കൊല്ലം: ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചവറ, കുളങ്ങര ഭാഗം, രാജേഷ് ഭവനില്‍ അരുണ്‍ എന്ന സുനില്‍കുമാര്‍ (24) ആണ് ചവറ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ മടപ്പള്ളിയിലുള്ള കാവനാല്‍ ദേവിക്ഷേത്രത്തില്‍ ഇയാള്‍ അതിക്രമിച്ച് കയറി ഏകദേശം 7000 രൂപയോളം വില വരുന്ന വിളക്കുകളും മറ്റും മോഷ്ടിച്ചെടുക്കുകയായിരുന്നു. മോഷണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തടഞ്ഞ് വച്ച ശേഷം ചവറ പോലീസിന് കൈമാറുകയായിരുന്നു.
പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും തൊണ്ടി മുതലുകള്‍ കണ്ടെടുക്കുകയും ചെയ്തു. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, ചവറ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള സമാനമായ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇയാള്‍.
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മോഷണം; പ്രതി പിടിയില്‍
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് നാളെ തുടക്കം
കൊട്ടാരക്കര: മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 11ന് കൊട്ടാരക്കര എല്‍ഐസി അങ്കണത്തില്‍ നിര്‍വഹിക്കും. ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ മാലിന്യ മുക്ത കേരളം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത് നടപ്പാക്കുന്നത്.
സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായുള്ള പുലമണ്‍തോട് പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ലീന്‍ കേരള കമ്പനി എന്നിവ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.ബി. രാജേഷ്, കെ.ബി. ഗണേഷ് കുമാര്‍, ജെ ചിഞ്ചു റാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, നവ കേരളം കര്‍മ്മ പദ്ധതി കോഡിനേറ്റര്‍ ഡോ. ടി എന്‍ സീമ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗാന്ധിജയന്തി: നാളെ വിപുലമായ പരിപാടികള്‍
കൊല്ലം: ഗാന്ധിജയന്തി ദിനമായ നാളെ ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ നടക്കും. രാവിലെ 7.30ന് ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രയില്‍ ഗാന്ധിയന്‍ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും. 8ന് കൊല്ലം ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്കില്‍ സര്‍വ്വമത പ്രാര്‍ത്ഥന, ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന, ജനപ്രതിനിധികളും ഗാന്ധിയന്‍ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനം എന്നിവ നടക്കും. ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം, കവിതാലാപനം, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കും.
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോക്‌സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി
തിരുവനന്തപുരത്ത് പോക്‌സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി. സുമേഷ് എന്നയാളാണ് ബ്ലെയ്ഡ് വിഴുങ്ങിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം നടന്നത്. കൊല്ലത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ പൊലീസിനെ വെട്ടിച്ച് പ്രതി ബ്ലെയ്ഡ് വിഴുങ്ങുകയായിരുന്നു. സുമേഷ് തന്നെയാണ് ബ്ലെയ്ഡ് വിഴുങ്ങിയ കാര്യം പൊലീസിനെ അറിയിച്ചത്. ഉടന്‍ പൊലീസ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ന്യൂസ് അറ്റ് നെറ്റ് BlG BREAKlNG
2024 ഒക്ടോബർ 01 ചൊവ്വ,2.15 PM
?തിരുവനന്തപുരത്ത് നിന്ന് 29 ന് ദില്ലിക്ക് പുറപ്പെട്ട കേരളാ എക്സ്പ്രസ് ഉത്തരപ്രദേശിലെ ലളിത്പൂരിൽ തകർന്ന പാളത്തിൽ കൂടി ഓടി.
?പാളത്തിലെ അറ്റകുറ്റപണികൾക്കിടെ മൂന്ന് ബോഗികൾ പാളത്തിൽ കൂടി കടന്നു പോയി.അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
?കേരള എക്സ്പ്രസിലെ യാത്രക്കാർ സുരക്ഷിതർ, ട്രയിൻ ഉടൻ ദില്ലിയിലെത്തും
? വാർത്തകൾ വളച്ചൊടിക്കരുത്. ഏതെങ്കിലും ഒരു സ്ഥലമോ, മതമോ പരാമർശിച്ചിട്ടില്ലെന്നും ദ ഹിന്ദു പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ കത്ത്
? പരാമർശങ്ങൾ തിരുത്തണമെന്ന് കത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഹിന്ദു പത്രത്തോട്.
?ബാംഗ്ലാദേശിനെതി
രായ പരമ്പര തൂത്ത് വാരി ഇന്ത്യ
പൊതു പരിപാടിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു
പൊതു പരിപാടിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തീ അണച്ചു. ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ഗവർണർ എത്തിയത്.
ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചു വെച്ച നിലവിളക്കിൽ നിന്ന് ഗവർണറുടെ കഴുത്തിൽ കിടന്ന ഷാളിലേക്ക് തീ പടർന്നത്.
എന്നാൽ ഗവർണർ ഇത് അറിഞ്ഞിരുന്നില്ല. വേദിയിൽ ഗവർണറുടെ പിന്നിൽ നിന്നിരുന്ന വനിതയാണ് ഷാളിന് തീപിടിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഗവർണർ തന്നെ ഷാളൂരി മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥർ തീ അണയ്ക്കുകയും ചെയ്തു.
ന്യൂസ് അറ്റ് നെറ്റ് BlGBREAKING 2024 ഒക്ടോബർ 01 ചൊവ്വ
?താൻ പറയാത്ത പരാമർശം ഹിന്ദു പത്രത്തിൽ അച്ചടിച്ച് വന്നു എന്ന് കാട്ടി വിശദീകരണം നൽകണമെന്ന്, ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നൽകി
?പി ശശിക്കെതിരെ നൽകിയ പരാതി പുറത്ത് വിട്ട് പി വി അൻവർ.
മുഖ്യമന്ത്രി
?മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ റിപ്പോർട്ട് തേടുമെന്ന് ഗവർണ്ണർ
? സി പി എം മുതിർന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പി വി അൻവർ
?അൻവറിനെതിരെ സി പി ഐ എമ്മിൻ്റെ വിശദീകരണ യോഗം ഈ മാസം ഏഴിന് മലപ്പുറം ചന്തക്കുന്നിൽ
? സി പി എമ്മും മുഖ്യമന്ത്രിയും അവസരവാദത്തിൻ്റെ അവസാന വാക്കെന്ന് കെ.സുധാകരൻ എംപി
കേസിൽ താൽപര്യമില്ലെന്ന് മനസിലായി, വാദത്തിനും താൽപ്പര്യമില്ലേ? നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഇഡിക്ക് വിമർശനം
ന്യൂഡൽഹി : നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ഇഡിക്ക് സുപ്രീംകോടതി വിമർശനം. ഹർജിയിൽ വാദത്തിന് താൽപര്യമില്ലേയെന്ന് ഇഡിയോട് കോടതി ചോദിച്ചു. വാദം മാറ്റണമെന്ന് ഇഡി ഇന്നും ആവശ്യപ്പെട്ടതോടെ കേസിൽ താൽപര്യമില്ലെന്ന് മനസിലായെന്നും ഇഡി യോട് കോടതി സൂചിപ്പിച്ചു.
നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിക്കിടെയാണ് ഇഡിയെ സുപ്രീംകോടതി വിമർശിച്ചത്. കഴിഞ്ഞ തവണയും ഹർജി ഇഡി ആവശ്യപ്രകാരം മാറ്റിയിരുന്നു. കേരളത്തിൽ നിന്ന് വിചാരണ കർണാടകത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഹർജി. അന്ന് ഹർജി നൽകുന്ന വേളയിൽ കർണാടകയിൽ ബിജെപി സർക്കാരായിരുന്നു ഭരിച്ചിരുന്നതെന്നും ഇക്കാര്യം കൊണ്ടാണ് കേരളത്തിൽ നിന്നും കർണാടകയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും നേരത്തെ വിമർശനം ഉയർന്നിരുന്നു. എന്നാൽ നിലവിൽ കർണാടയിൽ കോൺഗ്രസ് സർക്കാരാണ് അധികാരത്തിലുളളത്.
ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ കേസിൽ കക്ഷികളായ സംസ്ഥാനവും എം ശിവശങ്കറും സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിന് ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമാകില്ലെന്നാണ് ഇഡി വാദം. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇഡി ആരോപണം.
തടി കുറയ്ക്കണമെങ്കില്‍ പ്രാതലിനൊപ്പം 3 ഈന്തപ്പഴം….
ഇന്നത്തെ കാലത്ത് തടി പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. പലരും ഇത് സൗന്ദര്യപ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ആരോഗ്യപ്രശ്‌നമാണ് ഇത്. പല രോഗങ്ങള്‍ക്കുമുള്ള മൂലകാരണം ഇതു തന്നെയാണ്. ഇന്നത്തെ ജീവിതസാഹചര്യത്തിലും ഭക്ഷണ ശീലങ്ങളിലും ഈ പ്രശ്‌നം വര്‍ദ്ധിച്ച് തന്നെ വരികയുമാണ്. ഭക്ഷണശീലങ്ങളും വ്യായാമക്കുറവും തന്നെയാണ് തടിയ്ക്കുളള പല കാര്യങ്ങളും. ഇതിനാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്.
തടി കുറയ്ക്കണമെങ്കില്‍ പ്രാതലിനൊപ്പം 3 ഈന്തപ്പഴം….
ഇന്നത്തെ കാലത്ത് തടി പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. പലരും ഇത് സൗന്ദര്യപ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ആരോഗ്യപ്രശ്‌നമാണ് ഇത്. പല രോഗങ്ങള്‍ക്കുമുള്ള മൂലകാരണം ഇതു തന്നെയാണ്. ഇന്നത്തെ ജീവിതസാഹചര്യത്തിലും ഭക്ഷണ ശീലങ്ങളിലും ഈ പ്രശ്‌നം വര്‍ദ്ധിച്ച് തന്നെ വരികയുമാണ്. ഭക്ഷണശീലങ്ങളും വ്യായാമക്കുറവും തന്നെയാണ് തടിയ്ക്കുളള പല കാര്യങ്ങളും. ഇതിനാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്.
തടി
തടി കുറയ്ക്കാനും തടി കൂടാനും ഇടയാക്കുന്ന പലതരം ഭക്ഷണങ്ങളുമുണ്ട്. ഇവ വേണ്ട രീതിയില്‍ വേണ്ട വിധത്തില്‍ കഴിയ്ക്കുന്നത് ഗുണം നല്‍കും. തടി കുറയ്ക്കാന്‍ വേണ്ടി സഹായിക്കുന്ന ഇത്തരത്തിലെ ഒന്നാണ് ഈന്തപ്പഴം. ഏറെ പോഷകങ്ങളുള്ള ഈന്തപ്പഴം നാരുകളാല്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തടി കുറയാനും ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും നല്ല ശോധനയ്ക്കുമെല്ലാം ഇതേറെ ന്ല്ലതുമാണ്.
പ്രാതലിനൊപ്പം
ഈന്തപ്പഴം രാവിലെ പ്രാതലിനൊപ്പം കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കാരണം ഇത് പോഷകങ്ങള്‍ അടങ്ങിയത് കൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും നല്‍കാന്‍ സാധിയ്ക്കുന്നു. ഇതിലെ നാരുകള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിപ്പിയ്ക്കുന്നു. ഇതിലൂടെ അമിത ഭക്ഷണം ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നത് കൊണ്ടും ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ഇതിലെ മധുരം സ്വാഭാവിക മധുരമാണ്. ഇതിനാല്‍ ഭക്ഷണം കഴിച്ച സംതൃപ്തി പെട്ടെന്ന് തോന്നിപ്പിയ്ക്കും. അമിത ഭക്ഷണം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഭക്ഷണശേഷം അല്‍പം മധുരം കഴിയ്ക്കുന്നത് സംതൃപ്തി തോന്നുന്നതിലും ഇതിലൂടെ അമിതമായ ഭക്ഷണം ഒഴിവാക്കാനും സഹായിക്കുന്നു. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ നല്ലതാണ്.
ഊര്‍ജമുണ്ടാകാന്‍
സ്വഭാവിക ഗ്ലൂക്കോസ് അടങ്ങിയ ഈന്തപ്പഴം രാവിലെ കഴിയ്ക്കുന്നതിനാല്‍ ശരീരത്തിന് ഊര്‍ജമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനാല്‍ ദിവസം മുഴുവന്‍ ഉള്ള ഊര്‍ജം ഇതില്‍ നിന്ന് ലഭ്യമാകുന്നു. ഇത് അയേണ്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിനാല്‍ ക്ഷീണം മാറുന്നു. പ്രമേഹ രോഗികള്‍ക്കും മിതമായ അളവില്‍ ഇത് കഴിയ്ക്കുന്നത് ഗുണം നല്‍കും. ബിപി, കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഇതേറെ ഗുണകരമാണ്.
കോള്‍ഡ്, അലര്‍ജി
കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ദിവസവും രാവിലെ ഈന്തപ്പഴം കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി നല്‍കും. തലച്ചോറിനെ കാത്തു സംരക്ഷിയ്ക്കുന്നതിലും ഇതു പ്രധാന പങ്കു വഹിയ്ക്കുന്നു. ബ്രെയിന്‍ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഇതിനാല്‍ തന്നെ പഠനത്തിലും ഏകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിനും ഇതേറെ ഗുണം നല്‍കും.
നീലയമരി പൊടി ഇങ്ങനെ ഉപയോഗിച്ചാല്‍ നര കറുക്കും….
മുടി നര ഇന്നത്തെ കാലത്ത് പലേരയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ ഇത് സ്വാഭാവികമാണെങ്കിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍, എന്തിന് കുട്ടികളില്‍ പോലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് ഇത്. ഇതിന് കാരണങ്ങള്‍പലതാണ്. മുടിയില്‍ നടക്കുന്ന പരീക്ഷണങ്ങളും പ്രയോഗിയ്ക്കുന്ന കെമിക്കലുകളുമെല്ലാം തന്നെ മുടി നരയ്ക്കുള്ള കാരണമാകും. ഇതല്ലാതെ പോഷകക്കുറവ്, സ്‌ട്രെസ് പോലുള്ള ചില കാര്യങ്ങള്‍ എല്ലാം തന്നെ നര വരുന്നതിന് കാരണമാകും. മുടിയുടെ നര മാറാന്‍ പലരും കൃത്രിമ ഡൈകളാണ് ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഇവ പലപ്പോഴും ആരോഗ്യത്തിന് വരെ ദോഷകരമാകുന്നവയായി മാറുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന നാച്വറല്‍ വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. ഇതിന് സഹായിക്കുന്ന ഒന്നാണ് നീലയമരി.
നീലയമരി ഇന്‍ഡിഗോ പൗഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാണ്. ഇന്‍ഡിക’ എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. കടകളില്‍ നാം സാധാരണ ഈ പൊടി കാണാറുമുണ്ട്. മുടി നര ഒഴിവാക്കാന്‍ ഇന്‍ഡിക പൗഡര്‍ അഥവാ നീലയമരി ഉപയോഗിയ്ക്കാവുന്നതാണ്..മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ഇത്. മുടിയില്‍ തേയ്ക്കുന്ന ആയുര്‍വേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാന്‍ ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. മുടി വളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്. ഇന്‍ഡിഗോ മുടി കറുപ്പിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇത് ചെയ്യുന്നത് ഗുണം നല്‍കും.
ഇന്‍ഡിഗോ പൗഡര്‍
ഇന്‍ഡിഗോ പൗഡര്‍ മാത്രമായി ഉപയോഗിച്ചാല്‍ ഗുണം ലഭിയ്ക്കില്ല. ഇതിന് മുന്നേയായി തലയില്‍ ഹെന്ന കൂടി ഇട്ടാല്‍ മാത്രമേ ഗുണം ലഭിയ്ക്കൂ. ഹെന്ന മുടിയില്‍ ഇടുമ്പോള്‍ തലേന്ന് തയ്യാറാക്കി വച്ച് ഇടുമ്പോള്‍ ഗുണം കൂടുതലാകും. ഇത് ഇരുമ്പ് ചീനച്ചട്ടിയില്‍ തയ്യാറാക്കിയാല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും. ഹെന്ന മുടിയില്‍ ഇടുമ്പോള്‍ ഒരു ബ്രൗണ്‍ നിറമാണ് ലഭിയ്ക്കുക. ഹെന്ന ഇട്ട് ഒന്ന് രണ്ടു മണിക്കൂര്‍ ശേഷം മുടി ഷാംപൂ ചെയ്യാതെ തന്നെ കഴുകുക. ഷാംപൂ ചെയ്താല്‍ ഇന്‍ഡിഗോ ഇടുന്നതിന്റെ ഗുണവും ഹെന്ന ഗുണവും പൂര്‍ണമായി ലഭിയ്ക്കില്ല. ഇതുപോലെ ഹെന്നയും ഇന്‍ഡിഗോയും ഇടുന്നതിന് മുന്‍പേ മുടിയിലെ എണ്ണമയം പൂര്‍ണമായി നീക്കിയാലേ ഗുണം ലഭിയ്ക്കൂ. വല്ലാതെ വരണ്ട മുടിയെങ്കില്‍ തൈര് പോലുള്ള ചേരുവകളോ ഫ്‌ളാക്‌സ് സീഡ് ജെല്ലോ കറ്റാര്‍വാഴ ജെല്ലോ ചേര്‍ത്ത് തയ്യാറാക്കുന്നത് ഗുണം നല്‍കും.
മുടിയില്‍
ഇന്‍ഡിഗോ പൗഡര്‍ നല്ല ശുദ്ധമായത് നോക്കി വാങ്ങണം. ഇതില്‍ ചെറുചൂടുള്ള തേയില വെള്ളം ഒഴിച്ച് മിശ്രിതമാക്കുന്നതാണ് നല്ലത്. ഇതില്‍ അല്‍പം ഉപ്പ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. ഇത് മിശ്രിതമാക്കി 10 മിനിറ്റ് ശേഷം മുടിയില്‍ പുരട്ടാം. അധികം നേരം ഇത് വയ്ക്കരുത്. നരയുള്ള ഭാഗത്ത് ഇത് നല്ലതുപോലെ പുരട്ടാം. ഇത് മുടിയില്‍ 1, 2 മണിക്കൂര്‍ നേരം വയ്ക്കുക. പിന്നീട് ഇത് കഴുകിക്കളയാം. ഷാംപൂ ഉപയോഗിയ്ക്കരുത്. ഇത് എല്ലാ ആഴ്ചയില്‍ ചെയ്താലും മുടിയ്ക്ക് ദോഷം വരുന്നില്ല.
ഹെന്ന മിശ്രിതം
ഹെന്ന മിശ്രിതം പുരട്ടുമ്പോള്‍ നരച്ച മുടി ബ്രൗണ്‍ നിറമാകും. ഇതിന് ശേഷം ഇന്‍ഡിഗോ സ്‌റ്റെപ്പ് കൂടി ചെയ്യുമ്പോള്‍ ബ്രൗണ്‍ നിറം കറുപ്പായി മാറുന്നു. മുടി ബ്രൗണ്‍ നിറം വേണ്ടവര്‍ക്ക് ആദ്യത്തെ ഹെന്ന സ്‌റ്റെപ്പ് മതിയാകും. ഇത് മുടി വളരാനും നല്ലതാണ്. സ്വാഭാവിക ഡൈ ആയതിനാല്‍ തന്നെ മുടിയ്‌ക്കോ ആരോഗ്യത്തിനോ യാതൊരു ദോഷവും ഇന്‍ഡിഗോ ഡൈ ചെയ്യുന്നുമില്ല. ഇത് മുടി വളരാനും മുടിയുടെ പല തരത്തിലെ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നവയാണ്. ഇവ തികച്ചും പ്രകൃതിദത്ത വസ്തുക്കള്‍ തന്നെയാണ്. ഇതിനാല്‍ നാം ഇവ ഉപയോഗിയ്ക്കുമ്പോഴും തികച്ചും ശുദ്ധമായത് മാത്രം ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കുക.





































