തിരുവനന്തപുരം.എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി നേതാക്കളെ ഇക്കാര്യം അറിയിച്ചു. പോലീസും ജനങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി. പോലീസ് ചെയ്ത കാര്യങ്ങളെല്ലാം എല്ലാവരും കണ്ടതല്ലേ എന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് സൂചിപ്പിച്ചു. തിങ്കളാഴ്ചക്കുള്ളിൽ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു
ബിജെപിയിൽ ഭിന്നത,പാലക്കാട്ട് താമരവിരിയാന്‍ പാടുപെടും
പാലക്കാട്. ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയിൽ ഭിന്നത രൂക്ഷം,ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ജില്ലാ കമ്മറ്റി അംഗം തരൂർ സുരേന്ദ്രൻ. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. കൂട്ടായ പ്രവർത്തനം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. വിഭാഗീയത പാർട്ടിയിൽ കാര്യമായി ഉണ്ട്
ഞാൻ എന്ന ഭാവമാണ് നേതാക്കൾ പലർക്കും;കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന താല്പര്യം പല നേതാക്കൾക്കുമില്ല. ആരെങ്കിലും വളർന്നുവരുന്നു എന്ന് കണ്ടാൽ അപ്പോൾ അവരെ വെട്ടിനിരത്തും. എവി ഗോപിനാഥ്നെ പാർട്ടി വേദിയിൽ എത്തിച്ചതിലും അതൃപ്തി. പാർട്ടി യോഗങ്ങൾ ചേരുന്നത് നേതാക്കളെ അറിയിക്കാതെയെന്നും വിമർശനം
എം ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് സിപിഐ
തിരുവനന്തപുരം. ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം. തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സി.പി.ഐ. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതിയിൽ സി.പി.ഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. എഡിജിപി യിൽ ഒരു വിട്ട് വീഴ്ച്ചയും ഇല്ലെന്നു മന്ത്രി സഭ ഉപ സമിതിയിൽ സി.പി.ഐ. റിപ്പോർട്ട് വന്നാൽ നടപടി എന്ന് മുഖ്യമന്ത്രി. വേഗം വേണമെന്ന് മന്ത്രി കെ രാജൻ യോഗത്തിൽ ആവശ്യപ്പെട്ടു.
പാലക്കാട് ബിജെപി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ
പാലക്കാട്. കിഴക്കഞ്ചേരിയിൽ ബിജെപി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രേം രാജിന്റെ ബുള്ളറ്റ് ബൈക്കാണ് കത്തി നശിച്ചത്.വീട്ടിൽ നിർത്തിയിട്ടതായിരുന്നു.അർദ്ധരാത്രിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.വീടിനു പുറത്ത് വെളിച്ചം കണ്ട സമീപത്തുള്ളവർ നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്
ബിജെപി പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചില തർക്കം നിലനിന്നിരുന്നു.ബിജെപി പഞ്ചായത്ത് കമ്മിറ്റിയിലെ നേതാക്കൾക്കെതിരെ മറ്റൊരു വിഭാഗം പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു.ഇതിന്റെ തുടർച്ചയാണോ വാഹനം കത്തിയതിന് പിന്നിലെന്നും സംശയമുണ്ട്
ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു,ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനം തകർത്തതായി ഇസ്രയേല്‍
ലബനന്‍.ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു.കഴിഞ്ഞ 24 മണിക്കൂ റിനുള്ളിൽ 37 പേർ കൊല്ലപ്പെട്ടു.ബെയ്‌റൂട്ടിലെ
ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനം തകർത്തതായി ഇസ്രയേൽ സേന. അതേ സമയം
ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ തകർക്കാൻ ഇസ്രയേലുമായി ചർച്ചകൾ നടന്നതായി സമ്മതിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ.
മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ
വർക്കല. മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ. വർക്കല സ്വദേശികളായ യൂസഫ്, ജവാദ്, നിസാമുദ്ദീൻ, ജഹാദ് എന്നിവരാണ് അറസ്റ്റിൽ ആയത്. ഇന്നലെ വൈകിട്ടാണ് വെട്ടൂർ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റത്. മൂന്ന് പേരും ചികിത്സയിലാണ്. പ്രതികളിൽ ഒരാളെ കൂടെ പിടികൂടാൻ ഉണ്ട്
എഡിജിപിയെ മാറ്റും പക്ഷേ അല്‍പം കാത്തിരിക്കണം,ബിനോയ് വിശ്വം
തിരുവനന്തപുരം. എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.എഡിജിപി വിവാദത്തിൽ സംസ്ഥാന നേതൃ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞത്.ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു.നടപടി വൈകുന്നതിൽ സിപിഐയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
പി.വി അൻവറിന്റെ പരാതിയിന്മേലുള്ള
ഉന്നത തല സമിതി അന്വേഷണ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.
ന്യൂസ് അറ്റ് നെറ്റ് BlG BREAKING വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം;മനാഫിനെതിരെ കേസ്
? പതിനഞ്ചാം കേരളാ നിയമസഭയുടെ 12-ാം സമ്മേളനത്തിന് തുടക്കമായി
?403 പേർ മരിച്ച വയനാട് ദുരന്തത്തിലും കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലും ചരമോപചാരം അർപ്പിച്ച് നിയമസഭ.
?സ്പീക്കർ എ എൻ ഷംസീർ ചരമോപചാരപ്രസംഗം വായിച്ചു.ദുരന്തമുഖത്ത് കേരളം ഒന്നാകെ ഒരുമിച്ച് നിന്നതായും സ്പീക്കർ .
?സമാനതകളില്ലാത്ത പ്രകൃതിദുരന്തം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലുതായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വയനാട് ദുരന്തം നമ്മുടെ മനസ്സിലുണ്ടാക്കിയ നോവ് ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
?മനാഫിനെതിരെ പരാതി, തടിമില്ല് തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പരാതി നൽകിയത് പൊക്കുന്ന് സ്വദേശി
?കാന്തല്ലൂരിൽ കാട്ടാന ചരിഞ്ഞ നിലയിൽ.ഷോക്കേറ്റാണ് 10 വയസുള്ള കൊമ്പൻ ചരിഞ്ഞതെന്നാണ് നിഗമനം
? ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ, 24 മണിക്കുറിനിടെ 37 പേർ കൂടി കൊല്ലപ്പെട്ടു.
?പാലക്കാട് കിഴക്കുംചേരിയിൽ ബിജെപി പഞ്ചായത്ത് പ്രസിഡൻ്റി ബൈക്ക് ഇന്ന് പുലർച്ചെ ഒരു മണിയോടെ കത്തിനശിച്ചു.പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക വിവരം
?അന്തരിച്ച ചലച്ചത്ര നടൻ മോഹൻ രാജിൻ്റെ
(കീരിക്കാടൻ ജോസ്) സംസ്ക്കാരം ഇന്ന്
നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം, ആയുധങ്ങള്‍ അനവധി
തിരുവനന്തപുരം പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. 9 ദിവസം മാത്രം നീണ്ടുനിൽക്കുന്ന സഭാ കാലയളവിൽ കാത്തിരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്ന വിവിധ വിഷയങ്ങൾ. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ നടന്ന പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിയും.
പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവർക്ക് ആദരമർപ്പിക്കുക എന്നത് മാത്രമാണ് നിയമസഭയുടെ ഇന്നത്തെ അജണ്ട. അത് ഒഴിച്ച് നിർത്തിയാൽ ആകെ സഭ സമ്മേളിക്കുക എട്ട് ദിവസം മാത്രം. അതിനുള്ളിൽ സഭയെ പിടിച്ചു കുലുക്കാൻ പ്രതിപക്ഷത്തിന്റെ ആവനാഴിയിൽ അസ്ത്രങ്ങൾ അനവധി.
മലപ്പുറം വിവാദ പരാമർവും പിന്നാലെ ഉണ്ടായ, പിആർ ഏജൻസി വിവാദവും ന്യായീകരിച്ച് സർക്കാർ വശംകെടും. ഈ സഭ കാലയളവിലെ പ്രധാന ആകർഷണം പി.വി അൻവർ എംഎൽഎ തന്നെ. ഒടുവിലെ സഭാ സമ്മേളനത്തിൽ വരെ സർക്കാരിൻ്റെ ചാവേറായിരുന്നു അൻവർ. മുന്നണിയിൽ പോലും ആരും ഏറ്റെടുത്തില്ലെങ്കിലും പ്രതിപക്ഷ നേതാവിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് കഴിഞ്ഞ തവണ വിവാദത്തിലായ അതേ അൻവർ ഇത്തവണ ഇരിക്കുക പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പം. പി.വി അൻവർ ഉയർത്തി വിട്ട ആരോപണങ്ങൾ സർക്കാരിനെതരായ പ്രതിപക്ഷത്തിൻ്റെ പ്രധാന ആയുധമാവും. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച നിയമസഭയിൽ സർക്കാരിന് മറുപടി പറയേണ്ടിവരും.
എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സഭയിൽ ചോദ്യം ചെയ്യപ്പെടും. തൃശ്ശൂർ പൂരം കലക്കൽ പ്രതിപക്ഷത്തിന്റെ മറ്റൊരു തുറപ്പ് ചീട്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് എതിരായ ആരോപണവും സഭയിലെ ചോദ്യമാവും. മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മറ്റി റിപ്പോർട്ടും, അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും സർക്കാരിന് മറ്റൊരു തലവേദന. അതിനിടെ നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾക്ക് നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ പരാതി സ്പീക്കർക്ക് മുന്നിലുണ്ട്. സ്പീക്കറിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ക്രമപ്രശ്നമായി വിഷയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ഒക്ടോബർ 18ന് അവസാനിക്കും. സഭ സമ്മേളിക്കുന്ന 9 ദിവസവും സർക്കാരിനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ.
മദ്യപിച്ച് സീരിയൽ നടി ഓടിച്ച കാർ ഇടിച്ചു, എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്
പന്തളം. മദ്യപിച്ച് സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്,
വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻവശത്ത് ആയിരുന്നു അപകടം, മഴവിൽ മനോരമയിൽ എല്ലാം സമ്മതം എന്ന സീരിയലിൽ നടിയായി അഭിനയിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) , ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നടി മദ്യപിച്ചിരുന്നതായും മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയിൽ ഇടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല
നടി രജിതയ്ക്കൊപ്പം ആൺ സുഹൃത്തായ തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജു (49) ഉണ്ടായിരുന്നു ഇതുവരെയും എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ ഇടിച്ചത്.
ന്നു.
വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്കായിരുന്നു. പന്തളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു



































