Home Blog Page 2090

മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്ന് വ്യാജ ഫോൺകോൾ; മനംനൊന്ത് അധ്യാപികയായ അമ്മ മരിച്ചു

ആഗ്ര: മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന് വ്യാജ ഫോൺകോളിൽ മനംനൊന്ത അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന മാൽതി വർമ(58) ആണ് ഹൃദയം തകർന്ന് മരിച്ചത്.

തിങ്കളാഴ്ച മാൽതിക്കെത്തിയ വാട്സാപ് കോളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ്(ഡിപി) ഉണ്ടായിരുന്നത്. കോളജ് വിദ്യാർഥിനിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നാണ് അയാൾ പറഞ്ഞത്. മകൾ സുരക്ഷിതയായി വീട്ടിൽ എത്തണമെങ്കിൽ ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മാൽതിയുടെ മകൻ ദിപാൻഷു പൊലീസിനോടു പറഞ്ഞു. പണം നൽകിയാൽ മകൾക്കെതിരെയുള്ള കേസ് ഒഴിവാക്കാമെന്നും വിളിച്ചയാൾ പറഞ്ഞെന്ന് ദിപാൻഷു അറിയിച്ചു.

‘‘ആഗ്രയിലെ അച്നേരയിൽ സർക്കാർ സ്കൂൾ അധ്യാപികയാണ് എന്റെ അമ്മ. ഈ കോൾ വന്നതിനു പിന്നാലെ ഭയന്നുവിറച്ച് അമ്മ എന്നെ വിളിച്ചിരുന്നു. കോൾ വന്ന നമ്പർ ഞാൻ പരിശോധിച്ചപ്പോൾ +92 എന്നാണ് തുടങ്ങുന്നത്. അതു കണ്ടപ്പോഴേ തട്ടിപ്പാണെന്ന് മനസ്സിലായി. അമ്മ അപ്പോഴും പരിഭ്രാന്തിയിലായിരുന്നു. എന്തോ തളർച്ച പോലെ തോന്നുന്നതായും പറ‍ഞ്ഞു. ഞാൻ വീണ്ടും വീണ്ടും പ്രശ്നമൊന്നുമില്ലെന്നും കോളജിലുള്ള സഹോദരിയെ വിളിച്ചിരുന്നുവെന്നും പറഞ്ഞെങ്കിലും അമ്മയ്ക്ക് ആശ്വാസമായില്ല. അമ്മയുടെ ആരോഗ്യനില മോശമാവുകയും സ്കൂളിൽനിന്ന് തിരികെ വന്നപ്പോൾ വേദന അനുഭവപ്പെടുന്നതായി പറയുകയും ചെയ്തു. ഞങ്ങൾ വെള്ളം നൽകി, അത് കുടിച്ചതിനു ശേഷം വേദന കൂടുകയും മരിക്കുകയുമായിരുന്നു’’– ദിപാൻഷു പറഞ്ഞു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കനത്ത മഴയിൽ കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയിൽ തീ പടർന്നു, 9 പേർക്ക് ദാരുണാന്ത്യം

തായ്പേയ്: കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയിൽ തീ പടർന്നും ഒൻപത് പേർക്ക് ദാരുണാന്ത്യം. തായ്വാന്റെ തെക്കൻ മേഖലയിൽ വ്യാഴാഴ്ചയാണ് സംഭവം. ക്രാത്തോൺ കൊടുങ്കാറ്റ് സാരമായി ബാധിച്ച പിംഗ്ടൺ കൌണ്ടിയിലെ ആശുപത്രിയിലാണ് തീ പടർന്നത്. നേരത്തെ കൊടുങ്കാറ്റിന് പിന്നാലെ വലിയ രീതിയിലെ മണ്ണിടിച്ചിലും കൊടും മഴയും ശക്തമായ കാറ്റും ദ്വീപിനെ സാരമായി ബാധിച്ചിരുന്നു. തീ പടർന്നതിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് ഒൻുത് പേരും മരിച്ചത്. സംഭവത്തിൽ വിശദമായ അന്വഷണം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സമീപ മേഖലയിൽ നിന്ന് എത്തിയ സൈനികരുടെ അടക്കം സഹായത്തോടെയാണ് അഗ്നിരക്ഷാ സേന ആശുപത്രി ജീവനക്കാരേയും രോഗികളേയും തീ പടരുന്നതിനിടെ പുറത്ത് എത്തിച്ചത്. അവശനിലയിലായ 176ഓളം രോഗികളെയാണ് പുറത്തെത്തിച്ച് ആംബുലൻസിൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. കൊടും മഴയിൽ ടാർപോളിൻ കൊണ്ട് മറപിടിച്ചായിരുന്നു രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റിയത്.

മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ക്രാത്തോൺ തുറമുഖ നഗരമായ കവോസിയുംഗിൽ മണ്ണിടിച്ചിലിന് കാരണമായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി വളരെ കുറഞ്ഞ വേഗതയിൽ കിഴക്കൻ മേഖലയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് ആയിരങ്ങളേയാണ് മലയോര മേഖലയിൽ നിന്ന് മാറി പാർക്കുന്നതിന് നിർബന്ധിപ്പിച്ചിട്ടുള്ളത്. കൊടുങ്കാറ്റിന് പിന്നാലെ ഉയർന്ന തിരമാലകളും മഴയും മേഖലയിലെ ഗതാഗതം, വൈദ്യുതി ബന്ധം എന്നിവയെ താറുമാറാക്കിയിരിക്കുകയാണ്.

തമിഴ്നാട്ടിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടി വെടിച്ചിട്ട് പോലീസ്

ദിണ്ഡിഗല്‍.തമിഴ്നാട്ടിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടി വെടിച്ചിട്ട് പോലീസ്. ഗുണ്ടാ നേതാവ് റിച്ചാർഡ് സച്ചിനെയാണ് പോലീസ് വെടിവെച്ചത്. ദിൻഡിഗലിൽ ആണ് സംഭവം .തെളിവെടുപ്പിന്നിടെ റിച്ചാർഡ് സച്ചിൻ രക്ഷപെടാൻ ശ്രമിച്ചെന്ന് പോലീസ്. അതിനിടെയാണ് വെടിവെച്ചതെന്നും വിശദീകരണം. നിരവധി കൊലപാതക കേസുകളിൽ പ്രതിയാണ് റിച്ചാർഡ് സച്ചിൻ

വിനോദ സഞ്ചാരികളുമായി ഹ്രസ്വകാല വിവാഹം, പണത്തിന് പകരം ദാമ്പത്യം, ആനന്ദവിവാഹങ്ങൾ ഈ രാജ്യത്ത് വർധിക്കുന്നു!

ജക്കാർത്ത: ഇന്തോനേഷ്യൻ ഗ്രാമങ്ങളിൽ ആനന്ദവിവാഹങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള യുവതികൾ പണത്തിന് പകരമായി ഹ്രസ്വകാല വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതാണ് ആനന്ദവിവാ​ഹം( പ്ലഷർ മാര്യേജ്) എന്ന് പറയുന്നത്. പശ്ചിമേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുമായാണ് വിവാഹം കൂടുതൽ നടക്കുന്നത്. അറബ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ സ്ഥലമായ പൻകാക്കിൽ ഈ പ്രതിഭാസം വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കോട്ട ബുംഗയിലെ മൗണ്ടൻ റിസോർട്ടിൽ ഏജൻസികൾ നടത്തുന്ന താൽക്കാലിക വിവാഹങ്ങളിലൂടെ നിരവധി സന്ദർശകർ പ്രാദേശിക സ്ത്രീകളെ ലൈം​ഗികമായി ചൂഷണം ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഏജൻസികളാണ് സ്ത്രീകളെ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നത്. രണ്ട് കക്ഷികളും സമ്മതിച്ചുകഴിഞ്ഞാൽ, പെട്ടെന്ന് തന്നെ, അനൗപചാരികമായ വിവാഹ ചടങ്ങ് നടത്തുന്നു. അതിനുശേഷം പുരുഷൻ സ്ത്രീക്ക് വധൂവില നൽകുകയും പകരമായി, വരന് പോകുന്നത് വരെ ലൈംഗികവും ഗാർഹികവുമായ സേവനങ്ങൾ വധു നൽകണം. വിനോദസഞ്ചാരി തിരികെ പോകുമ്പോൾ വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്യും. ആനന്ദ വിവാഹങ്ങൾ ലാഭകരമായ വ്യവസായമായി ഉയർന്നുവന്നിട്ടുണ്ടെന്നും ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടക്കത്തിൽ, കുടുംബാംഗങ്ങളോ പരിചയക്കാരോ വിനോദസഞ്ചാരികൾക്ക് സ്ത്രീകളെ പരിചയപ്പെടുത്തി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഏജൻസികളാണ് ഏറ്റെടുത്തിരിക്കുന്നത്. വിനോദസഞ്ചാരികളുമായി താൻ 15 തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ഒരു സ്ത്രീ പറഞ്ഞു. ആദ്യ ഭർത്താവ്, 50 വയസ്സുള്ള സൗദി അറേബ്യക്കാരനായിരുന്നു. 850 ഡോളറിനാണ് വിവാഹം. കമ്മീഷൻ കിഴിച്ച് പകുതി മാത്രമാണ് ഇവർക്ക് ലഭിച്ചത്. കല്യാണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, വരൻ നാട്ടിലേക്ക് പറന്നു. നിക്കാഹ് മുത്താഹ് എന്ന് അറിയപ്പെടുന്ന ഈ താൽക്കാലിക വിവാഹങ്ങൾ ഷിയ ഇസ്ലാം സംസ്കാരത്തിന്റെ ഭാ​ഗമാണ്. ദുർബലരായ സ്ത്രീകളെ ചൂഷണം ചെയ്യുന്നതും സെക്‌സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ രീതിയെന്ന് മനുഷ്യാവകാശപ്രവർത്തകർ ആശങ്ക ഉന്നയിച്ചു.

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം : ഡോ.ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം : ഡോ.ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്. ബി എൻ എസ് 54 വകുപ്പ് കൂടി ചുമത്തി ശാസ്താംകോട്ട പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ പ്രേരണയ്ക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യo കൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും. ഒന്നാം പ്രതി അജ്മലിന് ഒപ്പം കുറ്റകൃത്യം ചെയ്യാൻ ശ്രീക്കുട്ടിയുo ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ബി എൻ എസ് 52 വകുപ്പ് പ്രകാരം പ്രേരണാക്കുറ്റം മാത്രമായിരുന്നു ശ്രീക്കുട്ടിയ്ക്ക് എതിരെ ചുമത്തിരുന്നത്.

അജ്മലിന് ഇന്നലെയും ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ജാമ്യം നേടി പുറത്താണ് ശ്രീക്കുട്ടി. തിരുവോണദിവസം വൈകിട്ടാണ് മദ്യപിച്ച് ഇരുവരും കാരില്‍ വരുംവഴി ആനൂര്‍ക്കാവ് ജംക്ഷനില്‍ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചു റോഡില്‍ വീഴ്ത്തി വീണ്ടും കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കിയ സംഭവമുണ്ടായത്. സ്ഥലവാസിയായ കുഞ്ഞുമോള്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടു.

പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

.തിരുവനന്തപുരം. കണിയാപുരത്ത് പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.കണിയാപുരം അണക്കപ്പിള്ള പാലത്തിന് അടിയിലായി പായലിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണിയാപുരം ജമ്മിമുക്ക് സ്വദേശിനെ റാഹില (70) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഠിനംകുളം പോലീസ് സ്ഥലത്തെത്തി. വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്

‘സമൂഹത്തിൽ ചേരിതിരിവിന് ശ്രമം’: അർജുന്റെ സഹോദരിയുടെ പരാതിയിൽ മനാഫിനെതിരെ കേസ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമമെന്ന വകുപ്പാണു ചുമത്തിയത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്ഐആറിൽ പറയുന്നു.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാടകം കളിച്ചുവെന്ന് അർജുന്റെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണക്കു പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപം നടക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.

അർജുന്റെ പേരിൽ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെ കുടുംബത്തിനെതിരെ സൈബർ ആക്രമണമുണ്ടായി. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിനെതിരെയാണു രൂക്ഷമായ ആക്രമണം. രാഷ്ട്രീയ– വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നതാണു പ്രധാനമായി ഉയര്‍ന്ന ആരോപണം. സംഘപരിവാർ അനുകൂലിയായതുകൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രചാരണമുണ്ടായി.

ഇനി വിവാദത്തിനില്ലെന്നു മനാഫ് പറഞ്ഞിരുന്നു. ‘‘കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. മോശമായിപ്പോയെങ്കിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വം ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കരുതെന്നാണ് പറയാനുള്ളത്’’– മനാഫ് പറഞ്ഞു.

എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം

തിരുവനന്തപുരം.എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി നേതാക്കളെ ഇക്കാര്യം അറിയിച്ചു. പോലീസും ജനങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി. പോലീസ് ചെയ്ത കാര്യങ്ങളെല്ലാം എല്ലാവരും കണ്ടതല്ലേ എന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് സൂചിപ്പിച്ചു. തിങ്കളാഴ്ചക്കുള്ളിൽ അജിത് കുമാറിനെ മാറ്റണമെന്ന് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു

ബിജെപിയിൽ ഭിന്നത,പാലക്കാട്ട് താമരവിരിയാന്‍ പാടുപെടും

പാലക്കാട്‌. ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയിൽ ഭിന്നത രൂക്ഷം,ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ജില്ലാ കമ്മറ്റി അംഗം തരൂർ സുരേന്ദ്രൻ. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. കൂട്ടായ പ്രവർത്തനം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. വിഭാഗീയത പാർട്ടിയിൽ കാര്യമായി ഉണ്ട്

ഞാൻ എന്ന ഭാവമാണ് നേതാക്കൾ പലർക്കും;കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന താല്പര്യം പല നേതാക്കൾക്കുമില്ല. ആരെങ്കിലും വളർന്നുവരുന്നു എന്ന് കണ്ടാൽ അപ്പോൾ അവരെ വെട്ടിനിരത്തും. എവി ഗോപിനാഥ്നെ പാർട്ടി വേദിയിൽ എത്തിച്ചതിലും അതൃപ്തി. പാർട്ടി യോഗങ്ങൾ ചേരുന്നത് നേതാക്കളെ അറിയിക്കാതെയെന്നും വിമർശനം

എം ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് സിപിഐ

തിരുവനന്തപുരം. ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം. തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സി.പി.ഐ. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതിയിൽ സി.പി.ഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. എഡിജിപി യിൽ ഒരു വിട്ട് വീഴ്ച്ചയും ഇല്ലെന്നു മന്ത്രി സഭ ഉപ സമിതിയിൽ സി.പി.ഐ. റിപ്പോർട്ട്‌ വന്നാൽ നടപടി എന്ന് മുഖ്യമന്ത്രി. വേഗം വേണമെന്ന് മന്ത്രി കെ രാജൻ യോഗത്തിൽ ആവശ്യപ്പെട്ടു.