26.4 C
Kollam
Saturday 27th December, 2025 | 08:30:30 PM
Home Blog Page 2155

‘അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുന്നു; പിണറായിക്കെതിരായ നീക്കം രാഷ്ട്രീയ വേല’

ന്യൂഡൽഹി: സർക്കാരിനെതിരെ അൻവറിന് ആരോപണം ഉന്നയിക്കാമെന്നും എന്നാൽ ഇടത് എംഎൽഎയായി ഇരുന്ന് അങ്ങനെ പറയാൻ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ എൽഡിഎഫിൽ ഇല്ലെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും പറയാം. പക്ഷേ, ഇടത് എംഎൽഎയായി ഇരുന്നുകൊണ്ട് അങ്ങനെ പറയാൻ കഴിയില്ല. പാർട്ടിക്ക് അൻവറിനെ പുറംതള്ളമെന്ന അഭിപ്രായം അന്നുമില്ല, ഇന്നുമില്ല. പി.വി.അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുകയാണ്.

പിണറായി വിജയനാണോ പാർട്ടിയെന്ന ചോദ്യത്തിന്, പിണറായി വിജയൻ പാർട്ടിയല്ലെന്നും സിനീയറായ പാർട്ടി നേതാവാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഒരു കേസും പിണറായിക്കെതിരെ ഇല്ല. കേസില്ലാതെ എങ്ങനെ അദ്ദേഹത്തെ അറസ്റ്റു ചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിൽ എത്തിയ എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിലൂടെയാണ് അൻവറിനെതിരെ ആഞ്ഞടിച്ചത്.

പിണറായിക്കെതിരെയുള്ള നീക്കമെല്ലാം രാഷ്ട്രീയ വേലയാണ്. അതിനെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്. പിണറായിയെ അറസ്റ്റ് ചെയ്യണമെങ്കിൽ എഫ്ഐആർ വേണം. അങ്ങനെ എഫ്ഐആർ ഇല്ല. പിന്നെ എങ്ങനെ അറസ്റ്റു ചെയ്യുമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും പ്രചാരണം നടത്തിവരുകയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പി.വി.അൻവറെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

എം.വി.ഗോവിന്ദന്റെ വാക്കുകൾ

അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായ സ്ഥിതിയാണുള്ളത്. അൻവറിന്റെ നിലപാടിനെതിരായി പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്കു കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. അൻവർ കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിൽനിന്നു വന്നയാളാണ്. കെ.കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോഴാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. ഡിഐസി കോൺഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹം തിരിച്ചുപോയില്ല. സാധാരണ പാർട്ടിക്കാരുടെ വികാരം ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നാണ് അൻവർ പറഞ്ഞത്. എന്നാൽ പ്രവർത്തനം അങ്ങനെയല്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം തെളിയിക്കുന്നു.

കോൺഗ്രസിനൊപ്പമായിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു എംഎൽഎ പോലും ആകാനായിട്ടില്ല. വർഗ,ബഹുജന പ്രസ്ഥാനത്തിലോ അതിന്റെ ഭാരവാഹിയായോ ഇന്നുവരെ പ്രവർത്തിച്ചിട്ടില്ല. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിൽ മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയമായി ബന്ധമുള്ള പ്രധാനപ്പെട്ട വേദികളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ചും സംഘടനാരീതികളെക്കുറിച്ചും അദ്ദേഹത്തിന് അറിവില്ല.

എല്ലാവരുടെയും പരാതികളും ആവലാതികളും പരിശോധിക്കുക എന്നത് പാർട്ടിയുടെ നയമാണ്. ജനങ്ങളുടെ പരാതികൾ പരിശോധിച്ച് പരിഹരിച്ചു മുന്നോട്ടുപോകുന്ന നയം തന്നെയാണ് സർക്കാരിന്റെയും. ഭരണതലത്തിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞശേഷമാണ് അൻവർ പാർട്ടിയെ അറിയിച്ചത്. അത് ശരിയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. പാർട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങൾ പാർട്ടിയോടും സർക്കാരിനെ ബാധിക്കുന്ന കാര്യങ്ങൾ സർക്കാരിനെയും അറിയിക്കണം.

റിയാസിനെതിരെ അൻവർ ഫെയ്സ്‌ബുക് പോസ്റ്റിട്ടു. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കെതിരെയും ആക്ഷേപം ഉയർത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇംഎഎസ് മുതൽ വിഎസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം വന്നു. ചങ്ങലയ്ക്കിടയിലാണെന്നാണ് എനിക്കെതിരെ ആക്ഷേപം ഉയർന്നത്. ഇങ്ങനെയുള്ള ആക്ഷേപം വരാതിരുന്നാലാണ് അദ്ഭുതം. ഒറ്റയ്ക്കല്ല, കൂട്ടായാണ് പാർട്ടിയെ നയിക്കുന്നത്. ചില്ലിക്കമ്പാണെങ്കിൽ ചവിട്ടി അമർത്താം. ഒരു കെട്ടാണെങ്കിൽ എളുപ്പമാകില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവറല്ല, ആരു ശ്രമിച്ചാലും നടക്കില്ല. ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. അതേക്കുറിച്ച് നല്ല രീതിയിൽ അന്വേഷണം നടക്കും.

എഡിജിപി എം.ആർ.അജിത്കുമാറിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും പാർട്ടിക്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എഡിജിപിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കുകയാണ്. അന്വേഷണം പൂർത്തിയായാൽ ആവശ്യമായ നടപടി സ്വീകരിക്കും.

നടന്‍ ബാലയുടെ ആരോപണങ്ങളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരണവുമായി ഗായിക അമൃത സുരേഷ്

തന്റെ മകളെ കാണിക്കുന്നില്ലെന്ന നടന്‍ ബാലയുടെ ആരോപണങ്ങളില്‍ മകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ പ്രതികരിച്ചതിനു പിന്നാലെ മകള്‍ അവന്തികയ്ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് നീണ്ട വിഡിയോയുമായി അമൃത എത്തിയത്. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ താന്‍ ക്രൂരമായ പീഡനമാണ് അനുഭവിച്ചത് എന്നാണ് അമൃത പറയുന്നത്. അന്ന് നേരിട്ട മര്‍ദനങ്ങള്‍ക്ക് താന്‍ ഇപ്പോഴും ചികിത്സയിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആദ്യ വിവാഹത്തിന്റെ വിവരം മറച്ചുവെച്ച് തന്നെയും കുടുംബത്തേയും പറ്റിച്ചാണ് ബാല വിവാഹം കഴിച്ചതെന്നും അമൃത പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമൃത വിഡിയോയില്‍ സംസാരിച്ചത്.

https://www.facebook.com/share/v/QAgb7vCTFrTbfPDp/?mibextid=jmPrMh

https://www.facebook.com/share/v/QAgb7vCTFrTbfPDp/?mibextid=jmPrMh
https://www.facebook.com/share/v/QAgb7vCTFrTbfPDp/?mibextid=jmPrMh

സിബിഎസ്ഇ വേണാട് കലോത്സവം

കൊല്ലം: ജില്ലയിലെ നാല്പതോളം സിബിഎസ്ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കോംപ്ലക്സ് പതിനാറാമത് കലോത്സവം 30, ഒക്ടോബര്‍ 4, 5 എന്നീ തീയതികളിലായി തഴുത്തല നാഷണല്‍ പബ്ലിക് സ്‌കൂള്‍, അഞ്ചല്‍ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ച് കാറ്റഗറികളിലായി അയ്യായിരത്തോളം കലാപ്രതിഭകള്‍ മുന്നൂറിലധികം മത്സര ഇനങ്ങളില്‍ മാറ്റുരക്കാനെത്തും. 30ന് രാവിലെ 9.30ന് ഓഫ് സ്റ്റേജ് ഇനങ്ങളുമായി തഴുത്തല നാഷണല്‍ പബ്ലിക് സ്‌കൂളില്‍ ഈ വര്‍ഷത്തെ വേണാട് കലോത്സവത്തിന് തുടക്കം കുറിക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കൊല്ലം ഡെപ്യൂട്ടി മേയര്‍ മധു നിര്‍വഹിക്കും. പ്രസിഡന്റ് ഡോ. കെ. കെ. ഷാജഹാന്‍ അധ്യക്ഷത വഹിക്കും.
കൊല്ലം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ജയ് രാജ്, പാട്രണ്‍ ഡോക്ടര്‍ വി.കെ ജയകുമാര്‍, ജന.സെക്രട്ടറി സനല്‍.ടി.എസ് എന്നിവര്‍ പങ്കെടുക്കും.
ഒക്ടോബര്‍ 4ന് രാവിലെ 9ന് അഞ്ചല്‍ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളില്‍ വേണാട് കലോത്സവത്തിന്റെ ഉദ്ഘാടനം എന്‍.കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും.

അന്‍വറിനെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം

മലപ്പുറം. ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് വ്യക്തമായതോടെ അൻവർ നെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം. ഇന്ന് വൈകിട്ട് ഏരിയ തലങ്ങളിൽ പ്രതിഷേധ പ്രകടനം നടക്കും. അൻവർ രാഷ്ട്രീയ കോമാളിയായി മാറിയെന്ന് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പ്രതികരിച്ചു. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പാതി പിന്തുണയുമായി കെ ടി ജലീൽ മാത്രം രംഗത്ത് വന്നു. ടി കെ ഹംസയും വി അബ്ദുറഹ്മാനും അൻവറിനെ കൈവിട്ടു.

മുഖ്യമന്ത്രിയേയും പാർട്ടി നേതൃത്വത്തിനെയും കടന്നാക്രമിച്ച പിവി അൻവറിന് പ്രവർത്തകർക്കിടയിലുള്ള പൊതു പിന്തുണ കുറയ്ക്കുകയാണ് സിപിഎം ലക്ഷ്യം. മലപ്പുറത്ത് ഇന്ന് വൈകീട്ട് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ ഏരിയ തലങ്ങളിൽ നടക്കും. അൻവറിന്റെ സമനില തെറ്റിയെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്.

മന്ത്രി വി. അബ്ദുറഹ്മാനും മലപ്പുറത്തെ മുതിർന്ന സിപിഎം നേതാവ് ടി കെ ഹംസയും അൻവറിനെതിരെ പ്രതികരിച്ചു. എം ആർ അജിത് കുമാറിനെതിരെ അൻവർ നടത്തിയ ആരോപണങ്ങൾക്ക് പിന്തുണയുണ്ടെന്ന് കെ ടി ജലീൽ 24 നോട് പറഞ്ഞു. ജലീൽ മാത്രമാണ് പാതിയെങ്കിലും പിന്തുണയുമായി രംഗത്ത് വന്നത്.

പി.വി അൻവർ കൊളുത്തിയ തീ സിപിഎമ്മിൽ ആളിപ്പടരുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിൽ അൻവർ നെതിരെ പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്ന് കടന്നലാക്രമണമില്ലാത്തത് ശ്രദ്ധേയം.

പിവി അൻവറിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷം

തിരുവനന്തപുരം.മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരായ പിവി അൻവറിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷം.അൻവറിന്റെ ഒപ്പം നിർത്തുന്നതിൽ ചർച്ച നടത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
സ്വാഗതം ചെയ്യുന്നില്ലെങ്കിലും കരുതലോടെ നീങ്ങി മുസ്ലിം ലീഗും.അൻവറിന്റെ പിന്നിൽ സിപിഐഎമ്മിലെ വലിയൊരു വിഭാഗം ഉണ്ടെന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു

സിപിഐഎമ്മും മുഖ്യമന്ത്രിയും തുടർച്ചയായി പിവി അൻവറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് അൻവറിന്റെ ആരോപണങ്ങളെ പ്രതിപക്ഷം ഏറ്റെടുക്കുന്നത്.പി വി അൻവറിനെ ഒപ്പം നിർത്തുന്നതിൽ ചർച്ച നടത്തുമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനമാണ് വേണ്ടത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

പിവി അൻവറിനെ ലീഗിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറയുമ്പോഴും ഭാവിയിൽ അന്വറുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

ഗൗരവമുള്ള വിഷയമാണ് അൻവർ പറഞ്ഞത് എന്നും ,പിണറായിയുടെ മുഖത്ത് നോക്കി ഇത്തരം കാര്യങ്ങൾ പറയാൻ മറ്റൊരാൾക്കും ധൈര്യമില്ലെന്നും കെകെ രമ. എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അന്‍വറിന് പിന്നിൽ സിപിഐഎമ്മിലെയും പുറത്തെയും പ്രബല ലോബികൾ ആണെന്ന് ചെറിയാൻ ഫിലിപ് പറഞ്ഞു. അൻവറിന്റെ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്

തൃശൂരിലെ മൂന്നിടത്തെ എടിഎമ്മുകളില്‍ നിന്നായി ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ പിടിയില്‍,ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂര്‍: ജില്ലയിലെ മൂന്നിടത്തെ എടിഎമ്മുകളില്‍ നിന്നായി ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. ഹരിയാന സ്വദേശികളായ ഇവരെ നാമക്കലില്‍ വച്ചാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. പ്രതികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന് എത്തിയ പോലീസിനെ കവര്‍ച്ചക്കാര്‍ ആക്രമിച്ചുവെന്നാണ് ലഭ്യമായ വിവരം. ഇതോടെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മോഷ്ടിച്ച പണം കണ്ടെയ്നറില്‍ കടത്തുകയായിരുന്നു എന്നാണ് സൂചന. ഏറ്റുമുട്ടലില്‍ കൊള്ളസംഘത്തിലെ ഒരാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. രണ്ട് പോലീസുകാര്‍ക്കും പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. മോഷണത്തിന് വേണ്ടി ഉപയോഗിച്ചുവെന്ന് കരുതുന്ന കാര്‍ ഉള്‍പ്പെടെ കണ്ടെയ്നറില്‍ കടത്തിയായിരുന്നു ഇവരുടെ യാത്ര.

ഇന്ന് പുലര്‍ച്ചെയാണ് തൃശൂരില്‍ മൂന്നിടത്തായി എസ്ബിഐ എടിഎമ്മുകളില്‍ വന്‍ മോഷണം നടന്നത്. ഏകദേശം 65 ലക്ഷത്തോളം രൂപയുടെ മോഷണമാണ് നടന്നതെന്നായിരുന്നു ആദ്യഘത്തിലെ വിലയിരുത്തല്‍. വളരെ ആസൂത്രിതമായിട്ടായിരുന്നു മോഷണം നടന്നത്. പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയ്ക്കുള്ള സമയമാണ് പ്രതികള്‍ കൃത്യത്തിനായി തിരഞ്ഞെടുത്തത്.

വെള്ളക്കാറില്‍ എത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ കാര്‍ ഉള്‍പ്പെടെ കണ്ടെയ്നറിലേക്ക് മാറ്റിയ പ്രതികളുടെ തന്ത്രം പോലീസിനെ കബളിപ്പിക്കാനായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണ് പ്രതികള്‍ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തം

യെച്ചുരിക്ക്‌ പകരക്കാരനെ കണ്ടെത്താനുള്ള സിപിഎം ന്റെ നിർണ്ണായക നേതൃയോഗങ്ങൾ ഡൽഹിയിൽ

ന്യൂഡെല്‍ഹി.യെച്ചുരിക്ക്‌ പകരക്കാരനെ കണ്ടെത്താനുള്ള സിപിഐഎം ന്റെ നിർണ്ണായക നേതൃയോഗങ്ങൾ ഡൽഹിയിൽ ആരംഭിച്ചു.ഇന്നും നാളെയും ചേരുന്ന പോളിറ്റ് ബ്യുറോ യോഗം പുതിയ ജനറൽ സെക്രട്ടറിയെ സംബന്ധിച്ച് നിർദ്ദേശം കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ വക്കും. താൽക്കാലിക ചുമതല നൽകലോ,ആക്റ്റിങ് ജനറൽ സെക്രട്ടറിയോ ഭരണ ഘടനയിൽ ഇല്ലെന്ന് നേതാക്കൾ.പാർട്ടി കോണ്ഗ്രസ് വരെ പുതിയ ജനറൽ സെക്രട്ടറി വരുമെന്ന് സൂചന.തീരുമാനം കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം പ്രഖ്യാപിക്കും. പി വി അൻവർ വിഷയം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ അജണ്ടയിൽ ഇല്ലെന്ന് എം എ ബേബി.

ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി യുടെ വിയോഗത്തോടെ മുൻപ് നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് സി പി ഐ എം നേതൃത്വത്തിൽ ഉടലെടുത്തത്.

ജനറൽ സെക്രട്ടറി മരിക്കുന്നത് ആദ്യമായാണ്, പാർട്ടി കോണ്ഗ്രസ് അടുത്ത വർഷം ഏപ്രിലിൽ ചേരാനിരിക്കെ താൽക്കാലിക ജനറൽ സെക്രട്ടറി യെ നിയോഗിക്കും എന്നും, നിലവിലെ പി ബി അംഗങ്ങളിൽ ഒരാൾ ക്ക്‌ ആക്ടിങ് ജനറൽ സെക്രട്ടറിഎന്ന് ചുമതല നൽകി യേക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ താൽ ക്കലിക ജനറൽ സെക്രട്ടറിയോ ആക്ടിങ് ജനറൽ സെക്രട്ടറിയോ പാർട്ടി ഭരണഘടനയിൽ ഇല്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

പാർട്ടി കോൺഗ്രസിനുള്ള സുപ്രധാന രേഖകൾ അടക്കം തയ്യാറക്കേണ്ട ഉത്തരവാദിത്തമുള്ള ജനറൽ സെക്രട്ടറിയുടെ പദവിയിലേക്ക് പി ബി അംഗ ങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കാൻ ആണ് തീരുമാനം.

നിലവിലെ സാഹചര്യത്തിൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി ആകാനാണ് സാധ്യത.

വൃന്ദ കാരാട്ട്, എം എ ബേബി അടക്കമുള്ള പേരുകൾ ഉയർന്നു വന്നിരുന്നു.

ഭരണഘടന അനുസരിച്ച് കേന്ദ്ര കമ്മിറ്റി യോഗം ആണ് പുതിയ ജനറൽ സെക്രട്ടറി യെ തെരഞ്ഞെടുക്കേണ്ടത്.

ശാസ്താംകോട്ട തടാകത്തില്‍ പ്ളസ് ടു വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കര
പൂയപ്പള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ സുരേഷ് ബാബുവിന്‍റേയും അര്‍ച്ചനയുടെയും മകള്‍ ദേവനന്ദ (17),അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ മുന്‍ വെളിനല്ലൂര്‍ പഞ്ചായത്ത്പ്രസിഡന്റ് നൗഷാദിന്‍റെയും സാഹിറാബീഗത്തിന്‍റെയും മകന്‍ സബിന്‍ഷാ(16) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു.
കൊട്ടാരക്കരയിലെ സ്കൂളിൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികളായിരുന്നു ഇവർ. മൃതദേഹങ്ങൾ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

2024 സെപ്തംബർ 27 വെളളി 12.00 PM

?കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും.

?ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

?അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

?താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിൽ; പേടിയും ആശങ്കയുമില്ലെന്ന് അൻവർ

?തൃശ്ശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച; 60 ലക്ഷത്തിലേറെ രൂപ നഷ്ടമായി

?അൻവറിന്റെ ആരോപണങ്ങൾ: എംവി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കാണും, നടപടിയും പ്രഖ്യാപിക്കും

?അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതെ റിയാസ്; ടൂറിസം ദിനാശംസകളെന്നും മന്ത്രി

?അൻവറിന്റെ ആരോപണങ്ങൾ തള്ളുന്നു; എല്ലാത്തിനും പിന്നീട് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി

?സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിയായ യുവാവിന്

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS 2024

സെപ്തംബർ 27 വെള്ളി 11.45 am

?അൻവർ രാഷ്ട്രീയ കോമാളിയാണെന്നും പ്രസ്ഥാനത്തെ വെല്ലുവിളിച്ചാൽ നേരിടുമെന്നും സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി

?അൻവറിൻ്റെ യോഗത്തിൽ ആരൊക്കെ ഉണ്ടാകുമെന്ന് നോക്കാമെന്നും അൻവറിൻ്റെ ഗ്രാഫ് പൂജ്യത്തിലേക്ക് പോയതായും ജില്ലാ സെക്രട്ടറി.

?അൻവർ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെന്നും ചില കാര്യങ്ങളിൽ യോജിപ്പുണ്ടെന്നും കെ.റ്റി.ജലീൽ

?471 ദിവസത്തെ ജയിൽവാസത്തിന് ശേഷം തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജി പുറത്തേക്ക്

?നടിയെ ആക്രമിച്ച കേസ്: രണ്ടാം ഘട്ട വിചാരണ നടപടികൾ ഇന്നും തുടങ്ങി