ന്യൂ ഡെൽഹി. തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി UPA ഭരണകാലത്ത് ഉണ്ടായിരുന്നുവെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ.
ഇന്ന് അങ്ങനെ അല്ല എന്ന് നിർമല.
എതിർത്ത് പ്രതിപക്ഷം.
ആരായിരുന്നു ആ പ്രതിരോധ മന്ത്രി എന്ന പേര് വെളിപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ്.
തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം എന്നും പ്രതിപക്ഷം.
പേർ നിങ്ങൾക്ക് അറിയാം എന്നും പറയേണ്ട ആവശ്യമില്ലെന്നും നിർമ്മല.
തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി UPA ഭരണകാലത്ത് ഉണ്ടായിരുന്നു, നിർമല സീതാരാമൻ
ജഡ്ജിയമ്മാവൻ കോവിലിൽ നേർച്ചയുമായിരാഹുൽ മാങ്കൂട്ടത്തിൽ
കോട്ടയം. രാഹുൽ മാങ്കൂട്ടത്തിൽ കോട്ടയത്ത്
ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ സന്ദർശനം നടത്തുന്നു
അമ്പലത്തിലെ പതിവ് പൂജകൾക്ക് ശേഷമേ ജഡ്ജിയമ്മാവൻ കോവിലിൽ ചടങ്ങ് ആരംഭിക്കൂ

അതിനാൽ നിലവിൽ രാഹുൽ അമ്പലത്തിലെ ദേവസ്വം ഓഫീസിൽ വിശ്രമിക്കുകയാണ്
ജഡ്ജി അമ്മാവൻ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചാൽ കേസ് സംബന്ധമായ കാര്യങ്ങൾ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം
ഡി.ബി കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ
വാർഷിക പൊതുയോഗം
ശാസ്താംകോട്ട:കെ.എസ്.എം.ഡി.ബി കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കോളേജിൽ വച്ച് നടക്കും.യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫോൺ:9947690334.
സി പി എമ്മുകാർ നൃത്തം വച്ചു ബി ജെ പി യിലേക്കോ? പാലക്കാട് മുതിർന്ന സിപിഎം നേതാവും നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ബാലഗംഗാധരൻ ബിജെപിയിൽ
പാലക്കാട് . സി പി എം സ്ഥാനാർത്ഥി ബിജെപിയുടെ വിജയാഹ്ളാദ റാലിയിൽ ഹൃത്തം ചെയ്ത് പോയതിൻ്റെ ക്ഷീണത്തിന് പിന്നാലെ മുതിർന്ന സിപിഎം നേതാവും നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ സ്വീകരിച്ചു.അതെ സമയം തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലേ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി സിപിഐഎം സ്ഥാനാർഥി ആയിരുന്ന അഞ്ചു സന്ദീപ് രംഗത്തെത്തി.
20 വർഷത്തിൽ അധികമായി സിപിഐഎം പാർട്ടി പ്രവർത്തകനാണ് ബാലഗംഗാധരൻ. ആറുവർഷം ബ്രാഞ്ച് സെക്രട്ടറിയായി 20 വർഷത്തോളം ബ്രാഞ്ച് അംഗമായും പ്രവർത്തിച്ചു. നിലവിൽ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ആണ്. എന്നാൽ പാർട്ടി വ്യക്തിയധിഷ്ടിതം എന്ന് ആരോപിച്ചു കൊണ്ടാണ് ബാലഗംഗാധരൻ പാർട്ടി വിട്ടത്.സത്യം പറഞ്ഞതിന് പാർട്ടി പലപ്പോഴും മാറ്റി നിർത്തിയെന്നും മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായിയാണ് ബിജെപിയിൽ ചേർന്നഅതെന്നും ബാല ഗംഗാധരൻ
ബാലഗംഗാധരനെ BJP ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ സ്വീകരിച്ചു.അതേസമയം
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർടിക്ക് വലിയ തിരിച്ചടി ഉണ്ടായ മണ്ണാർക്കാട് നഗരസഭയിൽ പരാജയപ്പെട്ടതിന് പിന്നാലേ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി സിപിഐഎം സ്ഥാനാർഥി ആയിരുന്ന അഞ്ചു സന്ദീപ്. പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡ് നമ്പിയംപടിയിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർത്ഥിയായിരുന്നു അഞ്ജു. തോറ്റതിന് പിന്നാലേ നേരെ പോയത് ബിജെപിയുടെ ആഹ്ലാദ പരിപാടിയിൽ പങ്കെടുക്കാനാണ്.വിവാദമയത്തോടെ വിശദീകരണം ഇങ്ങനെ
സൗഹൃദത്തിന്റെ പുറത്തെന്നും മരിക്കുന്നത് വരെ സഖാവായിരിക്കും എന്നും ആണ് അഞ്ജുവിന്റെ വിശദീകരണം
ശബരിമല യാത്രക്കാർ വന്നകാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു രണ്ടു മരണം ഏഴുവയസുള്ള കുട്ടി ഗുരുതര നിലയിൽ
നിലമേൽ. തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ,(38) സതീഷ് (45), എന്നിവരാണ് മരിച്ചത്.
ദേവപ്രയാഗ് (7) എന്ന കുട്ടിയുടെ
നില അതീവഗുരുതരം.
കുഞ്ഞ് വെന്റിലേറ്ററിലാണ്. ശബരിമല നിന്നു മടങ്ങുകയായിരുന്നു കാർ യാത്രക്കാർ

നിലമേൽ കണ്ണങ്കോട് വെച്ചാണ് അപകടം
ഗുരുതരമായി പരിക്കേറ്റ കാറിൽ ഉണ്ടായിരുന്നവരെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ഫയർഫോഴ്സ് സംഘം എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഒരാളെ പുറത്തെടുത്തത്.
തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ തോൽവിക്ക്
കാരണം ഭരണവിരുദ്ധ വികാരമല്ല, സി പി എം
തിരുവനന്തപുരം.തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ തോൽവിക്ക്
കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
ശബരിമല സ്വർണക്കൊളളയും ഫലത്തെ
സ്വാധീനിച്ചിട്ടില്ലെന്നാണ് സംസ്ഥാന
സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ.
ജില്ലാ ഘടകങ്ങൾ യോഗം ചേർന്ന് തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കാനാണ്
ധാരണ.27ന് ചേരുന്ന സംസ്ഥാന സമിതി ഫലം
വിലയിരുത്തി തിരുത്തൽ നടപടികൾ
തീരുമാനിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷക്കപ്പുറമുളള
തിരിച്ചടി ഉണ്ടായെങ്കിലും ജനവിധി സർക്കാരിന്
എതിരല്ലെന്നാണ് സിപിഐഎം സംസ്ഥാന
സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ.ഭരണ
വിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിൽ രാഷ്ട്രീയ വോട്ടിങ്ങ് നടക്കുന്ന ജില്ലാ പഞ്ചായത്തിൽ പകുതിയും നേടാൻ സാധിക്കില്ലായിരുന്നുവെന്നാണ്
വാദം
ശബരിമല സ്വർണക്കൊളളയും മുന്നണിക്കെതിരായ
ജനവിധിയെ സ്വാധീനിച്ചതായി സിപിഐഎം
കാണുന്നില്ല.ശബരിമല സ്വർണക്കൊളള സ്വാധീനം
ചെലുത്തിയിരുന്നെങ്കിൽ ബിജെപി ഇതിലും വലിയനേട്ടം ഉണ്ടാക്കുമായിരുന്നു എന്നാണ് പാർട്ടിയുടെ തിയറി
ന്യൂനപക്ഷ വോട്ടുകൾ എതിരായെന്ന് വിലയിരുത്താനും
സിപിഎം തയാറല്ല.തോൽവിയുടെ കാരണങ്ങൾ
പരിശോധിക്കാൻ സംസ്ഥാന നേതൃത്വത്തിൻെറ
സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റികൾ ചേരും.ജില്ലാ
യോഗങ്ങൾക്ക്ശേഷം ഈമാസം 27നും 28നും
ചേരുന്ന സംസ്ഥാന സമിതി ഫലം വിശദമായി
വിലയിരുത്തി അന്തിമ നിഗമനങ്ങളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനവാസ മേഖലയിലെ തോട്ടത്തിൽ കടുവ, ഭയന്നു വിറച്ച് നാട്
വയനാട് .പച്ചിലക്കാട് പടിക്കംവയലിൽ കടുവയിറങ്ങി. പ്രദേശത്തെ തോട്ടത്തിൽ കണ്ട കടുവയ്ക്കായി വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. തെർമൽ ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന . ജനവാസ മേഖലയായ
പടിക്കംവയൽ ഉന്നതിയിലെ ബിനുവാണ് ഇന്ന് രാവിലെ 9ന് കടുവയെ കണ്ടത്.
DFO അജിത് K രാമൻ്റെ നേതൃത്വത്തിൽ 5 റേഞ്ച് ഓഫീസർമാർ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി
കാപ്പി തോട്ടത്തിൽ ജോലി ചെയ്തിരുന്ന കോടഞ്ചേരി സ്വദേശി ബേബിയെ കാണാതായി എന്ന വിവരം പുറത്തു വന്നതോടെ ആശങ്കയേറി. ഇദ്ദേഹത്തെ പിന്നീട് കണ്ടെത്തി.
കാൽപ്പാടുകൾ പരിശോധിച്ചപ്പോൾ നാലു വയസ്സുള്ള കടുവ എന്നാണ് നിഗമനം.
പൂർണ്ണമായും ജനവാസ മേഖലയിലാണ് കടുവാസാന്നിദ്ധ്യം എന്നത് ആശങ്ക പരത്തുന്നുണ്ട്. മയക്കുവെടി വെച്ച് പിടികൂടും തടക്കമുള്ള സാധ്യതയാണ് വനംവകുപ്പ് പരിശോധിക്കുന്നത്
ഒന്നുകിൽ വനമേഖലയിൽ മറ്റേതെങ്കിലും കടുവയുമായി മല്ലടിച്ചു തോറ്റ് നാടിറങ്ങിയതാകാം. പ്രജനന കാലമായതിനാൽ ഈ സാധ്യത ഏറെയുണ്ട്. ജാഗ്രത പാലിക്കണം എന്നാണ് വനംവകുപ്പിന്റെ നിർദ്ദേശം
എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു
പാലക്കാട് പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു
ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്.
കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 8ആം ക്ലാസ് വിദ്യാർഥിയാണ്.
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
ചാത്തന്നൂര്‍: എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് മരുത്തുംമൂട്ട് വീട്ടില്‍ ഡെരിന്‍ ദേവസ്യ(20)യാണ് എക്‌സൈസിന്റെ പിടിയിലായത്. കച്ചവടത്തിനായി കൊണ്ട് വന്ന ഒന്‍പത് ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും കണ്ടെത്തി. ബംഗളൂരുവില്‍ നിന്നും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ശേഷം കെഎസ്ആര്‍ടിസി ബസില്‍ ചാത്തന്നൂര്‍ തിരുമുക്കില്‍ ഇറങ്ങുമ്പോഴാണ് ഇയാളെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണ കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
ഐബി ഓഫിസര്‍മാരായ ബി. ദിനേശ്, വിജയകുമാര്‍, മനു, ദിലീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഡെരിനെ റിമാന്റ് ചെയ്തു.
സംവിധായകനും നടനുമായ റോബ് റെയ്നറെയും ഭാര്യ മിഷേലിനെയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ലോസ് ആഞ്ചലസ്: ഹോളിവുഡ് സിനിമാ ലോകത്ത് പ്രശസ്തനായിരുന്ന സംവിധായകനും നടനുമായ റോബ് റെയ്നറെയും ഭാര്യ മിഷേലിനെയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 78 വയസ്സുള്ള ഒരു പുരുഷനും 68 വയസ്സുള്ള ഒരു സ്ത്രീയും വീടിനകത്ത് മരിച്ച് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംവിധായകനും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്.
ഇരുവരും കൊലചെയ്യപ്പെട്ടതാവാമെന്ന് സംശയിക്കുന്നതായി ലോസ് ആഞ്ചലസ് പോലീസ് തലവന്‍ മൈക്ക് ബ്ലാന്‍ഡ് പറഞ്ഞു.
ലോസ് ആഞ്ചലസ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബ്രെന്റ്വുഡ് പരിസരത്തെ വസതിയിലായിരുന്നു മരണം. നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്ന പ്രദേശമാണ്. ഇവിടെ ഇത്തരം കുറ്റ കൃത്യങ്ങള്‍ അപൂര്‍വ്വമാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇവരുടെ പരിക്കുകളെക്കുറിച്ചോ ഏതെങ്കിലും ആയുധം കണ്ടെത്തിയതായോ പോലീസ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.





































