കൊട്ടാരക്കര: കോണ്‍ഗ്രസ് പ്രകടനത്തിനിടെ മുന്‍ ഡി.സി.സി അംഗവും നിലവില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ദിനേശ് മംഗലശേരിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി അടക്കമുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സി.പി.എം മുന്‍ ഏരിയ സെക്രട്ടറി കോട്ടാത്തല എന്‍.ബേബി, എല്‍.ഡി.എഫ് ഭാരവാഹികളായ നിസാം, ശ്രീകുമാര്‍, ജയകുമാര്‍, നിസാം (സുധി), അരുണ്‍, സന്തോഷ്, ദീപു, ബിജു ഷംസുദീന്‍, അരുണ്‍ ദേവ്, ദിലീപ് തോമസ് എന്നിവരെയാണ് കൊട്ടാരക്കര അഡി. സെഷന്‍സ് കോടതി ശിക്ഷിച്ചത്.
307ാം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും, 143ാം വകുപ്പ് പ്രകാരം മൂന്നു മാസം തടവ്, 147ാം വകുപ്പ് പ്രകാരം ആറുമാസം തടവും എല്ലാ പ്രതികളും അനുഭവിക്കണം. കൂടാതെ 148ാം വകുപ്പ് പ്രകാരം 1,2 7 മുതല്‍ 11 വരെ പ്രതികള്‍ക്കും ഒരു വര്‍ഷം തടവും അനുഭവിക്കേണ്ടതുണ്ട്. പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പിഴ തുക നാലാം സാക്ഷിയായ അക്രമത്തിനു ഇരയായ വ്യക്തിക്ക് നല്‍കും.
നിലവില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ് എന്‍. ബേബി. പ്രതികളില്‍ 8 പേര്‍ സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹികളും ദിലീപ് തോമസ്, ദീപു എന്നിവര്‍ സിപിഐ ഭാരവാഹികളും ബിജു ഷംസുദീന്‍ ആര്‍വൈഎഫ് ഭാരവാഹിയും ആയിരുന്നു. 2013 ജൂലൈ 12ന് ആണ് കേസിനാസ്പദമായ സംഭവം. സോളര്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിനും അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. പ്രകടനം താലൂക്ക് ആശുപത്രി പരിസരത്ത് എത്തിയപ്പോള്‍ സമീപത്തെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ നിന്നും കല്ലേറുണ്ടായി. കല്ലേറിന് പിന്നാലെ പാര്‍ട്ടി ഓഫിസില്‍ നടന്ന യോഗത്തില്‍ ഉണ്ടായിരുന്ന എല്‍.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ ഇറങ്ങി വന്ന് പ്രകടനക്കാരെ ആക്രമിച്ചു. ബേബിയുടെ നേതൃത്വത്തില്‍ ലോട്ടസ് ഇടറോഡിന് സമീപം ദിനേഷ് മംഗലശേരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ദിനേശിന്റെ തലയ്ക്ക് വെട്ടേല്‍ക്കുകയും ഇടതുകൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. വടിവാള്‍, വിറക് കഷണങ്ങള്‍, പാറച്ചീളുകള്‍ എന്നിവ കൊണ്ട് അടിച്ചും ഇടിച്ചും പരുക്കേല്‍പിച്ചെന്നാണ് കേസ്. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി പൊലിസ് കോടതിയില്‍ ഹാജരാക്കി.
കോണ്‍ഗ്രസ് നേതാവിന് നേരെയുള്ള വധശ്രമകേസ്; സി.പി.എം നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ക്ക് 5 വര്‍ഷം തടവും പിഴയും
ട്രയിനില്‍ കവര്‍ച്ചക്കിരയായ കൊല്ലം സ്വദേശിനി വിഷമവൃത്തത്തില്‍
ന്യൂഡെല്‍ഹി. ഇന്നലെ കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട യോഗ് നാഗരി ഋഷികേശ് എക്സ്പ്രസ്സ് ട്രെയിനിൽ (22659) ട്രെയിനിലെ യാത്രക്കാരിയാണ് ഈ അമ്മ , പക്ഷേ ട്രയിനില്‍വച്ച് മോഷണത്തിനിരയായ ഇവര്‍ക്ക് ബന്ധുക്കളെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പരുകള്‍ പോലും വശമില്ല. കൊല്ലത്തു നിന്നാണ് ഈ അമ്മ കയറിയത്,നിസാമുദ്ദീനിലേക്കാണ് ഈ അമ്മ പോകുന്നത് .വീട് കൊല്ലത്ത് താമരക്കുളത്താണ്, ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഈ അമ്മയുടെ പൈസയും ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയിരിക്കുന്നു… ആ ഫോണിലാണ് ഈ അമ്മക്ക് അറിയാവുന്ന എല്ലാ നമ്പറുകളും ഉള്ളത്, മറ്റാരുടെയും നമ്പർ അറിയില്ല…
ഇപ്പൊ ട്രെയിനിലെ ബാത്‌റൂമിൽ നിന്ന് മോഷണം പോയ ബാഗ് കിട്ടി, എന്നാൽ അതിൽ പൈസ അടങ്ങുന്ന പേഴ്സോ, മൊബൈലോ ഇല്ല
ഈ അമ്മയുടെ അഡ്രെസ്സ് സഹയാത്രികര്‍ ചോദിച്ചറിഞ്ഞ് അയച്ചത് ഇപ്രകാരമാണ് . വിജയകുമാരി, ശ്രീപാദം,താമരക്കുളം
കൊല്ലം, 690101
എന്തെങ്കിലും വിവരം അറിയാവുന്നവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക :- 8547504554 – Nandu
Date- 28-09-2024
പിണറായി മാഫിയാ സംഘങ്ങളുടെ ടീം ക്യാപ്റ്റൻ:ഉല്ലാസ് കോവൂർ
ശാസ്താംകോട്ട: സ്വർണ്ണക്കള്ളക്കടത്തുകാരുടെയും, വിധ്വംസക പ്രവർത്തകരുടെയും ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. ഏ ഡി ജി പി യെ ആരു പറഞ്ഞാലും മാറ്റില്ലെന്നും, പി ശശിയെ സംരക്ഷിക്കുമെന്നും വാർത്താ സമ്മേളനം വിളിച്ച് ഏകപക്ഷീയമായി പറഞ്ഞ മുഖ്യമന്ത്രി ഇടതുമുന്നണിയെ അപ്രസക്തമാക്കി
തനിക്കെതിര ആരു വിമർശനമുന്നയിച്ചാലും പുറത്തേക്ക് പോകേണ്ടിവരുമെന്ന സന്ദേശമാണ് പുറത്തുവിട്ടതെന്നും, കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് ഇടതുമുന്നണിയിലും, ഗവൺമെന്റിലും നടക്കുന്നതെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു. ആർ എസ് പി യുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.
കെ ജി വിജയ ദേവൻപിള്ള അധ്യക്ഷനായി. കെ മുസ്തഫ, തുണ്ടിൽ നിസാർ, എസ് ബഷീർ, എസ് വേണുഗോപാൽ, ബാബു ഹനീഫാ, ഷാജി വെള്ളാപ്പള്ളി, ഷാലി കല്ലട, ശ്യാം പള്ളിശേരിക്കൽ, വിജയൻ പിള്ള, ശ്രീകുമാർ വേങ്ങ, ഷാജു ശൂരനാട്, ബാബു കുഴിവേലി, ഷൈജൻ സത്യചിത്ര, വിഷ്ണു സുരേന്ദ്രൻ, മുൻഷീർ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ
തൃശ്ശൂർ.സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. കുന്നംകുളം പോലീസ് ആണ് ചിറനെല്ലൂർ സ്വദേശി സെബിൻ ഫ്രാൻസിസിനെ അറസ്റ്റ് ചെയ്തത്.സിപിഎം ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയാണ് അറസ്റ്റിൽ ആയ സെബിൻ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്
കുണ്ടറയിൽ 16 കാരനെ കാണാനില്ല
കൊല്ലം. കുണ്ടറയിൽ 16 കാരനെ കാണാനില്ല.കാണാതായത് കുണ്ടറ വെള്ളിമൺ സ്വദേശി വരുണിനെ.ഇന്നലെ വൈകുന്നേരം ട്യൂഷന് പോയ കുട്ടി മടങ്ങിയെത്തിയില്ലെന്ന് ബന്ധുക്കൾ..ബന്ധുക്കളുടെ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പോരുവഴി എച്ച് എസ്എസിൽ ഹയർ സെക്കൻ്ററി വിഭാഗം പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം ഞായറാഴ്ച
ശാസ്താംകോട്ട:പോരുവഴി എച്ച്.എസ്.എസിൽ സർക്കാരിൻ്റെ അടിസ്ഥാന വികസന ഫണ്ടിൽ നിന്നും അനുവദിച്ച 87.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹയർ സെക്കൻ്ററി വിഭാഗം പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം ഞായർ പകൽ 12ന് നടക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ, ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ,പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത് എന്നിവർ മുഖ്യാതിഥികളായിരിക്കും.പിറ്റിഎ പ്രസിഡൻ്റ് അർത്തിയിൽ സമീർ സ്വാഗതവും പ്രിൻസിപ്പാൾ ജി.ശ്രീധരൻ പിള്ള നന്ദിയും പറയും.
ഗൃഹനാഥനേയും മകനേയും വെട്ടിപരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് ആറു മാസം തടവും പിഴയും
കൊല്ലം: ഗൃഹനാഥനേയും മകനെയും വെട്ടി പരിക്കേല്‍പ്പിക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് ആറ് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചാലുംമൂട് കുപ്പണ മംഗലത്ത് വീട്ടില്‍ എസ്. മനോജ് കുമാര്‍, മകന്‍ വിഷ്ണു എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ മനോജ് കുമാറിന്റെ രണ്ടാം ഭാര്യ ലയ, ചെറുമകന്‍ ജഗന്‍. എല്‍. പണിക്കര്‍ എന്നിവരെയാണ് കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്ന് ജഡ്ജി സൂര്യ. എസ്. സുകുമാരന്‍ ശിക്ഷിച്ചത്.
2022 സെപ്റ്റംബര്‍ 21നാണ് കേസിനാസ്പദനായ സംഭവം നടന്നത്. മനോജ് കുമാര്‍, മകന്‍ വിഷ്ണു എന്നിവരെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയും വീട്ടുപകരണങ്ങള്‍ക്കും മുറ്റത്ത് കിടന്ന വാഹനങ്ങള്‍ക്കും കേടുപാട് വരുത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അഞ്ചാലുംമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്എച്ച്ഒ ധര്‍മ്മജിത്താണ് അന്വേഷണം നടത്തിയത്.
കേസിന്റെ വിസ്താരം നടക്കുന്നതിനിടെ കേസിലെ പ്രധാന തെളിവായ കത്തിയും താക്കോലും മാറ്റി പ്രതികളെ സഹായക്കാന്‍ പോലീസ് ശ്രമിച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വാദിഭാഗത്തിന്റെ പരാതിയില്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്.
മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി ഡോ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍
കൊല്ലം. മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി ഡോ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ വാദം കേട്ട് ഉത്തരവിനായി മാറ്റി. തിരുവോണത്തിന് വൈകിട്ട് മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് ശ്രീക്കുട്ടിയും സുഹൃത്ത് അജ്മലും സഞ്ചരിച്ച കാര്‍ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയും റോഡില്‍ കാറിനുമുന്നില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റി രക്ഷപ്പെടുകയും ചെയ്തത്. വാഹനം മുന്നോട്ടെടുക്കരുതെന്ന് ഓടിക്കൂടിയവര്‍ കരഞ്ഞുവിളിക്കുന്നതിനിടെ അജ്മല്‍ കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. ഡോ.ശ്രീക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ മുന്നോട്ട് എടുത്തതെന്നായിരുന്നു കേസ്. മാത്രമല്ല അജ്മലും ശ്രീക്കുട്ടിയും മദ്യ ലഹരിയിലായിരുന്നുവെന്നും ഇവര്‍ എംഡിഎംഎ ഉപയോഗിച്ചിരുന്നു എന്നും തെളിഞ്ഞു.
ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി നേരത്തേ ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്ന് സെഷന്‍സ് കോടതിയില്‍ അഡ്വ.സി. സജീന്ദ്രകുമാര്‍,ലിഞ്ജു സി ഈപ്പന്‍ എന്നിവര്‍ ഹാജരായി കേസില്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനെ പ്രതിനിധീകരിച്ച് ഹാജരായ അഡ്വ.കണിച്ചേരില്‍ സുരേഷ്, അഡ്വ.അനൂപ് കെ ബഷീര്‍ എന്നിവരും ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.
വാദം കേട്ട സെഷന്‍സ് കോടതി കേസ് 30ലേക്ക് മാറ്റി.
ഓട്ടം പോവാത്തതിന് ഓട്ടോറിക്ഷ തകര്‍ത്തു ഡ്രൈവര്‍ക്കും മകനും മര്‍ദ്ദനം,പ്രതി പിടിയില്‍
മലപ്പുറം. ട്രിപ്പ് പോവാത്തതിൽ വിരോധം. ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ഡ്രൈവറെയും മകനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വണ്ടൂർ പുളിയെക്കുന്നൻ അജ്മൽ ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം . ഓട്ടോ ഡ്രൈവർ ആയ കാളികാവ് സ്വദേശി ഇല്യാസ് വണ്ടൂർ അങ്ങാടിയിൽ ബസ്റ്റാൻഡിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇല്ലാസിന്റെ ഓട്ടോറിക്ഷയിൽ കയറി ട്രിപ്പ് പോകണമെന്ന് പ്രതി അജ്മൽ ബാബു ആവശ്യപ്പെട്ടു. എന്നാൽ താൻ മറ്റൊരു ട്രിപ്പിന് പോവുകയാണെന്ന് അറിയിച്ചതോടെ മദ്യലഹരിയിൽ ആയിരുന്ന പ്രതി പ്രകോപിതനാവുകയും ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇത് തടയാൻ എത്തിയ ഇല്യാസിന്റെ മകനും മർദ്ദനമേറ്റു. കല്ല് ഉടുമുണ്ടിൽ കെട്ടി അത് ഉപയോഗിച്ച് തലക്കും മുഖത്തും മർദ്ദിച്ചെന്ന് ഇല്യാസ് . കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു വെന്നും ഓട്ടോ ഡ്രൈവർ പോലീസിൽ നൽകിയ പരാതിയിൽ ഉണ്ട്. പ്രതിക്കെതിരെ വണ്ടൂർ പോലീസ് ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് പി ബി
ന്യൂഡെല്‍ഹി.സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് പി ബി യോഗത്തിൽ ധാരണ.പാർട്ടി സെന്ററിലെ പി ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കും. ഏകോപനത്തിനായി കോർഡിനേറ്ററെ ചുമതലപെടുത്തും. മുതിർന്ന പി ബി അംഗങ്ങളിൽ ഒരാൾ കോർഡിനേറ്റർ ആകും. പിബി യുടെ നിർദ്ദേശം കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ വക്കും. അന്തിമ തീരുമാനം കേന്ദ്ര കമ്മറ്റിയിലെ ചർച്ചകളിൽ.




































