പുത്തൂര്‍: കുളക്കട സബ് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ പുത്തൂര്‍ ജിഎച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 26, 27, 28 തീയതികളില്‍ മഞ്ഞക്കാല ജിഎംവിഎച്ച്എസ് സ്‌കൂളില്‍ നടന്ന കായികമേളയില്‍ 352 പോയിന്റുമായി മേളയില്‍ പങ്കെടുത്ത സബ് ജില്ലയിലെ മറ്റ് സ്‌കൂളുകളെ പിന്തള്ളിയാണ് പുത്തൂര്‍ സ്‌കൂള്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്.
കിഡ്ഡീസ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. സ്‌കൂള്‍ കായിക അധ്യാപികയായ എസ്. ഷംല ബീവിയുടെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
കുളക്കട സബ് ജില്ലാ കായികമേള; പുത്തൂര്‍ ജിഎച്ച്എസ്എസ് ചാമ്പ്യന്മാര്‍
മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
പരവൂര്‍: മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പരവൂര്‍ സ്വദേശി തരുണ്‍ (45)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഒല്ലാല്‍ വളവില്‍ വച്ച് പൂതക്കുളം ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷ മിനിലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരവൂര്‍ പോലീസ് കേസെടുത്തു.
കിണറില്‍ നിന്നും കക്കൂസ് കുഴിക്ക് അകലം കുറവെന്ന് ആരോപണം: അളക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കൊല്ലം: കിണറില്‍ നിന്നും കക്കൂസ് കുഴിക്കുള്ള അകലം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ പരാതിക്കാരന്റെ സാന്നിധ്യത്തില്‍ അളക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ വെളിയം പഞ്ചായത്ത് സെക്രട്ടറി സമവായ ചര്‍ച്ച നടത്തി പരാതി പരിഹരിക്കണമെന്നും കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.
കൊട്ടറ മീയണ്ണൂര്‍ സ്വദേശി കെ.എസ്. കോശിയുടെ പരാതി തീര്‍പ്പാക്കികൊണ്ടാണ് ഉത്തരവ്. കക്കൂസ് കുഴിയുടെ നിര്‍മ്മാണം വെളിയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടഞ്ഞെന്നാണ് പരാതി. കമ്മീഷന്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ആന്‍സി.ഡി.ബാബു എന്നയാളുടെ കുടിവെള്ള കിണറില്‍ നിന്നും 7.5 മീറ്റര്‍ അകലം പാലിക്കാത്തതുകൊണ്ടാണ് കക്കൂസ് കുഴിയുടെ നിര്‍മ്മാണം തടഞ്ഞതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാല്‍ ചട്ടപ്രകാരം അകലമില്ലെന്ന വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് പരാതിക്കാരനെ ബോധ്യപ്പെടുത്തി സ്ഥലം ഒരിക്കല്‍ കൂടി അളക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.
അറുപതുകാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആള്‍ പിടിയില്‍
കൊല്ലം: കടം വാങ്ങിയ പണം തിരികെ നല്‍കാത്ത വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അറുപതുകാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആള്‍ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര ആലുവിള മീനത്ത് ചേരിയില്‍ ആന്റണി (45) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. അറുപത്കാരിയായ സ്ത്രീ ഇയാളുടെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപ കടം
വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാന്‍ കാല താമസം നേരിട്ടതിനെ തുടര്‍ന്ന് ഇയാള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മോഷണം; പ്രതി പിടിയില്‍
കൊല്ലം: ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചവറ, കുളങ്ങര ഭാഗം, രാജേഷ് ഭവനില്‍ അരുണ്‍ എന്ന സുനില്‍കുമാര്‍ (24) ആണ് ചവറ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ മടപ്പള്ളിയിലുള്ള കാവനാല്‍ ദേവിക്ഷേത്രത്തില്‍ ഇയാള്‍ അതിക്രമിച്ച് കയറി ഏകദേശം 7000 രൂപയോളം വില വരുന്ന വിളക്കുകളും മറ്റും മോഷ്ടിച്ചെടുക്കുകയായിരുന്നു. മോഷണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തടഞ്ഞ് വച്ച ശേഷം ചവറ പോലീസിന് കൈമാറുകയായിരുന്നു.
പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും തൊണ്ടി മുതലുകള്‍ കണ്ടെടുക്കുകയും ചെയ്തു. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, ചവറ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള സമാനമായ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇയാള്‍.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് നാളെ തുടക്കം
കൊട്ടാരക്കര: മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 11ന് കൊട്ടാരക്കര എല്‍ഐസി അങ്കണത്തില്‍ നിര്‍വഹിക്കും. ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ്ണ മാലിന്യ മുക്ത കേരളം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത് നടപ്പാക്കുന്നത്.
സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായുള്ള പുലമണ്‍തോട് പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ലീന്‍ കേരള കമ്പനി എന്നിവ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.ബി. രാജേഷ്, കെ.ബി. ഗണേഷ് കുമാര്‍, ജെ ചിഞ്ചു റാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, നവ കേരളം കര്‍മ്മ പദ്ധതി കോഡിനേറ്റര്‍ ഡോ. ടി എന്‍ സീമ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗാന്ധിജയന്തി: നാളെ വിപുലമായ പരിപാടികള്‍
കൊല്ലം: ഗാന്ധിജയന്തി ദിനമായ നാളെ ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ നടക്കും. രാവിലെ 7.30ന് ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രയില്‍ ഗാന്ധിയന്‍ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും. 8ന് കൊല്ലം ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്കില്‍ സര്‍വ്വമത പ്രാര്‍ത്ഥന, ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന, ജനപ്രതിനിധികളും ഗാന്ധിയന്‍ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനം എന്നിവ നടക്കും. ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം, കവിതാലാപനം, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കും.
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോക്‌സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി
തിരുവനന്തപുരത്ത് പോക്‌സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി. സുമേഷ് എന്നയാളാണ് ബ്ലെയ്ഡ് വിഴുങ്ങിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം നടന്നത്. കൊല്ലത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ പൊലീസിനെ വെട്ടിച്ച് പ്രതി ബ്ലെയ്ഡ് വിഴുങ്ങുകയായിരുന്നു. സുമേഷ് തന്നെയാണ് ബ്ലെയ്ഡ് വിഴുങ്ങിയ കാര്യം പൊലീസിനെ അറിയിച്ചത്. ഉടന്‍ പൊലീസ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ന്യൂസ് അറ്റ് നെറ്റ് BlG BREAKlNG
2024 ഒക്ടോബർ 01 ചൊവ്വ,2.15 PM
?തിരുവനന്തപുരത്ത് നിന്ന് 29 ന് ദില്ലിക്ക് പുറപ്പെട്ട കേരളാ എക്സ്പ്രസ് ഉത്തരപ്രദേശിലെ ലളിത്പൂരിൽ തകർന്ന പാളത്തിൽ കൂടി ഓടി.
?പാളത്തിലെ അറ്റകുറ്റപണികൾക്കിടെ മൂന്ന് ബോഗികൾ പാളത്തിൽ കൂടി കടന്നു പോയി.അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
?കേരള എക്സ്പ്രസിലെ യാത്രക്കാർ സുരക്ഷിതർ, ട്രയിൻ ഉടൻ ദില്ലിയിലെത്തും
? വാർത്തകൾ വളച്ചൊടിക്കരുത്. ഏതെങ്കിലും ഒരു സ്ഥലമോ, മതമോ പരാമർശിച്ചിട്ടില്ലെന്നും ദ ഹിന്ദു പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ കത്ത്
? പരാമർശങ്ങൾ തിരുത്തണമെന്ന് കത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഹിന്ദു പത്രത്തോട്.
?ബാംഗ്ലാദേശിനെതി
രായ പരമ്പര തൂത്ത് വാരി ഇന്ത്യ
പൊതു പരിപാടിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു
പൊതു പരിപാടിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തീ അണച്ചു. ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ഗവർണർ എത്തിയത്.
ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചു വെച്ച നിലവിളക്കിൽ നിന്ന് ഗവർണറുടെ കഴുത്തിൽ കിടന്ന ഷാളിലേക്ക് തീ പടർന്നത്.
എന്നാൽ ഗവർണർ ഇത് അറിഞ്ഞിരുന്നില്ല. വേദിയിൽ ഗവർണറുടെ പിന്നിൽ നിന്നിരുന്ന വനിതയാണ് ഷാളിന് തീപിടിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഗവർണർ തന്നെ ഷാളൂരി മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥർ തീ അണയ്ക്കുകയും ചെയ്തു.






































