ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റില്‍ പുതിയ റെക്കോഡുമായി ടീം ഇന്ത്യ. അതിവേഗം 50, 100 ടീം ടോട്ടലുകള്‍ പടുത്തുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 233 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ്. 30 പന്തില്‍ 37 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 4 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.
ഒരു ടെസ്റ്റ് പോരാട്ടത്തില്‍ അതിവേഗം 50 റണ്‍സ് നേടുന്ന ടീമായി ഇന്ത്യ മാറി. വെറും 3 ഓവറില്‍ ഇന്ത്യ 51 റണ്‍സിലെത്തി. ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 4.2 ഓവറില്‍ 50 അടിച്ചതിന്റെ റെക്കോര്‍ഡാണ് രണ്ടാമതായത്.
ഇന്ത്യയുടെ സെഞ്ച്വറിയും അതിവേഗം തന്നെ വന്നു. 10.1 ഓവറിലാണ് ഇന്ത്യ ടീം സ്‌കോര്‍ 100 കടത്തിയത്. സ്വന്തം റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ 12.2 ഓവറില്‍ ഇന്ത്യ 100ല്‍ എത്തിയതാണ് നേരത്തെയുള്ള റെക്കോര്‍ഡ്.
ടെസ്റ്റ് ക്രിക്കറ്റിലെ വേഗതയേറിയ ടീം സെഞ്ചുറി ഇനി ഇന്ത്യയുടെ പേരിൽ
ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സംരക്ഷണം. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. പരാതി നല്‍കാന്‍ കാലതാമസം വന്നതില്‍ അതിജീവിത സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കുറ്റകൃത്യം ഗുരുതരമാണ്. പരാതിക്കാരിയുടെ മൊഴികള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ന്യൂസ് അറ്റ് നെറ്റ് BlG BREAKING – 6 സിദ്ധിഖിന് ആശ്വാസം
2024 സെപ്തംബർ 30 തിങ്കൾ, 2.30 PM
?സിദ്ധിഖിനെതിരായ ബലാത്സംഗ കേസിൽ രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
?രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അത് വരെ അറസ്റ്റ് പാടില്ല
?പരാതി നൽകാൻ എട്ട് വർഷം വൈകിയത് എന്തുകൊണ്ടെന്ന് സർക്കാർ അഭിഭാഷകയോട് സുപ്രീം കോടതി
?സിദ്ധിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുഗൾ റോത്തഗി ഹാജരായി.
ന്യൂസ് അറ്റ് നെറ്റ് BlG BREAKING സിദ്ധിഖിന് ജാമ്യം
2024 സെപ്തംബർ 30 തിങ്കൾ, 1.40 PM
?സിദ്ധിഖിനെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി.
?സിദ്ധിക്കിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുഗൾ റോത്തഗി ഹാജരായി.
?പരിഗണിക്കുന്നതിൻ്റെ വാദം കേൾക്കാൻ മകൻ ഇന്ന് സുപ്രീം കോടതിയിൽ നേരിട്ടെത്തി.
?സിദ്ധിഖിൻ്റെ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വിശദാംശങ്ങൾ അടങ്ങുന്ന തെളിവുകൾ അന്വേഷണ സംഘം അഭിഭാഷക ഐശ്വര ഭാട്ടിക്ക് കൈമാറിയിരുന്നു.
ബെവ്കോ ഔട്ട്ലറ്റുകളുടെ പ്രവർത്തനം ഇന്ന് രാത്രി 7വരെ:നാളെയും മറ്റെന്നാളും അവധി;ഇതൊക്കെ ശ്രദ്ധിക്കണെ അമ്പാനെ!
ശാസ്താംകോട്ട:സംസ്ഥാനത്തെ സർക്കാർ മദ്യ വില്പനശാലകളുടെ പ്രവർത്തന സമയം ഇന്ന് രാത്രി 7വരെ മാത്രം.അർദ്ധ വാർഷിക കണക്കെടുപ്പിൻ്റെ ഭാഗമായാണ് ഔട്ട്ലറ്റുകൾ ഏഴു മണിക്ക് അടയ്ക്കുന്നത്.നാളെ ഒക്ടോബർ ഒന്ന് ഡ്രൈഡേ ആയതിനാലും മറ്റെന്നാൾ ഗാന്ധിജയന്തി ആയതിനാലും ഷോപ്പുകൾ പ്രവർത്തിക്കില്ല.ഇനി വ്യാഴാഴ്ച മാത്രമേ ഷോപ്പുകൾ തുറക്കുകയുള്ളു.ഇതിനാൽ രാവിലെ മുതൽ പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്
സിനിമാ രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ വാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്.
1976 ല്‍ മൃഗയ എന്ന സിനിമയിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി അഭിനയരംഗത്തെത്തുന്നത്. ആദ്യ സിനിമയില്‍ത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തി കരസ്ഥമാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിനിടെ, തഹദേര്‍ കഥ (1992), സ്വാമി വിവേകാനന്ദ (1998) എന്നീ സിനിമകളിലെ അഭിനയത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവിലായി അഭിനയിച്ചത്. കഴിഞ്ഞതവണ വെറ്ററന്‍ ബോളിവുഡ് നടി വഹീദാ റഹ്മാനാണ്, ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS – 4
2024 സെപ്തംബർ 30 തിങ്കൾ 11.20 am
?പോക്സോ കേസിൽ
മോൻസൺ മാവുങ്കലിനെ വെറുതേ വിട്ടു.
?എസ് എ റ്റി ആശുപത്രിയിലെ വൈദ്യുതി ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ.
?വാക്വം സർക്യൂട്ട് ബ്രേക്കർ തകരാറിൽ. ക്ലാവ് പിടിച്ച ചിത്രങ്ങൾ പുറത്ത്.
?താഴ്ന്ന നിലത്തിൽ ഇലക്ട്രിക്ക് റൂം സ്ഥാപിച്ചത് ഉപകരണങ്ങൾ കേടുവരാൻ കാരണമായ ന്ന് കെ .എസ് ഇ.ബി
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS – 3
2024 സെപ്തംബർ 30 തിങ്കൾ, 10:38 am
?തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി.
?3 പെൺ കുരങ്ങുകളാണ് ചാടിപ്പോയത്.
മൃഗശാലാ അധികൃതർ അന്വേഷണം തുടങ്ങി
? ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് ഇന്ന് നിർണ്ണായകം, സുപ്രിം കോടതി ഹർജി തള്ളിയാൽ അറസ്റ്റ് ഉറപ്പ്
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS – 2
2024 സെപ്തംബർ 30 തിങ്കൾ, 10.20 am
?ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് പൊൻകുന്നത്ത് ,മേക്കപ്പ് മാൻ പീഢിപ്പിച്ചെന്ന പരാതിയിൽ മൊഴിയെടുത്തു.
? സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യം സുപ്രിം കോടതി തള്ളിയാലുടൻ അറസ്റ്റിന് ഒരുങ്ങി പോലീസ്
? മാമി കേസിൽ കൂടുതൽ കാര്യങ്ങൾ ഇന്ന് വെളിപ്പെടുത്തുമെന്ന് പി വി അൻവർ,
?പൊതുയോഗം ജനം വിലയിരുത്തട്ടെയെന്നും 25 പഞ്ചായത്തുകൾ ഇടത് മുന്നണിക്ക് നഷ്ടമാകുമെന്നും അൻവർ
?മുഖ്യമന്ത്രിയെ മത ന്യൂനപക്ഷങ്ങൾക്കെതിരാക്കാൻ ശ്രമമെന്ന് ഏ കെ.ബാലൻ
?ഇടുക്കി ചൊക്രമുടി കൈയ്യേറ്റം റവന്യുമന്ത്രിയുടെ അറിവോടെയെന്ന് കോൺഗ്രസ്
?പ്രതിപക്ഷ നേതാവ് ഇന്ന് ചൊക്ര മുടിയിലെ കയ്യേറ്റഭൂമി സന്ദർശിക്കും.
?അമിത ജോലിഭാരത്തെ തുടർന്ന് എന്ന ബന്ധുക്കളുടെ പരാതിയിൽ വിദ്യാഭ്യാസ വകുപ്പ്
സീനിയർ സൂപ്രണ്ട് മരിച്ചത് പോലീസ് അന്വഷിക്കുന്നു






































