കോന്നി കരിമാൻതോട് വാഹനാപകടം
മരണപ്പെട്ട രണ്ടു കുട്ടികളുടെയും സംസ്കാരം ഇന്ന് നടക്കും. മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദിലക്ഷ്മി എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ
എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്
സ്കൂളിൽ നിന്നും കുട്ടികളുമായി വന്ന ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചുമാറ്റിയപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. എൽകെജി വിദ്യാർഥി യദുകൃഷ്ണ (4), 3-ാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി (8) എന്നിവരാണു മരിച്ചത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഇന്നലെ വൈകിട്ടു സ്‌കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്ന സമയത്താണു അപകടം. ഡ്രൈവർക്കും മൂന്നു വിദ്യാർഥികൾക്കും പരുക്കേറ്റു
ഗുരുതരമായി പരുക്കേറ്റ മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപ്രതിയിലും ചാഞ്ഞപ്ലാക്കൽ അനിലിന്റെ മകൻ ശബരിനാഥിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിലും പ്രവേശിപ്പിച്ചു. അഞ്ച് വിദ്യാർഥികളും ഒരു വിദ്യാർഥിയുടെ അമ്മയുമായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർ. വിദ്യാർഥിയുടെ അമ്മ പരുക്കില്ലാതെ രക്ഷപ്പെട്ടു. കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൻസ പരുക്കുകളോടെ പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിലും തലയ്ക്കു പരുക്കേറ്റ ഡ്രൈവർ തൂമ്പാക്കുളം വിളയിൽ രാജേഷ് പത്തനംതിട്ട ജനറൽ ആശുപ്രതിയിലും ചികിത്സയിലാണ്.
യദു കൃഷ്ണൻ്റെ ശരീരം കണ്ടെത്തിയത് മണിക്കൂറുകൾ വൈകിയാണ്. കുട്ടികളെപ്പറ്റി ധാരണയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർക്ക് ഗുരുതര മായി പരു ക്കേറ്റതിനാൽ ഒരു കുട്ടി തെറിച്ചു തോട്ടിൽ പോയകാര്യം ആരുമറിഞ്ഞില്ല. വീട്ടുകാർ അന്വേഷിച്ച് ആശുപത്രി യിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന അപകട സ്ഥലത്ത് തിരച്ചിൽ നടത്തുകയായിരുന്നു.
പത്തുമണിയോടെ പോസ്റ്റ്മോർട്ടം ആരംഭിക്കും. കരിമാൻതോട് ശ്രീനാരായണ സ്കൂളിൽ പൊതുദർശനം. വിദേശത്തായിരുന്ന ആദിലക്ഷ്മിയുടെ പിതാവ് നാട്ടിലെത്തി
ഉച്ചയ്ക്കുശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ








































