന്നെ കുറയില്ല, എന്ന് മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല സാഹചര്യവും നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യവും. സര്‍വ്വ കാര്യപ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ശനിയുടെ പല മാറ്റങ്ങളും നിങ്ങളില്‍ അനുകൂലമായി വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും ഈ സമയം കാത്തിരിക്കുന്നു. എന്നാല്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മേലധികാരികള്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കും. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. വീട്ടുകാരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കുട്ടികളുടെ പഠന കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല അവസരങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സ്ഥിരനിക്ഷേപം നിങ്ങളില്‍ കൂടുതല്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.
തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി
തെങ്കാശി.തമിഴ് നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി.
ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വനരാജ്, കർപ്പകവല്ലി,തേൻമൊഴി, മല്ലിക,മുത്തുലക്ഷ്മി,സുബ്ബലക്ഷ്മി,ഷൺമുഖത്തായ് എന്നിവരാണ് മരിച്ചത്.ഐസിയുവിൽ ചികിത്സയിലുള്ള
ഒൻപത് പേരിൽ നാല് പേരുടെ നില ഗുരുതരമെന്ന് തെങ്കാശി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാരപരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ രണ്ട് ബസ് ഡ്രൈവേഴ്സിനുമെതിരെ എലത്തൂർ പൊലിസ് കേസെടുത്തു









































